Image

തിരിച്ചറിവുകള്‍(നോവല്‍: ഭാഗം മൂന്ന്‌)- ജിന്‍സന്‍ ഇരിട്ടി

ജിന്‍സന്‍ ഇരിട്ടി Published on 14 December, 2013
 തിരിച്ചറിവുകള്‍(നോവല്‍: ഭാഗം മൂന്ന്‌)- ജിന്‍സന്‍ ഇരിട്ടി
 അദ്ധ്യായം - 3
എമിലി അവളുടെ സോഫിയ ഇരുന്ന് കൈവിരലുകളിലെ നെയില്‍ പോളീഷിട്ട് നീട്ടിയ നഖം മുറിക്കുകയാണ്.

“ഇതെന്റെ കൈവിരലില്‍ നിന്ന് മുറിക്കുന്ന എത്രാമത്തെ   നഖമാണെന്നറയില്ല. എങ്കിലും ഈ നഖത്തോട് എനിക്കെന്തോ ഒരു  പ്രണയം.”

ബെഡില്‍ കിടന്ന് പുസ്തകം വായിക്കുന്നതിനിടയില്‍ ടോണി പറഞ്ഞു:
“മരത്തില്‍ നിന്ന് കൊഴിഞ്ഞ വീഴുന്ന ഇലയെ നോക്കി മരം ദുഃഖിച്ചു കൊണ്ട് പറയുന്നതുപോലെ. നീ എന്റെ എത്രാമത്തെ എലയാണ് കൊഴിയുന്നത് അിറയില്ല. പക്ഷെ നി മൊട്ടായിരുന്ന് വിരിഞ്ഞ് വളര്‍ന്ന് കാറ്റത്തിളകിയാടിയ നിന്റെ യൗവനം കണ്ട് അവസാനം വാര്‍ദ്ധക്യത്തില്‍ നീയിങ്ങനെ കൊഴിഞ്ഞ് മണ്ണില്‍ വീണലിയാന്‍ പോകുമ്പോള്‍ നിന്നെ വളര്‍ത്തി വലുതാക്കിയ എനിക്ക് നിന്നെ വളര്‍ത്തി വലുതാക്കിയ എനിക്ക് നിന്നെ ഇനിയൊരിക്കലും കഴിയില്ലല്ലോയെന്ന ദുഃഖം.”

“ശരിയാണ് ചിലപ്പോള്‍ ഒരോ മരവും ഇങ്ങനെ ദുഃഖിക്കുന്നുണ്ടാവും അല്ലേ”

ടോണി മറുപടിയൊന്നും പറയാതെ അവളെ നോക്കി ചിരിച്ചു. എമിലി നഖം വെട്ടി തീര്‍ത്ത് നഖം മിനുസപ്പെട്ത്തി കൊണ്ട് ചോദിച്ചു “ ഞാന്‍ വൈകീട്ട് ബര്‍മ്മിങ്ങാമിന് പോകുമ്പോള്‍ നീ വരുന്നുണ്ടോ എന്റെയൊപ്പം റെയില്‍വേ സ്റ്റേഷന്‍ വരെ?”

“ഉം”

അല്പനേരത്തെ മൗനത്തിനുശേഷം ടോണി ചോദിച്ചു:

“സ്റ്റുവര്‍ട്ട് ആയിട്ട് നീ വഴക്കൊണ്ടാക്കി പിരിഞ്ഞതല്ലേ പിന്നെന്തിനാ വീണ്ടും…..”

“പിരിഞ്ഞതാണ് പക്ഷേ. അവന്‍ വീണ്ടുമെന്റെ കാലുപിടിച്ച് യാചിക്കുമ്പോള്‍ എന്തോയെന്റെ മനസ്സലിഞ്ഞ് പോകുന്നു”

“എമിലി നിനക്ക് മടുപ്പ് തോനുന്നില്ലേ? നീ ചിന്തിച്ചിട്ടുണ്ടോ നമ്മുടെ സംസ്‌കാരത്തില്‍ സ്ത്രീ ചാരിത്രത്തിന് വലിയ വിലയുണ്ടന്ന്”

 അതുകേട്ട് എമിലി പുച്ഛത്തോടെ പറഞ്ഞു : “ എന്ത് ചാരിത്രം? ഈ ചാരിത്രമെന്ന് പറയുന്നത് സ്ത്രീകള്‍ക്ക് മാത്രമേയൊളേളാ? അപ്പോള്‍ പുരുഷന്മാര്‍ക്ക് എന്തുമാകാം അല്ലേ. നമ്മുടേത് ഒരു പുരുഷ കേന്ദ്രീകൃത സമൂഹമാണ്. അതാണ് ചാരത്രത്തില്‍ പോലും സ്ത്രീകള്‍ക്ക് വിവേചനം, പ്രണയം സെക്‌സ് എന്നൊക്കെ പറയുന്നത് തികച്ചും വ്യക്തിപരമായ കാരൃമാണ്. എന്റെ മനഃസാക്ഷിക്ക് ശരിയെന്നു തോനുന്ന കാ#ൃമെ ഞാന്‍ ഇതുവരെ ചെയ്യ്തിട്ടുളളൂ. എന്റെ അഭിപ്രായത്തില്‍ സെക്‌സ് മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത അടിസ്ഥാന വികാരമാണ്. നമ്മുടെ നാട്ടില്‍ സെക്‌സിനോട് പോലും വിവേചനമുണ്ട് എനിക്ക് ഇനിയും മനസ്സിലാകുന്നില്ല. പ്രായപൂര്‍ത്തിയായ വിവാഹിതരല്ലാത്ത ഒരു പുരുഷനും സ്ത്രീയും അതു വേശ്യവൃത്തിയാണെങ്കില്‍ പോലുംപരസ്പര സമ്മതത്തോടെ അവരുടെ സ്വകാര്യയിടത്തില്‍ സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ അതെങ്ങനെ ജയിലില്‍ അടക്കാവുന്ന അനാശാസ്യ കുറ്റമാകുന്നത്. ഇത് ശരിക്കും വ്യക്തി സ്വാന്ത്ര്യത്തിന്റെ തലത്തില്‍ കണ്ടാല്‍ പോരെ. സെക്‌സിനെ ഇത്ര മോശമായി കാണണ്ട ഒന്നാണോ?...നമ്മുടെ സമൂഹത്തില്‍ പൊളിച്ചെഴുത്താമശ്യമാണ്. ഈ സദാചാര കമ്മിറ്റിക്കാരുടെ പാരമ്പര്യ ലൈംഗിക സങ്കല്പമാണ് ആദ്യം പൊളിച്ചെഴുതേണ്ടത്. നമ്മുടെ നാട്ടിനലെ ബലാത്സംഗങ്ങള്‍ ഇത്ര വര്‍ദ്ധിക്കാന്‍ കാരണം ആളുകളുടെ മനസ്സിലെ ലൈംഗിക വികാരങ്ങളെ ചെറുപ്പം മുതലെ ഇങ്ങനെ അടിച്ചമര്‍ത്തുന്നതു കൊണ്ടാണ്. അടിച്ചമര്‍ത്തുമ്പോള്‍ അവനിലെ വികാരം കൂടുതല്‍ ശക്തമാവുകയാണ്. അതുകൊണ്ടാണ് അവന് അനുകൂലമായ സാഹചര്യത്തില്‍ അവന്റെ ഉളളില്‍ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ അവനെ ഒരു കാട്ടാളനെപ്പോലെ പെരുമാറിപ്പിക്കുന്നത്. ആദ്യം ചെറിയ സ്‌ക്കൂള്‍തലം മുതല്‍ യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിച്ച് തുടങ്ങട്ടെ. അപ്പോള്‍ മതങ്ങളും സദാചാരങ്ങളും പ്രാഖ്യാപിക്കുന്നതുപോലെ സെക്‌സ് പാപം, മോശം എന്ന കാഴ്ചപ്പാടുകളില്‍ നിന്ന് സെക്‌സ് പരിശുദ്ധമായ വികാരമാരമാണെന്ന് മനസ്സിലാക്കി തുടങ്ങും.”

ടോണി മറുപടിയൊന്നും പറയാതെ നിശബ്ദനായി അവശെ നോക്കി ഇരുന്നു. അവര്‍ക്കിടയില്‍ മൗനം പിടിമുറുക്കി. അവസാനം നീണ്ടമൗനത്തെ ഭേദിച്ചുകൊണ്ട് എമിലി പറഞ്ഞു : “ടോണി…എനിക്ക് ഇതില്‍ നിന്നെല്ലാം പിന്മാറണമെന്നുണ്ട്. പക്ഷേ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരാളെയും ഞാന്‍ ഇതുവരെയും കണ്ടുമുട്ടിയിട്ടില്ല. ചിലരെ അടുത്തറിയുമ്പോള്‍ നമുക്ക് മനസ്സിലാകും. അവര്‍ പ്രണയിക്കുന്നത് എന്നെയല്ല എന്റെ ശരീരത്തെമാത്രമാണന്ന്. അവരുടെ സ്‌നേഹം എന്റെ ശരീരത്തിന്റെ സൗന്ദര്യം അവസാനിക്കുമ്പോള്‍ തീരുന്നതേയുളളൂ. പ്രണയത്തിന്റെ അടിസ്ഥാനം സെക്‌സ് തന്നെയാണ് പക്ഷേ സെക്‌സിനപ്പുറമുളള പരസ്പരം വേര്‍തിരിക്കാന്‍ കഴിയാത്ത പോലെ ബന്ധിപ്പിക്കുന്ന യഥാര്‍ത്ഥ സ്‌നേഹത്തെയാണ് ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്…. ”

എമിലി പറഞ്ഞുകൊണ്ടേയിരുന്നു. ടോണി അതുകേട്ട്‌കൊണ്ട് ബെഡില്‍ കിടന്ന് അവസാനം അിറയാതെ മയക്കത്തിലേക്ക് വീണു. ടോണി ഉറക്കം കഴിഞ്ഞ് എണീറ്റപ്പോള്‍ എമിലി ഇതാ പോകാന്‍ റെഡ്ഡിയായി മുന്നില്‍ നില്‍ക്കുന്നു.

“ നീ എപ്പോഴാ എണീറ്റ് പോയത്?...ഞാന്‍ അറിഞ്ഞില്ലല്ലോ?”

“നീ നല്ല ഉറക്കമായിരുന്നു. ഞാന്‍ എണീറ്റ് കുളിം കഴിഞ്ഞ് ഇതെ പോകാന്‍ റെഡ്ഡിയായി”

“ഒക്കെ ഞാന്‍ എന്നാല്‍ പെട്ടന്ന് റെഡ്ഡിയാകാം.” ഫുട്പാത്തിലൂടെ റെയില്‍വേസ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ എമിലി ചോദിച്ചു :

“ടോണി ഇനിയെന്നാണ് കാണുക? നീ നാളെ നാട്ടില്‍ പോകുകയല്ലേ”

“കൃത്യം ഒരുമാസത്തെ ലീവേയുളളു. അടുത്തമാസം രണ്ടാം തീയ്യതി ഞാന്‍ ഇവിടെത്തും. നാട്ടില്‍ പോയിട്ടിപ്പോള്‍ രണ്ട് വര്‍ഷമായി. ഞാന്‍ ഇപ്പോള്‍ എന്റെ നാട് വല്ലാതെ മിസ്സ് ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട വെളളാരം കല്ലുകള്‍ വിരിച്ച പുഴയും, കടവാവലുകളും, മുല്ലാക്കയുടെ യക്ഷികഥകളുടെ താളത്തിനൊത്ത് ഉറങ്ങുന്ന രാത്രി വഴികളുമൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു.”

“നാട്ടില്‍ വരുമ്പോള്‍ ഞാനും വരുന്നണ്ട് നിന്റെ വെളളാരം കല്ലുകള്‍ വിരിച്ച പുഴകാണാന്‍ കൂടെ നിന്റെ പ്രിയപ്പെട്ട മുല്ലാക്കയേയും കാണണം. യക്ഷികളെയും കടവാവലുകളേയും കാണാന്‍ നമുക്ക് അര്‍ദ്ധരാത്രി വരെ പുഴക്കരയിനിരിക്കണം.” ടോണി ചിരിച്ചുകെണ്ട് പറഞ്ഞു :   “ഒക്കെ” 
റെയില്‍വേ സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ എമിലി പറഞ്ഞു:

“എന്നാ ശരി ടോണി അടുത്തമാസം നമുക്ക് വീണ്ടും കാണാം. വിളിക്കാന്‍ മറക്കരുത്.”

“ഞാന്‍ വിളിക്കാം. യൂ ടേക്ക് കെയര്‍. നീ മറ്റന്നാള് തന്നെ മടങ്ങിവരണം. ”

“ഞാന്‍ വരും എനിക്ക് വന്നിട്ട് ഒരുപാട് അസൈയിന്‍മെന്റുകള്‍ ചെയ്യാനുണ്ട്. ഒക്കെ ഞാന്‍ പോകുവാ യു ടേക്ക് കെയര്‍”

“യൂ റ്റൂ….”

എമിലി നടന്ന് അകലുന്നത് നോക്കി ടോണി റെയില്‍വേ സ്റ്റേഷന് മുമ്പില്‍ നിന്നു.



 തിരിച്ചറിവുകള്‍(നോവല്‍: ഭാഗം മൂന്ന്‌)- ജിന്‍സന്‍ ഇരിട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക