ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍… വളരെ സന്തോഷമായ വാക്കുകള്‍. ഈ ബന്ധങ്ങളില്‍ വഴിവിട്ട വാക്ക്, പ്രവൃത്തി, ചിന്ത ഇവയെല്ലാം കുടുംബത്തെ എന്നന്നേക്കുമായ ഇല്ലാതാക്കുന്നു. സുനന്ദ പുഷ്‌കര്‍ എന്ന ശശി തരൂരിന്റെ മൂന്നാമത്തെ ഭാര്യ ഓര്‍മ്മപ്പെടുത്തുന്നത് അതാണ്.
ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം എന്ന് ചില മതങ്ങള്‍ അനുശാസിക്കുന്നുണ്ട്. അതിനായി ചില നിയമങ്ങളും വാദിക്കുന്നു. ഈ മതങ്ങളിലൊക്കെ വിശ്വസിക്കുന്ന ഒരു പെണ്‍കുട്ടിയും പ്രത്യക്ഷത്തിലും പരോഷത്തിലും ഈ നിയമം അംഗീകരിക്കും എന്നു തോന്നുന്നില്ല. തന്റെ ജീവിതപങ്കാളി മറ്റൊരാളുടേതുകൂടി ആവുക. ഒരു സ്ത്രീയും അംഗീകരിക്കില്ല. അത് പരസ്യമായാലും രഹസ്യമായാലും. ഇവിടെ തരൂരിന്റെയും, സുനന്ദയുടേയും ജീവിതത്തില്‍ സംഭവിച്ചതെന്താണ്?
സഞ്ജയ് റെയ്‌ന എന്ന ഒരു കാശ്മീരി പണ്ഡിറ്റായിരുന്നു സുനന്ദയുടെ ആദ്യ ഭര്‍ത്താവ് ഒരു പക്ഷേ വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന വിവാഹമാകാം അത്. സജ്ഞയ് റെയ്‌നയുടെ സുഹൃത്തായ മലയാളിയായ സുജിത് മേനോനുമായി സുനന്ദയ്ക്കുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങള്‍ കുടുംബത്തില്‍ ആദ്യ വിള്ളലുണ്ടാക്കി. അങ്ങനെ ആദ്യ ബന്ധം വിവാഹമോചനത്തിലെത്തി. സുനന്ദ സുജിത് മേനോനെ വിവാഹം കഴിച്ചു. ഗുരുതരമായ സാമ്പത്തിക ബാധ്യത നിലനില്‍ക്കുന്ന സമയത്തായിരുന്നു സുജിത്-സുനന്ദയെ വിവാഹാം കഴിക്കുന്നത്. തന്റെ ചില ബിസിനസുകള്‍ പരാജയപ്പെട്ട സമയത്ത് സുജിത്ത് ഡല്‍ഹിയില്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നു. സുജിത്തുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ടായി. ചില അസുഖങ്ങളാല്‍ സംസാരശേഷി നഷ്ടമായ മകനെ സുനന്ദ തന്റെ രക്ഷിതാക്കളെ ഏല്‍പ്പിച്ച് സുജിത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കുവാനായി ദുബായിലേക്ക് പോയി. അവിടെ സണ്ണിവര്‍ക്കി എന്ന വ്യവസായി നടത്തിയ ഒരു ഹൈജീനിക് സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ തന്റെ കനേഡിയന്‍ ഭാര്യയുമായി എത്തിയ ശശി തരൂരിന്റെ കണ്ണുകള്‍ സുനന്ദയില്‍ വീണതോടെ സുനന്ദയുടെ ജീവിതം വഴിമാറി.
ഇനി ശശി തരൂരിലേക്ക് വരാം. ലോകത്ത് പ്രൊഫഷണലും സൗന്ദര്യവുമുള്ള ഏതു സ്ത്രീയും ഇഷ്ടപ്പെടും ശശി തരൂരിനെ. അദ്ദേഹത്തിന്‌റെ വാക്ചാതുരി സൗന്ദര്യം ഇവയെല്ലാം പ്രണയത്തിന്റെ ഘടകങ്ങള്‍ തന്നെ കൊല്‍ക്കത്തസ്വദേശിനി തിലോത്തമ മുഖര്‍ജിയാണ് ആദ്യഭാര്യ. തന്റെ യു.എന്‍.വാസകാലത്ത് സഹപ്രവര്‍ത്തകയായിരുന്ന കനേഡിയക്കാരി ക്രിസ്റ്റയുമായുള്ള ബന്ധത്തില്‍ മനംനൊന്ത് തിലോത്തമ ബന്ധം അവസാനിപ്പിച്ചു. പിന്നീട് തരൂര്‍ ക്രിസ്റ്റയുമൊത്ത് ജീവിച്ചു. സുനന്ദയെ കണ്ടപ്പോള്‍ ക്രിസ്റ്റയെ ഒഴിവാക്കി. അവസാനം പാകിസ്ഥാനിലെ ഒരു മാധ്യമപ്രവര്‍ത്തകയുമായി ബന്ധം ഉണ്ടെന്ന് ലോകത്തോട് പറഞ്ഞ് സുനന്ദയും പോയി. വലിയ വലിയ ചോദ്യങ്ങള്‍ ബാക്കിയാക്കി.
ഞാന്‍ ഇത്രയും എഴുതിയത് കുടുംബ ബന്ധങ്ങള്‍ എത്ര പവിത്രമാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രമാണ്. നമ്മള്‍ മലയാളികള്‍ പലപ്പോഴും പറയുന്ന ഒരു പഴഞ്ചൊല്ലുണ്ട്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്ന്. അതു തന്നെ സംഭവിച്ചു! സംഭവിക്കുന്നു! ഭാര്യയ്ക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന് ഭാര്യയോടും സ്‌നേഹമുണ്ടാകണം. കടപ്പാണ്ടുകണം. കുട്ടികളോട് സ്‌നേഹമുണ്ടാകണം. ഇതൊക്കെ ജീവിതത്തില്‍ പുലര്‍ത്താവുന്ന നിസ്സാര കാര്യങ്ങളാണ്.
ഇനി ശശി തരൂരിന് നേരിടേണ്ടി വരുന്ന നൂലാമാലകള്‍ എന്തെല്ലാമായിരിക്കും? തന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കും? തന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കും? ഒരു പക്ഷെ നാളെ ഇന്ത്യന്‍ പ്രസിഡന്റ് വരെ ആകാമായിരുന്ന ഒരാളായിരുന്നു തരൂര്‍ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. ഒരു ദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം തന്നെ ചോദ്യചിഹ്നമായി.
സമീപകാലത്ത് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായി. ഗണേഷ്‌കുമാര്‍, യാമിനി പ്രശ്‌നം. ഒടുവില്‍ ഗണേഷ്‌കുമാറിന്റെ സമ്പത്ത് വരെ നഷ്ടമായി. കുടുംബജീവിതം തകര്‍ന്നു. രാഷ്ട്രീയ ജീവിതവും തുലാസില്‍. ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത് എന്താണ് കുടുംബത്തിന്റെ സന്തോഷം, അച്ഛന്‍, അമ്മ, ഭാര്യ, കുഞ്ഞുങ്ങള്‍ എന്നിവരോടൊപ്പമുള്ള സത്യസന്ധമായ ജീവിതത്തിന്റെ സുഖം ഒന്നു വേറെ തന്നെ എന്നല്ലേ?
സാമൂഹ്യപാഠം:
ഭാര്യയെയും മക്കളേയും അമേരിക്കയില്‍ വിട്ട് നാട്ടിലെത്തി മലയാള നടിയൊടൊപ്പം കുമരകം കായലില്‍ ഹൗസ്‌ബോട്ടില്‍ ഓടി നടന്ന ഒരു സുഹൃത്തിനെ പിന്നീട് നാട്ടില്‍ നിന്നും ഒരാള്‍ അമേരിക്കയിലേക്ക് വിളിച്ചു. ഹലോ… അച്ചായാ… എന്നാപരിപാടി? അപ്പോള്‍ അച്ചായന്‍.
“മോനേ... പിന്നെ വിളി…എന്റെ സുഷമ്മ സുഖമില്ലാതെ കിടക്കുവാ.. അല്പം ചുക്കു കാപ്പി ഇട്ടു കൊടുക്കട്ടെ… ന്റെ…പുന്നാരയ്ക്ക്…”