ഒരിക്കല്‍ ഒരന്യഗ്രഹ ജീവി ഭൂതലം സന്ദര്‍ശിക്കാനെത്തി ഒരു പേരുകേട്ട ദാര്‍ശനികന്റെ സവിധത്തിലാണ് ആ ജീവി എത്തിപ്പെട്ടത്. ആദ്യത്തെ നോട്ടത്തില്‍ രണ്ടുപേരും ഒന്നു പകച്ചു. പിന്നീട് ഇരുവരും പരസ്പരം പരിചയപ്പെട്ടു. തുടര്‍ന്ന് സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.
നാടുകാണാന്‍ വന്ന അതിഥിയെ ദാര്‍ശനികന്‍ വേണ്ടവിധം സല്‍ക്കരിച്ചു. അതിനുശേഷം രണ്ടുപേരും കൂടി നാടുകാണാനിറങ്ങി. ആദ്യം ഒരു വനപ്രാന്തത്തിലൂടെയാണ് ഇരുവരും നടന്നത്. സംഖശീതളമായ അന്തരീക്ഷം സന്ദര്‍ശകന് വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. കാട്ടിലെ സസ്യജാലങ്ങള്‍ കണ്ട് സന്ദര്‍ശകന്‍ ആരാഞ്ഞു.
ഇവരൊക്കെ ആരാണ്?
ഇവരൊക്കെ സസ്യങ്ങളാണ് ഇവയ്ക്ക് ജീവനുണ്ട്. പക്ഷേ, ഒന്നിനോടും വലിയ താല്‍പര്യമില്ല ദാര്‍ശനികന്‍ മറുപടി പറഞ്ഞു.
സന്ദര്‍ശകന്‍ പറഞ്ഞു, എനിക്കിവരെക്കുറിച്ച് കൂടുതല്‍ അിറയണമെന്നുണ്ട് അദ്ദേഹം തുടര്‍ന്നു ചോദിച്ചു.
കണ്ടിട്ടു വളരെ മര്യാദക്കാരാണെന്നു തോന്നുന്ന ഇവര്‍ സംസാരിക്കയില്ലേ?
അവയ്ക്ക് സംസാര ശേഷിയില്ല. ദാര്‍ശനികന്‍ സംശയനിവൃത്തി വരുത്തി. എന്നാല്‍ അതിഥി വീണ്ടുമൊരു സംശയം ഉന്നയിച്ചു.
പക്ഷേ ഇവര്‍ പാടുന്ന ശ്രുതിമധുരമായ സംഗീതം ഞാന്‍ കേള്‍ക്കുന്നു.
ഇലകളില്‍ കാറ്റു തട്ടുമ്പോള്‍ കേള്‍ക്കുന്ന മര്‍മ്മര ശബ്ദമാണത്, പാട്ടല്ല ദാര്‍ശനികന്‍ വിവരിച്ചു. കാറ്റിനെ സംബന്ധിച്ചു ഞാന്‍ പറഞ്ഞുതരാം എന്ന മുഖവുരയൊടെ മന്ദമാരുതനെക്കുറിച്ചും പ്രചണ്ഡവാതത്തെക്കുറിച്ചുമൊക്കെ അദ്ദേഹം അതിഥിയോട് വാചാലമായി സംസാരിച്ചു. എല്ലാം കേട്ടു കഴിഞ്ഞ് സന്ദര്‍ശകന്‍ പറഞ്ഞു, കൊള്ളാം ഇത്രയൊക്കെ ശക്തി വിശേഷമുള്ള കാറ്റ് പ്രപഞ്ചമാകെ നിറഞ്ഞു നില്‍ക്കുന്നത് അദ്ഭുതമാണ്, വീണ്ടും കാടിനു നേരെ നോക്കി അതിഥി പറഞ്ഞു.
സംസാരശേഷിയില്ലെങ്കിലും അവര്‍ക്ക് ചിന്താശക്തികാണുമായിരിക്കും.
അവര്‍ക്ക് ചിന്താശക്തിയേയില്ല. ദാര്‍ശനികന്‍ തീര്‍ത്തു പറഞ്ഞു. ഓ, അതുശരി എന്നു പറഞ്ഞുകൊണ്ട് ഒരു ഓക്കുമരത്തില്‍ സ്പര്‍ശിച്ചിട്ട് സന്ദര്‍ശകന്‍ സന്തോഷപൂര്‍വ്വം പറഞ്ഞു- എന്നാലും എനിക്കിത്തരം മനുഷ്യരെ വളരെ ഇഷ്ടമാണ്.
അവര്‍ മനുഷ്യരല്ല, വാ നമുക്കു നടക്കാം എന്നു പറഞ്ഞുകൊണ്ട് ദാര്‍ശനികന്‍ നമ്മുടെ അതിഥിയേയും കൂട്ടി മുന്നോട്ടു നടന്നു. അല്‍പദൂരം ചെന്നപ്പോള്‍ ഒരു പറ്റം കന്നുകാലികള്‍ വയലില്‍ നിന്നു മേയുന്നതുകണ്ട് അതിഥി നിന്നു. എന്നിട്ട് അവയെ നോക്കി ഒരു കമന്റ് പാസ്സാക്കി- വൃത്തികെട്ട മനുഷ്യര്‍!
അവര്‍ മനുഷ്യരല്ലെന്നും, കന്നുകാലികള്‍ എന്താണെന്നും അവ സസ്യഭുക്കുകളാണെന്നും മറ്റും ദാര്‍ശനികന്‍ അതിഥിയെ പറഞ്ഞു മനസ്സിലാക്കി. എല്ലാം കേട്ടു കഴിഞ്ഞ് ദാര്‍ശനികനെ നോക്കി സന്ദര്‍ശകന്‍ തന്റെ അഭിപ്രായം പറഞ്ഞു.
കണ്ടിട്ട് എല്ലാം ഒരു പോലിരിക്കുന്നു. നിറത്തില്‍ മാത്രമെ കുറച്ച് വ്യത്യാസം കാണുന്നുള്ളൂ. എന്ന്ട്ട് ഒരു ചോദ്യം കൂടി-
ആട്ടെ, എന്താണവര്‍ മുകളിലേക്ക് നോക്കാത്തത്?
പുല്ലു തിന്നുന്ന വ്യഗ്രതയില്‍ അവ അതില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മറ്റൊന്നും അവര്‍ ചിന്തിക്കുന്നില്ല. പ്രകൃതിഭംഗി ആസ്വദിക്കാനുള്ള കഴിവും അവയ്ക്കില്ല. പിന്നെ, കുളി, നന ഒന്നുമില്ല.
അതുകേട്ട് സന്ദര്‍ശകന്‍ ഇങ്ങനെ പ്രതികരിച്ചു. നല്ല കാര്യം, അതും ജീവിക്കാനുള്ള വഴിതന്നെ. എന്നാലും നാം ആദ്യം കണ്ട പച്ചത്തലപ്പുള്ളവരെയാണ് എനിക്കിഷ്ടം.
ദാര്‍ശനികന്‍ അതിനു മറുപടി പറയാതെ അതിഥിയുമൊത്ത് നടന്നു.
ദാര്‍ശനികന്‍ അതിനു മറുപടി പറയാതെ അതിഥിയുമൊത്ത് നടന്ന് ഒരു നിരത്തിലെത്തി. അവിടെ ധാരാളം സ്ത്രീ പുരുഷന്‍മാര്‍ ഓരോരോ കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്നതു കണ്ടു. അവരെ കണ്ട് അത്ഭുതം സ്പുരിക്കുന്ന മിഴികളോടെ, സന്ദര്‍ശകന്‍ അവരെത്തന്നെ നോക്കി നില്‍പായി. അതുകണ്ട ദാര്‍ശനികന്‍ അവരെ ഇങ്ങനെ പരിചയപ്പെടുത്തി. ലോകത്തിലേക്കും മഹത്തായ വ്യക്തികള്‍!
ആങ്ഹാ! തീര്‍ച്ചയാണോ? പക്ഷേ കണ്ടിട്ട് എനിക്കങ്ങനെ തോന്നുന്നതേയില്ല.
വിശിഷ്ട സന്ദര്‍ശകന്റെ അഭിപ്രായം കേട്ടപ്പോള്‍ ദാര്‍ശനികന്റെ മുഖം മങ്ങി. സന്ദര്‍ശകനാകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ദാര്‍ശനികനോട് വിടപറഞ്ഞു യാത്രയായി.
(ആര്‍.എല്‍.സ്റ്റീഫന്‍സിനോട് കടപ്പാട്)
Quatable Quotes
1) Master books, but do not let them master you- read to live, not live to read- Bulwer
2) They can conquer who belives they can- Dryclean
3) Self-trust is the essence of heroism- emerson
4) Conscience warns us a friend before it punishes as a judge- Stainslanes
5) Man's conscience is the oracle of God- Bijron
6) Contented man is never poor, the discontented never rich-George Eliot
7) A single conversation across the table with a wise man is worth a months study of books- Chinese pro.
8) Silence is one great art of conversation Hazlitt
9) Man's inhumanity to man makes countless thousands mourn- Burns
10) God fails before a fool- C.Andrews
11) Dogs makes us Human- Sheela K.G.
Compiler- Sheela n.p.