Image

മണി(യ)അടി (വിനോദം: സുധീര്‍ പണിക്കവീട്ടില്‍)

Published on 26 May, 2013
മണി(യ)അടി (വിനോദം: സുധീര്‍ പണിക്കവീട്ടില്‍)
യാങ്ങ്‌ഹാഹ്‌ഹ

രാവിന്റെ നിശബ്‌ദതയെ ഭജ്‌ഞിച്ചു കൊണ്ട്‌ ഒരു ശബ്‌ദം. അത്‌കേട്ട്‌ ഏതോഒരു വെള്ളച്ചാട്ടത്തിന്റെ ചുറ്റുമുള്ള കാടും പരിസരവും സംരക്ഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന രണ്ട്‌ ഉദ്യോഗസ്‌ഥര്‍ അവരുടെ കര്‍മ്മാനുഷ്‌ടാനത്തിനായി ജാഗരൂകരായി. എന്താണീ അസാധാരണ ശബ്‌ദം, അവര്‍ ഉള്‍ക്കിടിലത്തോടെ കാതോര്‍ത്തു, വംശനാശം സംഭവിക്കുന്ന ഏതെങ്കിലും മൃഗത്തിന്റെ അവസാനശ്വാസം പോകുന്നതാണോ? അങ്ങനെ ഒരുശബ്‌ദം കേട്ടതായി അപ്പോള്‍ അവര്‍ക്ക്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല. അതോ ചെടിച്ചില്ലകള്‍ കാറ്റില്‍ ഒടിഞ്ഞ്‌ വീഴുന്നതോ? വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പൂച്ചെടികളും മൃഗങ്ങളുമുള്ള ആ വനാന്തരത്തില്‍ അത്തരം ചെടികള്‍ക്കും, മ്രുഗങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ അവര്‍ക്ക്‌ പ്രത്യേകം നിര്‍ദേശങ്ങള്‍ ഉണ്ട്‌..ഏതെങ്കിലും യക്ഷികളായിരിക്കുമോ എന്ന്‌ ഭയന്ന്‌ വിറയ്‌ക്കാന്‍ തുടങ്ങിയ ഏമാനോട്‌ കീഴ്‌ജോലിക്കാരന്‍ ഒരു മന്ദഹാസത്തോടെ പറഞ്ഞു. ഇപ്പോള്‍ യക്ഷികളില്ല അങ്ങുന്നേ. ചോരയും നീരുമുള്ള പെണ്ണുങ്ങളാണ്‌ ഈ വഴിപോകുന്നത്‌. കാട്‌കുളിരിണ്‌, കൂട്‌കുളിരിണ്‌്‌...മാറില്‍ ഒരു പിടി ചൂടുണ്ടൊ? കൂടെ വന്നേപോ... എന്ന്‌പാടി ചില യക്ഷികള്‍ വരാറുണ്ട്‌.ചില യക്ഷന്മാരും കൂടെ കാണും. അവരുടെ ഉദ്ദേശ്യം നമ്മള്‍ അന്വേഷിക്കണ്ട കാര്യമില്ല പക്ഷെ അവരുടെ വാഹനം നമ്മള്‍ പരിശോധിക്കണം

യാങ്ങ്‌ഹാഹ്‌ഹ വീണ്ടും ആശബ്‌ദം. സൂക്ഷിക്കണം, എന്തോപന്തികേടുണ്ട്‌. അവര്‍ പരസ്‌പരം ആത്മഗതം ചെയ്‌തു. മുറിയില്‍നിന്നും പുറത്ത്‌ വന്ന്‌ പരിസരം വീക്ഷിച്ചു,.ഒരു വാഹനം അകലെ നില്‍ക്കുന്നു. അതിന്റെയുള്ളിലെ അരണ്ട വെളിക്ലത്തില്‍ ഒരു സ്‌ത്രീരൂപം.അത്‌ ആദ്യം കണ്ട കീഴ്‌ ജീവനക്കാരന്‍ ഒരു കള്ളച്ചരിയോടെ പറഞ്ഞു. വെറുതെയല്ല ശബ്‌ദം വരുന്നത്‌. ദാണ്ടെ ഒരു പെണ്ണു. പെണ്ണുങ്ങള്‍ എന്തിനാടൊ ഈ മാതിരിശബ്‌ദം ഉണ്ടാക്കുന്നത്‌. രതിമൂര്‍ച്ച വരുന്നനേരത്ത്‌ ചിലപെണ്ണുങ്ങള്‍ ശബ്‌ദം വെക്കാറുണ്ട്‌. പക്ഷെ അത്‌ ഇങ്ങനെയല്ലല്ലോ കിട്ടിയ അവസരം വിടണ്ടെന്ന കരുതി കീഴ്‌ജീവനക്കാരന്‍ ചോദിച്ചു.അപ്പോള്‍ ഏമാന്‍ അത്തരം ശബ്‌ദമൊക്കെകേട്ടിട്ടുണ്ടല്ലേ? പുരുഷത്വമുള്ളവരൊക്കെ അത്‌കേട്ടിട്ടുണ്ടാകും.അയാള്‍ അഭിമാനത്തോടെ മറുപടികൊടുത്തു.

വീണ്ടും ആ ശബ്‌ദവും ഒപ്പം മിന്നാമിന്ന്‌മിന്നുന്ന പോലെ ഒരു വെളിച്ചവും കണ്ടു. ഇടക്കൊക്കെ ടി.വി കാണാറുള്ള അവര്‍ രണ്ടുപേരും ഒരേ ശ്വാസത്തില്‍പറഞ്ഞു. ഇത്‌ ഒരു സിനിമാതാരത്തിന്റെ ചിരിയുടെ ശബ്‌ദം പോലെയുണ്ടല്ലോ? നിറം ഗ്യാരണ്ടിയുള്ളതാകയാല്‍ ഇരുട്ടത്ത്‌ ചിരിച്ചാല്‍ ചിരിമാത്രമേ കാണുകയുള്ളു എന്ന്‌ അദ്ദേഹം തന്നെപറഞ്ഞിട്ടുണ്ടല്ലോ? നമ്മള്‍ കണ്ടത്‌ അദ്ദേഹം ചിരിച്ചപ്പോള്‍തെളിഞ്ഞ മിന്നാമിനുങ്ങുകള്‍ ആയിരിക്കും, അവര്‍ കാറിനടുത്തേക്ക്‌ചെന്നു, തങ്ങളുടെ സൈ്വര്യവിഹാരത്തിനു തടസ്സം പോലെ ഇരുട്ടില്‍നിന്നും പ്രത്യക്ഷപ്പെട്ടരൂപങ്ങളെ കാറിലിരുന്നവര്‍ ഗൗനിക്ലിക്ല. അവര്‍ കേരളസര്‍ക്കാറിന്റെ മുദ്രയുള്ള വസ്ര്‌തങ്ങള്‍ധരിച്ചിരുന്നെങ്കിലും. ഉദ്യോഗസ്‌ഥര്‍ കാറിനുള്ളിലേക്ക്‌ ടോര്‍ച്ചടിച്ചു.പെണ്ണിന്റെ നുണക്കുഴി കവിളില്‍ ആ ഇത്തിരിവെട്ടം കളം വരച്ചു. അവള്‍ അസ്വസ്‌ഥതയോടെ `ശ്ശോ' എന്ന്‌പറഞ്ഞുപ്രതിഷേധം രേഖപ്പെടുത്തി.`എന്താണ്ടോ പെണ്ണുങ്ങളെടോര്‍ച്ചടിച്ച സൈറ്റടിക്കുന്നോ'? കാറിലെ പുരുഷന്മാര്‍ ചൂടായി.. ഉദ്യോഗസ്‌ഥരും വിട്ട്‌കൊടുത്തില്ല അതൊക്കെ ഞങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമാണു. യാത്രക്കാര്‍ ആരാണെന്നോ ഞങ്ങള്‍ നോക്കാറുള്ളു. ആണ്‍-പെണ്‍വ്യത്യാസം അക്കാരത്തിലില്ല. ആ ശബ്‌ദത്തില്‍ അധികാരത്തിന്റെ ധിക്കാരം മണത്ത യാത്രക്കാരില്‍ ഒരുത്തന്‍ പറഞ്ഞു. ഞങ്ങള്‍ക്കറിയാം നിങ്ങളെപോലുള്ളവരുടെ മനസ്സിലിരുപ്പ്‌ അത്‌ശ്രദ്ധിക്കാതെ ഉദ്യോഗസ്‌ഥര്‍ കാറിന്റെ ഡിക്കി തുറക്കണമെന്നാവശ്യപ്പെട്ടു. വെളുപ്പാന്‍ കാലത്ത്‌തണുത്ത്‌ വിറച്ചിരിക്കുന്നവര്‍ ചില്ലറക്ക്‌വേണ്ടി ഉപയോഗിക്കുന്ന തന്ത്രമാണെന്ന്‌ കരുതി കാറിലിരുന്ന്‌ പുരുഷന്മാര്‍ പറഞ്ഞു. അതൊന്നും നടപ്പില്ല, ദേ ഇദ്ദേഹം അറിയപ്പെടുന്ന ഒരു താരമാണ്‌.ഞങ്ങള്‍ കുറ്റവാളികളോ പിടികിട്ടാപുള്ളികളോ അല്ല. ഡിക്കിയില്‍ ഒന്നുമില്ല. ഉദ്യോഗസ്‌ഥര്‍ക്ക്‌ വാശി കൂടി. താരങ്ങളോട്‌ ആരാധനയുണ്ടെങ്കിലും ഈ താരത്തിനു അത്രക്ക്‌ പ്രാധാന്യം കൊടുക്കണമോ എന്നവര്‍ സംശയിച്ചു. കാറിലെയാത്രക്കാരും വഴങ്ങാന്‍ കൂട്ടാക്കിയില്ല.

കാറിലിരുന്ന ചേച്ചി പറഞ്ഞു, കിട്ടാനുള്ളത്‌ കിട്ടാതെ അവര്‍ പോകുകയില്ല..നഗരം തോറൂം അന്യനാടുകള്‍ തോറും `മണിയുടെ' കളി വിളയാട്ടം. മണി കിലുങ്ങാത്ത സന്ദര്‍ഭങ്ങള്‍ മനുഷ്യ ജീവിതത്തില്‍ ഇല്ല. എല്ലാവര്‍ക്കും മണിയെന്ന്‌ കേട്ടാല്‍ ഹരമാണ്‌. എന്തിനാണുമടിച്ച്‌ നില്‍ക്കുന്നത്‌, കൊടുക്കു.എടുക്കുമ്പോള്‍ ഒന്ന്‌ കൊടുക്കുമ്പോള്‍പത്ത്‌കൊള്ളുമ്പോള്‍ ഒരു കോടിഒരുകോടി. അങ്ങനെ ഒരു മണിയടിയാണു്‌പ്രതീക്കുന്നെങ്കില്‍ അത്‌അവര്‍ക്ക്‌കിട്ടാന്‍ പോകുന്നില്ല.മോതിര കൈകൊണ്ടുള്ള `അടി' കൊണ്ട്‌ അവര്‍ അങ്ങനെ സുഖിക്കണ്ട.പുരുഷന്മാര്‍ക്ക്‌ വാശി.ദേ നീര്‍ക്കോലിക്കും അത്താഴം മുടക്കാന്‍ പറ്റുമെന്നോര്‍ത്തോ? പോയി കൊടുക്കു ബുദ്ധിമതിയായ സ്‌ത്രീ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ കൊടുത്തിട്ട്‌ തന്നെ കാര്യം. യാത്രക്കാരന്‍ കാറിന്റെ ഡോര്‍തുറന്ന്‌ വരുന്നത്‌ ഡിക്കിതുറക്കാനായിരിക്കുമെന്ന വിശ്വാസത്തോടെ നിന്ന ഉദ്യോഗസ്‌ഥരെഞെട്ടിച്ചു കൊണ്ട്‌ ഒരു രംഗം അരങ്ങേറി. `മണിയടിച്ചു.' ഉദ്യോഗസ്‌ഥര്‍ അത്‌സ്വീകരിക്കാതെ തിരിച്ചുകൊടുത്തു. പോരാഞ്ഞിട്ടായിരിക്കുമെന്ന്‌ തെറ്റിദ്ധരിച്ച്‌ അയാള്‍ പൊതി ഒന്ന്‌ വലുതാക്കികൊടുത്തു. പിന്നെ പൊരിഞ്ഞ അടി. `മണിയടി'എന്താ ഇങ്ങനെ എന്ന്‌ ശബ്‌ദം കേട്ട്‌ ഇറങ്ങി വന്ന സ്‌ത്രീയും മറ്റേയാത്രക്കാരനും അമ്പരന്നു. അത്‌ കേട്ട്‌ വായനക്കാരനും അമ്പരന്നു. ആര്‌ ആരെയടിച്ച്‌, അടിച്ചൊ ഇല്ലയോ എന്നാര്‍ക്കറിയാം. ഇത്‌ മണിയില്ലാത്ത അടിയോ, മണിയടിയോ, മണി അടിച്ചതോ, ആകെ കണ്‍ഫൂഷ്യന്‍. മണി എന്ന്‌ പേരുള്ളയാള്‍ അടിച്ചാല്‍ മണിയടിച്ചു എന്നും, കാര്യം സാധിക്കാന്‍ മണിയടിച്ചുവെന്നും, ആ അടിക്ക്‌ മണി അടിച്ചുവെന്നും മണികൊടുത്തുവെന്നൂം മണി എന്ന്‌പറഞ്ഞാല്‍ പണത്തിനുള്ള ഇംഗ്ലീഷ്‌ വാക്കാണെന്നും ആ പ്രയോഗം മലയാളത്തില്‍ സര്‍വ്വസാധാരണമാണെന്നും അവര്‍ ആലോചിച്ചു, വാക്കുകളും വാചകങ്ങളും സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്നും അവര്‍ മനസ്സിലാക്കി. ആയിരത്തിയഞ്ഞൂറു വര്‍ഷം പഴക്കമുണ്ടെന്ന്‌ അവകാശപ്പെട്ട്‌, അതിനുതെളിവ്‌ നിരത്തി ശ്രേഷ്‌ഠപദവി കിട്ടിയ ഭാഷയാണെങ്കിലും ചില അന്യഭാഷാവാക്കുകള്‍ പ്രയോഗിക്കുന്നത്‌ കൊണ്ട്‌ ചില്ലറ അനര്‍ത്ഥങ്ങള്‍ അതുണ്ടാക്കിക്കൊണ്ടിരിക്കും. എന്നാലും നൂറുകോടി മണീസ്‌ കിട്ടിയല്ലോ?

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക