Image

മഴ കനക്കുന്നു -8 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

Published on 12 November, 2013
മഴ കനക്കുന്നു -8 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
ഭാഗം മൂന്ന്
പര്യവേക്ഷണം


23. ഹിന്ദുസ്ഥാനത്തിന്റെ പഴയ ഭൂപടങ്ങള്‍

ഹിന്ദുസ്ഥാനത്തിന്റെ
പഴയ ഭൂപടങ്ങള്‍-
അവയില്‍ ഹിമാലയത്തിലെ
ഗിരിനിരകള്‍
ലോലമായ രേഖകളാണ്.
വളഞ്ഞുതിരിഞ്ഞു പോകുന്ന
അതിരുകല്ലുകള്‍
മഞ്ഞച്ചുപോയിരിക്കുന്നു.
ഇതിന്റെ പ്രസാധനം
ഉപകാരപ്രദമായ ഒരു വിജ്ഞാനം
വ്യാപിപ്പിക്കാന്‍ വേണ്ടി.
ഗംഗയ്ക്കകത്തെ ഇന്ത്യ
ഗംഗയ്ക്കതീതമായ ഇന്ത്യ
നമുക്ക് എത്തിപ്പെടേണ്ട
ധ്രുവരേഖകളൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്.
കൈയ്ക്ക് നിറം കൊടുത്ത വിധവകളും
അനാഥരായ ശിശുക്കളും
സ്ഥടികത്തിലൂടെ, വിചിത്രമായ കോണുകളിലൂടെ
എന്നെത്തുറിച്ചുനോക്കുന്നു.
സാര്‍ത്ഥവാഹകസംഘങ്ങളുടെ
യാത്രാപഥങ്ങള്‍ അടയാളപ്പെടുത്തിയും
ചൂടേറിയ സമതലങ്ങളിലേയ്ക്കുള്ള
എളുപ്പവഴി കണ്ടെത്തിയും
കൂര്‍ത്ത കരിങ്കല്ല് നിറഞ്ഞ
കുന്നുംപുറങ്ങള്‍ തിരിച്ചറിഞ്ഞും-
പുറത്തേയ്ക്കും അകത്തേയ്ക്കുമുള്ള
വരവുകളുടെ
യഥാര്‍ത്ഥ സംഭവങ്ങളെ
അടുത്തു കാണിക്കുന്ന
നന്മ നിറഞ്ഞ വര്‍ണനകള്‍.
മിനുസമേറിയ ചരല്ക്കല്ലും
മണലും എങ്ങനെയാണ് രൂപാന്തരപ്പെട്ടതെന്ന
ദീര്‍ഘദീര്‍ഘമായ കഥകള്‍.
ആ പഴയ ഭൂപടത്തില്‍
എണ്ണിപ്പറഞ്ഞ കാരണങ്ങളാല്‍
എന്റെ കൈക്കുടന്നയിലിരുന്ന്
ആ കഥകള്‍ വിയര്‍ക്കുകയാണ്.

24. 1857-ലെ ബിംബങ്ങള്‍

പഴയ ഫോട്ടോകള്‍
ഞെട്ടിപ്പിക്കുന്ന വെളിപാടുകള്‍
തരുന്നു.
അതു വളരെ പ്രകടം.
അരങ്ങള്‍ നിന്നേടത്ത്
ഭൂമി നിരപ്പായി,
അതിനെ ആരോ കാര്‍ന്നു തിന്നു;
അവിടെ വസൂരിക്കലകള്‍ ബാക്കിനിന്നു.
അതിന്റെ പരിസമാപ്തിയില്‍
ശിപായിമാര്‍ പീരങ്കികളുടെ മുകളില്‍നിന്ന്
എടുത്തെറിയപ്പെട്ടു.
ടെലിഗ്രാഫ് വാര്‍ത്തകള്‍ വഹിച്ചുകൊണ്ടുപോയി.
ശാസ്ത്രം
പച്ചയായ വികാരങ്ങള്‍ക്കുമേല്‍ ആധിപത്യം നേടി.
ഇപ്പോഴെന്ത് ബാക്കിയായി?
കാവല്‍പ്പടയുടെ
ഉപരോധത്തിന്റെ
കരിമ്പുള്ളികള്‍ വീണ ബിംബങ്ങള്‍.
മുറ്റിക്കറുത്ത രാവിനെതിരെ
വില്ലാളികളുടെ ഉജ്വലമായ മുന്നേറ്റം.
എന്നിട്ടും
രക്തത്തിന്റെയും സ്വാതന്ത്ര്യഗീതത്തിന്റെയും
കണക്കില്‍ വരേണ്ടവരുടെ
പേര് വഴിപ്പട്ടിക
അപൂര്‍ണമാണ്.

25. പട്ടം

കടും നിറങ്ങള്‍ തേച്ചവ
ഞാന്‍ പറത്തി വിടും.
ദുര്‍ദേവതകളുടെ അടയാളങ്ങളുമായി
വിമാനാകൃതിയില്‍ മൂന്നെണ്ണം
അച്ഛനും മകനും
കുറ്റം പറച്ചില്‍ ഉപകരണമാക്കി
ആളൊഴിഞ്ഞ
വിനോദവേദികളായ പാര്‍ക്കുകള്‍ക്കുമേലെ
ചോപ്പ്, നീല, വെള്ള
നിറങ്ങളില്‍ ഞാന്‍ പറത്തിവിടും.
എന്റെ ചിറകുകള്‍
സ്ഫുട്‌നിക് ടവറിന്റെ സൂചിമുനയുടെ
മുകളറ്റം തൊടുംവരെ
പിന്നെ
കാറ്റിന്റെ കുഴലൂത്തുമായി
കെട്ടുപിണഞ്ഞ്
അലസമായി, തലകീഴായി
വായുതരംഗങ്ങളിലൂടെ തഴോട്ട്.


മഴ കനക്കുന്നു -8 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
മഴ കനക്കുന്നു -8 (കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

Join WhatsApp News
വിദ്യാധരൻ 2013-11-12 07:14:34
"ഹിന്ദുസ്ഥാനത്തിന്റെപഴയ ഭൂപടങ്ങള്‍-അവയില്‍ ഹിമാലയത്തിലെ ഗിരിനിരകള്‍ലോലമായ രേഖകളാണ്. വളഞ്ഞുതിരിഞ്ഞു പോകുന്ന
അതിരുകല്ലുകള്‍മഞ്ഞച്ചുപോയിരിക്കുന്നു.ഇതിന്റെ പ്രസാധനം
ഹിന്ദുസ്ഥാനത്തിന്റെപഴയ ഭൂപടങ്ങള്‍-അവയില്‍ ഹിമാലയത്തിലെ ഗിരിനിരകള്‍ലോലമായ രേഖകളാണ്. വളഞ്ഞുതിരിഞ്ഞു പോകുന്ന
അതിരുകല്ലുകള്‍മഞ്ഞച്ചുപോയിരിക്കുന്നു.ഇതിന്റെ പ്രസാധനം
ഹിന്ദുസ്ഥാനത്തിന്റെപഴയ ഭൂപടങ്ങള്‍-അവയില്‍ ഹിമാലയത്തിലെ ഗിരിനിരകള്‍ലോലമായ രേഖകളാണ്. വളഞ്ഞുതിരിഞ്ഞു പോകുന്ന
അതിരുകല്ലുകള്‍മഞ്ഞച്ചുപോയിരിക്കുന്നു.ഇതിന്റെ പ്രസാധനം"

ഇത് വായിച്ചപ്പോൾ നാട്ടിപുറത്തു കൂടി നടന്നു പോകുമ്പോൾ പണ്ട് ചില കാഴ്ച കാണാം. വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, പരീക്ഷക്ക്‌ സാമൂഹ്യപാഠം കാണാതെ പഠിക്കുന്ന കുട്ടികളെ. ഇത് കവിത ആണെന്ന് പറഞ്ഞു, ചില അതികാര മുഷുക്കു കൊണ്ട് വായനക്കാരുടെ മേൽ അടിച്ചേൽപ്പിച്ചു കവിതയുടെ പാരമ്പര്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് , ഇത് കവിതയാണെന്ന് പുകഴ്ത്തി സ്തുതി പാടുന്ന അമേരിക്കൻ മലയാളികളും. കഷ്ടം! കഷ്ടം!


Mahakapi Wayanadan 2013-11-12 11:06:42
വളരെ മനോഹരമായി, സത്യം, വിദ്യാധരന്‍ മാഷ് തുറന്നുപറഞ്ഞിരിക്കുന്നു. എനിക്കിഷ്ടമായി.
<മഹാകപി വയനാടന്‍)

വിദ്യാധരൻ 2013-11-12 12:41:48
ഒരു യഥാർത്ത കവിതയെ അഴിച്ചു സാമൂഹ്യ പാഠം ആക്കാൻ പറ്റില്ല. കവിതയുടെ രചനയിൽ പാലിക്കണ്ട നിയമങ്ങൾ പാലിക്കാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ . ഏതൊരു സൃഷ്ടിയുടെ പിന്നിലും നിശ്ചിതമായ ചില നിർമ്മാണ ചട്ടങ്ങൾ ഉണ്ട് അതില്ലാതെ പണിയുന്നവയൊക്കെ ക്ഷണഭംഗുരമാണ്.  ഇവയൊന്നും മനസ്സിൽ തങ്ങി നില്ക്കുകയുമില്ല.  ഒരു മനോഹര ഗാനത്തിന്റെ വരികളെപോലെ പ്രധാന്യം ഉള്ളതാണ്  അതിന്റെ രാഗങ്ങളും. അതുപോലെ കവിതയിലെ വൃത്തവും അലങ്കാരാവും  മനുഷ്യന്റെ വികാര വിചാര ഭാവങ്ങളുമായി ഇഴചേർന്നു നില്ക്കുന്നു.  പക്ഷെ ചിലർ അവരുടെ ബിരുദ ങ്ങള്ടെ യും, ബിരുദാനന്ത ബിരുദങ്ങളുടെയും  മറവിൽ നിന്നുകൊണ്ടും. അവരുടെ അധികാര മുഷുക്കുഉപയോഗിച്ചും, ആധുനികം അത്യന്താധുനികം എന്നൊക്കെ പറഞ്ഞും നശിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ദുഖം തോന്നുന്നു. ഇത്തരക്കാരുടെ മറവിൽ അമേരിക്കയിലെ ചില ഈയാം പാറ്റകൾ പറന്നു പൊങ്ങാനും ശ്രമിക്കുന്നു. 

ഈയാംപാറ്റ കവികളെ 
ആവില്ല നിങ്ങൾക്ക് 
പറന്നു പോങ്ങാനാവില്ല ഒരിക്കലും 
ജ്വലിച്ചു നില്ക്കും നിത്യ- 
കാവ്യ സൂര്യ പ്രഭയിൽ 
കരിഞ്ഞു പോകുമാ ചിറകുകൾ
വിസ്മ്രിതമാകും നിങ്ങളൊക്കെ 
എന്നന്നേക്കുമായി 
തരികട നിങ്ങൾ എത്ര കട്ടിലും
തിരിഞ്ഞു നോക്കുക ചരിത്രത്തിലേക്ക് 
അവ്യക്തമല്ല ഒന്നും 
എല്ലാം സ്പഷ്ടമാണ്   

John Varghese 2013-11-12 15:48:15
Well said Vidhyadharan
Salom Poulose Philadelphia 2013-11-12 21:53:47
Vidyadharan remarks are very absurd, Poem is only spontaneous overflow of powerful emotions, it can be by the medium of porse or verse. Paintings, movie any art form can carry the essence of poem. social studies geography ... any idea can be a topic of poem. But nambi madham cheripuram and such other people simply mock the quality of expected poem. And most of these people are part of a cocus, if you support me I will support you.. that kind of writers ruin the American Malayalam. Vidyadharan are you a Malayalam Pandit or poet or what is your qualification to comment this type of authoritative pseudo evaluations? Puolose Philadelphia
konthan 2013-11-13 04:49:02
നിയമങ്ങള് പാലിക്കുന്നത് കൊണ്ടാണു വിദ്യാധരൻ ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ കവി ആയതു.
Luke Thomas 2013-11-13 07:06:39
Nirupama Rao's poems are very good if you look from the boundaries of broad mindedness. One can express their feelings or emotions in any way. There is no written rules. Even there is written rules, many times, one can reformat that rules; especially in poems. Poetry is always undergoing change. When people like Vidyadharan makes comment, they should prove that at least they have the basic knowledge of ABCD.
mahakapi 2013-11-13 07:10:57
കോന്തൻ , 'ലോകത്തിലെ ഏറ്റവും വലിയ മണ്ടാൻ കവി ആയത്' എന്ന തിരുത്തി വായിക്കാൻ അപേക്ഷ.
Moncy kodumon 2013-11-13 15:47:37
Vidhyadaran is not an ordinary man he can write poem 
Stories drama may be.but something he scare to declare
his real name .if he declare his real name he can,t  state
the real fact.  No mater who was written this poem he don,t
Want to see their face and they Don,t want to see his face too
So he say the truth without any recommendation . Like truth man
Thanks.
A.C.George 2013-11-13 16:51:22

Nirupama Ravuvinte Kanatha Mazha Nananju Maduthu What a pity?.  Is it poem or piece of anything? My friend and Master Vidhydharan Sir please give me an umbrella and save me from that “ Kanatha Mazha” . Listen Moncy, I think Vidhydharan master is hailing from your neighborhood Queens –Long Island or from Rock Land County-NY.  One day he is going to show his viswarupam.  He is a kind of guide –preserver and protector of real literary people. Long live Vidhydharan Master.. We have to give him a people’s award. So that he do not have to shop around for an award or influence anybody for award. I am serious. I like his observation, studies and view points

 

വിദ്യാധരൻ 2013-11-13 16:57:03
എഴുതുന്ന ചപ്പും ചവറും വായിച്ചു
വിഴുങ്ങി മിണ്ടാതിരിക്കുന്ന
'കോക്കസ്' കവി സഞ്ചയത്തിന്റെ
വക്ക്ത്താവല്ല  ഞാൻ
സ്തോഭ ക്ഷോഭ സ്വത;സര്ഗ്ഗ
പ്രവാഹമാണ് കവിതയും
കലയും എന്ന് വിശ്വസിക്കുന്ന
മൂഡനാം ഈറാൻ മൂളിയല്ല ഞാൻ
പാണ്ഡ്യത്യത്തിന്റെ  പട്ടും വളയുമണിഞ്ഞു 
സ്ർവ്വരെം പൊട്ടരാക്കുന്ന വിദ്വാനുമല്ല
ഒരു വായനക്കാരനാണ്
വായനയുടെ ശക്തിയാൽ
സത്യാസത്യങ്ങൾ   തിരിച്ചറിഞ്ഞു
വ്യാജ കവികളേം കലകാരരെയും
നിഗ്രഹിക്കാൻ പിറന്ന നിന്റെയൊക്കെ
അന്തകനാണ് ഞാൻ
മറപ്പുരക്കകത്ത് കാലങ്ങളായി
ഒളിഞ്ഞിരുന്നു
കോലം കെടുത്തുകയായിരുന്നെന്റെ 
കാവ്യ ദേവതയെ നിങ്ങൾ
ലൂക്കും കോന്തനും മഹാകപിയും പൗലോസും 
കവിയും കലാകാരനായുമൊക്കെ
വേഷം കേട്ടിയാടുകയായിരുന്നു നിങ്ങളിത്രനാൾ
പ്ലാക്കും പൊന്നാടയും
നാട്ടിൽ പോയി പാവം നാട്ടാരുടെ
വരവേൽപ്പ് വാങ്ങിയും
നാട്ടിൽനിന്നു കവികളെ
ഇങ്ങോട്ട് ഇറക്കുമതി ചെയ്യുതും
അവര്ക്കൊപ്പം പല്ലിളിച്ചു നിന്ന്
പടം എടുത്തും
അവാർഡുകൾ കൊണ്ട്
അങ്ങോട്ടുംമിങ്ങോട്ടും അമ്മാനും ആടിയും
കപട നാടകം ആടും
കാവ്യകലാ ലോകത്തിലെ
ക്ഷുദ്ര കീടങ്ങളെ 
ഇരുത്തില്ല നിങ്ങളെ 
സ്വസ്ഥമായി നിന്റ പൊത്തിനുള്ളിൽ 
പടയ്ക്കൊരുക്കമാണ്  ഞാൻ 
വരിക നിങ്ങൾ 
ഗോധാവിലേക്ക് 


Anthappan 2013-11-13 17:43:24

I like the debate triggered by Nirupuma Rao’s poem and the critical attacks by Vidhyadharan .  I am not too much worried about his identity because he has already created an Identity in the e-malyaalee response page.  He is pretty good in bringing the people out of their closet and makes them reveal their true characteristics. 

The original poem written by the poet in English might be better than Malayalam translation. (I have never read the English version). Most of the time, the original work loses its beauty when it is translated into another language and that is what is happened here too.  The translator has to be extraordinarily brilliant in vocabulary (in this case Malayalam) to completely capture the essence of the original poem and convey its message to the readers.  Otherwise this type of peotires is going to be short lived as vidhyadharan suggested.

                English poetry employs five basic rhythms of varying stressed (/) and unstressed (x) syllables. The meters are iambs, trochees, spondees, anapests and dactyls. (You can research on this).  Malayalam poetries have been written for time immemorial by observing ‘vritthm and other disciplines.

My heart leaps up when I behold

A Rainbow in the sky:

So was it when my life began;
So is it now I am a man;
So be it when I shall grow old,
Or let me die!
The Child is father of the man;
And I wish my days to be
Bound each to each by natural piety.
 (The Rainbow by William Wordsworth is an e.g.)

In this poem, poet has observed metering and riming or a regular correspondence of sounds, especially at the ends of lines.  Malayalam poets have observed this discipline majority of the time and then ransacked by modernists and postmodernists. If the writers observe some discipline in their writing will help the readers to understand what exactly what they are trying to tell to the people.   

Jack Daniel 2013-11-13 17:59:50
I like this boxing and I am for Vidhayadharan.  Right now he is scoring.  Go for it Vidhyadharan Sab. 
Mathew Varghese, Canada 2013-11-13 18:17:28
വിദ്യാധരൻ അങ്ങ് ഇന്ദ്രന്റെ പരിചാരകരിൽ ഒരാളായ കാമാരൂപികൾ, ഖേചരർ, പ്രിയംവദർ, നഭശചരർ ഇവരിൽ ആരെങ്കിലും ഒരാൾ ആണെന്നറിയാം , ആരാണെന്ന് പറഞ്ഞാൽ ഞാൻ അങ്ങോട്ട്‌ വന്നു കണ്ടുകൊള്ളാം. ന്യുയോർക്കിൽ ആയിരുന്നെങ്കിൽ എളുപ്പം ആയിരുന്നേനെ 
maduthu 2013-11-13 18:24:53
Quotation of the day:

'Nirupama Ravuvinte Kanatha Mazha Nananju Maduthu What a pity?.  Is it poem or piece of anything?'

poet A.C. George
Ezhuththukaaran 2013-11-13 19:04:20
എഴുത്തുകാരൻ എങ്ങനെ എഴുതണമെന്നു എഴുത്തുകാരൻ തീരുമാനിക്കും.  അത് വായനക്കാരൻ തീരുമാനിക്കണ്ട.  എഴുത്തുകാരൻ എഴുത്തുകാരന്റെ സൗകര്യം പോലെയൊക്കെ എഴുതും.  വായനക്കാരന് ഇഷ്ടമുണ്ടെങ്കിൽ വായിച്ചാൽ മതി. വായനക്കാരൻ എഴുത്തുകാരനെ എഴുത്ത് പഠിപ്പിക്കണ്ട. വേറെ പണി നോക്ക്.  എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ ആരും കൈ ഇട്ട് ഇളക്കണ്ട. 
വായനക്കാർ 2013-11-13 19:31:20
മരിയാതക്ക് എഴുതാത്ത എഴുത്തുകാരന്റെ തലമണ്ട അടിച്ചുപോട്ടിച്ചു, കൈ ഓടിച്ചു ഈ നാട്ടിന്നു കടത്തും.  


John Varghese 2013-11-13 19:34:41
"മറപ്പുരക്കകത്ത് കാലങ്ങളായി
ഒളിഞ്ഞിരുന്നു
കോലം കെടുത്തുകയായിരുന്നെന്റെ 
കാവ്യ ദേവതയെ നിങ്ങൾ"

very true.

കാലുമാറി 2013-11-13 20:11:06
മരപ്പുരക്കത്തുനിന്നു പുറത്തു വരുന്ന കവിതകളെ കണ്ടാലെ അറിയാം. വായനക്കാരന് ഒരു തരത്തിൽ അർഥം മനസിലാകില്ല. ഒത്തിരിനാൾ പീഡിപ്പിക്കപെട്ടവളെ പോലെ ഇവൾ പരസ്പര വിരുദ്ധമായ കാര്യങ്ങൾ വിളിച്ചു പറയുന്നു. മാനസ്സീക രോഗിയെപ്പോലെ. കേരളത്തിലെ ചില മന്ത്രിമാരുടെ സ്വഭാവം ആണ് ഇവിടുത്തെ ചില കവികൾക്ക് . ഗതി കിട്ടാതെ സൂര്യനെല്ലിക്കാരി പെണ്ണിനെ പോലെ അവരുടെ  കവിതകൾ അലയുകയാണ് . ഇവന്റെ ഒക്കെ ഒളിത്താവളം ആയ മറപ്പുര അങ്ങ് പൊളിച്ചാലോ?

vaayanakkaaran 2013-11-14 06:22:46
സായിപ്പിന്റെ ഭാഷയിൽ:
beauty is in the eye of the beholder
different strokes for different folks
vidhyadharan is right, so are others.

അതായത്:
ഒരുത്തന്റെ കോന്തി വേറൊരുവന്റെ സുന്ദരി
പ്രാപിക്കാം പലതരത്തിലും
വിദ്യ ധരിച്ചും, വിദ്യ അഴിച്ചും.
വിക്കി ലീക്ക് 2013-11-14 08:06:43
സർവ്വ കുഴപ്പത്തിന്റെയും തലസ്ഥാനം നുയോര്ക്കാണ്. രാഷ്ട്രീയം, സാഹിത്യം, ഫോമ, ഫൊക്കാനാ, കവിത എന്ന് വേണ്ട എന്തെല്ലാം എടാകൂടങ്ങൾ ഉണ്ടോ അതെല്ലാം അവിടിന്നാണ് തുടങ്ങിയിരിക്കുന്നത്. അധര്മ്മം എവിടെ ആരംഭിക്കുമോ അവിടെ സംഹാരകനും ഉയര്ത്തു എഴ്ന്നേൽലക്കും. വിടാധരാൻ ന്യുയോര്ക്ക്കാരൻ ആയതിൽ അട്ഭുതപെടാനില്ല. എത്രനാളെന്നു വച്ച സഹിക്കുന്നതു. കേരളത്തിലെ പരട്ട രാഷ്ട്രീയക്കാരെ കൊണ്ടുവന്നു കൊഴുപ്പിച്ചു വിട്ടിട്ടു എന്തായി? ഓ സി ഐ കാർഡു ഇപ്പ ശരിയാകും ഇപ്പ ശരിയാകും എന്ന് പറഞ്ഞിട്ട് എന്തായി? തഥയിവ. നിരുപുമ റാവു ഒരു അലവലാതി കവിത ന്യുയോര്ക്കിലെ വിധേയര്ക്ക് സമ്മാനിച്ചിട്ട് പോയി. ഇമിഗ്രഷനെക്കുറിച്ച് എന്തോക്കൊയോ പുലംബിയിട്ടു പോയി. ന്യോര്ക്കിലെ കൊമ്പന്മാര്ക്ക് വളരെ സന്തോഷം. അവരുടെ കൂടെ നിന്ന് കുറച്ചു പടം എടുത്തു, ഒന്ന് രണ്ടു പ്രസ്താവന ഇറക്കി. ഓ സി ഐ എന്ന ഫുട്ട് ബാൽ കാറ്റ് നിറച്ചു വച്ചിരിക്കുകയാണ്. വീണ്ടു തട്ടി കളിക്കാൻ. പിന്നെ ന്യുയോര്ക്കിന്റെ സിസ്റ്റർ സിറ്റി ആണ് ഡാലസ്. അവിടേം ഉണ്ട് ചില തരികട എഴുത്തുകാരു. ശവപെട്ടിയുടെ കഥ പറഞ്ഞതുപോലെയാ. ഉണ്ടാക്കുന്നവാൻ ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്നവാൻ ഒട്ടു അറിയുന്നും ഇല്ല. കവിതയും കഥയും എഴുതിയവനോട് തിരിച്ചു ചെന്ന് അതിനെ കുറിച്ച് ചോതിച്ചാൽ ഉടനെ പറയുന്നത് സാറേ ഒരു സ്മോൾ അടിച്ചിട്ട് സംസാരിക്കാം കാരണം ഒരു സ്മാൾ അടിച്ചിട്ട് എഴുതിയതാണ് അത് ചെല്ലാതെ അതിനെക്കുറിച്ച് പറയാൻ പറ്റില്ല എന്ന്. പിന്നെ ഇവെരെല്ലാം കൂടി സാഹിത്യ സമ്മേളനം ചിക്കഗോയിക്ക് മാറ്റിയത് കൊണ്ട് പ്രശ്നം പരിഹരിക്കപെടും എന്ന് തോന്നുന്നില്ല. കാരണം അവിടുത്തെ വിഷയവും 'കവിത അമേരിക്കയിൽ എന്നതാണ്' എന്തായാലും വിദ്യാധരന് ആവശ്യമായ അസംസ്കൃത സാധനങ്ങള ഇവന്മാര് അവിടെ ഇറക്കി വിടും എന്നതിന് സംശയം ഇല്ല
വിദ്യാധരൻ 2013-11-14 10:46:55
വിദ്യധരിച്ചു വരുന്നവ്ന്മാരോട് ധരിച്ചു സംസാരിക്കും അഴിച്ചിട്ടു വരുന്നവരോട് നൂല് ബന്ധം ഇല്ലാതെ നിന്ന് സംസാരിക്കും
Karunakaran 2013-11-14 12:14:21
നമ്മുടെ എഴുത്തിന് ആഴം കുറഞ്ഞുവരികയാണ്. നൈമിഷികകവിതകളുടെ കാലമാണിപ്പോള്‍. നൈമിഷികതതന്നെ ജീവിതദര്‍ശനവുമായി. പണ്ട് ആഴമുള്ള ജീവിതദര്‍ശനങ്ങള്‍ ആവശ്യമായിരുന്നു, ഗൌരവമായ എഴുത്തിന്. അങ്ങനെയൊരു അന്തരീക്ഷം ഉണ്ടായിരുന്നതിനാല്‍ എഴുത്തുകാര്‍ ആഴത്തിലേക്കെത്താന്‍ പരിശ്രമിക്കുകയെങ്കിലും ചെയ്തിരുന്നു. ഇന്ന് ആഴം അനാവശ്യമായി. സൌഹൃദങ്ങളെപ്പോലെ എഴുത്ത് ആഴം കുറഞ്ഞ് പരപ്പ് കൂടിവന്നു. - സച്ചിദാനന്ദൻ
salom poulose philadelphia 2013-11-14 17:17:43
വിദ്യാധരൻ തനിനിറം എന്ന പത്രത്തിൽ പ്രവർത്തിച്ചിരുന്നോ? കള്ളുകുടിയന്മാർ ഭൂരിപക്ഷമുള്ളിടത്ത് മന്മഥൻ സാർ ഇലക്ഷൻ നിന്നാൽ ജയിക്കുമോ? വിദ്യാധരൻ എന്തൊരു ഭീരുവാണ്‍~. കുറുക്കൻ ഓരിയിടുന്നതു കൊണ്ട് നേരം വെളുക്കുമോ ? ആട്ടിൻ തോലിട്ടു നില്ക്കുന്ന ചെന്നായുടെ ആട്ടിൻ തോല് പോലെയിരിക്കുന്നു വിദ്യാധരൻ എന്ന പേർ. യഥർത്ഥ നിരൂപകന്മാരും എഴുത്തുകാരും ഈ മലയാളിയെ ഇഷ്ടപ്പെടാതാകും കപടപ്പേരിൽ ഒളിഞ്ഞ് താന്തോന്നിത്തം പറയുന്നവരെ ഇളക്കി സംഘം ഉണ്ടാക്കുന്ന മൂന്നാക്ലാസ് തൊറ്റവരേപോലുള്ള മലയാള ക്കുഞ്ഞന്മാരുടെ ഈ അവിട്യാധാരനെ ഇങ്ങനെ മേയാൻ വിട്ടാൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക