ആയിരം നിറനിഴലുകള് മുക്കി
തൂങ്ങുന്ന കണ്പോളച്ചുമരില്ല്
സുഖശയന പാതിവെട്ടത്തില്‍
ഗ്രാഫിക് വര്ണ്ണരാജിിനെയ്ത്തുവേല
ഏകാന്തതയില്‍ മെനയുന്ന പ്രേമമമോ
പ്രേമത്തി്ല് മേയുന്ന ഏകാന്തതയോ
ഊടും പാവും ഇണങ്ങാത്ത മെയ്യുകള്‍
വിദൂരതയില്‍ മെടയുന്ന കൈത്തറിയോ
ദിനാന്ത്യചുമടുതാങ്ങുന്ന മനഃഞര്മ്പില്
ഉറഞ്ഞുകുമിഞ്ഞ പകല്ച്ചോരയുടെ
വിഷക്കൂട്ടു തൂത്തുവാരാന്‍ കിണയുന്ന
വിശിഷ്ടഭോജ്്യം വിളമ്പുന്ന മറുവൈദ്യമോ
അര്ത്ഥാനര്ത്ഥക്കുമിളയുടെ കൂട്ടുചേരല്
ശരീരശാസ്ത്ര പ്രലോഭനവിങ്ങല്പ്പടര്പ്പായ്
ഉപരിതലക്കാഴ്്ച്ചയുടെ തുയിലുണര്ത്തലില്
ഗാഥകള്‍ അകലത്താലപിക്കും സ്പ്നഭാജനം