Image

കൊഞ്ചാതെടീ, ..കൊഞ്ചാതെടീ, ..കുറുമ്പുകാരി.. (സുധീര്‍ പണിക്കവീട്ടില്‍)

Published on 20 May, 2013
കൊഞ്ചാതെടീ, ..കൊഞ്ചാതെടീ, ..കുറുമ്പുകാരി.. (സുധീര്‍ പണിക്കവീട്ടില്‍)
അവള്‍ക്ക്‌ ഒരു എല്ല്‌ കൂടുതലാണെന്ന്‌ പറഞ്ഞ്‌ ചിലര്‍ ചിരിക്കുകയും ചിലര്‍ അസൂയപ്പെടുകയും ചെയ്‌തു. അവള്‍ പറഞ്ഞാല്‍ അത്‌കൊഞ്ചിപറയല്‍ എന്ന്‌ ചിലര്‍രോഷം കൊണ്ടു. എങ്കിലും ആ കിളികൊഞ്ചല്‍ കേള്‍ക്കാന്‍ ജനം തടില്ലുകൂടി. അവതരണ കലയില്‍ ഭാഷ ശുദ്ധമായി പ്രയോഗിക്കുന്നതിനു പകരം അതില്‍ കലര്‍പ്പ്‌ കലര്‍ത്തി ജനത്തെ എങ്ങനെ കയ്യിലെടുക്കാമെന്ന്‌ അവള്‍ മനസ്സിലാക്കി. ശരിയല്ലെന്ന്‌ പറയുന്നവനും അത്‌ ആസ്വദിക്കുന്നുവെന്ന്‌ അവള്‍ക്കറിയാമായിരുന്നു.

ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിച്ച്‌ മലയാളം പറയുന്നവര്‍ക്ക്‌ അവള്‍ അഭിമാനമായി. മടിച്ചു നില്‍ക്കേണ്ട തങ്ങള്‍ക്ക്‌ നാല്‌ വര്‍ത്തമാനം പറയാമെന്ന ആത്മവിശ്വാസം അവര്‍ക്കുമുണ്ടായി. അങ്ങനെ അവള്‍ ഒരു താരപരിവേഷം കൈകൊണ്ടു. കാരണം പൊതുമനസ്സ്‌ ഓളത്തിനൊപ്പം ഒഴുകുന്ന ഒരു പൊങ്ങുതടിയാണ്‌. എല്ലാവര്‍ക്കുമൊപ്പം അതങ്ങനെ ഒഴുകും. ചിലപാറയിലോ, പുറത്തിലോ (?)തട്ടി ഒന്ന്‌ വട്ടം കറങ്ങി ഒഴുകുന്നവരെ ഒന്ന്‌ ബുദ്ധിമുട്ടിക്കും.പിന്നെ അതും കൂടെ ഒഴുകും.കച്ചവടക്കണ്ണുള്ളവര്‍ക്ക്‌ അതറിയാം. അത്‌കൊണ്ട്‌അവര്‍ അവളെ എഴുന്നള്ളിച്ചു. പൂരം കാണാന്‍ ജനം പോയി.പോയികൊണ്ടിരുന്നു.
READ IN PDF

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക