Image

അന്തരീക്ഷത്തിന്റെ ചൂടും തിരഞ്ഞെടുപ്പ് ചൂടും; അടുത്ത വോട്ടെടുപ്പില്‍ കേരളം തന്നെ ഉണ്ടാകുമോ ... അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 31 March, 2014
അന്തരീക്ഷത്തിന്റെ ചൂടും തിരഞ്ഞെടുപ്പ് ചൂടും; അടുത്ത വോട്ടെടുപ്പില്‍ കേരളം തന്നെ ഉണ്ടാകുമോ ... അനില്‍ പെണ്ണുക്കര
സ്ഥലം വയനാട് പുതാടി പഞ്ചായത്ത് ഓഫീസ് പരിസരം. കോണ്‍ഗ്രസുകാരുടെ ഒരു പട തന്നെയുണ്ട് അവിടെ ..ഷാനവാസിന് സ്വീകരണം ..
വയനാടോക്കെയാ ...പക്ഷെ ..ഇപ്പൊ  ചൂടിനെക്കുറിച്ചാണ് ചര്‍ച്ച. അതും ഇരട്ടി  ചൂടില്‍. 'ഈ മരവും തോടും പുഴയുമൊക്കെ നശിപ്പിചിട്ടല്ലേ ഈ ഗതി വന്നത് 'ആരോ ഒരാള്‍ .....
ഷാനവാസെത്തി ...
കസ്തുരിയില്‍ പിടിച്ചൊരു കാച്ച് ..നല്ല പ്രസംഗം. കസ്തുരിയൊന്നും ഒരു വിഷയമേയല്ല ..ആര്ക്കും ഒന്നും സംഭവിക്കില്ല ..അപ്പോഴും എല്ലാവരും പൊരിഞ്ഞ വെയിലത്ത് ...
ഇപ്പോള്‍ കേരളത്തിന്റെ 14 ജില്ലകളിലും ചര്‍ച്ച ...തിരഞ്ഞെടുപ്പല്ല. എങ്ങനെ രാത്രിയില്‍ കിടന്നുറങ്ങും എന്നാണ് .. പൊരിഞ്ഞ വെയില്‍. ..ഹോട്ടലിലും ബസ് സ്റ്റാന്‍ഡിലും ബസ്സിലും ഓഫീസിലും വീട്ടിലും പാര്‍ട്ടി ഓഫീസിലും, എന്തിന്, രണ്ട് പേര്‍ കാണുമ്പോഴെല്ലാം ചര്‍ച്ച ഇത് തന്നെ. അന്തരീക്ഷത്തിന്റെ ചൂടും തിരഞ്ഞെടുപ്പ് ചൂടും ഒരുപോലെ കടന്ന് വരുന്നു.  എന്തൊരു ചൂട് എന്നു പറഞ്ഞ് കൊണ്ടാണ് ആളുകള്‍ സംഭാഷണം തുടങ്ങുന്നത് തന്നെ. അതിനിടയില്‍ തിരഞ്ഞെടുപ്പും ജയ പരാജയങ്ങളും കടന്ന് വരുമ്പോള്‍ ചൂട് അസഹ്യമാകുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം വരെ കനത്ത മഴ ലഭിച്ചിട്ടും ഈ വര്‍ഷം മാര്‍ച്ച് ആദ്യത്തില്‍തന്നെ കടുത്ത ചൂടില്‍ നാട് വരളുകയായിരുന്നു. പുഴകളും കിണറുകളും കുളങ്ങളും ഏതാണ്ട് വറ്റിയ നിലയിലാണ്. ആളുകള്‍ കുടിവെള്ളത്തിന് വേണ്ടി പരക്കം പായുന്നു. നാട്ടുകാരുടെ വായടപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടാങ്കര്‍ ലോറികളില്‍ ജല വിതരണം തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ എല്ലായിടത്തും ആളുകള്‍ കുടിവെള്ളത്തിനായി കിലോ മീറ്ററുകള്‍ താണ്ടുന്ന ചിത്രമാണ് കാണുന്നത്. പലയിടത്തും 400 അടിയിലേറെ കുഴിച്ചിട്ടും വെള്ളം കിട്ടാതെ കുഴല്‍കിണറുകള്‍ നോക്കുകുത്തികളായി മാറിക്കൊണ്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായതോടെ നാടിന്റെ നാനാഭാഗത്തു നിന്നും ബോര്‍വെല്‍ വണ്ടികളുടെ ഭൂമി തുളയ്ക്കുന്ന ശബ്ദം കാതുകളില്‍ അസ്യാസ്ഥ്യം ജനിപ്പിക്കുന്നു. ബോര്‍വെല്‍ വണ്ടികള്‍ തലങ്ങുംവിലങ്ങും വിശ്രമമില്ലാതെ പായുന്നു. എവിടെയും വെള്ളവും ചൂടും ചര്‍ച്ചയാകുന്നു.  ഇതിന് മേമ്പൊടി എന്ന വണ്ണമാണ് തിരഞ്ഞെടുപ്പ് ചൂടും അസഹ്യമായ രീതിയിലേക്ക് വളര്‍ന്ന് കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ എല്ലാ മണ്ഡലങ്ങളിലും  ആര് ജയിക്കുമെന്ന കാര്യത്തില്‍ വ്യക്തമായൊരു നിഗമനത്തിലെത്താന്‍ വോട്ടര്‍മാര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. പോരാട്ടം കടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും വോട്ടര്‍മാരുടെയും മനസ്സില്‍ അതിന്റെ ചൂടും ഉയരുകയാണ്.  കൂട്ടിയും കിഴിച്ചും തങ്ങള്‍ ജയിക്കുമെന്ന് ഓരോ സ്ഥാനാര്‍ത്ഥിയും അവകാശപ്പെടുമ്പോള്‍ പിന്നെ തോല്‍ക്കുന്നത് ആരെന്ന ചോദ്യവും ഉയരുന്നു. പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ മറ്റു സ്ഥാനാര്‍ത്ഥികളും വിജയം അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നതും കൗതുകം ഉണര്‍ത്തുന്നു. ചാനല്‍ ചര്‍ച്ചകളില്‍   പങ്കെടുക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി, ആര്‍എംപി സ്ഥാനാര്‍ത്ഥി, തൃണമൂല്‍ കോണ്‍ഗ്രസ്, ഐഎന്‍എല്‍ തുടങ്ങിയവരൊക്കെ  വിജയിക്കുമെന്ന് ഉറച്ച സ്വരത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്. സുധീരന്റെ മികച്ച പ്രതിച്ഛായ യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ മാറ്റം ഉണ്ടാകിയിട്ടുണ്ടെന്നാണ്
കോണ്‍ഗ്രസുകാര്‍ പറയുന്നത്.  ഒട്ടും വിട്ട് കൊടുക്കാന്‍ എല്.ഡി.എഫും , ബി.ജെ.പിയും തയ്യാറല്ല.

വോട്ടെണ്ണിക്കഴിയുമ്പോള്‍  ഒരു മഴ പെയ്തില്ലങ്ങില്‍ സാധാരണക്കാര്‍ കരിഞ്ഞു പോകും. ജയിക്കുന്നവര്‍ പിന്നെ എ .സി യുടെ കുളിരിലും ആകും ... അടുത്ത വോട്ടെടുപ്പില്‍ കേരളം തന്നെ ഉണ്ടാകുമോ ...

അന്തരീക്ഷത്തിന്റെ ചൂടും തിരഞ്ഞെടുപ്പ് ചൂടും; അടുത്ത വോട്ടെടുപ്പില്‍ കേരളം തന്നെ ഉണ്ടാകുമോ ... അനില്‍ പെണ്ണുക്കര
Join WhatsApp News
RAJAN MATHEW DALLAS 2014-03-31 16:55:05

കേരളം എവിടെ പോകും ? കേരളം ഉണ്ടാവാതിരിക്കാൻ എന്താണ് കാരണം ? കുടിവെള്ളത്തിനുവേണ്ടി കുഴൽക്കിണർ കുഴിക്കെണ്ടേ ? മറ്റെന്താണ് ചെയ്യേണ്ടത് ? എന്തെഗ്ഗിലും പരിഹാരം ചൂണ്ടി കാനിക്കാനുണ്ടോ ? അതോ ..... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക