Image

തേങ്ങ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)

Published on 05 November, 2013
തേങ്ങ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
തെങ്ങിന്‍ ചോട്ടിലിരുന്ന്‌ മുറുക്കുകയായിരുന്നു.
പൊടുന്നനെ ഒരു പെരുന്തന്‍ തേങ്ങ
ഞെടുപ്പറ്റു താഴേയ്‌ക്കു പോന്നു.
അയല്‍ക്കാരന്‍ പാലുശേരില്‍ നാരായണപിള്ള
കാഴ്‌
ച്ച കണ്ട്‌ മേലുതരിച്ചു നിന്നുപോയി.
തേങ്ങ ഉ
ച്ചിയ്‌ക്കു തന്നെ വീണു.
ദേവസ്യ പിന്നിലേയ്‌ക്കു മലര്‍ക്കെ
മരിച്ചെന്നു തന്നെ നാരായണപിള്ള കല്‍പിച്ചു.

ത്ഭുതമെന്നേ പറയേണ്ടൂ -
ദേവസ്യയ്‌ക്കല്ല,
പറ്റിയതു തേങ്ങയ്‌ക്കായിരുന്നു!
അതു നാരോടേ പൊട്ടിക്കീറി
അടുത്തുള്ള കുളത്തില്‍ തെന്നീവീണു
ഓടിയെത്തിയ നാരായണപിള്ള
യ്ക്കാണെ
ചിരിക്കാനാണു തോന്നിയത്‌.
ഇത്ര പെരുത്തോരു തേങ്ങ
ഇത്ര പൊക്കത്തില്‍നിന്നു വീണിട്ടും
താന്‍ മരിച്ചില്ലല്ലോ എന്നോര്‍ത്ത്‌
ദേവസ്യയ്‌ക്കു ചിരി അടങ്ങാതെപോയി.
നാരായണ പിള്ളയെ നോക്കി അയാള്‍ ചിരിച്ചു.
താളത്തില്‍ നോക്കി ചിരിച്ചു.
തെങ്ങിന്‍ മണ്ടയുടെ നേര്‍ക്ക്‌ കുടുകുടെ ചിരിച്ചു
മലര്‍ന്നുകിടന്നു ചിരിച്ചു.
പള്ളയ്‌ക്കു കൈ ചേര്‍ത്തു ചിരിച്ചു.
കൈ ചേര്‍ക്കാതെ ചിരിച്ചു.
എന്തിന്‌ -
ചിരിച്ചുചിരിച്ച്‌ ചിരിയടക്കാനാവാതെ
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
ഒടുവില്‍
ശ്വാസം
മുട്ടി മരിച്ചു.

ഗുണപാഠം : തലയില്‍ തേങ്ങ വീണാല്‍ ചിരിക്കരുത്‌.
തേങ്ങ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)
Join WhatsApp News
ജയിന്‍ മുണ്ടയ്ക്കല്‍ 2013-11-07 05:47:29
വളരെ ഉദാത്തമായ ഒരു ഭാവഗീതം!
കവിയ്ക്കും കവിതയ്ക്കും അഭിനന്ദനങ്ങള്‍.

ജയിന്‍ മുണ്ടയ്ക്കല്‍ 
വിദ്യാധരൻ 2013-11-07 17:05:42
തെങ്ങിൻ കവിതകൾ കണ്ടാൽ 
പൊങ്ങുന്നു ഉള്ളിൽ മോദം 
തെങ്ങാണെന്റെ എല്ലാം 
തെങ്ങിൽ നിന്നാണെന്റെ അഷ്ട്ടി 
ചകിരി പിരിച്ചുള്ള കയറു 
മികവുറ്റ ചവുട്ടികൾ വേറെ 
വെളിച്ചെണ്ണ ഹെയർ ഓയിൽ പിന്നെ 
കുളിക്കുവാൻ മണമുള്ള സോപ്പ് 
അങ്ങനെ പോകുന്നു കഥകൾ  
തെങ്ങിനെക്കുറിച്ചുള്ള കവിതേം
പറയാൻ ഒത്തിരി ഉണ്ട് 
പറഞ്ഞാൽ കവിതയും നീളും  
എങ്ങനെ തെങ്ങിനെ മറക്കാം 
തേങ്ങാ ചമ്മന്തിയെ  ഓർത്താൽ
ഉച്ചക്ക് ചമ്മന്തികൂട്ടിയ ഊണ് 
സ്വച്ഛമായി പിന്നെ ഉറക്കം 
തെങ്ങിൻ കള്ളന്തിക്കടിച്ചു 
തെങ്ങിനെ പോലെ ആടാം 
കള്ളോളം  നല്ലൊരു വസ്തു 
ഇല്ലന്ന പാട്ടും പാടി. 
തെങ്ങ് ചതിക്കില്ലാരേം 
അങ്ങനയാ പണ്ടത്തെ ചൊല്ല് 
തെങ്ങിൻ കവിതകൾ കണ്ടാൽ 
പൊങ്ങുന്നു ഉള്ളിൽ മോദം 

(ശ്രി ചെറിയാൻ കെ ചെറിയാന്റെ കവിതയാണ്  ഇങ്ങനെ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത് . കവിതാ ലോകത്തിന്റെ വെളികെട്ടു പൊളിക്കാൻ ധീരത കാട്ടുന്ന ഈ കവിക്ക്‌ ഇത് സമർപ്പിച്ചു കൊള്ളുന്നു. തെങ്ങിന്റെ മണ്ടയിൽ ചെല്ലികൾ ഉണ്ടായിരിക്കും. പക്ഷേ അവരെ കുത്തി എടുക്കുന്ന കാര്യം ഞാനേറ്റു. എനിക്ക് ചെല്ലി കുത്തും അറിയാം)

 
 
vaayanakkaaran 2013-11-07 21:23:38
തേങ്ങാ തലയിൽ വന്നുവീഴുമ്പളല്ലേ
സാദാ കവിതകൾ തെറിച്ചു ദൂരെ പോകും
സർഗ്ഗത്തീ കത്തിജ്വലിക്കും, പിന്നെയല്ലോ
ഇമ്മാതിരി കവിതകൾ വാർന്നു വീഴും

വിദ്യാധരൻ 2013-11-08 05:52:03
വായനക്കാരാ നിനക്കസൂയാ 
ഒട്ടുമേ ചെർന്നതല്ലോർത്തു കൊള്ളൂ 
കഷണ്ടി എന്ന മഹാ രോഗത്തിനാലെ 
വരണ്ടു പോകും നിന്റെ കുരുട്ടു ബുദ്ധി


vaayanakkaaran 2013-11-08 12:21:44
തെങ്ങിനോടിഷ്ടം മൂത്ത് ചെല്ലിയെ കുത്തി കുത്തി
നഷ്ടപ്പെട്ടുവോ തന്റെ ഭാവന, വിദ്യാധരാ?
പോസ്റ്റുമോഡേണീസമാം തേങ്ങവീണപ്പോളാവാം
ഇത്തരം കവിതകൾ പിറവിയെടുത്തത്!




വിദ്യാധരൻ 2013-11-08 16:39:16
ദേവസ്യയുടെ തലയിൽ തേങ്ങാ വീണാൽ 
കവിത എങ്ങനെ തെറിച്ചു പോകും?
തലകനത്താൽ പൊട്ടി തെറിച്ചതോ 
മുഴുവൻ തേങ്ങാ മാത്രം.
'തലകനത്താൽ' ദേവസ്യ മരിച്ചു വീണു 
ചിരിച്ചു ചിരിച്ചു ചിരി അടക്കിടാതെ 
ദേവസ്യെ പോലുള്ള ഉദ്ദണ്ടരാൽ
ലോകമെല്ലാം മലീമസംതാൻ. 
സങ്കൽപ്പവും രസവും ഒത്തുചേർത്ത് കവി- 
രചിച്ച കവിതയാൽ കലി തുള്ളിടാനായി 
എന്താണ് സംഗതി വായനക്കാരാ?
ചൊല്ലുക താനത് വ്യക്തമായി 
നവരസങ്ങളാൽ കവിത തീർത്തിടാം 
കവന വൈഭവം ഉള്ള കവികളൊക്കെ 
ആധുനികൊം അത്യന്താധൂനികോം 
കപട കവികളുടെ മുഖം മൂടിയാ 
എങ്കിലും കവികൾ പൊതുവെ നല്ല മർത്ത്യരാ 
സർഗ്ഗ തീയിലിട്ടവരെ ച്ചുട്ടിടല്ലേ.



Mathew Varghese, Canada 2013-11-08 20:22:06
ഒരു തേങ്ങാ കവിതയ്ക്ക്  ഇങ്ങനെ ഒക്കെ പ്രതികരണം ഉണ്ടാക്കാൻ കഴിയും എന്നറിയില്ലായിരുന്നു. പ്രത്യേകിച്ചു വിദ്യാധരനും വായനക്കാരനും  തമ്മിലുള്ള കാവ്യ സംവാദം വളരെ നന്നായിരിക്കുന്നു. തേങ്ങാ വീണാൽ സാദാ കവിത തെറിക്കും എന്നുള്ള വായനക്കാരന്റെ വാദത്തെ വിദ്യാധരൻ, ദേവസ്യയുടെ തലയിൽ തേങ്ങ വീണാൽ കവിത എങ്ങനെ തെറിക്കും എന്ന ചോദ്യം കൊണ്ട് ഖണ്ണ്ടിച്ചിരിക്കുന്നു.  ദേവസ്യയുടെ തലയുടെ കട്ടി കൊണ്ടാണ് തേങ്ങ പൊട്ടിയത് എന്നാൽ ദേവസ്യ മരിച്ചത് ദേവസ്യയുടെ തലകനം (അഹങ്കാരം )കൊണ്ട് ചിരിച്ചു മരിച്ചതാണ് എന്ന് പറയുമ്പോൾ വിധ്യാധരന്റെ കാവ്യബോധത്തെ  അഭിനന്ദിക്കാതിരിക്കാൻ തരമില്ല. കവികൾ അവരുടെ സങ്കൽപ്പങ്ങളിൽ രസം കലർത്തുംപോൾ കവിത തികച്ചും വായനക്കാർക്ക് ആസ്വത്യകരമാകുന്നു.  വിദ്യാധരനും വായനക്കാരനും ആ അസ്വാതനത്തിനു മാറ്റ്കൂട്ടുകയും ചെയ്യുന്നു. ചെറിയാൻ കെ ചെറിയാന്റെ കവിത ഈ സംവാദത്തിനു ശേഷം വീണ്ടും പോയി വായിച്ചപ്പോൾ  അല്പം കൂടി ആസ്വത്യകരമായി തോന്നുകയും.  നിങ്ങളുടെ വാദ കോലാഹലങ്ങൾ വായനക്കാരെ കൂടുതൽ ചിന്തിപ്പിക്കുവാൻ സഹായിക്കട്ടെ. അഭിനന്ദനങ്ങൾ.
Jack Daniel 2013-11-09 06:06:10
തലയിൽ തേങ്ങാ വീഴുമ്പോൾ മാത്രമല്ല പഴത്തൊലിയിൽ ചവുട്ടി മറ്റുള്ളവർ വീഴുമ്പോഴും ചിരിക്കരുത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക