അമ്മിഞ്ഞപ്പാലിന് മധുരം
നുണഞ്ഞുകൊ-
ണ്ടമ്മയെപ്പുല്‍കിയുറങ്ങുന്നവേളയില്‍
എന്നുള്ളിലാര്ദ്രസ്നേഹത്തിന്നുറവുകള്
നിര്ഗ്ഗളിക്കുന്നൊരമൃതപ്രവാഹമായ്
തന്
മടിയിങ്കല്‍ കിടന്നു കഥകള്‍ കേ-
ട്ടന്നുറങ്ങിയുണര്ന്നു ഞാന്‍
കരയവെ,
ഉണ്മയില്മാറോടടുക്കിപ്പിടിച്ചമ്മ
ഉമ്മയാല്‍ മൂടിയെന്പിഞ്ചിളം
മേനിയെ
സ്പന്ദിക്കുമമ്മതന്സ്നേഹാര്ദ്രഹൃത്തടം
മന്ദം
മണിവീണമിട്ടുന്നരാഗമായ്
ഓര്‍മ്മയിലെന്‍ ബാല്യകാലം
തെളിയവെ
ഉള്ളില്സ്നേഹത്തിന്തിരികള്തെളിയുന്നു
മാണിക്യരത്നം,
മരതകമൊക്കെയും
മാതൃസ്നേഹത്തിന്റെമുന്നില് ഹാ
നിഷ്പ്രഭം
മായപ്രപഞ്ചത്തില്മായാതനശ്വരം
മാതൃസ്നേഹം നിലനില്ക്കും
സുനിശ്ചയം
ആദരിക്കുന്നു ഞാന്‍ നിന്മഹത്ത്വങ്ങളെ-
ആകാശമൊക്കെയും
കേള്ക്കട്ടെയെന്മൊഴി
വിസ്മരിച്ചീടാന്‍
കഴിയാത്തതാണുനിന്
നിസ്തുലത്യാഗകഥകളീ ഭൂമിയില്‍
നന്മതുളുമ്പും
നിറകുടമാണുനീ,
നാരിതന്സൗഭാഗ്യസ്വപ്നകിരണം
നീ
നീറുമാത്മാവില്സ്നേഹത്തിന്നുറവകള്
നീരവം വീഴട്ടെമഞ്ഞിന്
കണികപോല്‍
വേര്‍പെട്ടു ജീവിതമാം വഴിത്താരയില്‍
വാടിത്തളര്‍ന്നു
ഞാനേകനായിന്നഹോ
വീണുറങ്ങാനൊരുമാത്രകൊതിപ്പുനിന്
ശീതളസ്നേഹത്തണലില്വീണ്ടും
വ്യഥാ.
*******