Image

പയേറിയയിലെ പനിനീര്‍പൂക്കള്‍ (സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണ സമാഹാരം- ജോസ് തയ്യില്‍)

Published on 03 July, 2013
പയേറിയയിലെ പനിനീര്‍പൂക്കള്‍ (സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണ സമാഹാരം- ജോസ് തയ്യില്‍)
വായനക്കാര്‍ക്ക് സുപരിചിതനാണു ശ്രീ സുധീര്‍ പണിക്കവീട്ടില്‍ എങ്കിലും പ്രശസ്തിതേടി വേദികളില്‍ പ്രത്യ്ക്ഷപ്പെടാന്‍ മടിക്കുന്ന, സ്വന്തം പടം രചനകള്‍ക്കൊപ്പം കൊടുക്കാന്‍ പോലും താല്‍പ്പര്യമില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയുമാണു. ആള്‍ക്കൂട്ടത്തില്‍ തനിയെ കഴിയുന്ന ഇദ്ദേഹത്തെ പലരും കണ്ടിട്ടുപോലുമില്ല. അദ്ദേഹത്തിന്റെ പുസ്തക പ്രകാശനത്തിനുവരെ ഒരു പുതുമയുണ്ടായിരുന്നു. അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിക്ലും ഇവിടത്തെ എഴുത്തുകാരേയും കുറിച്ച് അദ്ദേഹം ധാരാളം എഴുതീട്ടുണ്ട്. അതൊക്കെ സമാഹരിച്ച് ഒരു പുസ്തകമാക്കണമെന്ന് അദ്ദേഹത്തോട് ഈ ലേഖകനൊപ്പം മറ്റ് അഭ്യുദയകാംക്ഷികളും ഉപദേശിക്ലിരുന്നു. എന്തോ ഇയ്യിടെയാണു അദ്ദേഹം അത് പുസ്തകമാക്കിയത്. ആ പുസ്ത്കത്തിലേക്ക് ഒരു കുറിപ്പ് എഴുതി കൊടുക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ആ കുറിപ്പ് താഴെ ഉദ്ധരിക്കുന്നു. ശ്രീ പണിക്കവീട്ടിലിന്റെ പുസ്തകത്തെക്കുറിച്ച് വായനക്കാരും എഴുത്തുകാരും പ്രതികരിക്കുമെന്ന് പ്രത്യാശിക്കാം. 

ഒരു സ്‌നേഹക്കുറിപ്പ് 

ലോക ക്ലാസ്സിക്കുകളിലും ഇന്ത്യന്‍ ക്ലാസ്സിക്കുകളിലുമുള്ള അവഗാഢമായ പാണ്ഡിത്യമാണു കുടിയേറ്റക്കാരുടെ ഇടയില്‍ ശ്രീ സുധീര്‍ പണിക്കവീട്ടില്‍ അറിയപ്പെടാന്‍ കാരണം. കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുക വളരെ എളുപ്പമുള്ള കാര്യമാണ്. പക്ഷെ എന്തുകൊണ്ട് അത് തെറ്റിപ്പോയെന്നോ, ആ തെറ്റ് എങ്ങനെ തിരുത്താമെന്നോ കുറിക്കാനുള്ള വിശാല മനസ്കതയോ, അറിവോ, പലര്‍ക്കും കുറവാണു്. ഉദാഹരണത്തിനു കേരളത്തിലെ വലിയ നിരൂപകനെന്ന് അറിയപ്പെട്ടിരുന്ന യശ്ശ: ശ്രീ എം. കൃഷ്ണന്‍ നായര്‍ അമേരിക്കന്‍ മലയാളികളുടെ രചനകളെപ്പറ്റി വളരെ താറടിച്ച് കുറിച്ച് വിട്ടിരുന്നത് നിരുത്തരവാദ്പരമായ ഒരു വിമര്‍ശനമായേ കാണാന്‍ കഴിയൂ. അതേസമയം ഭാഷയോട് സ്‌നേഹമുള്ളവരെ എങ്ങനേയും പ്രോത്സാഹിപ്പിക്കണം എന്നൊരു താല്‍പ്പര്യം അദ്ദേഹത്തിലുണ്ടായിരുന്നെങ്കില്‍ പലപ്പോഴും രചയിതാക്കളെ ചാട്ടവാറുകൊണ്ട് അടിക്കുന്ന നയം മാറ്റി മലയാള ഭാഷയെ സ്‌നേഹിക്കുന്നു എന്ന പരിഗണനയില്‍ സ്വാന്തനം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചേനേ. ഇവിടെയാണ് ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യനിരൂപണങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.

അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെപ്പറ്റി ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ കാഴ്ച്ചപ്പാട് തികച്ചും വ്യത്യസ്തമാണു്. എന്തുകൊണ്ട് ഒരു രചന വെട്ടം കണ്ടില്ല, അതിലെ തെറ്റെന്താണു എങ്ങനെ നേരെയാക്കാം ഈ വക കാര്യങ്ങള്‍ എഴുത്തുകാരുമായി പങ്കിടാന്‍ അദ്ദേഹം തല്‍പ്പരനാണു. കാരണം മറ്റൊന്നല്ല സാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ അവഗാഢമായ പണ്ഡിത്യം, തുറന്ന മനസ്സോടെയുള്ള വീക്ഷണം., ലോക ക്ലാസ്സിക്കുഅക്ലുമായി താരതമ്യ പഠനം നടത്താനുള്ള അദ്ദേഹത്തിലെ പ്രത്യേക കഴിവ്. ഭാഷയെ സ്‌നേഹിക്കുന്ന എഴുത്തുകാരോടുള്ള പ്രതിപത്തി, അറിവ് മറ്റുള്ളവരുമായി പങ്കിടണം എന്ന അദ്ദേഹത്തിലെ പ്രത്യേകത ഇവയെല്ലാമാണ് ഈ ഗ്രന്ഥത്തിനും ഗ്രന്ഥകര്‍ത്താവിനും അതിലെ രചയിതാക്കള്‍ക്കും തിളക്കം വര്‍ദ്ധിപ്പിക്കുന്നത്. 

നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ പലപ്പോഴും വായിക്കാന്‍ മടിക്ലിരുന്ന ലേഖനങ്ങളില്‍ നിന്നും കവിതകളില്‍ നിന്നുമാണു ഗ്രന്ഥകരന്‍ പുല്ലിലും പൂവിലും എല്ലാം സ്രുഷ്ടാവിന്റെ മാഹാത്മ്യം കണ്ടെത്താം എന്ന് പറയും പോലെ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളിലെ സര്‍ഗാത്മകത ഇഴക്കീറി നിരൂപണം നടത്തന്‍ ശ്രമിച്ചിരിക്കുന്നത്. ഈ പുസ്തകത്തില്‍ പ്രശസ്തരും പ്രശസ്തി ആര്‍ജ്ജിച്ച് കൊണ്ടിരിക്കുന്നവരുമായ എഴുത്തുകാരുടെ രചനകളെപ്പറ്റിയുള്ള ഗ്രന്ഥ്കാരന്റെ നിരൂപണങ്ങളും പഠനങ്ങളുമുണ്ടെന്നതാണു ഇതിന്റെ പ്രത്യേകത. ഈ നിരൂപണങ്ങളിലുടനീളം ലോക ക്ലാസ്സിക്കുകളുമായുള്ള താരതമ്യ പഠനവും അര്‍ഹിക്കും വിധത്തില്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹതയുള്ള ഈ പുസ്തകത്തില്‍ നിരൂപണത്തിനു തെരഞ്ഞെടുത്ത ക്രുതികളുടെ രചയിതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.
പയേറിയയിലെ പനിനീര്‍പൂക്കള്‍ (സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണ സമാഹാരം- ജോസ് തയ്യില്‍)
Join WhatsApp News
Raju Thomas 2013-07-05 04:56:05
And Mr. Thayyil is very correct about his assessment of Mr. Panickaveettil's services to American Malayalle writers. I have read the book. And I had read most of those articles when they first came out. I am not in the least surprised at the wide sweep of his erudition, because that's what he is, and that's how he thinks and how he writes. I am a little jealous, though. My respect for him grows each time he comes out with a piece in emalayalee or Kairali. Only, I cannot figure out why a person can be so nice, and serviceable, to so many, irrespective of their caste or creed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക