MediaAppUSA

ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍

ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ Published on 05 October, 2013
ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍
ഹിറ്റ്‌ലര്‍ നരനായാട്ടു നടത്തിയ നാട്ടിലൂടെ JEWS ARE A RACE THAT MUST BE TOTTALY EXTERMINATED. HANS FRANK  GOVERNOR GENERAL NAZI OCCUPAIDE POLAND
ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കിയാല്‍ ലോകത്തെ കീഴടക്കാനും സാമ്രാജ്യങ്ങള്‍ സ്ഥാപിക്കാനും അലക്‌സാണ്ടറും, സീസറും, മുതല്‍ ബ്രിട്ടീഷുകാര്‍ വരെയും ശ്രമിച്ചതായി കാണാന്‍ കഴിയും എന്നാല്‍ സാമ്രാജ്യത്തിനു പുറത്തേക്ക് ഒരു വര്‍ഗ്ഗത്തിന്റെ ആധിപത്യത്തിനു വേണ്ടി മറ്റൊരു വര്‍ഗത്തെ ഭൂമിയില്‍ നിന്നും ഉന്മൂലനാശം വരുത്തി ആ വര്‍ഗത്തിലെ കുട്ടികലെയും സ്ത്രീകളെയും പോലും ഗിനി പന്നിയെ പോലെ പരിഷണം നടത്തിയും വിഷം കുത്തിവച്ചും പട്ടിണിക്കിട്ടും മാരക രോഗം പടര്‍ത്തിയും ഗ്യാസ് ചേമ്പറില്‍ കത്തിച്ചും വെടിവച്ചു കൊന്നും ഇല്ലാതെ ആക്കാന്‍ ശ്രമിച്ച ചരിത്രം ഒരു പക്ഷെ നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത് നാസി ജര്‍മ്മനിയില്‍ നിന്നും മാത്രം ആയിരിക്കും.
ചരിത്രത്തിലെ വികൃതമായ ക്രൂരതകളുടെ ഭീകരത വിവരിച്ചുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന പോളണ്ടിലെ ക്രകോയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള ഔഷ് വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനെ പറ്റി ഞാന്‍ അധികം ആയി കേട്ടത് ഇസ്രേലിലെ ജെറുസലേമിലെ യഷുവ ഹോളോകാസ്റ്റ് മ്യൂസിയത്തില്‍ എഴുതി വച്ചിരിക്കുന്ന ബെഞ്ചമിന്‍ ഹോണ്ടാനെ എന്ന ഫ്രഞ്ച് യാഹൂത കവിയുടെ വാക്കുകളിലൂടെയാണ് അദ്ദേഹം ഓട്‌സ്വിചിലെ ഗ്യാസ് ചേമ്പറില്‍ കത്തി ചാരം ആയി തീരുകയാണ് ചെയ്തത് അദ്ദേഹം മരിക്കുന്നതിനു മുമ്പ് ഇങ്ങനെ എഴുതി Remember only that I was innocent and, just like you, mortal on that day. I, too, had had a face marked by rage, by pity and joy, quite simply a human face" പിന്നീട് ഓട്‌സ്വിച് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനെ പറ്റിയും അവിടെനടന്ന  ക്രൂരതകളെപററിയും വായിച്ചപ്പോള്‍  പതിനൊന്നു ലക്ഷം മനുഷ്യര്‍ വിശ്രമം കൊള്ളുന്ന സ്ഥലം ഒന്ന് കാണണം എന്ന് ആഗ്രഹം തോന്നി. ഈ ആഗ്രഹം എന്റെ സുഹൃത്തായ ജോസ് മാത്യൂമായി പങ്കുവച്ചപ്പോള്‍ അദ്ദേഹവും വരാന്‍ താല്‍പര്യം കാണിച്ചു. അങ്ങനെ ഞങ്ങള്‍ പോളണ്ടിലേക്ക് യാത്ര തിരിച്ചു.

വീട്ടില്‍ നിന്നും ടാക്‌സിയില്‍ ആണ് ലിവര്‍പൂള്‍ ജോണ്‍ ലിനോന്‍ എയര്‍പോര്‍ട്ടിലേക്ക് പോയത്. ടാക്‌സി ഡ്രൈവര്‍ ഞങ്ങളുടെ യാത്രാ ഉദ്ദേശം ചോദിച്ചറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ചരിത്രജ്ഞാനം ഞങ്ങളുടെ മുന്‍പില്‍ കുടഞ്ഞിട്ടു അദ്ദേഹം പറഞ്ഞു ഞാന്‍ ക്രക്കോ കാണണം എന്ന് വിചാരിച്ചിരിക്കുന്നു. അടുത്ത വര്‍ഷം തീര്‍ച്ചയായും പോകും എന്ന് പറഞ്ഞു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനെ പറ്റിയും ഉപ്പുഖനിയേപ്പറ്റിയും അവിടുത്തെ വാസല്‍ കസിലിനെപ്പറ്റിയും  ഒക്കെ അദ്ദേഹം വിവരിച്ചു തന്നു. അങ്ങനെ ഞങ്ങള്‍ രണ്ടു മണിക്കൂര്‍ പറന്നു ക്രക്കോയില്‍ എത്തി അവിടെ നിന്നും ഒരു ബസില്‍ കയറി ഹോട്ടലില്‍ എത്തി അന്ന് വിശ്രമിച്ചു.

ഹോട്ടലില്‍ ആവശ്യപ്പെട്ടാല്‍ അവിടെ നിന്നും നമുക്ക് വണ്ടിയും , ഏതു ഭാഷയില്‍ ഉള്ള ഗൈഡിനെയും ഒക്കെ ലഭിക്കും. രാവിലെ തന്നെ വണ്ടി വന്നു ഞങ്ങളെ ഹോട്ടലില്‍ നിന്നും ഔഷ് വിറ്റ്‌സ്, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക് കൊണ്ടു പോയി 65 കിലോമീറ്റര്‍ യാത്രക്കിടയില്‍ ക്യാമ്പിനെ പറ്റിയും അവിടെ നന്ന ക്രൂരതകളെ പറ്റിയും ഒരു വീഡിയോ കാണിക്കുകയുണ്ടായി. അങ്ങനെ ഞങ്ങള്‍ ഒന്നര മണിക്കൂര്‍ യാത്ര ചെയ്തു ക്യാമ്പില്‍ എത്തി ഞങ്ങളുടെ കൂടെ ബസില്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും വന്ന ടൂറിസ്റ്റുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്.

കോണ്‍സെട്രേഷന്‍ ക്യാമ്പിന്റെ കവാടത്തില്‍ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു ARBEIT MACHT FREL ഇതിന്റെ അര്‍ത്ഥം work will make you free എന്നാണ് അവിടെ നിന്നും ക്യാമ്പിനു അകത്തേയ്ക്കുള്ള യാത്ര തുടങ്ങി ഇരുപതെട്ടു ബ്ലോക്കുകള്‍ അടങ്ങിയ ക്യാമ്പിന്റെ ഓരോ ബ്ലോക്കില്‍ കടക്കുമ്പോളും അവിടെ നടന്ന ക്രൂരതകള്‍ ഗൈഡ് വിവരിച്ചു കൊണ്ടിരുന്നു. അതില്‍ വേദനാജനകം ആയി തോന്നിയത് ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന ജര്‍മന്‍ ഡോക്ടര്‍ ജോസഫ് മേങ്ങേലെ പരീക്ഷണങ്ങള്‍ നടത്തിയ പത്താം ബ്ലോക്ക് ആയിരുന്നു. കുട്ടികളെയും ഗര്‍ഭിണികള്‍ ആയ സ്ത്രീകളെയും ആയിരുന്നു പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്.

യഹൂദ സ്ത്രീകളെ എങ്ങനെ വന്ധീകരിക്കാം എന്നായിരുന്നു അദ്ദേഹം സ്ത്രീകളില്‍ പരീക്ഷിച്ചരുന്നത്. എന്നാല്‍ കുട്ടികളില്‍ ഭൂരിപക്ഷവും ഇരട്ടകളില്‍ ആയിരുന്നു പരീക്ഷണങ്ങള്‍ നടത്തിയിരുന്നത് ഇരട്ടകളുടെ സവിശേഷതകള്‍ കണ്ടുപിടിക്കുകയും അതിലൂടെ ജര്‍മ്മന്‍ സ്ത്രീകളില്‍ കൂടുതല്‍ ഇരട്ടകളെ സൃഷ്ടിക്കുകയും ചെയ്തു കൊണ്ട് ആര്യ മേധാവിത്വം ലോകത്തില്‍ മേല്‍കൊണ്ടു വരിക എന്നുള്ളതായിരുന്നു പരീക്ഷണം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഗിനി പന്നികളെപോലെ പരീക്ഷിക്കപ്പെട്ട ഈ സ്ത്രീകളും കുട്ടികളും പിന്നീട് മരണത്തെ പുല്‍കുകയാണ് ചെയ്തത്.

തന്നെയുമല്ല ഈ ഡോക്ടര്‍ ആയിരുന്നു ആളുകളെ ഗ്യാസ് ചേമ്പറിലേക്ക് സെലക്ട് ചെയ്തു അയച്ചിരുന്നത്. ജര്‍മ്മനി കീഴ്‌പ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യുന്ന കുറ്റവാളികളെയും, ജര്‍മ്മന്‍ ഭരണത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍, ജിപ്പ്‌സികള്‍, യൂതന്‍മാര്‍ എന്നിവരേ കൊണ്ട് വരുന്ന ട്രെയിന്‍ ക്യാമ്പില്‍ എത്തുമ്പോള്‍ തന്നെ അവരെ തരംതിരിച്ചു കുട്ടികളെയും ഗര്‍ഭിണികളായ സ്ത്രീകളെയും പ്രായം ചെന്നവരെയും അപ്പോള്‍ തന്നെ ഗ്യാസ് ചേമ്പറിലോട്ടു അയച്ചുകൊന്നു കളയുകയായിരുന്നു. ഈ സെലക്ഷന്‍ നടത്തിയിരുന്നതും ഈ ഡോക്ടര്‍ ആയിരുന്നു. അത് കൊണ്ട് ഇദ്ദേഹത്തെ doctor the death എന്ന് കൂടി അറിയപ്പെട്ടിരുന്നു.

അടുത്ത ബ്ലോക്കില്‍ കണ്ട കാഴ്ച മരിച്ച കുട്ടികളുടെയും വലിയവരുടെയും ഗ്യാസ് ചേമ്പറിലേക്ക് കൊണ്ട് പോകുന്നതിനു മുമ്പ് ഊരി എടുത്ത വസ്ത്രങ്ങള്‍ ആയിരുന്നു അകലങ്ങളില്‍ നിന്നും പിടിച്ചു ട്രെയിനില്‍ കൊണ്ടുവരുന്നവരോട് കുളിച്ചു കൊള്ളാന്‍ പറഞ്ഞാണ് ഗ്യാസ് ചേമ്പറില്‍ കയറ്റിയിരുന്നത് അവര്‍ കയറി കഴിയുമ്പോള്‍ ചേംമ്പര്‍ അടച്ചു അതിലേക്ക് വിഷവായു അഴിച്ചു വിട്ടാണ് കൊന്നിരുന്നത്. ഏകദേശം ഇരുപത് മിനിട്ട് എടുക്കും മരിക്കാന്‍ എന്നാണ് ഗൈഡ് പറഞ്ഞത് ഗ്യാസ് ചേംബറിലേക്ക് കൊണ്ട് പോകുന്നതിനു മുമ്പ് തന്നെ എല്ലാവരുടെയും മൂടി മുറിച്ചെടുത്തിരുന്നു. ആ മുടികള്‍ ബെര്‍ലിന്‍ ഫാക്ടറികളില്‍ അയച്ചു കൊടുത്തു ഒരു തരം പായ് പോലത്തെ ഉല്‍പന്നം ഉല്‍പാദിപ്പിച്ചിരുന്നു. അങ്ങനെ മുറിച്ചെടുത്ത മുടികള്‍ ഒരു മുറി നിറയെ കൂട്ടി ഇട്ടിരിക്കുന്നത് കണ്ടു അതുപോലെ അവിടെ മരിച്ച കുട്ടികളുടെ ഷൂകള്‍ അവരുടെ കളിപ്പാട്ടങ്ങള്‍ ഗ്യാസ് ചേംബറില്‍ ഉപയോഗിച്ച വിഷം നിറച്ച ടിന്നുകള്‍ അതൊക്കെ കണ്ടാല്‍ മനഃസാക്ഷിയുള്ള ഒരാള്‍ക്ക് കരയാതിരിക്കാന്‍ കഴിയില്ല.

ഫാദര്‍ മക്മില്ലന്‍കോള്‍ബെയെ പട്ടിണിക്കിട്ട് കൊന്ന മുറിയാണ് പിന്നെ കണ്ടത്. നാസികള്‍ക്ക് എതിരെ അച്ഛന്‍ നടത്തിയിരുന്ന പത്രത്തില്‍ എഴുതി എന്നതാണഅ അച്ഛന്റെ മേല്‍ അറസ്റ്റിനുള്ള കുറ്റം. ഒരു മുറിയില്‍ നിന്നും ചാടിപോയ മൂന്നു തടവുകാര്‍ മറ്റുള്ള പത്ത് തടവുകാരുടെ അറിവോടെയാണ് പോയത് എന്ന് പറഞ്ഞുആ പത്തു തടവുകാരെയും പട്ടിണിക്കിട്ട് കൊല്ലാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ ഉണ്ടായിരുന്ന ഫ്രാന്‍സിസസ്‌ക്ക് എന്ന തടവുകാരന്‍ എനിക്ക് കുട്ടികളുമുണ്ട് എന്ന് പരഞ്ഞു കരയുന്നത് കണ്ടപ്പോള്‍ അവനെ വിട്ടു തന്നെ തടവില്‍ ഇടുക എന്ന് പറഞ്ഞ് ഫാദര്‍ മക്മില്ലന്‍ സ്വയം അവനുവേണ്ടി ബലി ആകുകയാണ് ചെയ്തത്. ഫാദര്‍ കിടന്ന മുറി പോപ്പ് ജോണ്‍ പോള്‍ സന്ദര്‍ശിക്കുകയും അദ്ദേഹം അവിടെ മെഴുകുതിരികള്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ അച്ചനെ പിന്നീട ജോണ്‍ പോള്‍ മാര്‍പ്പാപ്പ വിശുദ്ധന്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു പട്ടിണിക്കിട്ട് മരിക്കാതെ വന്നപ്പോള്‍ വിഷം കുത്തിവച്ചാണ് ഫാദര്‍ മക്ക്മില്ലനെ കൊന്നത്. വിഷം കുത്തിവയ്ക്കാന്‍ വന്ന ഡോക്ടര്‍ക്ക് അദ്ദേഹം കൈ ഉയര്‍ത്തി കൊടുത്ത് മരണം ഏറ്റുവാങ്ങുകയായിരുന്നു. ഈ അച്ഛന് കേരളവും ആയി അടുത്ത ബന്ധം ഉണ്ട്. അതിനെ പറ്റി പിന്നീട് എഴുതാം എന്ന് വിചാരിക്കുന്നു.

മറ്റൊരു സ്ഥലം കണ്ടത് ജര്‍മ്മന്‍ ചാര സംഘടനയായ ഗെസ്‌റ്‌പ്പോ രാജ്യദ്രോഹകുറ്റം ചുമത്തി പിടിച്ചു കൊണ്ടുവരുന്നവരേയും അതുപോലെ ഗ്യാസ് ചേംബറില്‍ പോകാന്‍ വിസമ്മതിക്കുന്നവരെയും വെടി വച്ചു കൊല്ലുന്ന ഒരു ചെറിയ ഗ്രൗണ്ട് ആയിരുന്നു. അവിടെ ഒട്ടേറെ പൂക്കള്‍ ആളുകള്‍ വച്ചിരിക്കുന്നത് കണ്ടു. അതിനടുത്ത് ഗെസ്റ്റപ്പോ ആളുകളെ ചോദ്യം ചെയ്തിരുന്ന മുറിയും ഓഫീസും കാണാമായിരുന്നു. പിന്നീട് ഞങ്ങള്‍ പോയത് ആദ്യമായി  ഒരു ഗ്യാസ് ചേമ്പര്‍ സ്ഥാപിച്ചു ആളുകളെ കൊന്നു പരീക്ഷിച്ച ഗ്യാസ് ചേമ്പറിലേക്കാണ്. ആ ഗ്യാസേ ചേമ്പര്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അവിടെ തന്നെ ഉള്ള ക്രിമിറ്റോറിയവും കണ്ടു. ഈ ഗ്യാസ് ചേമ്പറില്‍ 600 ആളുകളെ മാത്രം ആണ് കൊന്നത് ഇവിടെ പരീക്ഷിച്ചു വിജയിച്ചു കഴിഞ്ഞപ്പോള്‍ ആണ് മൂന്നു കിലോമീറ്റര്‍ അകലെ വലിയ ഗ്യാസ് ചേമ്പര്‍ പണിതു പതിനൊന്നു ലക്ഷം ആളുകളെ കൊന്നത്. അതിനടുത്ത് തന്നെ മാനുഷ്യരെ തൂകി കൊല്ലുന്ന തൂക്കു മരവും കാണാമായിരുന്നു.

ഇവിടുത്തെ ക്യാമ്പിന്റെ കമാന്‍ടര്‍ ആയിരുന്ന റുഡോള്‍ ഹോസ്‌നെ യുദ്ധത്തിനുശേഷം പിടിച്ചു പോളിഷ് നാഷ്ണല്‍ കോര്ട്ട് ട്രെയല്‍ നടത്തി തൂക്കികൊന്ന തൂക്കുമരവും ഇവിടെ കാണാമായിരുന്നു. ജര്‍മ്മന്‍ പാരമിലെറ്ററി ഫോഴ്‌സ്  SCHUTZ-STAFF *(S S) എന്നറിയപ്പെടുന്ന പട്ടാളക്കാര്‍ താമസിച്ചിരുന്ന ഇലക്ട്രിക് വേലികൊണ്ട് തീര്‍ത്ത ബ്ലോക്കുകളും ഇവിടെ ഞങ്ങള്‍ കണ്ടു. ഏഴായിരം വരുന്ന - ആണ് ക്യാമ്പ് ഭരിച്ചിരുന്നത്. ഇതിനെ കമാന്‍ടെര്‍ ആയിരുന്നു റുഡോള്‍ഫ് ഹോസ്.

ഏകദേശം ഒന്നരമണിക്കൂര്‍ ഔഷ് വിറ്റ്‌സ് 1 ലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നര കിലോമീറ്റര്‍ അകലെയുള്ള വലിയ ഗ്യാസ് ചേമ്പര്‍ സ്ഥിതി ചെയ്യുന്ന- birkenau കാണാന്‍ പുറപ്പെട്ടു. ഇവിടെയാണ് ചരിത്രത്തിലെ വലിയ നരനായാട്ട് നടന്നത്. ക്യാമ്പ് നിലനിന്ന സ്ഥലത്ത് വളരെ കുറച്ചു കെട്ടിടങ്ങള്‍ മാത്രമേ കാണാനുള്ളൂ. ബാക്കിയുള്ളവ എല്ലാം 1945 ല്‍ സോവിറ്റ് ആര്‍മി ഇവിടം മോചിപ്പിക്കുന്നതിന് മുമ്പ് തന്നെ ജര്‍മ്മന്‍ ഫോഴ്‌സ് തെളിവുകള്‍ അവശേഷിക്കാതിരിക്കാന്‍ കഴിയുന്ന അത്രയും നശിപ്പിച്ചിരുന്നു.

അവിടെ കണ്ട ഒരു കാഴ്ച രണ്ടായരിത്തോളം സ്ത്രീകളേയും കുട്ടികളെയും താമസിപ്പിച്ചിരുന്ന സ്ഥലങ്ങള്‍ ആയിരുന്നു. വേണ്ടത്ര യാതൊരു സൗകര്യങ്ങളും ഇല്ലാതെ കിടക്കാന്‍ പോലും ആവശ്യത്തിനു സ്ഥലമില്ലാതെ ആണ് അവര്‍ കഴിഞ്ഞിരുന്നത്. മഴ പെയ്യുമ്പോള്‍ നനയുന്ന തറയില്‍ അവര്‍ നനഞ്ഞാണ് കിടന്നുറങ്ങിയത്. വേണ്ടത്ര പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സ്ഥലം ഇല്ലായിരുന്നു. അങ്ങനെ രോഗം പിടിച്ചു തന്നെ ഒട്ടേറെ പേര്‍ മരിച്ചു birkenau വില്‍ ഈ ഗ്യാസ് ചേംമ്പര്‍ നിര്‍മ്മിക്കാന്‍ കാരണം യൂറോപ്പിന്റെ ഇതരഭാഗങ്ങളില്‍ നിന്നും ട്രെയിന്‍ എത്താന്‍ വളരെ സൗകര്യം ഉള്ളതുകൊണ്ടാണ്. അതുപോലെ വളരെ ഉള്‍പ്രദേശം ആയതുകൊണ്ട് ഇവിടെ നടക്കുന്ന ക്രൂരകൃതങ്ങള്‍ ആരും അിറയില്ലായിരുന്നു. ss എന്ന് വിളക്കുന്ന ജര്‍മ്മന്‍ പാരമിലിറ്ററി ആയിരുന്നു ക്യാമ്പുകളുടെ സെക്യൂരിറ്റി. അവര്‍ ഈ സ്ഥലം കൈ അടക്കിയപ്പോള്‍ തന്നെ പരിസരവാസികളെ മുഴുവന്‍ കുടി ഒഴിപ്പിച്ചിരുന്നു. ജര്‍മ്മന്‍ അധിനിവേശ പ്രദേശത്തുനിന്നും അറസ്റ്റു ചെയ്യുന്ന യഹൂദര്‍, മറ്റു ജര്‍മ്മന്‍ കടന്നുകയറ്റത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ എന്നിവരെ നിറച്ച ട്രെയിന്‍ birkenau എത്തിയാല്‍ ഡോക്ടര്‍ ഡെത്ത് ആളുകളെ തരം തിരിക്കുന്നു. ഗര്‍ഭിണികളെയും കുട്ടികലെയും പ്രായം ചെന്നവരെയും നേരം ഗ്യാസ് ചേംമ്പറിലേക്ക് അയക്കുന്നു. മറ്റുള്ളവരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്കും. അന്ന് ഉപയോഗിച്ചിരുന്ന ട്രെയിനിന്റെ ബോഗി നമുക്ക് കാണാം. വെട്ടവും വെളിച്ചവും ഇല്ലാത്ത ട്രെയിന്‍ ബോഗിയില്‍ ആളുകളെ കുത്തിനിറച്ചാണ് കൊണ്ടു വന്നിരുന്നത്.

പതിനൊന്നു ലക്ഷം ആളുകലെ കൊന്ന ഗ്യാസ് ചേംമ്പര്‍ ഇരുന്ന സ്ഥലത്ത് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം മാത്രമാണ് ഇപ്പോള്‍ കാണാന്‍ ഉള്ളത്. ഇങ്ങനെ ആയിരുന്നു ഗ്യാസ് ചേമ്പര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന മാതൃക അവിടെ വരച്ചു വച്ചിട്ടുണ്ട്. ഇന്നു ഗ്യാസ് ചേംമ്പര്‍ ഇരുന്ന സ്ഥലം ആ ദുരന്തത്തിന്റെ ഓര്‍മ്മയുടെ സ്മാരകം ആയി നില്‍ക്കുന്നു. അന്ന് ഉപയോഗിച്ചിരുന്ന റെയില്‍ പാളവും നമുക്ക് കാണാം. ആളുകലെ കൊന്ന ശേഷം ക്രിമിറ്റോരിയത്തില്‍ കത്തിച്ച ആ ചാരം ജര്‍മ്മനിയില്‍ കൊണ്ടുപോയി കൃഷിക്ക് ഉപയോഗിച്ചിരുന്നു. എന്ന്നാല്‍ അത് വാരിവിതറിയവര്‍ക്ക് കൈക്ക് എന്തോ അസുഖങ്ങള്‍ വന്നത് കൊണ്ട് പിന്നെ അത് കൃഷിക്ക് ഉപയോഗിച്ചിരുന്നില്ല. ഈ ചാരവും കൂടി റഷ്യന്‍ ഫോഴ്‌സ് വരുന്നതിനു മുന്‍പ് അവിടെ നിന്ന് കോരി എടുത്തു തൊട്ടടുത്തുള്ള മലയുടെ താഴ്വാരത്തും നദിയിലും ആയി ഒഴുക്കി കളഞ്ഞു. ആ ചാരം കിടന്ന സ്ഥലം ഇന്ന ഒരു ചെറിയ കുളമാണ്. അവിടെ ഒരു ഫലകത്തില്‍ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്. ഇവിടെ മരിച്ച മനുഷ്യരുടെ ആത്മാവ് ഇവിടെ വസിക്കുന്നു ദയവായി നിശബ്ദമായി കടന്നു പോകുക.

അവിടെ കണ്ട മറ്റൊരു കാഴ്ച വരുന്ന ടൂറിസ്റ്റുകളില്‍ ഭൂരിപക്ഷവും സ്‌ക്കൂള്‍ കോളജ് കുട്ടികള്‍ ആണ്. ഞങ്ങള്‍ ചെന്നപ്പോള്‍ ഈ രണ്ടു സ്ഥങ്ങളില്‍ ആയി ഏഴായിരം കാഴ്ചക്കാര്‍ എങ്കിലും ഉണ്ടാകും എന്ന് തോന്നുന്നു. അമേരിക്ക യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ആണ് ഭൂരിപക്ഷവും വരുന്നത്.
ഈ കാഴ്ചകള്‍ കണ്ടിറങ്ങിയപ്പോള്‍ ഒരു സംശയം മനുഷ്യന്‍ എത്ര മനോഹരമായ പദം എന്ന് പാടിയ കവിക്ക് തെറ്റ് പറ്റിയോ എന്തുകൊണ്ട് ബൈബിളും ഖുറാനും ശ്രേഷ്ഠര്‍ എന്ന് വിളിച്ച യഹൂദര്‍ ഇത്രമാത്രം കൂരതകള്‍ അനുഭവിച്ചു. ക്രിസ്തുവിനെ കുരിശില്‍ ഏറ്റിയപ്പോള്‍ ഇവന്റെ രക്തം എന്റേയും എന്റെ സന്തതി പരമ്പരയുടെ മേലെയും വീഴട്ടെ എന്ന് പറഞ്ഞത് കൊണ്ടാണോ ആര്‍ക്കറിയാം.

റോമന്‍ ജനറല്‍ ടൈറ്റസും ഹിറ്റലറും ബാബിലോനിയന്‍സും ഒക്കെ പൂര്‍ണമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ജനത രണ്ടാം ലോക യുദ്ധത്തില്‍ മാത്രം അറുപതു ലക്ഷം മരിച്ചു. ഇത് ഇന്നത്തെ ഇസ്രയിലിലെ യഹൂദ ജനസംഖ്യയേക്കാള്‍ കൂടുതലാണ്.

എന്തുകൊണ്ട് യഹൂദര്‍ ഇത്രമാത്രം വെറുക്കപ്പെട്ടു എന്ന് അന്വേഷിച്ചു ചെന്നാല്‍ ഇവര്‍ എവിടെ ചെന്നാലും അവരുടേതായ സമൂഹത്തില്‍ മാത്രം ഇഴുകി ചേരുകയും മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്നവരും ആണ്, ഞങ്ങള്‍ ആണാ ശ്രേഷ്ഠമായ ജനത എന്ന ഒരു തരം മേല്‍ക്കോയ്മ പുലര്‍ത്തുന്നവര്‍ ആണ്. ഇവര്‍ പണം സമ്പാദിക്കുകയും അത് അവരുടെ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ആയിരുന്നു. ഇത് മറ്റു സമൂഹത്തില്‍ നിന്നും അവരെ ഒഴിവാക്കി നിര്‍ത്താന്‍ കാരണമായി.

ക്രിസ്ത്യന്‍ സമൂഹം ഇവരെ കണ്ടിരുന്നത് ക്രിസ്തുവിനെ കുരിശില്‍ തറച്ചവര്‍ എന്ന നിലയില്‍ ആയിരുന്നു അത് മാത്രമല്ല യഹൂദ പ്രാര്‍ത്ഥനയ്ക്ക് ക്രിസ്ത്യന്‍ കുട്ടികളെ രഹസ്യമായി പിടിച്ചുകൊണ്ടുപോയി കൊന്നു രക്തം എടുത്തു ഉപയോഗിക്കുന്നു എന്ന ആരോപണവം നിലനിന്നിരുന്നു. ഇതു തെറ്റാണെന്നു പിന്നീട് തെളിഞ്ഞിട്ടുണ്ട്. മുസ്ലീങ്ങള്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും അംഗീകരിക്കാത്തവര്‍ എന്ന നിലയില്‍ ആണ് യഹൂദരെ വേട്ടയാടിയത്.

ഹിറ്റ്‌ലര്‍ ഇവരെ വെറുക്കാന്‍ കാരണം ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ ഇവര്‍ പുറകില്‍ നിന്നും കുത്തി എന്നു പറഞ്ഞു കൊണ്ടാഅ ഇതിനു കാരണമായി പറയുന്നത് അന്നത്തെ പത്രങ്ങളുടെ കുത്തക യഹൂദര്‍ക്കായിരുന്നു, അവര്‍ അത് ഉപയോഗിച്ച് ജര്‍മ്മനിക്കെതിരെ എഴുതി എന്നാണഅ രണ്ടാമത്തെ കാരണം. ജര്‍മ്മന്‍ രാജാധികാരത്തെ തകര്‍ത്തു രാജാവിനെ ജര്‍മ്മനിയില്‍ നിന്നും ഓടിച്ചതിന്റെ പുറകില്‍ ബെര്‍ലിനിലെ യഹൂദന്‍മാര്‍ ആയിരുന്നു എന്നായിരുന്നു മൂന്നാമത്തെ കാരണം ഹിറ്റ്‌ലര്‍ ഏററവും കൂടുതല്‍ സ്‌നേഹിച്ചിരുന്ന തന്റെ അമ്മയെ ചികില്‍സിച്ച ഒരു യഹൂദ ഡോക്ടര്‍ അമ്മയോട് കാരുണ്യപൂര്‍വ്വം പെരുമാറിയില്ല, അതുപോലെ അദ്ദേഹം വിചാരിച്ചു ഇനിയും യഹൂദര്‍ ജര്‍മ്മനിയെ പുറകില്‍ നിന്നും കുത്തും അതുകൊണ്ട് യൂറോപ്പില്‍ നിന്നും ഇവരെ പൂര്‍ണമായും ഒഴിവാക്കുക എന്നുള്ളതായിരുന്നു പരിഹാരം ആയി അദ്ദേഹം കണ്ടത്. എന്താണെങ്കിലും ഹിറ്റ്‌ലര്‍ക്ക് യഹൂദരെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ കഴിഞ്ഞില്ല. മനുഷ്യ കുലത്തിന്റെ ചരിത്രത്തില്‍ ഇത്ര വലിയ ക്രൂരതകള്‍ അരങ്ങേറിയ ഈ സ്ഥലങ്ങള്‍ ഒന്നു കാണുന്നത് എന്തുകൊണ്ടും നന്നായിരിക്കും. അത് ഒരു പക്ഷെ ഇത്തരം ഒരു ആവര്‍ത്തനം ഇനി ഉണ്ടാകാതിരിക്കാന്‍ ഉതകിയേക്കും.

(തുടരും)


ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍ഔഷ് വിറ്റ്സ് - ടോം ജോസ് തടിയംപാട്, ആന്‍ഡ് ജോസ് മാത്യൂ, ലിവര്‍പൂള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക