സിനിമക്ക് വേണ്ടി
ജീവിതം മാറ്റിവെച്ച്, ജീവിതത്തെ തന്റെ
സിനിമയെന്ന് കരുതി വ്യവസ്ഥിതികളോട് പ്രതികരിച്ച്, ബഹുമതികളെക്കാള്‍ അവമതികള്‍ ഏറ്റുവാങ്ങിയ, വ്യാകരണങ്ങള്‍ തെറ്റിച്ച് ജീവിതത്തോട് കലഹിച്ച
ജോണ്‍ ഏബ്രഹാം അകാലത്തില്‍ മരണത്തിലേക്ക് മറിഞ്ഞുവീണു. മൗലികത നഷ്ടപ്പെട്ട
ചിന്താഗതിയുടെ തണലില്‍ വിശ്രമിക്കുന്ന ബുദ്ധിജീവികളോടങ്കം വെട്ടിയ, മന്വന്തരങ്ങളിലൊരിക്കല്‍ മാത്രം മുള പൊട്ടുന്ന,
ആ പ്രവാചക ജീവിതം 1987 മെയ് 30 ശനിയാഴ്ച
കൊടിയിറങ്ങി. അതായത് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ടിപ്പോള്‍ 27 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളില്‍ സ്നേഹപ്പൂക്കളായി ഞാന്‍ കുറിച്ച എന്റെ ഈ വരികള്‍
നിങ്ങളോടൊപ്പം പങ്കുവെക്കുന്നു.
ഞാന്‍ അറിയുന്നു,
ദരിദ്രനായ ഒരു
കുഴിയാന ആയിരുന്നില്ല
നീയെന്ന്;-ഇന്ന്,
ആയിരത്തിത്തൊള്ളായിരത്തി
തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് പതിനൊന്ന്,
നിന്റെ
അറുപത്തിയൊന്നാം ജന്മദിനത്തില്‍,
അമ്മയെത്തേടി
കഴുതപ്പുറത്തേറിയലഞ്ഞ
നിന്നെ
അരാജകവാദിയാക്കി
ചാപ്പ കുത്തി
അവരാട്ടിയോടിക്കുകയായിരുന്നെന്ന്
തുടര്‍ന്ന്
വായിക്കുവാന്‍ പിഡഎഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക