MediaAppUSA

പലതരം ഡോക്‌ടേഴ്‌സ് -ജെ.മാത്യൂസ്

ജെ.മാത്യൂസ് (Janani editorial) Published on 17 February, 2014
പലതരം ഡോക്‌ടേഴ്‌സ് -ജെ.മാത്യൂസ്
ഈയിടെ പങ്കെടുത്ത ഒരു പൊതുസമ്മേളനത്തില്‍ വേദി പങ്കിട്ടത് നാലു ഡോക്‌ടേഴ്‌സ് ആയിരുന്നു. അവരില്‍ ഒരാള്‍ പ്രസിദ്ധനായ മെഡിക്കല്‍ ഡോക്ടര്‍, മറ്റൊരാള്‍ ഭാഷാ പണ്ഡിതനും സാഹിത്യകാരനുമായി പി.എച്ച്.ഡി. ഡോക്ടര്‍, മൂന്നാമത്തെയാള്‍ പ്രസിദ്ധമായ ഒരു യൂണിവേഴ്‌സിറ്റിയില്‍നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചയാള്‍, നാലാമത്തെ ഡോക്ടര്‍ ബിരുദം വിലയ്ക്കു വാങ്ങിയ ആള്‍.

ഏതിനത്തില്‍ പെട്ടതായാലും പേരിനു മുമ്പില്‍ 'ഡോക്ടര്‍' കാണുമ്പോള്‍ കൂടുതല്‍ ബഹുമാനമോ ആദരവോ ഒക്കെ തോന്നി പോകും, ആര്‍ക്കും.

ഒരു മെഡിക്കല്‍ ഡോക്ടര്‍ ബിരുദം നേടിയെടുക്കാന്‍ ഏഴെട്ടു വര്‍ഷത്തെ തീവ്രമായ പഠനം വേണം. പഠിക്കുന്ന സ്ഥാപനത്തിന്റെ പേരിനൊത്ത് ഫീസില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. എങ്കില്‍ തന്നെ, ഒരു സ്‌കൂള്‍ വര്‍ഷത്തില്‍ 25, 000 മുതല്‍ 60, 000 ഡോളര്‍ വരെ ഫീസിനത്തില്‍ തന്നെ ചെലവുവരും. പ്രവേശനം കിട്ടുന്നതിന് കടമ്പകള്‍ പലതുണ്ട് കടക്കാന്‍. മികച്ച വിദ്യാഭ്യാസനിലവാരം കൂടിയേ തീരൂ. 'മെഡിക്കല്‍ ഡോക്ടര്‍' എന്ന ബിരുദത്തിനു പിന്‍പില്‍ കഴിവും പണച്ചെലവും അര്‍പ്പണവുമുണ്ടെന്നു സാരം.

പി.എച്ച്.ഡി. ഡോക്ടര്‍ ബിരുദം നേടുന്നതിനും വര്‍ഷങ്ങള്‍ നീളുന്ന പഠനം വേണം. പഠിക്കുന്ന വിഷയത്തില്‍ ആഴത്തിലുള്ള അറിവുനേടണം. ഗവേഷണം നടത്തണം, തനിമയുള്ള തീസിസ് തയ്യാറാക്കണം. പലരുടെയും തീസിസ് ഉന്നത നിലവാരം പുലര്‍ത്തുന്ന പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ചില വ്യക്തികളുടെ പ്രശംസനീയമായ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കാറുണ്ട്. ചിലരുടെ സേവനങ്ങള്‍ ആദരിക്കപ്പെടാറുണ്ട്. സമൂഹത്തില്‍ അവര്‍ ഗുണകരമായ സ്വാധീനം ചെലുത്താറുണ്ട്. ഈ യോഗ്യതകള്‍ പരിഗണിച്ച് ചില യൂണിവേഴ്‌സിറ്റികള്‍, അവരെ 'ഡോക്ടറേറ്റ്' ബിരുദം നല്‍കി ആദരിക്കാറുണ്ട്. അവരും ഡോക്‌ടേഴ്‌സ് ആണ്, 'ഓണററി ഡോക്‌ടേഴ്‌സ്'.

ഇതിലൊന്നും പെടാത്ത ചിലര്‍, ചുളുവില്‍ ഡോക്ടര്‍ ബിരുദം വാങ്ങിച്ചെടുക്കുന്നു. താരതമ്യേന ഒരു ചെറിയ തുക അടച്ച് അപേക്ഷിച്ചാല്‍ ഡോക്ടര്‍ ബിരുദം വീട്ടില്‍ വരും. അങ്ങിനെ ചെയ്തുകൊടുക്കുന്ന പല സംഘടനകളും നിലവിലുണ്ട്. 250 മുതല്‍ 600 ഡോളര്‍ വരെ മാത്രമെ ചെലവു വരൂ. കാലദൈര്‍ഘ്യം നിസാരമാണ്, ഏതാനും ആഴ്ചകള്‍ മാത്രം, പഠനം വേണ്ട, തീസീസു വേണ്ട, കാര്യമായ പണചെലവു വേണ്ട. ആദരണീയമായ ഡോക്ടര്‍ ബിരുദം പേരിനു മുമ്പില്‍ ചേര്‍ത്തെഴുതാം. ഇത്തരം ഡോക്‌ടേഴ്‌സിന്റെ എണ്ണം ഈയിടെയായി പെരുകിവരുന്നു. പരിചയമില്ലാത്തവര്‍ക്ക് ഒരു തരത്തിലും തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം ഡോക്‌ടേഴ്‌സ് അവരുടെ പേരിനുശേഷം 'പോസ്റ്റല്‍' എന്നുകൂടി എഴുതിചേര്‍ത്തിരുന്നെങ്കില്‍!


പലതരം ഡോക്‌ടേഴ്‌സ് -ജെ.മാത്യൂസ്പലതരം ഡോക്‌ടേഴ്‌സ് -ജെ.മാത്യൂസ്
A Bible for the new Millennium 2014-02-17 07:10:42
വളരെ നല്ല സത്യം!
there is another duplicate doctorate. Doctorate in divinity. It is issued by religions. Unfortunately divinity is not a science. And no religion has the slightest clue, what divine is !
vaayanakkaaran 2014-02-17 07:38:29
കാക്ക കുളിച്ചാൽ കൊക്കാകുമോ?
Satheesan Pillai 2014-02-17 08:22:44
Very Good Article. There are some schools in Florida will give Doctor certificate for $400. All you need is 5 page write up. They get pissed off if you don't call them Doctor.
വിദ്യാധരൻ 2014-02-17 18:18:12
വ്യാജനില്ലാത്തൊരു ലോകം 
ഇനി അത് വെറുമൊരു സ്വപ്നം 
ഒന്നിനെപ്പൊലുണ്ട്  ഏഴെന്നൊരു ചൊല്ല് 
അതിൽ വ്യാജനില്ലന്നതു സത്യം 
സത്യം അല്ലേലിന്നാർക്കു വേണം?
വ്യാജനാണെല്ലാർക്കുമിന്നിഷ്ടം 
വ്യാജ സന്യാസികൾ 
വൈദികർ വൈദ്യന്മാർ 
മന്ത്രികൾ തന്ത്രികൾ 
എം എൽ എ, എം പി മാർ, വ്യാജ 
നോട്ടുകൾ, സീഡികൾ 
കൂടാതെ  ഡിഗ്രികൾ വാലോടു ചേർത്തിട്ടു 
ചുറ്റിത്തിരിയുന്ന ചാഴികൾ 
ഇല്ല കലാശാല വിദ്യാഭ്യാസമെങ്കിലും
ഒപ്പിക്കും വ്യാജൻ ഒരെണ്ണം 
ഡാക്കിട്ടരെന്നുള്ള വാലുപൊക്കി പിന്നെ 
എത്തുന്നു വേദികളായ വേദികൾ ഒക്കയും 
തട്ടി വിടുന്നു രണ്ടു ഇങ്ങ്ലീഷ്‌ വാക്കുകൾ 
ബോധം കെടുമ്പോൾ പച്ച തെറിയും വിളിക്കുന്നു 
"വ്യാജമാണിഷ്ടം മനുഷ്യനെന്നിട്ടു നിർ -
വ്യാജമാണെന്നു വൃഥാ നടിക്കും 
നാടകശാലയാണി ലൊകമെന്നൊരാൾ 
പാടിയിട്ടുള്ളതെന്തർത്ഥഗർഭം"  
 
anthakan 2014-02-17 19:04:49
We are blessed with manyy Doctoral honorees in our midst. Mr J mathews is right.  Many Docotors who earn their Doctorate degress with spending few hundred dollars.  Shame on them.  I applaud Mr Mathews on his edirtorial.  This is very much true.    My greatest agony is that why don't they feel awkard about this?  Is this American culture?  I feel pity for them. Kudos to Mr J Mathews. Mr Mathews, thanks for a brave move.
Narayan 2014-02-18 05:31:47
Mathews Sir POOCHAKKU MANI KETTY.  Very nice article and true.  Mathews Sir Ki Jay.
Alex Chonai 2014-02-19 08:11:32
I do not understand why a person cannot buy a fake doctorate if someone sells it. With this fake doctorate is not a medical degree, he cannot practice as it requires the Board certification .. for other PHD's no one is going hire as a professor that also requires a proper scurtiny of credentials. If someone who is with a low selfesteem carries a 500 dollar phd and be comfrtable with it why we should bothered by him.
Anthappan 2014-02-19 08:56:34
Malayalee associations or any Malayalee organizations or churches don’t scrutinize the fake PhDs. Fake Ph.D. is to fake the morons in these organizations and sit on their top.
Arun 2014-02-19 13:57:59
Good...Thank you Sir.... So to becoming a duplicate doctor is profitable than becoming a Chevalier or Commander in church....That cost more than $10,000.00
Narayan 2014-02-19 17:31:06
For those are interested in getting a Doctorate added to you name may please look for a Sreelankan University's representatives who are here in America.  It will cost you around $ 20K.  You may have to make one trip to Srilanka,  All authenticated.  The Doctoral degree will be genuine.  For those who want a cheap one, you can spend around $500 (like the other blogger said) and get one without being asked any questions.  This is not authentic.  For us cheap Malayalis, this will be route to pursue.  At least you get the Presidenship of a Malayali Samajam, I think.
Kaikaran 2014-02-19 18:08:21
It cost 3 crores rupees to become a bishop in Northern Kerala, Achens and thirumenis from India coming in USA to have their Dr degrees purchased from seminaries around here. So many fake Dr. Reverends are roaming in New York itself. Interesting point.
Narayan 2014-02-19 19:34:47
I applaud Jack Daniel for his offer.  Why spend $20K for a Doctoral degree, when Mr Daniel iis offering it for $50?  Let's make use of it.  Those having their Dr before their name may please send back their Certificate (purchased for $500) and purchase the one for $50.  Folks, we will not be able to find an offer like this.

PS: Mr Daniel, please send your address.  You will have my $50.  But keep the secret. 
Thomas Vyajan Ph.D. 2014-02-19 20:27:36
Don't mock Ph.Ds like this.
Jack Daniel 2014-02-19 19:12:30
He guys I cannot quench my thirst. I am running out of money to buy Jack Daniel. Please send me a $50 and I will promptly mail your PhD.  It is printed elegantly  and ready to display in office.  Small laminated hand held fan is shipped along with it free.  The advantage of the fan is that your name is printed on it with Dr. Name in bold letters and people can see it from afar.  Since I don't have too many stock I will sell it first come first serve basis.  Interested parties please contact
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക