Image

ദുഃഖ വെള്ളിയാഴ്‌ച (കൃഷ്‌ണ)

Published on 18 April, 2014
ദുഃഖ വെള്ളിയാഴ്‌ച (കൃഷ്‌ണ)
അങ്ങനെ മനുഷ്യ മനസ്സുകളിലെല്ലാം ശ്രീയേശുവിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്‌ ഒരു ദുഃഖവെള്ളിയാഴ്‌ച കൂടി കടന്നു പോകുന്നു. സാധാരണ മനുഷ്യമനസ്സുകളില്‍ ദുഃഖം അതിന്റെ എല്ലാ പവിത്രതയോടെയും പ്രതിഫലിപ്പിക്കുന്ന ഒരു ദിനം.

പക്ഷെ എല്ലാ ദുഃഖവെള്ളിയാഴ്‌ചകളിലും എന്റെ മനസ്സില്‍ ഒരു സംശയം കടന്നുവന്നു മറയാറുണ്ട്‌. അത്‌ താഴെ എഴുതുന്നു.

കേരളത്തില്‍ ദുഃഖവെള്ളിയാഴ്‌ച എന്ന്‌ അറിയപ്പെടുന്ന ദിനത്തിന്‌ ഇംഗ്ലീഷിലെ പേര്‌ ഗുഡ്‌ ഫ്രൈഡേ (GOOD FRIDAY) എന്നാണല്ലോ? ഗുഡ്‌ ഫ്രൈഡേ എന്നാല്‍ നല്ല വെള്ളിയാഴ്‌ച. യേശുവിനെ തൂക്കിലേറ്റിയ ദിവസം എങ്ങനെ നല്ല വെള്ളിയാഴ്‌ച ആകും? ഇതാണ്‌ എന്റെ സംശയം.
ഞാന്‍ ഇതേപ്പറ്റി വളരെയേറെ ചിന്തിച്ചു.

യേശുവിന്റെ ദൈവീകത്വം പൂര്‍ണ്ണമായി ലോകത്തെ അറിയിച്ചത്‌ അദ്ദേഹത്തിന്റെ ഉയിര്‍ത്തെ ഴുന്നേല്‍പ്പാകണല്ലോ. അപ്പോള്‍ ആ ദിനത്തിലേക്ക്‌ നയിക്കുന്ന നാളെന്ന ഉദ്ദേശത്തിലാണോ യേശുവിനെ കുരിശിലേറ്റിയ നാളിനെ ഗുഡ്‌ ഫ്രൈഡേ എന്ന്‌ വിളിക്കുന്നത്‌?

പക്ഷെ ആ ദിനം അദ്ദേഹത്തിന്‌ നല്‌കിയ വേദനയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഈ ന്യായീകരണം ഉളവാക്കുന്നത്‌ വേദന മാത്രമാണ്‌. ആ കാരണത്താല്‍ തന്നെ ആ വാദഗതി അംഗീകരിക്കാനാകുന്നില്ല. കൂടുതല്‍ ചിന്തിച്ചപ്പോള്‍ എനിക്ക്‌ തോന്നിയത്‌ മറ്റൊന്നാണ്‌.

ഗുഡ്‌ ഫ്രൈഡേ എന്നല്ല ആ ദിനത്തിനു കൊടുത്ത ശരിയായ പേര്‌. അത്‌ ഗോഡ്‌ ഫ്രൈഡേ (GOD FRIDAY) എന്നാണ്‌. പിന്നെ ഏതോ കാലത്ത്‌ അബദ്ധത്തില്‍, അല്ലെങ്കില്‍ യേശുവിനെ തെറ്റിദ്ധരിച്ചവരാല്‍ അത്‌ ഗുഡ്‌ ഫ്രൈഡേ എന്നായി മാറി. ആരും പിന്നീട്‌ അതെപ്പറ്റി ചിന്തിച്ചുമില്ല.

ഇതാകില്ലേ വാസ്‌തവം?

ചിന്തിച്ചുനോക്കൂ. ശരിയെന്നു തോന്നുന്നുണ്ടെങ്കില്‍ ഈ വിഷയത്തില്‍ താല്‌പര്യം ഉള്ളവര്‍ക്ക്‌ ഗവേഷണം നടത്താം. ഡോക്ടറേറ്റ്‌ നേടാവുന്ന കാര്യമല്ലേ?
ദുഃഖ വെള്ളിയാഴ്‌ച (കൃഷ്‌ണ)
Join WhatsApp News
James Thomas 2014-04-18 09:01:41
ലോകത്തിലെ പാപികളെ രക്ഷിക്കാൻ അവർ ചെയ്ത കുറ്റം സ്വയം സ്വീകരിച്ച് കുരിസ്സിൽ മറിച്ച് ഉയരത്തെഴുന്നെറ്റത്കൊണ്ടാണു ഇംഗ്ലീഷിൽ ഇതിനെ ഗുഡ് ഫ്രൈഡെയ് എന്നാ പറയുന്നത്. നമുക്ക് വേണ്ടി വേറൊരാൾ ബാലിയാടാകുന്നത് കൊണ്ട് നല്ലത് എന്നര്ത്തം വരുന്ന ഗുഡ്. ഇത് ഒരു സാധാരണക്കാരന്റെ വ്യാഖാനം മാത്രം.
Anthappan 2014-04-18 10:19:59
For many reason Jesus was a defining force in history. For some people he was son of God and a savior to save them from their sin and give them a new direction in life. For some, he was a reformist and revolutionist. I believe the latter. Tolstoy wrote, ‘Kingdom of Heaven is within you’ and it was suppressed by the orthodox Christian religious groups in Russia. M.K. Gandhi read Tolstoy’s book several times and got inspired by it in his freedom fight for India (Ref: My experiment with truth). If you look at the history of freedom fight, you will find the life, teachings, and actions of Jesus spurring its leaders. In any case something good came out of his life on earth. I don’t want to sit down and cry for what happened to Jesus that Friday rather gets fired up by his life and teaching and move forward. So it is a Good Friday for me.
vaayanakkaaran 2014-04-18 10:22:32
 ഇതിനെക്കുറിച്ചുള്ള മൂന്ന് അഭിപ്രായങ്ങൾ ഇവിടെ കാണാം:

http://www.slate.com/blogs/browbeat/2014/04/18/why_is_good_friday_called_good_friday_the_etymology_and_origins_of_the_holiday.html
Raju Poonthonnil 2014-04-18 10:25:42
"....There are a few theories about why Good Friday is called Good Friday, but only one seems to be supported by linguists and by historical evidence.

The first of these theories is that Good Friday is called Good Friday because, Christians believe, there is something very good about it: It is the anniversary, they say, of Jesus suffering and dying for their sins. “That terrible Friday has been called Good Friday because it led to the Resurrection of Jesus and his victory over death and sin and the celebration of Easter, the very pinnacle of Christian celebrations,” the Huffington Post suggests. Perhaps this logic has helped the name stick—it is certainly how many Christians today understand the name—but it is not where the name originally comes from...."
Read more:
http://www.slate.com/blogs/browbeat/2014/04/18/why_is_good_friday_called_good_friday_the_etymology_and_origins_of_the_holiday.html

Jack Daniel 2014-04-18 10:37:55
I don’t care about Good Friday. But, I care about Good Sunday; the day I will be spiritually up lifted.
Moncy kodumon 2014-04-18 17:05:56
Jesus died good for us
That,s why called Good Friday
That Friday is good for all people
Truth man 2014-04-18 18:50:47
I agreed with moncy kodumon.He explained with few words that is
Exactly correct not any research
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക