HOTCAKEUSA

സ്റ്റേ ഹംഗ്രി; സ്റ്റേ ഫൂളിഷ്: സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് ബിരുദദാനചടങ്ങില്‍ നടത്തിയ പ്രഭാഷണം

ചെറിയാന്‍ ജേക്കബ് & സുനില്‍ എം എസ് Published on 20 February, 2014
സ്റ്റേ ഹംഗ്രി; സ്റ്റേ ഫൂളിഷ്: സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് ബിരുദദാനചടങ്ങില്‍ നടത്തിയ പ്രഭാഷണം
സ്റ്റീവ് ജോബ്‌സ്  അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ 2005 ല്‍ അവിടുത്തെ ബിരുദദാന ചടങ്ങിന് നടത്തിയ മുഖ്യപ്രഭാഷണം എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്.  ഈ പ്രസംഗം മലയാളത്തില്‍ മൊഴിമാറ്റം നടത്തുവാന്‍ ഞാന്‍ ഒരു ചെറിയ പരീക്ഷണം നടത്തി.  പക്ഷെ താന്‍ നടത്തിയ എല്ലാ ഉദ്യമങ്ങളും പൂര്‍ണതയില്‍ കുറഞ്ഞൊന്നിനും  തയ്യാറാകാത്ത സ്റ്റീവ് ജോബ്‌സിന്റെ പ്രസംഗം വികൃതമാക്കുവാനും  മനസ്സ്  സമ്മതിച്ചിരുന്നില്ല. എങ്കിലും ഒരു പരീക്ഷണം നടത്തി, അത് ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ശ്രീ എം എസ്  സുനിലിന് കൊടുത്തു, അദ്ദേഹം എന്റെ പരിഭാഷയ്ക്ക് ഒരു കാവ്യാത്മകതയും ജീവനും നല്‍കി. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ മാദ്ധ്യമ വിഭാഗം ഈ പ്രസംഗം പരിശോധിക്കുകയും അത് പ്രസിദ്ധീകരിക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു.

ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ, വിധിയെ പഴിക്കാതെ, ഇന്ന് മാത്രമാണ് ജീവിതത്തിന്റെ അവസാന ദിവസമെന്നു കരുതി, ആ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും ക്രീയാത്മകവും സന്തോഷപൂര്‍ണ്ണവുമായ ദിവസമാക്കുവാന്‍ എങ്ങനെ കഴിയുമെന്നു തന്റെ ജീവിതം കൊണ്ട് അദ്ദേഹം പഠിപ്പിച്ചു. ഇന്നും ഇത്രയും അര്‍ത്ഥസംപൂര്‍ണമായ ഒരു ബിരുദദാന പ്രഭാഷണം മറ്റാരെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ ഈ മൊഴിമാറ്റം, ഒന്നാംകിട പൗരന്മാരെ വാര്‍ത്തെടുക്കുവാന്‍ പ്രജോദനമാകട്ടെ  എന്ന് പ്രത്യാശിച്ചുകൊണ്ട്


സ്‌നേഹപൂര്‍വം

ചെറിയാന്‍ ജേക്കബ്
സുനില്‍ എം എസ്

http://news.stanford.edu/news/2005/june15/jobs-061505.html


Stay Hungry, Stay Foolish - Stanford University Commencement Speech by - Steve Jobs

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങില്‍ നിങ്ങളോടൊത്ത് സംബന്ധിച്ചതുകൊണ്ട് ഞാന്‍ ബഹുമാനിതനായിരിയ്ക്കുന്നു. ഞാന്‍ കോളേജ് ബിരുദം നേടിയിട്ടില്ല. സത്യം പറയട്ടെ, ഒരു കോളേജ് ബിരുദത്തിന്നടുത്ത് ഞാനെന്നെങ്കിലും എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്ന്, ഈ ബിരുദദാനച്ചടങ്ങിലാണ്!

ഇന്നു ഞാനെന്റെ ജീവിതത്തിലെ മൂന്നു കഥകള്‍ പറയാം. അതത്ര വലിയ കാര്യമൊന്നുമല്ല, വെറും മൂന്നു കഥകള്‍.

ആദ്യത്തെ കഥ പുറകോട്ടു തിരിഞ്ഞു നോക്കലാണ്. കുത്തുകളും വരകളും ബന്ധിപ്പിച്ച് ഒരു ഭൂതകാലചിത്രം വരയ്ക്കല്‍.

റീഡ് കോളേജിലെ ആറു മാസത്തെ പഠനത്തിനു ശേഷം പഠനം ഉപേക്ഷിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ, ആ തീരുമാനമെടുത്ത ശേഷവും തുടര്‍ന്നുള്ള പതിനെട്ടു മാസത്തോളം ഒരു താത്കാലിക വിദ്യാര്‍ത്ഥിയായി അവിടെത്തന്നെ ഞാന്‍ ചുറ്റിപ്പറ്റി നടന്നു. അങ്ങനെയെങ്കില്‍ ഞാനെന്തിനു പഠനം ഉപേക്ഷിച്ചു?

ഞാന്‍ ജനിക്കുന്നതിനു മുന്‍പു തന്നെ ആ കഥ തുടങ്ങിക്കഴിഞ്ഞിരുന്നു. എന്റെ പെറ്റമ്മ അവിവാഹിതയായ ബിരുദവിദ്യാര്‍ത്ഥിനി ആയിരിയ്‌ക്കെ എന്നെ ഗര്‍ഭം ധരിച്ചു. എന്നെ ദത്തെടുക്കാന്‍ ആരെയെങ്കിലും അനുവദിയ്ക്കാന്‍ അമ്മ തീരുമാനിച്ചു. പക്ഷേ അവര്‍ ഒരു നിബന്ധന മുന്നോട്ടു വച്ചിരുന്നു: എന്നെ ദത്തെടുത്തു വളര്‍ത്തുന്നവര്‍ ബിരുദധാരികളായിരിക്കണം.

ഞാന്‍ ജനിയ്ക്കുമ്പോള്‍ എന്നെ ദത്തെടുക്കാനായി ഒരു വക്കീലും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ പിറന്നുകഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുഞ്ഞിനെ മതിയെന്ന് അവര്‍ തീരുമാനിച്ചു. എന്നെ ദത്തെടുത്തു വളര്‍ത്തിയ ദമ്പതികള്‍ ഒരു കുഞ്ഞിനു വേണ്ടി കാത്തുകാത്തിരിയ്‌ക്കെ അവര്‍ക്ക് അപ്രതീക്ഷിതമായി ഒരാശുപത്രിയില്‍ നിന്ന് ഒരു ഫോണ്‍ വിളി കിട്ടി: 'വിചാരിച്ചിരിയ്ക്കാതെ ഞങ്ങള്‍ക്ക് ഒരാണ്‍കുഞ്ഞിനെ കിട്ടിയിട്ടുണ്ട്. താത്പര്യമുണ്ടോ?'

''തീര്‍ച്ചയായും', എന്റെ വളര്‍ത്തച്ഛനും വളര്‍ത്തമ്മയും ഒരേസ്വരത്തില്‍ പറഞ്ഞു. എന്നെ ദത്തെടുക്കുന്നതിന്റെ, രേഖകള്‍  തയ്യാറാക്കിക്കൊണ്ടിരിയ്ക്കുമ്പോഴാണ് അവര്‍ രണ്ടുപേരും ബിരുദധാരികളല്ലെന്നു വെളിപ്പെട്ടത്. എന്റെ വളര്‍ത്തച്ഛന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിരുന്നില്ല. ഈ കാരണങ്ങളാല്‍ അവര്‍ക്കെന്നെ കൊടുക്കാന്‍ എന്റെ പെറ്റമ്മ വിസമ്മതിച്ചു. എന്നെ കോളേജില്‍ വിടാമെന്ന ഉറപ്പിന്മേല്‍, മാസങ്ങള്‍ പിന്നിട്ടശേഷമാണ്, എന്റെ പെറ്റമ്മ എന്നെ അവര്‍ക്കു വിട്ടുകൊടുത്തത്.

അങ്ങനെയായിരുന്നു, എന്റെ ജീവിതത്തിന്റെ തുടക്കം.

പതിനേഴു വര്‍ഷത്തിനു ശേഷം ഞാന്‍ കോളേജില്‍ പോകുക തന്നെ ചെയ്തു. പക്ഷേ എന്റെ അനുഭവജ്ഞാനക്കുറവു മൂലം ഏകദേശം സ്റ്റാന്‍ഫോര്‍ഡിനോളം തന്നെ ചെലവേറിയ ഒരു കോളേജാണ് ഞാന്‍ തിരഞ്ഞെടുത്തിരുന്നത്. ചെറുജോലി മാത്രമുണ്ടായിരുന്ന എന്റെ മാതാപിതാക്കളുടെ സമ്പാദ്യം മുഴുവന്‍ എന്റെ കോളേജു വിദ്യാഭ്യാസത്തിന്നായി ചെലവഴിച്ചുകൊണ്ടിരുന്നു. ആറു മാസം കഴിഞ്ഞിട്ടും ആ പഠനത്തിലെ മൂല്യം കണ്ടെത്താന്‍ എനിയ്ക്കു കഴിഞ്ഞില്ല. ജീവിതംകൊണ്ടെന്തു ചെയ്യണമെന്നും, ജീവിതം കൊണ്ടെന്തു ചെയ്യണമെന്നു കണ്ടെത്താന്‍ കോളേജ് വിദ്യാഭ്യാസം എന്നെയെങ്ങനെ സഹായിയ്ക്കുമെന്നും എനിയ്‌ക്കൊരു രൂപവുമുണ്ടായില്ല. ഞാനാകട്ടെ, മാതാപിതാക്കള്‍ ജീവിതകാലം മുഴുവനും അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവനും ചെലവഴിച്ചുകൊണ്ടിരിക്കുകയായിരുന്നു താനും. അതുകൊണ്ട് എല്ലാം നല്ലതില്‍ത്തന്നെ കലാശിയ്ക്കുമെന്ന പ്രത്യാശയോടെ പഠനം നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു. അന്നെല്ലാം ആ തീരുമാനം എന്നില്‍ വലുതായ ആശങ്കയുണര്‍ത്തിയിരുന്നെങ്കിലും, ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ ഞാനെടുത്തിട്ടുള്ള ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു, അതെന്നു കാണാം. പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞതോടെ എനിയ്ക്കിഷ്ടമില്ലാത്ത ചില നിര്‍ബന്ധിത വിഷയങ്ങളിലെ ക്ലാസ്സുകള്‍ ഉപേക്ഷിയ്ക്കുകയും, എന്നെ ആകര്‍ഷിച്ച വിഷയങ്ങളിലെ ക്ലാസ്സുകളില്‍ മാത്രം പങ്കെടുക്കുകയും ചെയ്യാനെനിക്കു കഴിഞ്ഞു.

ഈ അവസ്ഥ സുഖകരമായ ഏര്‍പ്പാടായിരുന്നില്ല. എനിക്ക് ഒരു ഹോസ്റ്റലിലെ പൊതുമുറി പോലും ലഭ്യമല്ലായിരുന്നു. ഞാനെന്റെ സുഹൃത്തുക്കളുടെ മുറികളില്‍, നിലത്ത്, കിടന്നുറങ്ങി. കൊക്കക്കോളക്കുപ്പികളുടെ അടപ്പു പെറുക്കിക്കൊടുത്തു കിട്ടിയിരുന്ന അഞ്ചു സെന്റു കൊണ്ട് ആഹാരം വാങ്ങിക്കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഒരു നേരത്തെ നല്ല ആഹാരത്തിനു വേണ്ടി പട്ടണത്തിനു കുറുകെ ഏഴു മൈല്‍ നടന്ന് 'ഹരേ കൃഷ്ണ' ക്ഷേത്രത്തിലേയ്ക്കു പോകുമായിരുന്നു! പക്ഷേ ഞാനതെല്ലാം ഇഷ്ടപ്പെട്ടിരുന്നു. എന്റെ ജിജ്ഞാസയും ഉള്‍വിളിയും എന്നെക്കൊണ്ടെത്തിച്ച കാര്യങ്ങളില്‍ ഭൂരിഭാഗവും വില മതിക്കാനാവാത്തവയായിരുന്നു. ഒരുദാഹരണം തരാം:

അക്കാലത്ത് കൈയ്യെഴുത്തുശാസ്ത്രത്തെ  കലിഗ്രഫിയെ  പറ്റിയുള്ള ഏറ്റവും നല്ല അദ്ധ്യയനം ലഭ്യമായിരുന്നത് റീഡ് കോളേജിലായിരുന്നു. അഴകുള്ള അച്ചടിലിപിയെപ്പറ്റി പഠിപ്പിക്കുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ റീഡ് കോളേജായിരുന്നു മുന്‍പില്‍. കലാലയവളപ്പിലെ ഓരോ പോസ്റ്ററിലും എന്തിന്, മേശവലിപ്പിലെ ലേബലുകളില്‍ പോലുമുള്ള അക്ഷരങ്ങളും അക്കങ്ങളും കൈകൊണ്ട് അതിമനോഹരമായി എഴുതിയവയായിരുന്നു. ഞാന്‍ പഠനമുപേക്ഷിച്ച് ഒരു താത്കാലിക വിദ്യാര്‍ത്ഥിയായി മാറിയിരുന്നതിനാല്‍ പതിവു ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നില്ല. എന്നാല്‍ കലിഗ്രഫിയെപ്പറ്റിയുള്ള ക്ലാസ്സുകളില്‍ സംബന്ധിയ്ക്കണമെന്നും, മനോഹരമായ അക്ഷരങ്ങളും അക്കങ്ങളുമൊക്കെ എങ്ങനെയാണുണ്ടാക്കുന്നതെന്നു പഠിച്ചെടുക്കണമെന്നും ഞാന്‍ തീരുമാനിച്ചു. 'സെരിഫ്', 'സാന്‍സെരിഫ്'ലിപികളെപ്പറ്റിയും, ഓരോ ലിപിയിലേയും അക്ഷരങ്ങള്‍ തമ്മിലുള്ള അകലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെപ്പറ്റിയും, വ്യത്യസ്ത ലിപികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനെപ്പറ്റിയും, മഹത്തായ കൈയ്യെഴുത്തുശാസ്ത്രത്തെ മഹത്തരമാക്കുന്ന ഘടകങ്ങളെപ്പറ്റിയുമെല്ലാം ഞാന്‍ പഠിച്ചു. ഇതെല്ലാം സുന്ദരവും ചരിത്രപരവും ശാസ്ത്രത്തിനു കാണാന്‍ കഴിയാത്തവിധം, കലാപരമായി, അതിസൂക്ഷ്മവുമായിരുന്നു. അവയെല്ലാം എന്നെ ആകര്‍ഷിച്ചു.

ഈ പഠനങ്ങള്‍ക്കെല്ലാം എന്റെ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഉപയുക്തത എന്നെങ്കിലുമുണ്ടാകുമെന്ന യാതൊരു പ്രതീക്ഷയും അക്കാലത്തുണ്ടായിരുന്നില്ല. എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ആദ്യത്തെ ആപ്പിള്‍ മാക്കിന്റോഷ് കമ്പ്യൂട്ടര്‍ ഉണ്ടാക്കിയപ്പോള്‍,ഈ അറിവുകളെല്ലാം ഉപയോഗപ്രദമായി. അവയെല്ലാം മാക്കിന്റെ രൂപകല്‍പ്പനയില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. അതിസുന്ദരമായ ലിപികളുള്ള ലോകത്തെ പ്രഥമ കമ്പ്യൂട്ടര്‍ മാക്ക് ആയിരുന്നു. കൈയെഴുത്തുശാസ്ത്രപഠനത്തില്‍ ഞാന്‍ ശ്രദ്ധയൂന്നിയിരുന്നില്ലെങ്കില്‍ മാക്ക് കമ്പ്യൂട്ടറിന്ന്വൈവിദ്ധ്യവും അഴകുമുള്ള ലിപികളും അനുപാതമുള്ള അക്ഷരങ്ങളും ഉണ്ടാകുമായിരുന്നില്ല. വിന്‍ഡോസ് ആപ്പിളിനെ കോപ്പിയടിച്ചിരുന്നതിനാല്‍, മാക്ക് കമ്പ്യൂട്ടറില്‍ മാത്രമല്ല, ലോകത്തൊരുപക്ഷേ ഒരു കമ്പ്യൂട്ടറിലും ഇത്തരം ലിപികള്‍ കാണുമായിരുന്നില്ല. പതിവു പഠനം ഞാന്‍ നിര്‍ത്താതിരുന്നെങ്കില്‍ കലിഗ്രഫിക്ലാസുകളില്‍ ശ്രദ്ധയൂന്നാന്‍ എനിയ്ക്കു കഴിയുമായിരുന്നില്ല; അങ്ങനെയെങ്കില്‍ കമ്പ്യൂട്ടറുകള്‍ക്ക് അതിമനോഹരമായ അക്ഷരങ്ങളും ഉണ്ടാകുമായിരുന്നില്ല.

കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് കുത്തുകളെ ബന്ധിപ്പിച്ച് ഭാവിയുടെ വ്യക്തമായ ചിത്രം വരയ്ക്കുക അസാദ്ധ്യമായിരുന്നു. പക്ഷേ,പത്തുവര്‍ഷത്തിനു ശേഷം പുറകോട്ടു നോക്കുമ്പോള്‍ ചിത്രം വ്യക്തമായിത്തീര്‍ന്നിരിയ്ക്കുന്നു. ഭാവിയെപ്പറ്റി, അവിടവിടെ ചില കുത്തുകളിടാമെന്നല്ലാതെ ആ കുത്തുകള്‍ യോജിപ്പിച്ച് ഭാവിയുടെ വ്യക്തമായൊരു ചിത്രം മുന്‍കൂട്ടി വരയ്ക്കുക അസാ!ദ്ധ്യമാണ്. ഭൂതകാലത്തേയ്ക്കു തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമേ കുത്തുകള്‍ യോജിപ്പിയ്ക്കാനും, ചിത്രത്തിനു വ്യക്തത കൈവരുത്താനുമാകൂ. ബിന്ദുക്കള്‍ എങ്ങനെയെങ്കിലും പരസ്പരം ബന്ധിപ്പിയ്ക്കപ്പെടുമെന്ന് നിങ്ങള്‍ വിശ്വസിയ്ക്കുക തന്നെ വേണം. നിങ്ങള്‍ എന്തിലെങ്കിലും വിശ്വസിക്കണം: ധൈര്യം, വിധി, ജീവിതം, കര്‍മ്മം, അങ്ങനെയെന്തിലെങ്കിലും. ഈ സമീപനം എന്നെയൊരിയ്ക്കലും പരാജയത്തിലേയ്ക്കു നയിച്ചിട്ടില്ല. എന്നു മാത്രമല്ല, എന്റെ ജീവിതത്തിലുണ്ടായ നേട്ടങ്ങളുടെയെല്ലാം പിന്നില്‍ ഈ സമീപനമായിരുന്നു താനും.

സ്‌നേഹവും നഷ്ടവും

എന്റെ രണ്ടാമത്തെ കഥ സ്‌നേഹത്തേയും നഷ്ടത്തേയും കുറിച്ചാണ്. ഞാന്‍ ഭാഗ്യവാനായിരുന്നു; എനിയ്‌ക്കെന്തു ചെയ്യാനാണ് ഇഷ്ടം എന്ന് എന്റെ ചെറുപ്പകാലത്തുതന്നെ തിരിച്ചറിയാന്‍ എനിയ്ക്കു സാധിച്ചു. ഇരുപതു വയസ്സുള്ളപ്പോഴാണ് സ്റ്റീവ് വോസ്‌നിയാക്കും ഞാനും ചേര്‍ന്ന് എന്റെ മാതാപിതാക്കളുടെ കാര്‍ഷെഡ്ഡില്‍ ആപ്പിള്‍ എന്ന കമ്പനിക്കു രൂപം കൊടുത്തത്. പത്തു വര്‍ഷത്തെ കഠിന പ്രയത്‌നം അതിനെ കാര്‍ഷെഡ്ഡില്‍ നിന്നു വളര്‍ന്ന് നാലായിരം തൊഴിലാളികളും രണ്ടു ബില്യന്‍ ഡോളര്‍ വരുമാനവുമുള്ളൊരു കമ്പനിയായി വികസിച്ചു. ഞാന്‍ തുടങ്ങിയ ആപ്പിള്‍ കമ്പനിയില്‍നിന്ന് എനിക്ക് 30 വയസ്സാകുന്നതിന് ഒരു വര്‍ഷം  മുന്‍പ്, ഞങ്ങളുടെ  ഏറ്റവും പുതിയ മാക്കിന്റോഷ് കമ്പ്യൂട്ടര്‍ ഇറക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്, ഞാന്‍ പിരിച്ചുവിടപ്പെട്ടു. നിങ്ങള്‍ തന്നെ സ്ഥാപിച്ച കമ്പനിയില്‍ നിന്ന് നിങ്ങളെങ്ങനെയാണ് പിരിച്ചുവിടപ്പെടുന്നത്? ആപ്പിള്‍ വളര്‍ന്നപ്പോള്‍ എന്നോടൊപ്പം കമ്പനി നടത്തിക്കൊണ്ടുപോകാനുള്ള പ്രാഗത്ഭ്യമുള്ളൊരു വ്യക്തിയെ ഞങ്ങള്‍ ജോലിയ്‌ക്കെടുത്തിരുന്നു. ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നു പോയി. പക്ഷേ പിന്നീട് ഭാവിയെപ്പറ്റിയുള്ള ഞങ്ങളുടെ വീക്ഷണങ്ങള്‍ വ്യത്യസ്തമാകാന്‍ തുടങ്ങി. ഒടുവില്‍ ആ വ്യത്യസ്ത മറ നീക്കി പുറത്തുവന്നു. അപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ആ വ്യക്തിയ്‌ക്കൊപ്പം നിലകൊണ്ടു, അങ്ങനെ, മുപ്പതാം വയസ്സില്‍ ഞാന്‍ പുറത്തായി. പൊതുജനത്തിന്റെ ദൃഷ്ടിയില്‍ നിന്നു കൂടി ഞാന്‍ പുറത്തായി. യൌവ്വനത്തില്‍ എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഏതിലായിരുന്നുവോ, അത് എനിയ്ക്കന്യമായി. ആ നഷ്ടം എന്നെ തകര്‍ക്കാന്‍ പോന്നതായിരുന്നു.

എന്തു ചെയ്യണമെന്ന് മാസങ്ങളോളം എനിയ്ക്ക് യാതൊരു രൂപവുമുണ്ടായിരുന്നില്ല. മുന്‍തലമുറയില്‍പ്പെട്ട വ്യാവസായികസംരംഭകര്‍ എന്നിലര്‍പ്പിച്ചിരുന്ന വിശ്വാസമാണു ഞാന്‍ തകര്‍ത്തിരിയ്ക്കുന്നതെന്നു ഞന്‍ തിരിച്ചറിഞ്ഞു. എനിയ്ക്കു കൈമാറിയിരുന്ന പ്രതീക്ഷകളുടെബാറ്റണുമായി മുന്നോട്ടു കുതിയ്ക്കുന്നതിനു പകരം അതു ഞാന്‍ നിലത്തിട്ടുകളഞ്ഞിരിയ്ക്കുന്നു. ഞാന്‍ ഡേവിഡ് പാക്കേര്‍ഡിനേയും ബോബ് നോയ്‌സിനേയും കണ്ട് ക്ഷമ പറയാന്‍ ശ്രമിച്ചു. സിലിക്കണ്‍ വാലിയുടെ ഒരു അപമാനമെന്ന് ഞാനെന്നെത്തന്നെ ശപിച്ചു. ഓടിപ്പോകാന്‍ പോലും ചിന്തിച്ചു. പക്ഷെ, ഞാന്‍ ചെയ്തുപോന്നിരുന്ന ജോലി അപ്പോഴും ഞാനിഷ്ടപ്പെടുന്ന ഒന്നാണെന്ന് പതുക്കെപ്പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു. ആപ്പിളിലുണ്ടായ സംഭവവികാസങ്ങളൊന്നും ആ ജോലിയോടുള്ള പ്രണയത്തില്‍ യാതൊരു കുറവും വരുത്തിയിരുന്നില്ല. ആപ്പിളില്‍ നിന്നു ഞാന്‍ പുറത്താക്കപ്പെട്ടിരുന്നെങ്കിലും ഞാന്‍ പ്രണയിച്ചിരുന്ന ജോലി ആദ്യം മുതല്‍ തുടങ്ങാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ആപ്പിളില്‍ നിന്ന് പുറത്താക്കപ്പെട്ടതിനേക്കാള്‍ നല്ലൊരു കാര്യം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന പരമാര്‍ത്ഥം അന്നെനിയ്ക്കു മനസ്സിലായിരുന്നില്ലെങ്കിലും പിന്നീടു മനസ്സിലായി. ഒരു വിജയിയുടെ ഭാരം ശിരസ്സില്‍ നിന്നൊഴിഞ്ഞു, പകരം ഒരു തുടക്കക്കാരന്റെ ലാഘവം കൈവന്നു. എല്ലാറ്റിനേയും പറ്റി മുന്‍പുണ്ടായിരുന്ന മുന്‍വിധി ഇല്ലാതായി. എന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ ഒരു കാലഘട്ടത്തിലേയ്ക്കു പ്രവേശിയ്ക്കാനുള്ള സ്വാതന്ത്ര്യം അന്നെനിയ്ക്കു കൈവന്നു. തുടര്‍ന്നുള്ള അഞ്ചു വര്‍ഷത്തിന്നിടയില്‍ ഞാന്‍ നെക്സ്റ്റ് (ചലതഠ), പിക്‌സാര്‍ (ജശഃമൃ) എന്നീ രണ്ടു കമ്പനികള്‍ തുടങ്ങിയതോടൊപ്പം, അതിശയകരമായ വ്യക്തിത്വമുള്ളൊരു വനിതയുമായി പ്രണയത്തിലാകുകയും ചെയ്തു. ഈ വനിത പില്‍ക്കാലത്ത് എന്റെ പത്‌നിയായിത്തീര്‍ന്നു. പിക്‌സാര്‍ ലോകത്തിലെ പ്രഥമ കമ്പ്യൂട്ടര്‍ ആനിമേഷന്‍ സിനിമയായ 'ടോയ് സ്‌റ്റോറി' നിര്‍മ്മിച്ചു. ഈ പിക്‌സാര്‍ ഇന്ന് ആനിമേഷന്‍ ലോകത്തിലെ ഏറ്റവും വലിയ വിജയം നേടിയ സ്റ്റുഡിയോ ആണ്. ചടുലമായ ചില സംഭവവികാസങ്ങളിലൂടെ ആപ്പിള്‍ നെക്സ്റ്റിനെ വാങ്ങിച്ചു. അങ്ങനെ ഞാന്‍ ആപ്പിളില്‍ തിരിച്ചെത്തി. നെക്സ്റ്റില്‍ ഞങ്ങള്‍ രൂപപ്പെടുത്തിയിരുന്ന സാങ്കേതിക വിദ്യ ആപ്പിള്‍ ഇന്നു കൈവരിച്ചിരിയ്ക്കുന്ന നവോത്ഥാനത്തിന്റെ കാതലായിത്തീര്‍ന്നു. അതിന്നിടയില്‍ ഞാനും പത്‌നി ലൊറേനും കൂടി സന്തുഷ്ടമായ ഒരു കുടുംബവും കെട്ടിപ്പടുത്തു.

ആപ്പിളില്‍ നിന്ന് എന്നെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ഇതൊന്നും നടക്കുമായിരുന്നില്ലെന്ന് എനിയ്ക്കുറപ്പാണ്. ആപ്പിളില്‍ നിന്നുള്ള പുറത്താക്കല്‍ അന്ന് കയ്പ്പുള്ളൊരു കഷായമായിരുന്നെങ്കിലും, അതു രോഗിയ്ക്ക് ഏറ്റവും അനുയോജ്യമായ ചികിത്സയായിരുന്നു. ജീവിതം ചിലപ്പോഴൊക്കെ ശിരസ്സില്‍ ഇഷ്ടിക കൊണ്ടു പ്രഹരിയ്ക്കും. പക്ഷേ, ആത്മവിശ്വാസം കൈവിടരുത്. ഞാന്‍ ചെയ്തിരുന്ന ജോലിയോട് എനിയ്ക്കുണ്ടായിരുന്ന പ്രണയമാണ് എന്നെ തളരാതെ മുന്നോട്ടു നയിച്ചിരുന്നതെന്ന് എനിയ്ക്കു ബോദ്ധ്യമുണ്ട്. നിങ്ങള്‍ പ്രണയിയ്ക്കുന്ന ജോലിയെന്തെന്ന് നിങ്ങള്‍ കണ്ടെത്തണം. ഇതു നിങ്ങളുടെ തൊഴിലിന്റെ കാര്യത്തില്‍ മാത്രമല്ല, നിങ്ങള്‍ പ്രണയിയ്ക്കുന്നയാളുടെ കാര്യത്തിലും ബാധകമാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും നിങ്ങള്‍ തൊഴില്‍ ചെയ്യാനായി വിനിയോഗിയ്ക്കുന്നു. ആ തൊഴിലില്‍ വാസ്തവമായും സംതൃപ്തനാകണമെങ്കില്‍ മഹത്തരം എന്നു നിങ്ങള്‍ വിശ്വസിയ്ക്കുന്ന തൊഴില്‍ തന്നെയായിരിയ്ക്കണം നിങ്ങള്‍ തെരഞ്ഞെടുത്തിരിയ്ക്കുന്നത്. നിങ്ങള്‍ പ്രണയിയ്ക്കുന്ന തൊഴില്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ അതിനുവേണ്ടിയുള്ള അന്വേഷണം തുടരുക. ഇഷ്ടമില്ലാത്തൊരു തൊഴില്‍ കൊണ്ട് ഒരിയ്ക്കലും തൃപ്തിപ്പെടരുത്. ഹൃദയസംബന്ധിയായ എല്ലാ കാര്യങ്ങളിലുമെന്ന പോലെ,ഹൃദയത്തിനിഷ്ടപ്പെട്ട ജോലി കണ്ടെത്തുമ്പോള്‍ അതു ഹൃദയം തിരിച്ചറിയും. വര്‍ഷങ്ങള്‍ കഴിയുന്തോറും ഇഷ്ടപ്പെട്ട ജോലിയിലുള്ള തൃപ്തി,മഹത്തരമായൊരു സ്‌നേഹബന്ധത്തിലെപ്പോലെ, വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കും. അതുവരെ അന്വേഷണം തുടരുക.

മരണം

എന്റെ മൂന്നാമത്തെ കഥ മരണത്തെപ്പറ്റിയാണ്. 'ഇന്ന് ഈ ഭൂമിയില്‍ നിന്റെ അവസാന ദിവസമാണ് എന്നു വിശ്വസിച്ചു ജീവിച്ചാല്‍,എന്നെങ്കിലുമൊരു ദിവസം നീ ചെയ്യുന്നതെല്ലാം ശരിയായി വരും' എന്ന ഏകദേശാര്‍ത്ഥമുള്ളൊരു പഴഞ്ചൊല്ല് പതിനേഴു വയസ്സുള്ളപ്പോള്‍ ഞാന്‍ കേട്ടിരുന്നു; ആ പഴഞ്ചൊല്ല് എന്നില്‍ സൃഷ്ടിച്ച മാറ്റം ചെറുതൊന്നുമല്ല. കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമായി എന്നും രാവിലെ കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കി ഞാന്‍ ചോദിക്കുന്നു, 'ഇന്നു വാസ്തവമായും എന്റെ അവസാന ദിവസമായിരുന്നെങ്കില്‍, ഇന്നു ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്ന കര്‍മ്മങ്ങള്‍ തന്നെയാണോ യഥാര്‍ത്ഥത്തില്‍ ഞാനിന്നു ചെയ്യുമായിരിയ്ക്കുക?' ആ ചോദ്യത്തിനുള്ള മറുപടി ദിവസങ്ങളോളം തുടര്‍ച്ചയായി 'അല്ല' എന്നാകുമ്പോള്‍ എന്റെ കര്‍മ്മപരിപാടികളില്‍ എന്തൊക്കെയോ സാരമായ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിയ്ക്കുന്നെന്നു ഞാന്‍ മനസ്സിലാക്കുന്നു.

'മരണം ഉടനെ' എന്ന വിശ്വാസമാണ് ജീവിതത്തിലെ സുപ്രധാനമായ തീരുമാനങ്ങളെടുക്കാന്‍ എന്നെ സഹായിച്ച ഏറ്റവും വലിയ ഉപകരണം. ഉപരിപ്ലവമായ പ്രതീക്ഷകള്‍, അഹങ്കാരം, അപമാനഭയം, പരാജയഭീതി, ഇവയെല്ലാം ആസന്നമായ മരണത്തിനു മുന്നില്‍ വീണു തകരുന്നു. പ്രാധാന്യമുള്ളവ മാത്രമായിരിയ്ക്കും അവശേഷിക്കുന്നത്. നിങ്ങള്‍ക്കെന്തെല്ലാമോ നഷ്ടപ്പെടും എന്ന ഭയപ്പാടിന്റെ കുരുക്കില്‍ നിന്നുള്ള മോചനം മരണം ആസന്നം എന്ന വിശ്വാസത്തിലൂടെ മാത്രമാണു ലഭിയ്ക്കുക. അങ്ങനെ ഭീതികളൊഴിഞ്ഞ് നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞിരിയ്‌ക്കെ, സ്വന്തം ഹൃദയത്തെ അനുസരിയ്ക്കാതിരിയ്ക്കാന്‍ യാതൊരു കാരണവുമില്ല.

എനിക്ക് കാന്‍സര്‍ ഉണ്ടെന്ന് ഏകദേശം ഒരു വര്‍ഷം മുന്‍പ് വെളിപ്പെട്ടു. ഒരു പ്രഭാതത്തില്‍ നടത്തിയ സ്‌കാനിങ്ങില്‍ എന്റെ പാന്‍ക്രിയാസില്‍ ട്യൂമര്‍ ഉണ്ടെന്നു വ്യക്തമായി. പാന്‍ക്രിയാസ് എന്നാലെന്ത് എന്നു പോലും അന്നു ഞാനറിഞ്ഞിരുന്നില്ല. ചികിത്സിച്ചു ഭേദമാക്കുക മിയ്ക്കവാറും അസാദ്ധ്യമായൊരു തരം കാന്‍സറാണത് എന്നു ഡോക്ടര്‍മാര്‍ വിധിച്ചു. മൂന്നു മാസം മുതല്‍ ആറു മാസം വരെ മാത്രമേ ജീവിയ്ക്കാനാകൂ എന്ന മുന്നറിയിപ്പും അവര്‍ നല്‍കി. വീട്ടില്‍ പോയി കാര്യങ്ങളൊക്കെ ശരിയാക്കിക്കൊള്ളാന്‍ അവരുപദേശിച്ചു. 'മരിയ്ക്കാന്‍ തയ്യാറായിക്കൊള്ളുക' എന്നു ഡോക്ടര്‍മാര്‍ അവരുടേതായ കോഡു ഭാഷയില്‍ നിര്‍ദ്ദേശിച്ചു എന്നര്‍ത്ഥം. അടുത്ത പത്തു വര്‍ഷം കൊണ്ട് സാവകാശം മക്കളോടു പറയാം എന്നു തീരുമാനിച്ചു വച്ചിരുന്ന കാര്യങ്ങളെല്ലാം അടുത്ത ഏതാനും മാസം കൊണ്ടു പറഞ്ഞു തീര്‍ക്കുക. ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളൊക്കെ ഒട്ടും അമാന്തിയ്ക്കാതെ ചെയ്തു തീര്‍ക്കുക. മരണം ഏതു നിമിഷവും വന്നു കയറുമ്പോള്‍ കുടുംബത്തിനുണ്ടായേയ്ക്കാവുന്ന ബുദ്ധിമുട്ട് അങ്ങനെ കഴിയുന്നത്ര കുറയ്ക്കുക. ചുരുക്കത്തില്‍ എല്ലാവരോടും യാത്ര പറഞ്ഞു തുടങ്ങിക്കോളുക, എന്നെല്ലാമായിരുന്നു, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിന്റെ ആന്തരാര്‍ത്ഥം.

ആ രോഗനിര്‍ണയവുമായി ഒരു പകല്‍ മുഴുവനും ഞാനെങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി. അന്നു സായാഹ്നത്തില്‍ ഞാനൊരു ബയോപ്‌സിയ്ക്കു വിധേയനായി. എന്റെ തൊണ്ടയിലൂടെ, ആമാശയത്തിലൂടെ, കുടലുകളിലൂടെ ഒരു എന്‍ഡോസ്‌കോപ്പു കടത്തി, അതിലൂടെ എന്റെ പാന്‍ക്രിയാസിനുള്ളിലേയ്ക്ക് ഒരു സൂചി കടത്തി, അവരെന്റെ ട്യൂമറില്‍ നിന്നു കോശങ്ങളെടുത്തു. മരുന്നുകള്‍ കൊണ്ടുള്ള അര്‍ദ്ധമയക്കത്തിലായിരുന്നു, ഞാനെങ്കിലും ആ സമയത്ത് എന്നോടൊപ്പമുണ്ടായിരുന്ന എന്റെ ഭാര്യ പറഞ്ഞതു ഞാന്‍ മനസ്സിലാക്കി: എന്റേത് ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും മാറ്റാവുന്ന, അതിവിരളമായൊരു തരം കാന്‍സറാണത്രെ! മൈക്രോസ്‌കോപ്പില്‍ എന്റെ ബയോപ്‌സി പരിശോധിച്ച ഡോക്ടര്‍മാര്‍ സന്തോഷംകൊണ്ട് കരഞ്ഞുപോയി. ശസ്ത്രക്രിയ നടന്നു, ഞാനിപ്പോള്‍ സുഖമായിരിയ്ക്കുന്നു.

മരണത്തോട് ഞാനേറ്റവുമടുത്ത അവസരമായിരുന്നു അത്. അടുത്ത കുറേ പതിറ്റാണ്ടുകളില്‍ വീണ്ടും അത്തരമൊരവസരമുണ്ടാവരുത് എന്നു ഞാനാശിയ്ക്കുന്നു. മരണത്തെ ഇങ്ങനെ അഭിമുഖീകരിച്ച് കടന്നു വന്നിരിക്കുന്നതിനാല്‍ ഒരു കാര്യം ആധികാരികതയോടെത്തന്നെ പറയാനെനിയ്ക്കു സാധിക്കും: മരിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാനാഗ്രഹിക്കുന്നവര്‍ പോലും ആ പോക്ക് മരണത്തിലൂടെ ആയിരിയ്ക്കരുത് എന്നാഗ്രഹിയ്ക്കുന്നു. എന്നിരുന്നാലും, നാമേവരുടേയും അന്ത്യം മരണത്തില്‍ തന്നെയായിരിയ്ക്കും. അതില്‍ നിന്ന് ആരും ഒരിയ്ക്കലും രക്ഷപ്പെട്ടിട്ടില്ല. അത് അങ്ങനെ തന്നെയായി തുടരുകയും വേണം. കാരണം ജീവന്റെ ഏറ്റവും മഹത്തരമായ കണ്ടുപിടിത്തമാണ് മരണം. മരണം മാറ്റത്തിന്റെ വാഹകനാണ്. മരണം പഴയതിനെ നീക്കി പുതിയതിന് വഴിയൊരുക്കുന്നു. ഇന്ന്, ഈ നിമിഷം നിങ്ങളാണു പുതിയത്. പക്ഷേ, പതുക്കെപ്പതുക്കെ നിങ്ങളും പഴകിക്കൊണ്ടിരിയ്ക്കും. അധികം അകലെയല്ലാത്തൊരു ദിനം, നിങ്ങളും നീക്കം ചെയ്യപ്പെടാന്‍ തക്ക പഴക്കമുള്ളവരായിത്തീരും. ഞാന്‍ പറഞ്ഞതിലെ നാടകീയത ക്ഷമിയ്ക്കുക, പക്ഷേ, പറഞ്ഞതു സത്യമാണ്.

നിങ്ങളുടെ ജീവിതം ഹ്രസ്വമാണ്. ആ ഹ്രസ്വകാലയളവ് സ്വന്തം ഹൃദയം പറയുന്നതു ശ്രവിയ്ക്കാതെ, അന്യരുടെ ജീവിതം ജീവിച്ചു പാഴാക്കിക്കളയാനുള്ളതല്ല. മറ്റുള്ളവരുടെ ചിന്തകളില്‍ നിന്നുരുത്തിരിഞ്ഞ പ്രത്യയശാസ്ത്രങ്ങളുടെ കുരുക്കിലകപ്പെട്ടു പോകാതിരിയ്ക്കാന്‍ ശ്രദ്ധ വയ്ക്കുക. മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങളുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ നിങ്ങള്‍ സ്വന്തം ആന്തരികശബ്ദത്തെ ശ്രവിയ്ക്കാതെ പോകരുത്. ഉള്‍വിളി  ഹൃദയത്തിന്റെ ശബ്ദം  ശ്രവിയ്ക്കുകയും അതനുസരിയ്ക്കുകയും ചെയ്യാനുള്ള ധൈര്യം നേടിയെടുക്കുകയാണ് അതിപ്രധാനമായിട്ടുള്ളത്; ആരായിത്തീരാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെന്ന് അവയ്ക്ക് നന്നായറിയാം. അതുകൊണ്ട് അവയ്ക്കായിരിയ്ക്കണം പ്രഥമസ്ഥാനം. മറ്റെല്ലാറ്റിനും ദ്വിതീയസ്ഥാനമേ നല്‍കാവൂ.

എന്റെ ചെറുപ്പകാലത്ത് 'ഹോള്‍ എര്‍ത്ത് കാറ്റലോഗ്'  (Whole Earth Calalogue) എന്ന അതിശയകരമായൊരു പ്രസിദ്ധീകരണം ഉണ്ടായിരുന്നു. എന്റെ തലമുറയ്ക്ക് അതൊരു ബൈബിളായിരുന്നു. ഇവിടെനിന്ന് അധികമകലെയല്ലാത്ത മെന്‍ലോ പാര്‍ക്കില്‍ സ്റ്റ്യുവര്‍ട്ട് ബ്രാന്റ് എന്നൊരു വ്യക്തിയായിരുന്നു അതിനു തുടക്കമിട്ടത്. അദ്ദേഹം ആ പ്രസിദ്ധീകരണത്തിന് ഒരു കാവ്യാത്മകരൂപം തന്നെ നല്‍കി. അറുപതുകളുടെ ഉത്തരാര്‍ദ്ധത്തിലായിരുന്നു, അത്. പേഴ്‌സണല്‍ കമ്പ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗുമൊന്നും ഇല്ലാതിരുന്ന കാലം. അതുകൊണ്ട് വെറും ടൈപ്പ് റൈറ്ററും കത്രികയും പോളറോയിഡ് ക്യാമറയും മാത്രമുപയോഗിച്ചാണ് ബ്രാന്റ് ഹോള്‍ എര്‍ത്ത് കാറ്റലോഗ് തയ്യാറാക്കിയത്. പുസ്തകരൂപത്തിലുള്ള ഗൂഗിളിനു സമാനമായിരുന്നു, ആ പ്രസിദ്ധീകരണം. ഗൂഗിള്‍ ഉടലെടുക്കുന്നതിനും മുപ്പത്തഞ്ചു വര്‍ഷം മുന്‍പായിരുന്നു അത് എന്നുമോര്‍ക്കണം. ആദര്‍ശപരതയുള്ളൊരു പ്രസിദ്ധീകരണമായിരുന്നു, ഹോള്‍ എര്‍ത്ത് കാറ്റലോഗ്. സുന്ദരമായ നിരവധി ഉപകരണങ്ങളും മഹത്തായ ആശയങ്ങളും അതില്‍ സുലഭമായിരുന്നു.

സ്റ്റ്യൂവര്‍ട്ടും സംഘവും ഹോള്‍ എര്‍ത്ത് കാറ്റലോഗിന്റെ പല ലക്കങ്ങളും പുറത്തിറക്കി. കാറ്റലോഗിന്റെ പ്രയാണം പൂര്‍ണ്ണതയിലെത്തിയപ്പോള്‍ അവരതിന്റെ അന്തിമ പതിപ്പും പ്രസിദ്ധീകരിച്ചു. അത് എഴുപതുകളുടെ മദ്ധ്യത്തിലായിരുന്നു. അന്തിമലക്കത്തിന്റെ പുറകിലെ കവര്‍പേജില്‍ നാട്ടിന്‍പുറത്തെ ഒരു റോഡിന്റെ പ്രഭാത സമയത്തെ ചിത്രമുണ്ടായിരുന്നു. നിങ്ങളല്‍പ്പം സാഹസികരാണെങ്കില്‍ ഉല്ലാസസവാരിയ്ക്ക്  ഹിച്ച്‌ഹൈക്കിംഗിന്  തെരഞ്ഞെടുക്കുമായിരുന്ന തരം റോഡായിരുന്നു, അത്. ആ ചിത്രത്തിനു ചുവടെ ഒരു കുറിപ്പുമുണ്ടായിരുന്നു: "Stay Hungry. Stay  Foolish." വിശപ്പുള്ളവരായിരിയ്ക്കുക, വിഡ്ഢിത്തമുള്ളവരായിരിയ്ക്കുക. അതായിരുന്നു, അവരുടെ വിടപറയല്‍ സന്ദേശം. ഈയൊരവസ്ഥ ഞാനെന്നും കൊതിച്ചിരുന്നതാണ്. ഇപ്പോള്‍  ബിരുദമെടുത്ത് പുതിയൊരു തുടക്കം കുറിയ്ക്കുന്ന നിങ്ങള്‍ക്കു ഞാനാശംസിയ്ക്കുന്നതും അതു തന്നെ: വിശപ്പുള്ളവരായിരിയ്ക്കുക, വിഡ്ഢിത്തമുള്ളവരായിരിയ്ക്കുക. Stay Hungry. Stay  Foolish.

എല്ലാവര്‍ക്കും വളരെ നന്ദി.


This is a prepared text of the Commencement address delivered by Steve Jobs, CEO of Apple Computer and of Pixar Animation Studios, on June 12, 2005.

Video of the Commencement address.
I am honored to be with you today at your commencement from one of the finest universities in the world. I never graduated from college. Truth be told, this is the closest I've ever gotten to a college graduation. Today I want to tell you three stories from my life. That's it. No big deal. Just three stories.

The first story is about connecting the dots.

I dropped out of Reed College after the first 6 months, but then stayed around as a drop-in for another 18 months or so before I really quit. So why did I drop out?

It started before I was born. My biological mother was a young, unwed college graduate student, and she decided to put me up for adoption. She felt very strongly that I should be adopted by college graduates, so everything was all set for me to be adopted at birth by a lawyer and his wife. Except that when I popped out they decided at the last minute that they really wanted a girl. So my parents, who were on a waiting list, got a call in the middle of the night asking: "We have an unexpected baby boy; do you want him?" They said: "Of course." My biological mother later found out that my mother had never graduated from college and that my father had never graduated from high school. She refused to sign the final adoption papers. She only relented a few months later when my parents promised that I would someday go to college.

And 17 years later I did go to college. But I naively chose a college that was almost as expensive as Stanford, and all of my working-class parents' savings were being spent on my college tuition. After six months, I couldn't see the value in it. I had no idea what I wanted to do with my life and no idea how college was going to help me figure it out. And here I was spending all of the money my parents had saved their entire life. So I decided to drop out and trust that it would all work out OK. It was pretty scary at the time, but looking back it was one of the best decisions I ever made. The minute I dropped out I could stop taking the required classes that didn't interest me, and begin dropping in on the ones that looked interesting.

It wasn't all romantic. I didn't have a dorm room, so I slept on the floor in friends' rooms, I returned coke bottles for the 5¢ deposits to buy food with, and I would walk the 7 miles across town every Sunday night to get one good meal a week at the Hare Krishna temple. I loved it. And much of what I stumbled into by following my curiosity and intuition turned out to be priceless later on. Let me give you one example:

Reed College at that time offered perhaps the best calligraphy instruction in the country. Throughout the campus every poster, every label on every drawer, was beautifully hand calligraphed. Because I had dropped out and didn't have to take the normal classes, I decided to take a calligraphy class to learn how to do this. I learned about serif and san serif typefaces, about varying the amount of space between different letter combinations, about what makes great typography great. It was beautiful, historical, artistically subtle in a way that science can't capture, and I found it fascinating.

None of this had even a hope of any practical application in my life. But ten years later, when we were designing the first Macintosh computer, it all came back to me. And we designed it all into the Mac. It was the first computer with beautiful typography. If I had never dropped in on that single course in college, the Mac would have never had multiple typefaces or proportionally spaced fonts. And since Windows just copied the Mac, it's likely that no personal computer would have them. If I had never dropped out, I would have never dropped in on this calligraphy class, and personal computers might not have the wonderful typography that they do. Of course it was impossible to connect the dots looking forward when I was in college. But it was very, very clear looking backwards ten years later.

Again, you can't connect the dots looking forward; you can only connect them looking backwards. So you have to trust that the dots will somehow connect in your future. You have to trust in something — your gut, destiny, life, karma, whatever. This approach has never let me down, and it has made all the difference in my life.

My second story is about love and loss.

I was lucky — I found what I loved to do early in life. Woz and I started Apple in my parents garage when I was 20. We worked hard, and in 10 years Apple had grown from just the two of us in a garage into a $2 billion company with over 4000 employees. We had just released our finest creation — the Macintosh — a year earlier, and I had just turned 30. And then I got fired. How can you get fired from a company you started? Well, as Apple grew we hired someone who I thought was very talented to run the company with me, and for the first year or so things went well. But then our visions of the future began to diverge and eventually we had a falling out. When we did, our Board of Directors sided with him. So at 30 I was out. And very publicly out. What had been the focus of my entire adult life was gone, and it was devastating.

I really didn't know what to do for a few months. I felt that I had let the previous generation of entrepreneurs down - that I had dropped the baton as it was being passed to me. I met with David Packard and Bob Noyce and tried to apologize for screwing up so badly. I was a very public failure, and I even thought about running away from the valley. But something slowly began to dawn on me — I still loved what I did. The turn of events at Apple had not changed that one bit. I had been rejected, but I was still in love. And so I decided to start over.

I didn't see it then, but it turned out that getting fired from Apple was the best thing that could have ever happened to me. The heaviness of being successful was replaced by the lightness of being a beginner again, less sure about everything. It freed me to enter one of the most creative periods of my life.

During the next five years, I started a company named NeXT, another company named Pixar, and fell in love with an amazing woman who would become my wife. Pixar went on to create the worlds first computer animated feature film, Toy Story, and is now the most successful animation studio in the world. In a remarkable turn of events, Apple bought NeXT, I returned to Apple, and the technology we developed at NeXT is at the heart of Apple's current renaissance. And Laurene and I have a wonderful family together.

I'm pretty sure none of this would have happened if I hadn't been fired from Apple. It was awful tasting medicine, but I guess the patient needed it. Sometimes life hits you in the head with a brick. Don't lose faith. I'm convinced that the only thing that kept me going was that I loved what I did. You've got to find what you love. And that is as true for your work as it is for your lovers. Your work is going to fill a large part of your life, and the only way to be truly satisfied is to do what you believe is great work. And the only way to do great work is to love what you do. If you haven't found it yet, keep looking. Don't settle. As with all matters of the heart, you'll know when you find it. And, like any great relationship, it just gets better and better as the years roll on. So keep looking until you find it. Don't settle.

My third story is about death.

When I was 17, I read a quote that went something like: "If you live each day as if it was your last, someday you'll most certainly be right." It made an impression on me, and since then, for the past 33 years, I have looked in the mirror every morning and asked myself: "If today were the last day of my life, would I want to do what I am about to do today?" And whenever the answer has been "No" for too many days in a row, I know I need to change something.

Remembering that I'll be dead soon is the most important tool I've ever encountered to help me make the big choices in life. Because almost everything — all external expectations, all pride, all fear of embarrassment or failure - these things just fall away in the face of death, leaving only what is truly important. Remembering that you are going to die is the best way I know to avoid the trap of thinking you have something to lose. You are already naked. There is no reason not to follow your heart.

About a year ago I was diagnosed with cancer. I had a scan at 7:30 in the morning, and it clearly showed a tumor on my pancreas. I didn't even know what a pancreas was. The doctors told me this was almost certainly a type of cancer that is incurable, and that I should expect to live no longer than three to six months. My doctor advised me to go home and get my affairs in order, which is doctor's code for prepare to die. It means to try to tell your kids everything you thought you'd have the next 10 years to tell them in just a few months. It means to make sure everything is buttoned up so that it will be as easy as possible for your family. It means to say your goodbyes.

I lived with that diagnosis all day. Later that evening I had a biopsy, where they stuck an endoscope down my throat, through my stomach and into my intestines, put a needle into my pancreas and got a few cells from the tumor. I was sedated, but my wife, who was there, told me that when they viewed the cells under a microscope the doctors started crying because it turned out to be a very rare form of pancreatic cancer that is curable with surgery. I had the surgery and I'm fine now.

This was the closest I've been to facing death, and I hope it's the closest I get for a few more decades. Having lived through it, I can now say this to you with a bit more certainty than when death was a useful but purely intellectual concept:

No one wants to die. Even people who want to go to heaven don't want to die to get there. And yet death is the destination we all share. No one has ever escaped it. And that is as it should be, because Death is very likely the single best invention of Life. It is Life's change agent. It clears out the old to make way for the new. Right now the new is you, but someday not too long from now, you will gradually become the old and be cleared away. Sorry to be so dramatic, but it is quite true.

Your time is limited, so don't waste it living someone else's life. Don't be trapped by dogma — which is living with the results of other people's thinking. Don't let the noise of others' opinions drown out your own inner voice. And most important, have the courage to follow your heart and intuition. They somehow already know what you truly want to become. Everything else is secondary.

When I was young, there was an amazing publication called The Whole Earth Catalog, which was one of the bibles of my generation. It was created by a fellow named Stewart Brand not far from here in Menlo Park, and he brought it to life with his poetic touch. This was in the late 1960's, before personal computers and desktop publishing, so it was all made with typewriters, scissors, and polaroid cameras. It was sort of like Google in paperback form, 35 years before Google came along: it was idealistic, and overflowing with neat tools and great notions.

Stewart and his team put out several issues of The Whole Earth Catalog, and then when it had run its course, they put out a final issue. It was the mid-1970s, and I was your age. On the back cover of their final issue was a photograph of an early morning country road, the kind you might find yourself hitchhiking on if you were so adventurous. Beneath it were the words: "Stay Hungry. Stay Foolish." It was their farewell message as they signed off. Stay Hungry. Stay Foolish. And I have always wished that for myself. And now, as you graduate to begin anew, I wish that for you.

Stay Hungry. Stay Foolish.

Thank you all very much.
സ്റ്റേ ഹംഗ്രി; സ്റ്റേ ഫൂളിഷ്: സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് ബിരുദദാനചടങ്ങില്‍ നടത്തിയ പ്രഭാഷണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക