Image

ശുനകമാഹാത്മ്യം (കവിത: ജോസ്‌ ചെരിപുറം)

Published on 07 November, 2013
ശുനകമാഹാത്മ്യം (കവിത: ജോസ്‌ ചെരിപുറം)
ആളുകള്‍ കണ്ടാലൊന്നുനോക്കുന്ന
നായയായിരുന്നെങ്കില്‍ ഞാന്‍
മൃഷ്‌ടാന്നംഭുജിച്ചുത്സാഹത്തോടെ
ഉമ്മറപ്പടിവാതിലില്‍
വാലുമാട്ടി കിടന്നിടും കാവല്‍-
പ്പട്ടിയായിരുന്നെങ്കില്‍ ഞാന്‍!
കണ്ണില്‍ കാണുന്നതൊക്കെയുംനോക്കി
ഒച്ച വച്ച്‌ കുരയ്‌ക്കുവാന്‍
പട്ടിയാണേലും പട്ടിക്കുണ്ടനുവാദവും കൂടെ കൂട്ടരും

മര്‍ത്ത്യനായ ഞാന്‍ ചുറ്റുപാടുകള്‍
പൂട്ടിയതുടല്‍പൊട്ടിക്കാന്‍
ഓര്‍ത്തുപോകുകില്‍ ഭ്രാന്തനായെന്നെ
മുദ്ര കുത്തുന്നുനാട്ടുകാര്‍.

മിന്നും മാലയുമില്ലാതെ കന്നിമാസത്തി-
ലോരോ നാളിലും
ഭാര്യമാരൊത്ത്‌ ഊരുചുറ്റുന്ന
നായയെത്രയോഭാഗ്യവാന്‍

ഒന്നു മോങ്ങുവാന്‍ തക്കം നോക്കിയാ-
കല്‍പ്പക വൃക്ഷച്‌ഛായയില്‍
തൂങ്ങിനില്‍ക്കുന്നനായയെനോക്കി
തേങ്ങവീഴുത്തുന്നു ആളുകള്‍

തേങ്ങവീണീട്ടും ദണ്ഡമേല്‍ക്കാതെ
മോങ്ങിയും തലയാട്ടിയും
ചുറ്റുവട്ടത്തെദിവ്യനാകുമാ
നായയായിരുന്നെങ്കില്‍ഞാന്‍ !

ഗുണപാഠം: പൊതിക്കാത്തതേങ്ങകൊണ്ട്‌ നായയെ എറിയരുത്‌ !
ശുനകമാഹാത്മ്യം (കവിത: ജോസ്‌ ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക