ഹാളോയീന്‍ ഭീകര മധുരദിനം (കവിത) - എ. സി. ജോര്‍ജ്

എ. സി. ജോര്‍ജ് Published on 31 October, 2013
ഹാളോയീന്‍ ഭീകര മധുരദിനം   (കവിത)   - എ. സി. ജോര്‍ജ്
വെള്ളയടിച്ച ശവകുടീരങ്ങളില്‍ നിന്നുയര്‍ക്കും ആത്മാവിന്‍ ദിനം..   
ശവക്കല്ലറകള്‍ കുത്തിത്തുറന്നെത്തും പിശാചിന്‍ ദിനം.. 
നിശീഥിനിയിന്‍ അഗാധതയില്‍ നിന്നാര്‍ത്തട്ടഹസിക്കും പിശാച്
ക്രൂര ഭീകര രക്തദാഹിയാം പിശാചുക്കള്‍ വിഹരിക്കും ദിനം..
രക്തദാഹിയാം പിശാചുക്കള്‍ പിച്ചതെണ്ടും ദിനം..
ചെഞ്ചോരകാണാന്‍ ഉറഞ്ഞുതുള്ളും രക്തയക്ഷികള്‍  
മരത്തില്‍ തറച്ച യക്ഷികള്‍ പാലപ്പൂഗന്ധവുമായി നൃത്തമാടും ദിനം..
അല്പവസ്ത്രധാരിയാം മാദകനര്‍ത്തകിമാര്‍ കൊഞ്ചിക്കുഴയും ദിനം.. 
ചെകുത്താന്‍ തന്‍ പൈശാചിക അട്ടഹാസങ്ങള്‍ മുഴങ്ങും ദിനം..     
കേട്ടില്ലേ പേടിപ്പെടുത്തുമാ അട്ടഹാസ കാഹള നാദം അനസ്യൂതം    
പിശാചുക്കള്‍ ചോദിക്കുന്നു തങ്ങള്‍ക്കും വേണ്ടേ ഒരു ദിനം.. 
ഇന്നാ ദിനം രക്തവര്‍ണ്ണത്തില്‍ ചാലിച്ച കരിദിനം...   
ആഘോഷിക്കാമീദിനം കുട്ടികളും പൈതങ്ങളുമായ് പങ്കിടാമീദിനം   
ഹാപ്പി.....ഹാപ്പി......ഹോളോയിന്‍...പ്രേതങ്ങളോടൊത്തുല്ലസിക്കാം  
ഒന്നാലോചിച്ചാല്‍ ഇഹത്തിലിമനുജര്‍ പ്രേതങ്ങളല്ലെ ഒരുനാള്‍ 
ചേതനയറ്റ മാനവര്‍ പരത്തിലെവിടെയോ പ്രേതങ്ങള്‍, അരൂപികള്‍ 
ഭൂത പ്രേതാദി അരൂപി ആത്മാക്കള്‍ക്കീദിനം, ഹാളോയീന്‍...
ബോധിവൃക്ഷത്തിന്‍ ബോധ ധാരയിലബോധ ദിനം..
പൂമുഖപടിവാതില്‍ തോറും കേറിയിറങ്ങി ട്രിക്ക് ട്രീ വിളിക്കാം..  
ഹാപ്പി ഹോളോയീനായി എതിരേല്‍ക്കാം മധുര മിഠായികളുമായ്.


ഹാളോയീന്‍ ഭീകര മധുരദിനം   (കവിത)   - എ. സി. ജോര്‍ജ്
A.C.George 2013-10-31 11:53:23
Dear Emalayalee Staff,
As usual thanks for publishing my above poem. If you do not mind, at your convenience can you properly arrange or fix the lines in the above published poem. That will give more sense.
Thanks very much
കള്ളിയങ്കാവു മറുത 2013-10-31 12:23:30
വരുന്നുണ്ട് ഞാൻ 
ഇന്ന് രാത്രി 
അറുകൊല തുള്ളി 
മുടിയാട്ടി 
കുടൽ മാല ചാർത്തി 
കോമ്പല്ല് നീട്ടി 
നാക്ക് നീട്ടി 
കടവായിൽ രക്തം ഒലിപ്പിചു 
ഒരു കയ്യിൽ  തലയോട്ടി 
മറുകയ്യിൽ വടിവാളുമായി 
കമലാക്ഷി 
മീനാക്ഷി 
പങ്കജാക്ഷി 
കാമാക്ഷി 
വിശാലാക്ഷി എന്ന
അഞ്ചു യക്ഷിമാരുടെ  
ആത്മാക്കളെ 
ആവാഹിച്ചു 
നിന്റെ ഒക്കെ വീട്ടിൽ 
കയറി 
സ്ത്രീ പീഡകരുടെ
ലിംഗം അറുക്കാൻ.
വേണ്ട വേണ്ട 
ഇനി നിന്റെ ക്യാൻഡി വേണ്ട 
അന്ന് നീ കാണിച്ച 
ക്യാൻഡിക്ക് പിന്നാലെ പോയി
നീയൊക്കെ ഞങ്ങളെ 
ബലാൽസംഗം ചെയുത് കൊന്നു 
ഇന്ന് നിന്റെ ഊഴം 
ഈ രാത്രിയിൽ 
ഇത് ഞങ്ങളുടെ രാത്രി 
പ്രേത രാത്രി 


 
Jack Daniel 2013-11-01 04:05:34
I like the costume and props of Kalliyankavu Marutha. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക