-->

America

അമ്മ മനസ്സിന്റെ താളം (അനുഭവം: ഗീതാരാജന്‍)

ഗീതാരാജന്‍

Published

on

മരുന്നിന്റെ മണം നിറഞ്ഞ ഇടനാഴിയിലൂടെ നടക്കുമ്പോള്  മനസ്സില്‍ വല്ലാത്ത ഒരു ഭാരം നിറയുന്നത് ഞാനറിഞ്ഞു!....ഈ മണംഎന്നെ വല്ലാതെ ഭയപെടുത്തിയിരുന്നു...എന്ത് കൊണ്ടാണെന്നറിയില്ല.  ആശുപത്രിയുടെ മണം എപ്പോഴും ഒരു മരണത്തെ ഓര്‍മിപ്പിക്കുന്നത് പോലെ!  മനം മടിപ്പിക്കുന്ന ആ ഗന്ധത്തിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ അവളെ കാണാനായി പിടച്ചുക്കൊണ്ടിരുന്നു!   എന്റെ ബാല്യകാല സഖി!  സ്‌കൂളില്‍ എനിക്കുണ്ടായിരുന്ന  ഏക കൂട്ടുക്കാരി!  വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവളെ കാണാന്‍ പോവുകയാണ്...പിരിയാനാവാത്ത ചങ്ങാത്തത്തിന്റെ കുറുകെ കാലത്തിന്റെ തേരോട്ടം വരുത്തിയ 12 വര്‍ഷങ്ങളുടെ വിടവ്..!!!
 
ലോകത്തിന്റെ നിഷ്‌കളങ്കത മുഴുവന്‍ അവളില്‍ മാത്രമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.  അത്രയ്ക്ക് ഹൃദ്യമായിരുന്നു അവളുടെ പെരുമാറ്റം, ഹൃദയത്തില്‍ തൊട്ട സ്‌നേഹം! നന്മ മാത്രം കൈമുതലായുള്ള അവളുടെ സാനിദ്ധ്യം പോലും നമ്മളില്‍ നന്മ നിറയ്ക്കും, ... തുളസി കതിരിന്റെ നൈര്‍മല്ല്യമായിരുന്നു അവള്‍ക്കു. ഒരു പൂതുമ്പിയുടെ ഓജസും ചുറുചുറുക്കും.. അവ!ളാകാന്‍ കഴിഞ്ഞെങ്കില്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചുപോയിട്ടുണ്ട്!
 
ആ അവളാണ് ഇന്ന് ആശുപത്രി കിടക്കയില്‍!  പ്രതീക്ഷയുടെ അവസാന കണികയും നഷ്ടപെട്ടു  തീരാ വേദനയില്‍!  മനസ് ആകെ അസ്വസ്ഥമായിരുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം ജീവന്റെ ഒരു ഭാഗം തന്നെ ആയിരുന്നവളെ കാണാന്‍ പോവുകയാണ്..ആ സന്തോഷത്തിനെക്കള്‍ അവളുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചുള്ള വേദനയായിരുന്നു ഉള്ളില്‍...
 
അവള്‍ എന്നും എല്ലാ കാര്യത്തിലും മുന്‍പിലായിരുന്നു...അവളുടെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍!ക്കുമൊക്കെ വേഗത കൂടുതലാണെന്ന് എപ്പോഴും തോന്നിയിരുന്നു!  പ്രണയം വിവാഹം കുടുംബം കുട്ടികള്‍ ഇതൊക്കെ അവളുടെ കിനാക്കളില്‍ കടന്നു വന്നത് ഒരുപാടു നേരത്തെ ആയി പോയില്ലേ എന്നൊരു സംശയം എനിക്കെപ്പോഴും ഉണ്ടായിരുന്നു...  17 വയസില്‍  വിവാഹം!  അതും ഇഷ്ടപെട്ട പുരുഷനുമായി...അവള്‍ അവനോടോപ്പോം മദ്രാസിലേക്ക് യാത്രയായി... അവസാനത്തെ കൂടി കാഴ്ച അതായിരുന്നു!  12 വര്‍ഷങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍!
 
അവളുടെ മുറിയുടെ നമ്പര്‍ കണ്ടുപിടിച്ചു വാതിക്കല്‍ എത്തിയപ്പോള്‍...ശ്വാസ ഗതി വല്ലാതെ  കൂടിയോ?എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കേണ്ടത് എന്ന ആശങ്കയായിരുന്നു മനസ് നിറയെ!  വാതിക്കല്‍ മുട്ടി കാത്തു നില്‍ക്കുമ്പോള്‍ നിമിഷങ്ങള്‍ക്ക് പോലും മണിക്കൂറിന്റെ ദൈര്ഘ്യമുണ്ടെന്നു തോന്നി പോയി..!
വാതില്‍ തുറന്ന് ഒരു തല പുറത്തേക്കു വന്നു...ഒരു പരിചയവും ഇല്ലാത്ത മുഖം! മുറി മാറിയോ?
 
'അഞ്ജലി...?'
'ഉം...'  ഒരു മൂളല്‍ മാത്രം!  മറ്റൊന്നും മിണ്ടാതെ അവര്‍ വാതില്‍ തുറന്ന് തന്നു...
ആശുപത്രി കിടക്കയിലെ അവള്‍!  അവള്‍ മയക്കത്തിലാണെന്നു തോന്നി...വര്‍ഷങ്ങള്‍ അവളില്‍ വല്ലാത്ത മാറ്റം വരുത്തിയിരിക്കുന്നത് പോലെ...ഇത് എന്റെ പ്രിയപ്പെട്ട കൂട്ടുക്കാരി തന്നെയോ?  പ്രസരിപ്പിന്റെയും സന്തോഷത്തിന്റെയും പര്യായമായിരുന്ന അവള്‍ ...ഇപ്പോള്‍ ദുഃഖങ്ങള്‍ അടിഞ്ഞു കൂടിയ ഏതോ തുരത്തു പോലെ!  അവളുടെ മുഖത്ത് നോക്കി നില്‍ക്കെ ഒരു കടല്‍ ഇരമ്പുന്നുണ്ടായിരുന്നു മനസിന്റെ അടിത്തട്ടില്‍!
വിളിച്ചുണര്‍ത്തണോ?
'മയങ്ങാനുള്ള ഇന്‍ജെക്ഷന്‍ കൊടുത്ത് ഉറക്കിയതെയുള്ളൂ... വല്ലാത്ത ബഹളം ആയിരുന്നു...'
എന്റെ മനസ് വായിച്ചത് പോലെ അവര്‍ പറഞ്ഞു...
'കുഞ്ഞു പോയതോടെ അഞ്ജലി മോള്‍ ആകെ മാറിപ്പോയി...മാനസിക നില ശരിയായിട്ടില്ല...'
 
മുറ്റം നിറയെ ഓടി കളിക്കാന്‍ കുട്ടികള്‍ വേണമെന്ന് പറയുമായിരുന്നു അവള്‍!  പഠിക്കുക...നല്ല ജോലി നേടുക എന്ന  എന്റെ ചിന്തകളുടെ ലോകത്തില്‍ അവളുടെ ഈ കഴ്ച്ചപ്പാടുകളൊക്കെ തികച്ചും തമാശയായി തോന്നിയിരുന്നു...പക്ഷെ അവളുടെ ലോകം അതായിരുന്നു...ഉദയന്‍.. അവളുടെ മാമയുടെ മകന്‍..കുട്ടിക്കാലത്ത് തന്നെ വീട്ടുക്കാര്‍ പറഞ്ഞുറപ്പിച്ച അവളുടെ ലോകം!  പഠിക്കാന്‍ അവള്‍ മോശമായിരുന്നില്ല...എന്നാലും അവളുടെ ലോകം  പഠിത്തമോ ജോലിയോ ഒന്നുമല്ല...ഉദയന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു അവനു ഇഷ്ടപെട്ടതൊക്കെ വച്ചുണ്ടാക്കി കൊടുത്ത്....അവന്റെ മാത്രമായ ഒരു ലോകമായിരുന്നു അവളുടേത്...! അവനും അവളെ ജീവനായിരുന്നു....സ്‌കൂളില്‍ ആയിരുന്ന കാലം മുതല്‍ എനിക്ക് അവനെ അറിയാമായിരുന്നു....പക്ഷെ...ആ സന്തോഷങ്ങള്‍!ക്കിടെ....അവളുടെ വല്ല്യ മോഹമായിരുന്ന ഒരു കുഞ്ഞു...അതു മാത്രം ഒരു കുറവായി ബാക്കി വച്ചു...പല തവണ അവള്‍ ഗര്‍ഭം ധരിച്ചുവെങ്കിലും അതൊക്കെ തന്നെ ഉറച്ചു നിന്നില്ല....ചികിത്സകള്‍...മരുന്നുകള്‍ ..അങ്ങനെ വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍....ഒരു കുഞ്ഞിക്കാലു കാണാനുള്ള അവളുടെ മോഹം...അടങ്ങാത്ത ആഗ്രഹം...ഒടുവില്‍ അവള്‍ വീണ്ടും ഗര്‍ഭിണിയായി...പൂര്‍ണമായ വിശ്രമം...ബെഡില്‍ നിന്നു പോലും അനങ്ങാതെ....ശ്രദ്ധിച്ചു....മൂന്നു മാസങ്ങള്‍ കഴിഞ്ഞു കിട്ടിയാല്‍ ...പിന്നെ പേടിക്കാനില്ല...അങ്ങനെയാണ് ഡോക്ടര്‍ പറഞ്ഞത്....അവളെ പരിചരിക്കുന്നതില്‍ അവനും അവളുടെ അമ്മയും ഒക്കെ വളരെയധികം  ശ്രദ്ധിച്ചു ...അങ്ങനെ ആ മൂന്നു മാസങ്ങള്‍ കടന്നുകിട്ടി....ഹാവു..വല്ലാത്ത ആശ്വാസം തോന്നി....ഇനി പേടിക്കാനില്ല.......അവള്‍ ഉത്സഹവതിയായി.പതിനൊന്നു വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമാകാന്‍ പോകുന്നതിന്റെ ആഹ്ലാദം!  അവള്‍ ആ കുഞ്ഞിനെ താലോലിച്ചു തുടങ്ങി...9 മാസങ്ങള്‍....ആ കുഞ്ഞി മുഖം കാണാന്‍ അവള്‍ വല്ലാതെ കൊതിച്ചു....നേരത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു...അതനുസരിച്ച് അവള്‍ ആശുപത്രിയില്‍ എത്തിയത്....എല്ലാ പരിശോധനകളിലും നോര്‍മല്‍ ...പേടിക്കാന്‍ ഒന്നുമില്ല....
ആശുപത്രിയില്‍ എത്തിയ മൂന്നാം ദിനം....വയറിനുള്ളിലെ കുഞ്ഞു...നിശ്ചലമായത് പോലെ....അനക്കം തീരെ ഇല്ല....!!
'എന്ത് പറ്റി...നീ ചവിട്ടും തൊഴിയും ഒക്കെ നിര്‍ത്തിയോ..'
അവള്‍ ചോദിച്ചു....
അവള്‍ അമ്മയോട് പറഞ്ഞു....
'അമ്മ...അവന്റെ അനക്കം കുറഞ്ഞത് പോലെ...ഡോക്ടറോട് പറഞ്ഞാലോ....'
'ഹേ,,,നിനക്ക് തോന്നുന്നതാവും...'അമ്മ അവളെ ആശ്വസിപ്പിക്കാന്‍ അങ്ങനെ പറഞ്ഞെങ്കിലും വല്ലാത്ത ഒരു ആശങ്കയുണ്ടായി....ഡോക്ടറെ അറിയിച്ചു....ഡോക്ടര്‍ എത്തി...വീണ്ടും പരിശോധനകള്‍....
'കുഞ്ഞു മരിച്ചിരിക്കുന്നു....'  ഇടി തീപ്പോലെ ആ വാര്‍ത്ത ആ കുടുംബത്തില്‍ വീണു....
പെട്ടന്നു   ഓപറേഷന്‍   വേണം...ഇല്ലെങ്കില്‍ അമ്മയുടെ ജീവനും കൂടി അപകടത്തിലാണ്....
എന്താണ് സംഭവിക്കുന്നത് എന്ന് അവള്‍ക്കു മനസിലായില്ല....
അവളെ  ഓപറേഷന്‍  തിയറ്ററിലേക്ക്    മാറ്റി....മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന  ഓപറേഷന്‍ ഒടുവില്‍....അവള്‍ മാത്രം ജീവനോടെ പുറത്തു വന്നു.... അവനാകെ തകര്‍ന്നു പോയീ...അവളെ കൂടി നഷ്ടപെടാന്‍ അവനു വയ്യായിരുന്നു  അതുകൊണ്ട് തന്നെ കുഞ്ഞു മരിച്ചത് അവളെ അറിയിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു...കുഞ്ഞിനു  ചെറിയ ചില പ്രശനങ്ങള്‍  ഉണ്ടെന്നും ചികിത്സയിലണെന്നും അവളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ എല്ലാരും ശ്രമിച്ചു കൊണ്ടിരുന്നു.......മൂന്നു ദിവസങ്ങള്‍ ആ വിശ്വാസത്തില്‍ കടന്നു പോയീ....മുലയൂട്ടാനാകാതെ അവളുടെ മാറിടങ്ങള്‍ വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു....അവള്‍ ആരും കാണാതെ കരഞ്ഞു...വേദന സഹിച്ചു....ഓരോ ദിവസവും .....മൂന്നാം ദിനം...ദൂരെ നിന്നാണെങ്കിലും കുഞ്ഞിനെ കാണണമെന്ന് അവള്‍ വല്ലാതെ വാശി പിടിച്ചു....അവളോടെ എന്ത് പറയും? ...അവനു മനസിലായില്ല....ഡോക്ടര്‍ പറഞ്ഞു...'
'ഇനി അവള്‍ അതറിയുന്നത് തന്നെയാണ് നല്ലത്....എന്നാണെങ്കിലും അവള്‍ അറിയണമല്ലോ...ഒരു സത്യം എത്രനാള്‍ മൂടി വക്കനാവും...'
അങ്ങനെ  അവളെ അതറിയിക്കുന്ന ദൌത്യം ഡോക്ടര്‍ തന്നെ ഏറ്റെടുത്തു!
'  അഞ്ജലി....നീ വളരെ ചെറുപ്പമാണ്...ഒരു കുഞ്ഞു നിനക്ക് ഇനിയും ഉണ്ടാകും....നീ വിഷമിക്കരുത്....'
'ഡോക്ടര്‍....എന്താ....എന്താ നിങ്ങള്‍ പറയുന്നത്......എന്റെ മോന്‍.....എന്റെ കുഞ്ഞു.....'
'സമാധാനിക്കു അഞ്ജലി....ദൈവം നമ്മുക്കതിനെ തന്നില്ല.........'
'അയ്യോ.......എന്റെ ...എന്റെ.കുഞ്ഞു..........' അതൊരു അലര്‍ച്ചയായിരുന്നു.....
'നിങ്ങള്‍ കള്ളം പറയുന്നു....എനിക്ക് എന്റെ കുഞ്ഞിനെ വേണം.....എനിക്ക് വേണം......'  ആ കരച്ചില്‍ ആശുപത്രിയെ തന്നെ നടുക്കി.....വല്ലാത്ത ഒരു ഭാവം കൈവരിച്ചത് പോലെ....അവളാകെ മാറി...
 
'അഞ്ജലി ......നീ സമാധാനിക്കു....' ഡോക്ടര്‍ അവളെ പിടിച്ചു കട്ടിലില്‍ കിടാത്തന്‍ ശ്രമിച്ചു....
ആ കൈതട്ടി മാറ്റി....അവള്‍ ആകെ മാറി....എല്ലാം തച്ചുടക്കാനുള്ള ആവേശം....
 
പെട്ടന്ന് ഡോകോടോര്‍ നേഴ്‌സിനെ  വിളിച്ചു....സെടെഷന്‍   ! കൊടുക്കാന്‍ ആവശ്യപെട്ടു...എല്ലാവരും ബലമായി പിടിച്ചു വച്ചു..ഇന്‍ജെക്ഷന്‍ കൊടുത്തു ....അവള്‍ ഉറക്കാത്തിലേക്ക് ഊര്‍ന്നു പ്പോയീ...
എല്ലാവരുടെയും മുഖത്തില്‍ ആശങ്കയും ആശ്വാസവും ഒരുപോലെ നിഴല്‍ വീശി....
'  പേടിക്കാനൊന്നുമില്ല...ഉണരുമ്പോള്‍ ഒക്കെ ശരിയാവും...ഉദയന്‍ നിങ്ങള്‍ അവളുടെ കൂടെ തന്നെ വേണം കേട്ടോ'
ഡോക്ടറുടെ വാക്കുകള്‍...ഒരു പാവയെ പോലെ അവന്‍ തലകുലുക്കി .... 
 
പക്ഷെ...എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിച്ചുകൊണ്ട്     ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന അവള്‍....മറ്റൊരു ലോകത്തില്‍ ആയിരുന്നു....അവളുടേത് മാത്രമായ ഒരു ലോകത്തില്‍....അവിടെ അവളും സങ്കല്‍പ്പത്തിലെ അവളുടെ കുഞ്ഞും മാത്രം...!
ഉണരുന്ന  നിമിഷങ്ങളില്‍ ഒരു ഭ്രാന്തിയെ പോലെ....
'അല്പം മുന്‍പ് ഉണര്‍ന്നു ഭയങ്കര ബഹളം ആയിരുന്നു...അടുത്ത റൂമിലെ കുഞ്ഞിനെ എടുക്കാനായി ശ്രമിച്ചു..
അങ്ങനെ വീണ്ടുംഇന്‍ജെക്ഷന്‍ ! കൊടുത്തു ഉറക്കിയതാണ്...'
അവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ വല്ലാതെ കരയുന്നുണ്ടായിരുന്നു.. ആ കണ്ണീരിന്റെ  നനവ് എന്നിലേക്ക് പടരുന്നത് ഞാനറിഞ്ഞു!!.
 
ഒരു പെണ്ണിന് ഇതില്‍ കൂടുതല്‍ എന്താണ് സംഭവിക്കാനുള്ളതു? ...കാത്ത് കാത്തിരുന്നു മാതൃത്വത്തിന്റെ ചവിട്ടു പടിക്കല്‍ എത്തിയിട്ട് വീണു പോയ അവള്‍ ഇനി ഒരു ജീവിതത്തിലേക്ക്  എന്നാണ് തിരിച്ചു  വരിക?  അവളുടെ മുഖത്തേക്ക് വെറുതെ നോക്കിയിരുന്ന ഞാന്‍ ഒന്നും മിണ്ടാതെ അവിടുന്ന് ഇറങ്ങി നടന്നു...വയ്യ ...ഞാന്‍ ആകെ തളര്‍ന്നു പോകുന്നത് പോലെ....!!അവളെ ഒരു ജീവിതത്തിലേക്ക് തിരികെ വിളിക്കണേ എന്ന് ഉള്ളുരികി  പ്രാര്‍ഥിക്കാന്‍  മാത്രമേ എനിക്ക് അപ്പോള്‍ കഴിയുമായിരുന്നുള്ളൂ...!!

Facebook Comments

Comments

  1. vaayanakkaaran

    2014-01-23 18:23:52

    അനുഭവം ഗീത ഹൃദയസ്പർശിയായി പറഞ്ഞിരിക്കുന്നു!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

വയാഗ്രയും സ്ത്രീധനവും (അമേരിക്കൻ തരികിട-172)

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

എഴുതിയിട്ടെന്ത് കാര്യം, എന്നാലും പറയാതെ വയ്യ : തനൂജ ഭട്ടതിരി

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

ഇലക്ഷൻ ഇന്ന്: ന്യു യോർക്ക് പുതു ചരിത്രം രചിക്കുമോ? (ജോർജ്ജ് എബ്രഹാം)

പിന്നേം വേണ്ടതല്ലേ, അതുകൊണ്ട് തല വെട്ടില്ലായിരിക്കും!(അഭി: കാര്‍ട്ടൂണ്‍)

പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന് ഷൂമറും ബര്‍ണിയും

കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ ജൂണ്‍ 25-ന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പായിൽ നിര്യാതനായി

ജെഫ്  ബെസോസിനെ ഭൂമിയിൽ തിരിച്ചു വരാൻ അനുവദിക്കെണ്ടന്ന് നിവേദനം!

View More