Lawson Travels

പീഡാനുഭവത്തിന്റെ തലേന്നാളുകള്‍: 3/3 (കവിത : പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു)

പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു Published on 18 April, 2014
പീഡാനുഭവത്തിന്റെ തലേന്നാളുകള്‍: 3/3 (കവിത : പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു)

പിലാത്തോസിന്റെ പത്രിക


1
കാല്‍ക്കഴുകള്‍ ശുശ്രൂഷ കഴിഞ്ഞ്
കൈക്കഴുകല്‍ വചനാരവം:
വാളെടുത്തോന്‍ വാളാലെന്നും
വിധിച്ചോന്‍ വിധിപ്പകര്‍പ്പെന്നും
ഉറക്കുസ്വപ്നത്തില്‍ തിരിച്ചറിഞ്ഞിട്ടും
രണ്ടു വിപ്ലവകാരികള്‍ക്കു നടുവില്‍
പകലോന്റെ ഉച്ചിയില്‍ നിണം ചൊരിഞ്ഞ്
കഴുത്തു വലഞ്ഞ് ചെരിച്ചു തൂങ്ങാന്‍
ന്യായപ്പഴമ പ്രസ്താവന ഒപ്പാക്കി
പടിയിറങ്ങും വിധികര്‍ത്താവിനെ
പിന്തുടര്‍ന്ന പത്രക്കാരനോടോതി:
"ഇന്നലെ എനിക്കു വെളിവുണ്ടായി-
കൈകഴുകാന്‍ വെള്ളമൊഴിച്ച കോപ്പ
തട്ടിത്തെറിപ്പിച്ചു ക്രിസ്തുരാജനെ
ബറാബ്ബാസിനൊപ്പം വെറുതെ വിട്ടാല്‍
നടുവിലെ കുരിശില്‍ തൂങ്ങികയാരെന്ന്…!'

പീഡാനുഭവത്തിന്റെ തലേന്നാളുകള്‍: 3/3 (കവിത : പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക