Image

വീണതു വിദ്യയാക്കുന്നതോ സാഹിത്യം? (ഏബ്രഹാം തെക്കേമുറി.)

Published on 08 January, 2014
വീണതു വിദ്യയാക്കുന്നതോ സാഹിത്യം? (ഏബ്രഹാം തെക്കേമുറി.)
ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കുക. ആ കൊഞ്ഞനം അത്യാധുനികമാക്കുക. അതിനു ശിങ്കിടികളെ മുഖസ്‌തുതി, മദ്യം എന്നിത്യാദിസല്‌ക്കാരങ്ങളിലൂടെ സംഘടിപ്പിച്ചു നിര്‍ത്തുക. ഒറ്റക്കാലില്‍ നിന്ന്‌ തപസനുഷ്‌ടിക്കേണ്ട സാഹിത്യകാരന്‍, സമൂഹത്തിന്റെ നന്മ മാത്രം ലക്‌ഷ്യമാക്കി സര്‍ഗ്ഗാത്‌മിക ഭാവം നിലനിര്‍ത്തി ചേതസുറ്റ സമൂഹത്തെ സൃഷ്‌ടിക്കാന്‍ കഠിനാദ്‌ധ്വാനം ചെയ്യേണ്ട സാഹിത്യകാരന്‍ ഇന്ന്‌ പേരിനും പ്രശസ്‌തിക്കുമായി നെട്ടോട്ടം ഓടുകയാണ്‌. ഈ ഓട്ടക്കാരെ ശരിയായി പഠിച്ചാല്‍ ഇവരിലെ സാഹിത്യസേവയുടെ ആഴങ്ങളെ ഒന്നളന്നു നോക്കിയാല്‍, ജീവിതത്തെപ്പറ്റിയുള്ള വീക്‌ഷണം ശ്രദ്‌ധിച്ചാല്‍ ഒരുകാര്യം വ്യക്‌തമാകും. വെള്ളിയുടെ തരിപോലും ഇല്ലാത്ത പനയലകിന്‌ വെള്ളിക്കോലെന്നു പേര്‍. കേരളക്കരയില്‍ അളവ്‌ തൂക്കത്തിന്‌ ഇടങ്ങഴി, റാത്തല്‍ നിലനിന്ന കാലഘട്ടത്തില്‍ ചങ്ങഴിയും, വെള്ളിക്കോലും ഉപയോഗിച്ചിരുന്നു. പനയുടെതടി (അലക്‌) ചെത്തിയൊരുക്കി കഴഞ്ച്‌കണക്ക്‌ അടയാളപ്പെടുത്തി റാത്തല്‍ (അന്തര്‍) തൂക്കത്തില്‍ ഉപയോഗിച്ചിരുന്ന തൂക്കം നിജപ്പെടുത്തുന്ന (ത്രാസ്‌) ഉപകരണമായിരുന്നു വെള്ളിക്കോല്‍. വെള്ളിയുടെ അംശംപോലും ഇതില്‍ ഉണ്ടായിരുന്നില്ല.

സമൂഹത്തെ തൂക്കി അളന്നുകുറിക്കുക, ഗതിവിഗതികളില്‍ ക്രിയാത്‌മകമായ വ്യതിയാനം വരുത്തുക തുടങ്ങിയുള്ള പ്രക്രിയകളിലേര്‍പ്പെട്ട്‌ സാഹിത്യസൃഷ്‌ടികള്‍ നടത്തുന്നവരെയാണ്‌ ഒരുകാലത്ത്‌ സാഹിത്യകാരന്മാര്‍ എന്നുവിളിച്ചിരുന്നത്‌. അവരിലൂടെയാണ്‌ മാനവചരിത്രം തുടരുന്നതും. എന്നാല്‍ ഇന്ന്‌ വെള്ളിക്കോലിന്റെ കഥപോലെ സാഹിത്യത്തിന്റെ തരിപോലുമില്ലാതെ സാഹിത്യവേഷം ചമെഞ്ഞ്‌ നടക്കുന്ന സാഹിത്യകാരന്മാര്‍ഏറിവരുന്നു. എന്താണുകാരണം? ഈ വേഷം അല്‌പം മാന്യതയുള്ളതു തന്നെ. `മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരുസൗരഭ്യ'മെന്നപോലെ പലരില്‍ നിന്നും ചിലതൊക്കെ, വല്ലതുമൊക്കെ കേട്ടുപഠിച്ച്‌ കരയ്‌ക്കിരുന്നു കപ്പലോടിക്കുന്ന സ്രാഹിത്യ സംഘടനയില്‍ അംഗത്വമില്ലാതെയും സമ്മേളനങ്ങളില്‍പങ്കെടുക്കാതെയും) മുഴുസാഹിത്യകാരനായി പ്രത്യക്‌ഷപ്പെടുകയാണ്‌.

ഇത്തരക്കാര്‍ ഒന്നോര്‍മ്മിക്കുക.കുട്ടിയെ ജനിപ്പിച്ചിട്ടുള്ളവര്‍ മാത്രമേ `അച്‌ഛാ'യെന്ന വിളിക്ക്‌ അര്‍ഹരാകു. ഇതാണെന്റെ കുട്ടിയെന്നു ചൂണ്ടിക്കാണിക്കാനുള്ളവന്‍ മാത്രമേ അച്‌ഛനാകു. കായികാഭ്യാസിയെ മാറ്റി നിര്‍ത്തി സര്‍ക്കസ്‌ കാണിക്കുന്ന വികലാംഗര്‍ ഇതു മറക്കാതിരിക്കുക.

എന്താണുസാഹിത്യം? എന്തിനാണ്‌ സാഹിത്യം? സാഹിത്യകാരന്‍ ആരാണ്‌? എവിടെയാണ്‌ നല്ല സാഹിത്യം പിറന്നുവീഴുക? ഈ വിഷയങ്ങളെപ്പറ്റി അല്‌പബോധം വന്നിരുന്നെങ്കില്‍! `ചിന്തിക്കുക'യെന്നു പറയുന്നില്ല. ചിന്താശക്‌തി ഉണ്ടായിരുന്നെങ്കില്‍ ഈ വേഷം കെട്ടുകയില്ലല്ലോ!. `പിതാവേഇവര്‍ചെയ്യുന്നത്‌ ഇന്നതെന്ന്‌ അറിയായ്‌കകൊണ്ട്‌ ഇവരോട്‌ ക്‌ഷമിക്കേണമേ.' എന്നല്ലേ ക്രിസ്‌തുനാഥന്‍ പ്രാര്‍ത്‌ഥിച്ചത്‌. അതേറ്റുപാടാം.

എപ്പോഴാണ്‌ ഒരുവന്‍ സാഹിത്യകാരനാകുക? കൗമാരത്തിലെ കൗതുകം യൗവനത്തിലെ വിഷാദമായി മാറുമ്പോള്‍ സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ നിന്ന്‌ ഉടലെടുക്കുന്ന നിഷേധം അല്ലെങ്കില്‍ സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ മാര്‍ഗത്തിലൂടെ അനശ്വരതയിലേക്കുള്ള പ്രയാണം. ഇവിടെയാണ്‌ വഴിത്തിരിവുകള്‍ ഉണ്ടാകുക.ഇവിടെയാണ്‌ സാഹിത്യം പിറക്കുക. ലോകത്തെ തകിടം മറിച്ചവര്‍, പാതവെട്ടിത്തെളിച്ചവര്‍, ക്രിസ്‌തുവിനെയും, നബിയെയും, ബുദ്‌ധനെയും നോക്കണ്ടാകാരണംഅവര്‍ദൈവങ്ങളല്ലോ. അവരെയുംവികാരങ്ങള്‍മദിച്ചത്‌യൗവനത്തിലായിരുന്നു. ചങ്ങമ്പുഴയെയും, ഇടപ്പള്ളിയെയും നോക്കു. വിശ്വോത്തര സാഹിത്യത്തിലേക്കുകണ്ണോടിക്കൂ. സര്‍ഗസൃഷ്‌ടികളെ ജനിപ്പിച്ച മഹാന്മാരുടെ പ്രായം. ഒരുകാര്യംതുറന്നു പറയട്ടെ. `വയോജന വിപ്രിതികളല്ലസാഹിത്യം.'

ഇന്ന്‌ ധനസമ്പാദനത്തിനു മാത്രംജീവിതം ചിലവിട്ട്‌ അവസാനം നഷ്‌ടപ്പെട്ട മക്കളോടും ഭാര്യയോടും, സമൂഹത്തോടുമുള്ള പ്രതികാരഭാവത്തോടോ, അല്ലെങ്കില്‍ കൈയ്യില്‍ക്കുറെ പണമുണ്ട്‌്‌അത്‌ ചിലവിട്ട്‌ ഒരുസാഹിത്യകാരനാകുകയെന്ന അഭിലാഷത്തോടോ ഇറങ്ങിത്തിരിച്ചിരിക്കുന്നവരേ നിങ്ങള്‍ നിങ്ങള്‍ക്കുതന്നേ ദോഷംചരതിച്ചുവയ്‌ക്കയും അതോടൊപ്പം ഈ സമൂഹത്തെ ഇല്ലാതാക്കുകയും ആണ്‌ ചെയ്യുന്നത്‌.

`അന്തരാത്‌മാവിലെ പ്രകാശ'മെന്ന കവിതയില്‍സെഡ്‌.എം.മുഴൂര്‍ പാടുന്നു

`സര്‍ഗസിദ്‌ധി തെളിയിപ്പതിന്നെഴും
സത്യമാര്‍ഗംസാഹിത്യമാകണം
ഭള്ളുരയ്‌ക്കലോ, മുദ്രാവാക്യങ്ങളോ,
കണ്ണുനീരതിന്‍ ഭാഷ്യഭേദങ്ങളോ
അല്ല സാഹിത്യം, അന്തരാത്‌മാവിലെ
ഫുല്ലസാന്ത്വ പ്രകാശമാണോര്‍ക്കുക.'

സ്വന്ത മക്കളെ മാതൃഭാഷ സംസാരിക്കാന്‍ പോലുംശീലിപ്പിച്ചിട്ടില്ലാത്തവര്‍ക്ക്‌ മാതൃഭാഷയുടെ ദൂതുവാഹകരാകാന്‍ എന്തുയോഗ്യതയാണുള്ളത്‌? ഒരുവന്‍ എവിടെ വസിക്കുന്നുവെന്നല്ല, എങ്ങനെ വസിക്കുന്നുവെന്നതിനാണ്‌ പ്രസക്‌തി. വല്ലവന്റെയും പന്തിയില്‍ ചെന്ന്‌ ഗംഭീര വിളമ്പ്‌ കാഴ്‌ചവയ്‌ക്കുക. എന്തിന്‌ പ്രശസ്‌തനാകാന്‍. ഈ പ്രസംഗവും ആദര്‍ശവും എന്തേ സ്വന്തവീട്ടില്‍ ഫലിക്കാത്തത്‌?

ജീവിതംആര്‍ഭാടത്തിന്റെ വഴിയായി കണ്ട ഒരുസാഹിത്യകാരനും ഈ അഖിലാണ്ഡഖടാഹത്തില്‍ കടമ നിറവേറ്റിയതായി ചരിത്രമില്ല. ജ്‌ഞാനികളില്‍ ജ്‌ഞാനിയായ സോളമന്‍ എല്ലാം ആരാഞ്ഞറിവാന്‍ മനസ്‌വച്ചു. മാനവചരിത്രത്തില്‍ ആര്‍ഭാടത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച രാജാവ്‌. എന്നിട്ടോ? അനുഭവിച്ചറിഞ്ഞശേഷം `ഹാ!മായ, മായസര്‍വതുംമായ. തിന്നുകുടിച്ച്‌തന്റെ ഭാര്യയോട്‌കൂടെസന്തോഷിക്കുന്നതല്ലാതെ മനുഷ്യന്‌ സൂര്യന്‌ കീഴെമറ്റൊരു നന്മയുമില്ലല്ലോ' എന്നെഴുതി.എന്നാല്‍ഇന്നിവിടെഅങ്ങാടിയില്‍തോറ്റതിന്‌ അമ്മയോട്‌ അരിശംതീര്‍ക്കുന്നതുപോലെഎല്ലാറ്റിനും കുറ്റക്കാരന്‍ അഭയം നല്‍കിയസായ്‌പ്പ്‌. അമേരിക്കന്‍ സംസ്‌കാരം.

`ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍മതി' യെന്ന സോളമന്റെ വചനം സ്വീകരിച്ചിരുന്നുവെങ്കില്‍ ഇവിടെ ഭാര്യയോടുകൂടെ സന്തോഷിപ്പാനും മക്കളെ നന്നായി വളര്‍ത്താനും സമയം ലഭിക്കുമായിരുന്നു. അങ്ങനെ സന്തോഷിച്ച സാധാരണക്കാരനെയുംതൂലികയുടെമുനകൊണ്ടണ്‍്‌ നോവിച്ചിട്ടുണ്ടണ്‍്‌ചിലഎഴുത്തുകാര്‍. ലളിതജീവിതം നയിക്കുന്നവനെ തെണ്ടിയായി മുദ്രയിടുകയാണ്‌ പണത്തിന്റെഅട്ടഹാസം.

ആയുസിന്റെ ഉത്തരാര്‍ത്‌ഥത്തില്‍ നിഘണ്ടു നിവര്‍ത്തിവച്ച്‌ വാക്കുകളെത്തമ്മില്‍ കൂട്ടിയിണക്കി എന്തൊക്കെയോ എഴുതി അതിനുള്ളില്‍ കണ്ണുരുട്ടിക്കാട്ടുന്ന സ്വന്തമക്കളുടെ നോട്ടത്തില്‍ഉതിരുന്ന ഭയത്തിന്റെ വിലാപവുംചേര്‍ത്ത്‌ കവിതാസമാഹാരമെന്നും, അങ്ങനെ പലവിധസമാഹാരവും ചമെച്ച്‌ ലഘുലേഖകള്‍ സൃഷ്‌ടിച്ച്‌ വിതരണം നടത്തി പ്രശസ്‌തസാഹിത്യകാരനെന്ന്‌ നെറ്റിപ്പട്ടം കെട്ടി വിലസുമ്പോഴും മാടക്കടയുടെ കീഴിലെ കാളാമുണ്ടം തിരയുന്ന ഗജവീരസ്വഭാവം ജനങ്ങള്‍ മനസിലാക്കുന്നുവെന്ന നഗ്മയാഥാര്‍ത്‌ഥ്യം മറക്കാതിരിക്കുക.

സാഹിത്യവും, സാഹിത്യകാരനും കാലത്തിന്റെ അഥവാ സമഗ്രസംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്‌. എന്നാല്‍ ദുര്‍ഘടസ്‌ഥാനത്തു വന്നുകിടക്കുന്ന മര്‍ക്കടനായിട്ട്‌ ഹൃദയശുദ്‌ധിയുള്ള സാഹിത്യകാരന്‍ ഒറ്റപ്പെടുന്നു. അതേസമയം നാട്ടിന്‍ പ്രഭുവായിതൂലികയ്‌ക്കു പകരംഗദയുമായി ജൈത്രയാത്ര നടത്തുന്നു ഭീമസേനന്മാര്‍.

കാണേണ്ടുന്നതിനെ കാണാന്‍ കണ്ണില്ലാതെ, കണ്ടതിന്റെ പിറകിലെ പോരായ്‌മകളുടെ കാരണമെന്തെന്ന്‌ കണ്ടുപിടിക്കാന്‍ ശ്രമിക്കാതെ വല്ലതും എഴുതി ദിവാസ്വപ്‌നത്തില്‍ നിര്‍വൃതികൊള്ളുന്നവരെ! ഹാകഷ്‌ടം! നിങ്ങള്‍ നന്നാകുന്നുമില്ല, വായനക്കാരിലെവായനാശീലത്തെ ഇല്ലാതാക്കയാണ്‌ നിങ്ങള്‍. വല്ലപ്പോഴും വന്നുപിറക്കുന്ന നല്ല സൃഷ്‌ടികളും അത്‌എഴുതുന്നവരുടെയും മറപറ്റിഇന്നാട്ടിലെ സാഹിത്യപ്രവര്‍ത്തനം ഒരു നീണ്ടകഥപോലെ തുടരുകല്ലേ?

ഇവിടെ പ്രസാധകന്മാരും എഴുത്തുകാരും ഒത്തൊരുമിച്ച്‌ ചിന്തിക്കുക. നാലുലക്‌ഷം മലയാളികളില്‍രണ്ടുശതമാനത്തെമാത്രമല്ലേ സംഘടനയിലൂടെയും പ്രസിദ്‌ധീകരണങ്ങളിലൂടെയും സാഹിത്യപ്രവര്‍ത്തനങ്ങളിലൂടെയുമൊക്കെ ഇതുവരെ സ്‌പര്‍ശിപ്പാന്‍ കഴിഞ്ഞിട്ടുള്ളു. കാല്‍നൂറ്റാണ്ടിന്റെ കഥ പറയുന്ന അമേരിക്കന്‍ മലയാളിസമൂഹമേ! നമ്മള്‍ക്ക്‌ ഹാ കഷ്‌ടം.!മഹാകഷ്‌ടം!.
വീണതു വിദ്യയാക്കുന്നതോ സാഹിത്യം? (ഏബ്രഹാം തെക്കേമുറി.)
വീണതു വിദ്യയാക്കുന്നതോ സാഹിത്യം? (ഏബ്രഹാം തെക്കേമുറി.)

Join WhatsApp News
Tom Thomas 2014-01-08 09:27:37
Maha Kashtam...
Sindumol Thomas 2022-03-09 02:21:09
ഒരു പരിധിവരെ ശെരിയാണ്. കണ്ണു തുറപ്പിക്കുന്ന എഴുത്ത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക