MediaAppUSA

അവര്‍ക്കായി സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കും

ടോം ജോസ്‌ തടിയംപാട്‌ (emalayalee) Published on 23 July, 2013
അവര്‍ക്കായി സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കും
മനുഷൃന്‍ അവനു വിലയേറിയത്‌ എന്തോ അത്‌ മറ്റു മനുഷ്യന്റെ നന്മക്കു വേണ്ടി ദാനം ചെയുമ്പോള്‍ അവനു വേണ്ടി സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കും എന്ന്‌ കേരള കിഡ്‌നി ഡൊണേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ്‌ ചിറമേല്‍ പറഞ്ഞു. ലിവേര്‍പൂള്‍ സേക്രട്ട്‌ ഹേര്‍ട്ട്‌ പള്ളിയില്‍ നടന്ന സെന്റ്‌ തോമസ്‌ ഡേ കുര്‍ബാനയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ഫാദര്‍.

അഞ്ചു വയസു കാരനെ സ്വന്തം മാതാപിതാക്കള്‍ തന്നെ പീഡിപ്പിച്ചു കൊല്ലുന്ന അല്ലെങ്കില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചു കൊല്ലുന്ന പുരോഹിതന്‍മാരുടെയും പട്ടിണി കിടന്നു മരിക്കുന്ന ആദിവാസികളുടെയും നാട്ടില്‍ നിന്നും ബ്രിട്ടീഷുകാര്‍ കൊടുക്കുന്ന ശമ്പളത്തില്‍ നിന്നും പിരിവു മേടിച്ചു വിമാനം പിടിച്ച്‌ ഇവിടെ വന്ന്‌ നമ്മളെ ഇവിടെ ദൈവം കൊണ്ടുവന്നിരിക്കുന്നത്‌ ബ്രിട്ടീഷുകാരെ നന്നാക്കാന്‍ വേണ്ടിയാണെന്നും പറയുക മാത്രം അല്ല. ഇല്ലാത്ത ആചാര അനുഷ്‌ഠാനത്തിലൂടെ ഇവിടുത്തെ ആളുകളെ ചുഷണം ചെയുകയും, ബ്രിട്ടീഷ്‌ സംസ്‌ക്കാരത്തെ പുലഭ്യം പറയാനും വരുന്ന അല്‌മിയതയുടെ മൊത്തകച്ചവടക്കാരായ ധൃാന ഗുരുക്കാന്‍മാരില്‍ നിന്നും വൃതൃസ്ഥനായ ഒരു പുരോഹിതന്‍ ആണ്‌ ഫാദര്‍
ചിറമേല്‍ എന്ന്‌ പറയാതിരിക്കാന്‍ കഴിയില്ല.

ഫാദര്‍ പ്രസംഗം തുടങ്ങിയത്‌ തന്നെ ബ്രിട്ടീഷുകാരുടെ നന്മ ചുണ്ടി കാട്ടിയാണ്‌. ലോകത്തില്‍ ഏറ്റവും കൂടുതന്‍ ആളുകള്‍ അവയവങ്ങള്‍ ദാനം ചെയ്യുന്ന സ്ഥലം യുകെ ആണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. അവയവങ്ങള്‍ ദാനം ചെയുന്നത്‌ ക്രിസ്‌തിയ ജീവിതത്തിന്റെ ഭാഗം ആണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്‌തുതന്റെ ശരിരവും രക്തവും ആണ്‌ മനുഷ്യരശിക്കുവേണ്ടി നല്‍കിയത്‌. അതുകൊണ്ടാണ്‌ അദേഹത്തിനു വേണ്ടി സ്വര്‍ഗത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നത്‌, ലോകത്തില്‍ അദ്യമയി തനിക്കു ഏറ്റവും വിലയുള്ളതിനെ ദൈവത്തിന്‌ സമര്‍പ്പിക്കാന്‍ തയാര്‍ ആയത്‌ പൂര്‍വ്വ പിതാവായ എബ്രഹാം ആയിരുന്നു. തന്റെ എല്ലാം ആയിരുന്ന മകനെ സമര്‍പ്പിക്കാന്‍ തയാറായപ്പോള്‍ ആണ്‌ ദൈവം അബ്രഹമില്‍ പ്രസാദിച്ചത്‌ അതുകൊണ്ട്‌ നിങ്ങള്‍ നിങ്ങള്‍ക്ക്‌ വിലയേറിയ അവയവങ്ങള്‍ ദാനം നല്‍കുമ്പോള്‍ മാത്രമേ നിങ്ങളുടെ ശരീരവും ബലി ആയി തീരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു

തൃശൂരില്‍ ഹാര്‍ട്ട്‌അറ്റാക്‌ വന്നു മരിച്ച ഒരു സ്‌ത്രിയുടെ അവയവങ്ങള്‍ സംഭാവന ചെയ്‌ത ഒരു കുടുംബം മുഴുവന്‍ മാനിക്കപ്പെട്ട ഒരു സംഭവും അദ്ദേഹം ചൂണ്ടികാണിച്ചു. എവിടെ ചെന്നാലും കുമാരി ജോസിന്റെ മക്കള്‍ അല്ലേ എന്ന്‌ ചോദിക്കുമ്പോള്‍ ഞങ്ങളുടെ അമ്മ ജീവിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി അധ്വനിച്ചു മരിച്ചപ്പോള്‍ ഞങ്ങളെ മഹത്വപ്പെടുത്തി എന്നാണ്‌ മക്കള്‍ പറയുന്നത്‌. ആ ശവശരീരത്തെ നോക്കി അച്ഛന്‍ പ്രസംഗിചത്‌ ഇതു ബലി അര്‍പ്പിക്കപ്പെട്ടെ ശരിരം ആണ്‌ അത്‌ കൊണ്ട്‌ ഇതു സ്വര്‍ഗത്തില്‍ എത്തും എന്നാണ്‌

മറ്റുപലരില്‍ നിന്നും വേറിട്ടവന്‍ ആയി ഫാദര്‍ ചിറമേല്‍ നില്‍ക്കുന്നത്‌ കര്‍മവും ധര്‍മവും സമന്വയിപ്പിച്‌ മുന്‍പോട്ടു പോകുന്നതിലുടെയാണ്‌. സ്വന്തം കിഡ്‌നി ഒരു അനൃമതസ്ഥനു നല്‍കി മാതൃക കാണിച്ചാണ്‌ അവയവ ഭനത്തിന്റെ പ്രസക്തി ജനങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്‌ .

കുര്‍ബാനയ്‌ക്ക്‌ ശേഷം അച്ചനോട്‌ അഞ്ചു മിനിട്ട്‌ സംസാരിക്കാന്‍ സാധിക്കുമോ എന്ന്‌ അച്ഛന്‍ തമസീക്കുന്ന വീടുകാരന്‍ തമ്പി ജോസ്‌ ചോദിച്ചപ്പോള്‍ കുര്‍ബാന കഴിയുമ്പോള്‍ പള്ളിയുടെ പുറകിലെ പുറകിലെ മുറിയിലേക്ക്‌ ചെല്ലാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ വളരെ സ്‌നേഹത്തോടെ ചോദൃങ്ങള്‍ ചോദിച്ചു കൊള്ളാന്‍ അച്ഛന്‍ പറഞ്ഞു. ഞാന്‍ ചോതിച്ചു ഒരു വിശ്വാസി അല്ലാത്ത കമ്യൂണിസ്റ്റുകാരന്‍ ആയിരുന്ന ജോതി ബാസു അദ്ദേഹത്തിന്റെ ശവശരീരം കല്‍ക്കട്ടയിലെ മെഡിക്കല്‍ കോളേജ്‌ന്‌ നല്‍കുകയാണ്‌ ചെയ്‌തത്‌. അതുപോലെ വിശ്വാസംനശിച്ചു കൊണ്ടിരിക്കുന്ന ഈ ബ്രിട്ടീഷ്‌ സമൂഹത്തില്‍ നിന്നും ആണ്‌ ഏറ്റവും കൂടുതല്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നത്‌ എന്ന്‌ അച്ഛന്‍ പ്രസംഗിച്ചു അപ്പോള്‍ ഇവര്‍ ഓക്കെ സ്വര്‍ഗത്തില്‍ പോകുമോ ? അച്ഛന്‍ പറഞ്ഞു നന്മ മനസ്സില്‍ ചിന്തിച്ചു കൊണ്ട്‌ ആരു പ്രവര്‍ത്തിക്കുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പോകും എന്നായിരുന്നു മറുപടി. യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നു നന്മ ചെയുന്നവന്‍ ദൈവത്തിന്റെ സ്വന്തം ആണ്‌ അതുപോലെ ക്രിസ്‌തു സ്വര്‍ഗ്ഗതിലേക്കു കൊണ്ടുപോയത്‌ നല്ല കള്ളനെ കൂടിയാണ്‌. അപ്പോള്‍ നന്മ പ്രവര്‍ത്തിക്കാന്‍ വിശ്വവും ഒരു ഘടകം ആകില്ലല്ലോ? കാരണം ഈ സമൂഹത്തില്‍ വിശ്വസം നശിച്ചു എന്ന്‌ പറയുമ്പോഴും നന്മ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വിശ്വാസം ഉണ്ട്‌ എന്ന്‌ നമ്മള്‍ പറയുന്ന നമ്മുടെ സമൂഹം എന്ത്‌ കൊണ്ട്‌ ഇത്രയും വളരുന്നില്ല എന്ന ചോദൃത്തിനു അതിനു വേണ്ടി അവരെ ബോധവാന്‍മാര്‍ അക്കുന്നതിനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌ എന്നയിരുന്നു മറുപടി .അതാണ്‌ എന്റെ യാത്രയുടെ ഉദ്ദേശം

ഞാന്‍ മാഞ്ചെസ്റ്ററില്‍ നിന്നും ലിവര്‍പൂളില്‍ലേക്ക്‌ വന്നത്‌ ഒരു ആംബുലന്‍സില്‍ ആയിരുന്നു. അതില്‍ എണ്‍പത്തിമുന്ന്‌ വയസ്സായ ഒരു സ്‌ത്രീ സംഭാവന ചെയ്‌ത കിഡ്‌നി ആയിരുന്നു. അവരെ ഓപ്പറേറ്റ്‌ ചെയ്‌ത്‌ കിഡ്‌നി എടുക്കുന്നതും അത്‌ ലിവേര്‍പൂള്‍ ഹോസ്‌പിറ്റലില്‍ മറ്റൊരാള്‍ക്ക്‌ ഓപ്പറേഷനിലുടെ നല്‍കുന്നതും അച്ഛന്‍ കണ്ടു. ഏറ്റവും കൂടുതല്‍ കിഡ്‌നി ട്രാന്‍സ്‌പ്ലാന്റ്‌ നടക്കുന്ന ഈ രാജ്യത്ത്‌ അത്‌ നടക്കുന്നതു നേരില്‍ കണ്ട്‌ അത്‌ നമ്മുടെ നാട്ടിലും പ്രയോജനപ്പെടുത്തുന്നതിനു കൂടിയാണ്‌ ഈ യാത്ര ഇവിടുത്തെ മലയാളികള്‍ കിഡ്‌നി സംഭാവന ചെയാന്‍ തയാര്‍ ആയില്ലെങ്കില്‍ അതിന്റെ അപകടം നിങ്ങള്‍ക്ക്‌ തന്നെയാണ്‌ കാരണം. ഇംഗ്ലീഷുകാരുടെ കിഡ്‌നി ഏഷ്യക്കാരന്‌ ചേരില്ല. അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ഒരു കിഡ്‌നി ആവശ്യം വന്നാല്‍ അത്‌ നിങ്ങളൂടെ ഇടയില്‍നിന്നും കണ്ടെത്തണം അതുകൊണ്ട്‌ ഇ സത്‌കര്‍മത്തില്‍ നിങ്ങളും എത്രയും വേഗം പങ്കാളികള്‍ ആകണം എന്ന്‌ അച്ഛന്‍ അഭ്യര്‍ത്ഥിച്ചു. ഇവിടെ ഏഷ്യന്‍വംശജര്‍ക്ക്‌ പതിനേഴു ശതമാനം കിഡ്‌നി ആവശൃം ഉള്ളപ്പോള്‍ ലഭിക്കുന്നത്‌ വെറും ഒരു പോയിന്റ്‌ അറൂ ശതമനം മാത്രമാണ്‌. ഇതു കാണിക്കുന്നത്‌ നമ്മള്‍ കുറച്ചു കൂടി മുന്‍പോട്ടു വരണം എന്നാണ്‌. വയലിലെ പുല്‍കൊടി പോലെ അവസാനിക്കുന്ന മനുഷൃ ജീവിതം ചൈതനൃവത്തക്കാന്‍ നിങ്ങള്‍ക്ക്‌ ദൈവം തന്നിരിക്കുന്ന ഒരു അവസരം കൂടിയാണ്‌ അവയവ ദാനം. അതുകൊണ്ട്‌ ഈ 83 വയസ്സ്‌ കാരിയുടെ മനസ്സ്‌ നമുക്കും ഉണ്ടാകേണ്ടതുണ്ട്‌

കിഡ്‌നി ട്രാന്‍സ്‌പ്ലാന്റേഷന്‍ നടക്കുന്ന പല ഹോസ്‌പിറ്റലുകളും അച്ഛന്‍ സന്ദര്‍ശിക്കുന്നുണ്ട്‌. അതുപോലെ ഇംഗ്ലണ്ട്‌ കത്തലിക്‌ ബിഷപ്പ്‌ കൗണ്‍സില്‍ന്റെ ഹെല്‍ത്ത്‌ വിഭാഗം ബിഷപ്പ്‌ ടോം വില്യമുമായി അച്ഛന്‍ കിഡ്‌നി ട്രാന്‍സ്‌പ്ലാന്റേഷനെപ്പറ്റി സംസരിക്കുന്നുണ്ട്‌.

ലിവര്‍പൂളില്‍ കിഡ്‌നി ട്രാന്‍സ്‌പ്ലാന്റേഷന്‌ ശേഷം ഐന്‍ട്രി ഹോസ്‌പിറ്റല്‍ കിഡ്‌നി ഫൌണ്ടേഷനു വേണ്ടി ഏഷ്യക്കാര്‍ക്കിടയില്‍ പ്രചരണം നടത്തുന്ന ജെയംസ്‌ ജോസിനോട്‌ ഇതിനെ പറ്റി ചോദിച്ചപ്പോള്‍ മലയാളി കളുടെ ഇടയില്‍ നിന്നും വളരെ തണുത്ത സഹകരണം ആണ്‌ ലഭിക്കുന്നത്‌ എന്നായിരുന്നു മറുപടി. എന്നാല്‍ ഹിന്ദിക്കാര്‍ക്കിടയിലും പാക്കിസ്ഥാനികള്‍ക്കിടയിലും നല്ല സഹകരണം ആണ്‌ ലഭിക്കുന്നത്‌ എന്ന്‌ പറഞ്ഞു.

എന്താ
ണെങ്കിലും നമ്മുടെ നാട്ടില്‍ ക്രമാതിതമായി ഇന്നു കിഡ്‌നി രോഗം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ഇതിനു പ്രധാന കാരണം വേണ്ടെത്ര ശൃചിത്തം ഇല്ലായ്‌മയും ഭക്ഷണത്തിലെ ക്രമാതീതമായ മായംചേര്‍ക്കലൂം ആണ്‌. ഇതിനു പരിഹാരം കാണാതെ എന്ത്‌ ചെയ്യുന്നതുകൊണ്ടും ഒരു പ്രയോജനവും എല്ലെന്നാണ്‌ ഈ രംഗത്തുള്ളവര്‍ പറയുന്നത്‌

ഫാദര്‍ ചിറമേല്‍ നടത്തുന്ന ഈ മഹത്തായ പ്രവര്‍ത്തനം അദ്ദേഹത്തെ ദൈവങ്ങള്‍ക്കിടയലെ മനുഷ്യ പുത്രനും മനുഷ്യര്‍ക്കിടയിലെ ദൈവ പുത്രനും ആക്കി മാറ്റിയിരിക്കുന്നു എന്നു പറയാതെ വയ്യ.

ടോം ജോസ്‌ തടിയംപാട്‌, ലിവര്‍പൂള്‍, യു കേ
അവര്‍ക്കായി സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക