-->

America

വിചിത്രം, റോഡരുകിലെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍ -കൃഷ്‌ണ

കൃഷ്‌ണ

Published

on

അടുത്ത കാലത്തായി കാണുന്ന ഒരു പ്രവണതയാണ് റോഡരുകിലെല്ലാം ഫ്ലക്സ്ബോര്‍ഡുകള്‍/സാധാരണ ബോര്‍ഡുകള്‍ മുതലായവ പ്രദര്‍ശിപ്പിക്കുക എന്നത്. കൂടുതലും രാഷ്ട്രീയക്കാരുടെ ബോര്‍ഡുകളാണ്.

ഒരാളിന് അയാളുടെ പാര്‍ട്ടി എന്തെങ്കിലും സ്ഥാനം നല്‍കി എന്നിരിക്കട്ടെ. അത് അവരുടെ ഉള്‍പ്പാര്‍ട്ടിക്കാര്യം. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും ആകെ ജനസംഖ്യയുടെ അന്‍പതില്‍ താഴെ ശതമാനം മാത്രമേ പ്രാതിനിധ്യം ഉള്ളൂ എന്ന നിലക്ക്  അല്ലെങ്കില്‍ പിന്നെ ഇവിടെ ഇത്രയേറെ പാര്‍ട്ടികള്‍ എങ്ങനെ നിലനില്‍ക്കുന്നു? കുറെ വോട്ടെങ്കിലും നേടാത്ത സ്ഥാനാര്‍ഥികളില്ല, നാലഞ്ചു സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളും ഇല്ല  ഒരാളുടെ പാര്‍ട്ടിയിലെ സ്ഥാനം ആ പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമാണ്. അത് ആ പാര്‍ട്ടിക്കാര്‍ക്ക് അറിയുകയും ചെയ്യാം. പിന്നെ എന്തിന് അയാള്‍ക്കുള്ള അഭിനന്ദനം  എന്തിനാണ് അഭിനന്ദിക്കുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്ക് മാത്രമറിയാം. സേവനം ചെയ്യാന്‍ അവസരം കിട്ടിയതിനു ആണെങ്കില്‍ അതിനു എന്തിനാണ് അഭിനന്ദനം? സേവനം ചെയ്യാന്‍ സ്ഥാനം വേണമെന്നില്ലല്ലോ?  റോഡരുകിലെല്ലാം തൂക്കിയിടുന്നു? വിചിത്രം എന്ന് മാത്രമേ കരുതാന്‍ കഴിയുന്നുള്ളൂ.

മറ്റു ചിലത് നാടിനുവേണ്ടി എന്തെങ്കിലും നല്ലത് ചെയ്ത എം. പി./എം.എല്‍.എ മുതലായവര്‍ക്കുള്ള അഭിനന്ദനം ആണ്. (ആരൊക്കെ ഇടപെട്ടിട്ടാണ് അത് ചെയ്തതെന്ന് ഇടപെട്ടവര്‍ക്കും എം. പി./എം.എല്‍.എ. മാര്‍ക്കും ചില നാട്ടുകാര്‍ക്കും മാത്രം അറിയാമായിരിക്കും.). പക്ഷെ എന്തിനാണ് അഭിനന്ദനം? നല്ലത് ചെയ്യാമെന്ന് പറഞ്ഞല്ലേ അവര്‍ ഇലക്ഷനുനിന്നത്? അതിനല്ലേ നാട്ടുകാര്‍ വോട്ടു ചെയ്തത്? പക്ഷെ ഈ ബോര്‍ഡുകള്‍കണ്ടാല്‍ തോന്നുന്നത് മറ്റൊന്നാണ്. സാധാരണ നിലയില്‍ ആ നേതാവ് നന്മയൊന്നും ചെയ്യുന്ന സ്വഭാവക്കാരനല്ല. പിന്നെ വളരെയേറെ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഇതൊന്നു ചെയ്തു എന്ന് മാത്രം. അസാധാരണത്വം അല്ലെ അഭിനന്ദനം അര്‍ഹിക്കുക? പക്ഷെ അങ്ങനെയുള്ള നേതാവിനെ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാതിരിക്കുകയല്ലേ ബുദ്ധി? കാരണം സാധാരണനിലയില്‍ കക്ഷി പൊതുജനസേവനം ചെയ്യില്ലല്ലോ? അങ്ങനെയുള്ള ആളിനെ എന്തിനു ജനപ്രതിനിധി ആക്കണം?

ഇനി പതുക്കെപതുക്കെ എല്ലാവരും റോഡരുകില്‍ ബോര്‍ഡുകള്‍ വച്ചുതുടങ്ങിയേക്കാം. താഴെപ്പറയുന്ന രീതിയിലുള്ള ബോര്‍ഡുകള്‍ അതിനിടയില്‍ വന്നേക്കാനും ഇടയുണ്ട്.

ഗവണ്മെന്റ് ജോലി കിട്ടിയ ..... ന് അഭിനന്ദനങ്ങള്‍.
അഴിമതിയും കൈക്കൂലിയും ഇല്ലാത്ത .....ന് അഭിനന്ദനങ്ങള്‍.
വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ ശുശ്രൂഷിച്ച ......ന് അഭിനന്ദനങ്ങള്‍.
അച്ഛന്‍ മരിച്ചപ്പോള്‍ ദുഃഖം അടക്കിവച്ചു കരയാതിരുന്ന ......ന് അഭിനന്ദനങ്ങള്‍.
മാതാപിതാക്കളെ വാര്‍ദ്ധക്യകാലത്ത് ഉപേക്ഷിച്ച ......ന് അഭിനന്ദനങ്ങള്‍.
അഴിമതിയിലും കൈക്കൂലിയിലും റിക്കാര്‍ഡ് സൃഷ്ടിച്ച .....ന് അഭിനന്ദനങ്ങള്‍.
ജോലിയൊന്നും ചെയ്യാതെ മറ്റുള്ളവരേ ആശ്രയിച്ചു ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന .....ന് അഭിനന്ദനങ്ങള്‍.
മദ്യപാനത്തില്‍ റിക്കാര്‍ഡ് ഭേദിച്ച ......ന് അഭിനന്ദനങ്ങള്‍.
പീഡനം കലയാക്കി മാറ്റിയ ......ന് അഭിനന്ദനങ്ങള്‍.
കൊല ചെയ്തിട്ടും തെളിവിന്റെ അഭാവം മൂലം ശിക്ഷയില്‍ നിന്നു രക്ഷപെട്ട .............ന് അഭിനന്ദനങ്ങള്‍.
99 മോഷണം നടത്തിയിട്ടും പോലീസിന്റെ പിടിയില്‍ പെടാതെ രക്ഷപെട്ടു നടക്കുന്ന ...........ന് അഭിനന്ദനങ്ങള്‍.
കടയില്‍ ഒരു വര്‍ഷം ജോലി ചെയ്തപ്പോഴേക്കും കടയുടമസ്തന്റെ കഞ്ഞികുടിമുട്ടിച്ച .......ന് അഭിനന്ദനങ്ങള്‍.
അങ്ങനെ എന്തെല്ലാം ബോര്‍ഡുകള്‍ കാണാനിരിക്കുന്നു!
                        *********************************


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

വയാഗ്രയും സ്ത്രീധനവും (അമേരിക്കൻ തരികിട-172)

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

എഴുതിയിട്ടെന്ത് കാര്യം, എന്നാലും പറയാതെ വയ്യ : തനൂജ ഭട്ടതിരി

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

GOPIO Chairman Dr. Thomas Abraham speaks about his father; honored as ‘Community Father’ by Excel Foundation

ലോക സംഗീതദിനം (നീലീശ്വരം സദാശിവൻ കുഞ്ഞി)

ഇലക്ഷൻ ഇന്ന്: ന്യു യോർക്ക് പുതു ചരിത്രം രചിക്കുമോ? (ജോർജ്ജ് എബ്രഹാം)

പിന്നേം വേണ്ടതല്ലേ, അതുകൊണ്ട് തല വെട്ടില്ലായിരിക്കും!(അഭി: കാര്‍ട്ടൂണ്‍)

പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന് ഷൂമറും ബര്‍ണിയും

കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ ജൂണ്‍ 25-ന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

View More