Image

പീഡാനുഭവത്തിന്റെ തലേനാളുകള്‍: 2/3 (കാല്‍ക്കഴുകല്‍ ശുശ്രൂഷ: പ്രൊഫ.ജോയ് ടി. കുഞ്ഞാപ്പു)

പ്രൊഫ.ജോയ് ടി. കുഞ്ഞാപ്പു Published on 17 April, 2014
പീഡാനുഭവത്തിന്റെ തലേനാളുകള്‍: 2/3 (കാല്‍ക്കഴുകല്‍ ശുശ്രൂഷ: പ്രൊഫ.ജോയ് ടി. കുഞ്ഞാപ്പു)
കാല്‍ക്കഴുകല്‍ ശുശ്രൂഷ

1
വസന്താഗമ സന്ധ്യയില്‍
കൈവീശി കടല്‍ മുറിച്ച്
പലായന കാഹളമൂതി
ഉത്സവപ്പെരുമയില്‍
ചങ്ങല മുറിച്ചക്കരെ
പെസഹാ ഘോഷിച്ച മോശ!
2
അപരാഹ്ന സംക്രമണത്തില്‍
ഭദ്രാസന വിശാലതയില്‍
ബലിസഹായി ബാലര്‍
പൗരോഹിത്യച്ചുംബനത്തിനു
പാദപങ്കം കഴുകിവെളുപ്പിക്കാന്‍
ഇഞ്ച, പുളിഞ്ചിക്ക, വാകത്താളീ-
പതപ്പു പോരാഞ്ഞ്, സാക്ഷാല്‍
ലൈഫ്‌ബോയ് പുരട്ടിക്കഴുകി
വരിനിരന്നു കാല്‍ നീട്ടി.
3
നാളത്തെ ദുഃഖക്കയ്പ്പില കടിക്കാന്‍
ചൂണ്ടും പല്ലും അണച്ചുധ്യാനിച്ച്
കൂട്ടംവിട്ടു നാട്ടുവഴിയില്‍ കടക്കവേ
ചെറുസംഘ കുട്ടിത്തച്ചര്‍ച്ചയില്‍
പ്രധാന വിഷയം പരമോന്നതം:
പന്ത്രണ്ടു കുഞ്ഞിക്കാല്‍ നിരയില്‍
ഡാവിഞ്ചിക്കോഡിലെ ഒറ്റുകാരനാര്‍-
അഞ്ചാംപത്തി പഞ്ചമന്‍ജൂദാസോ?!”

(നാളെ “പിലാത്തോസിന്റെ പത്രിക”)


പീഡാനുഭവത്തിന്റെ തലേനാളുകള്‍: 2/3 (കാല്‍ക്കഴുകല്‍ ശുശ്രൂഷ: പ്രൊഫ.ജോയ് ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക