HOTCAKEUSA

സ്വവര്‍ഗ്ഗാനുരാഗവും, നപുഃസകങ്ങളും, മൂന്നാം ലിംഗവും (ഏബ്രഹാം തെക്കേമുറി)

Published on 16 April, 2014
സ്വവര്‍ഗ്ഗാനുരാഗവും, നപുഃസകങ്ങളും, മൂന്നാം ലിംഗവും (ഏബ്രഹാം തെക്കേമുറി)
ലോകത്തില്‍ ആദ്യമായി മൂന്നാംലിംഗത്തിന്‌ സംവരണം നിലവില്‍ വരുത്തിക്കൊണ്ട്‌ ഇന്ത്യന്‍ സുപ്രീം കോടതി ഒരു വിഷുക്കണി വിളംമ്പരം നടത്തിയിരിക്കുന്നു.

നപുഃസകമായി മനുഷ്യന്‍ പിറക്കുന്നത്‌ ഒരു അംഗവൈകല്യമാണ്‌. ഇത്തരക്കാര്‍ വളരുമ്പോള്‍ അവരില്‍ ഒരു രോഗലക്‌ഷണംപോലെ നിരവധി വൈകാരിക സ്വഭാവങ്ങളും കാണാം. ഈ ന്യൂനപക്‌ഷങ്ങള്‍ സാംസ്‌കാരികമായി ഓരോ രാജ്യത്തും വിഭിന്നങ്ങളായി പരിപാലിക്കപ്പെടുന്നു.

ഇത്തരക്കാരെ ലൈംഗീകമായി ഉപയോഗിച്ചും , ഷണ്ഡന്മാരെ സ്‌ത്രീകാവല്‍ക്കാരായി നിയോഗിച്ചുമൊക്കെയുള്ള കഥകള്‍ മതഗ്രന്‌ഥങ്ങളിലുണ്ട്‌. എന്നാല്‍ ഇന്ന്‌ ഈ ഒറ്റപ്പെട്ട ജന്മാവസ്‌ഥയോടെ താരതമ്യം ചെയ്‌തുകൊണ്ട്‌ `സ്വവര്‍ഗ്ഗാനുരാഗം' എന്ന `മന്ദബുദ്‌ധിനയം' അംഗീകരിക്കപ്പെടാന്‍ മാനവജാതിയിലെ ന്യൂനപക്‌ഷം മുറവിളി കൂട്ടുന്നു. മീഡിയകള്‍ ആഘോഷിക്കുന്ന വിപണനത്തിന്റെ വേദിയില്‍ `സംഭോഗം' ഇല്ലാത്ത ഉപഭോഗലൈംഗീകത വിളയാടി നില്‍ക്കുന്നു.
`ഇണയല്ലാത്ത എന്തിനോടും ഇണചേരുന്നു'വെന്നതാണ്‌ മനുഷ്യന്‌ മൃഗങ്ങളേക്കാള്‍ ഉള്ള വിശേഷത. മൃഗങ്ങള്‍ വഴിതെറ്റിയാലും സ്വവര്‍ഗത്തോടെ അവലക്‌ഷണമായി പ്രവര്‍ത്തിച്ചാലും അത്‌ ആസ്വദിക്കാന്‍ നിന്നു കൊടുക്കുന്നത്‌ കണ്ടിട്ടില്ല. ഇന്നിപ്പോള്‍ ഈ ശാരീരികവൈകല്യത്തെ മുതലെടുത്ത്‌ മാനസികവൈകല്യമുള്ള മന്ദബുദ്‌ധിയായ മനുഷ്യന്‍ കാട്ടുന്ന വികൃതിയെ പൊതു നിയമമായി `സ്വവര്‍ഗരതി' കുറ്റകരമല്ല,യെന്ന വാദം, പരിണാമസിദ്‌ധാന്തത്തിലെ മനുഷ്യനില്‍ നിന്ന്‌ ഇനിയൊരുജീവിയുണ്ടാവാം എന്ന സാദ്‌ധ്യതയെ സാധൂകരിക്കുന്നു.

ലോകവിനാശകാലത്ത്‌ ഉണ്ടാകുന്ന ഭീകരങ്ങളായ പ്രകൃതിപരിണാമങ്ങളെക്കുറിച്ച്‌ മതഗ്രന്‌ഥങ്ങള്‍ നല്‍കുന്ന സൂചനകള്‍ ശാസ്‌ത്രീയമായി അംഗീകരിച്ചു കൊണ്ടാണ്‌ ഈ നൂറ്റാണ്ട്‌ പിറന്നത്‌. വ്യക്‌തി സ്വാതന്ത്ര്യത്തിന്റെ ഫലമായി സുഖഭോഗതൃഷ്‌ണകള്‍ കൂടി മനുഷ്യന്‍ലൈംഗീക അരാജകവാദികളായി തീര്‍ന്നിരിക്കുന്നു.

`തോന്നിയവാസികളാമാണുങ്ങളും പെണ്ണുങ്ങളും നൃപ
തമ്മില്‍ കണ്ടാല്‍ സഹിക്കില്ല, യുഗക്ഷയമടുക്കവേ
ലോകമെല്ലാം മ്‌ളേച്ഛമയമായിത്തീരും യുധിഷ്‌ഠരാ!'

`അന്ത്യകാലത്ത്‌ ഭക്‌തികെട്ട മോഹങ്ങളെ അനുസരിച്ച്‌ നടക്കുന്ന ദുര്‍മോഹികള്‍ ഉണ്ടാകും.'(ബൈബിള്‍). മാനവജാതി ഒരു പരിണാമത്തിന്റെ `പുതിയമനുഷ്യന്‍' ആയിക്കൊണ്ടിരിക്കുന്നു. ആധുനിക നാഗരികതയെ എതിര്‍ക്കുന്നുവെന്ന്‌ പറയുകയും , ഇന്ദ്രിയസുഖങ്ങളെ പുല്‍കുകയും ചെയ്യുന്ന തലമുറ രംഗത്ത്‌ എത്തിയിരിക്കുന്നു. ലഹരികളെല്ലാം പൊതുവിപണിയില്‍ ലഭ്യമാകയും വസ്‌ത്രധാരണം പ്രാചീനതയുടെ വേഷമായ കൗപീനത്തിലേക്ക്‌ മടങ്ങിപ്പോകയും ചെയ്‌തിരിക്കുന്നു.
1969ല്‍ ലണ്ടനില്‍ സ്വവര്‍ഗഭോഗം നിയമമായി. 1990 ഡിസംബര്‍ 11ന്‌ സോദോമി ലോ അമേരിക്കയില്‍ നീക്കപ്പെട്ടു. ഇന്നിപ്പോള്‍ സ്‌ത്രീയായി ജനിച്ചവള്‍ സ്‌ത്രീസുഖം അറിഞ്ഞതിനുശേഷം മദ്‌ധ്യപ്രായത്തില്‍ ഒരു പുരുഷലിംഗവും പിടിപ്പിച്ച്‌ പുരുഷവേഷമണിഞ്ഞ്‌ താണ്ഡവനൃത്തം ആടുന്നത്‌, അല്ലെങ്കില്‍ പുരുഷനായി ജനിച്ചവന്‍ ഹോര്‍മോണ്‍ തെറാപ്പിയിലൂടെ മുലയും തലയും വളര്‍ത്തി, എല്ലാ ദ്വാരവും ഉപയോഗയോഗ്യമെന്ന്‌ ചൊല്ലി നൃത്തമാടുന്നത്‌ കണ്ട്‌ വിവേകിയായ മനുഷ്യന്‍ അന്ധാളിച്ച്‌ നില്‍ക്കയാണ്‌.

ഈ ലൈംഗീകഭാവം `ലിംഗബോധ'മില്ലാത്ത പ്രണയത്തിലേക്ക്‌ വഴിതെളിയിക്കുന്നു. എന്തിനേയും ഏതിനേയും സ്‌നേഹിക്കാനം ഇഷ്‌ടപ്പെടാനും അതിന്മേല്‍ കയറി എന്തു കാട്ടാനും ആസ്വദിക്കാനുമൊക്കെ സാഹചര്യം ലഭിച്ച മനുഷ്യന്‍ `എല്ലാ രതികളും' മനുഷ്യാവകാശമാണ്‌ എന്ന്‌ വാദിക്കുന്നു.

`സ്വവര്‍ഗരതി' കുറ്റകരമാണെന്ന സുപ്രീം കോടതിയുടെ വിധിയിന്മേല്‍ നിരവധി കമന്റുകള്‍ കേട്ടു. ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ ഇവിടെ സ്‌ഥാനമില്ല. ഇന്നിപ്പോള്‍ നമ്മെപ്പോലെ ഒരു തലമുറ മുമ്പുണ്ടായിട്ടില്ല. ആയതിനാല്‍ നമുക്കുശേഷം വരുന്നതും ഒരു പരിണാമ പ്രതിഭാസമാണ്‌.

`അവിഹിത ലൈംഗീക ബന്‌ധം' കുറ്റകരമായിരിക്കുന്ന ഇന്ത്യയില്‍ സുപ്രീം കോടതിയുടെ വിധിയിന്മേല്‍ സോണിയാജിയുടെയും കോണ്‍ഗ്രസു്‌ പാര്‍ട്ടിയുടെയും വികാരം ഉണര്‍ന്ന്‌ `സ്വവര്‍ഗരതി' കുറ്റകരമല്ലെന്ന്‌ നിയമനിര്‍മ്മാണം നടത്താന്‍ ശുപാര്‍ശ ചെയ്‌തതും കാലത്തിന്റെ മാറ്റമാണ്‌.

എന്നാല്‍ ഒന്നറിയുക! 2012 ഏപ്രില്‍ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്‌ധീകരിച്ച അന്തര്‍ദേശീയ സര്‍വേയില്‍ `ഓറോഫിഞ്ചിയല്‍ കാന്‍സര്‍' ഓറല്‍ സെക്‌സിന്റെ പ്രതിഫലമെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു.

സമസ്‌തജീവജാലങ്ങള്‍ക്കും ഒരു ആന്തരീക പരിണാമം സംഭവിച്ച കാലഘട്ടമാണിത്‌. കാട്ടുമൃഗങ്ങില്‍പ്പോലും പ്രതികരണശേഷി വര്‍ദ്‌ധിച്ചിരിക്കുന്നു. കാട്ടുപോത്തുകള്‍ കൂട്ടമായി സിംഹത്തെ ആക്രമിക്കുന്നു. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി വിളയാട്ടം നടത്തുന്നു. പാമ്പുകള്‍ മനുഷ്യന്റെ സഹജീവിയായി മാറുന്നു. നായ്‌ക്കള്‍ 12 മാസവും ഇണചേരുന്നു. മനുഷ്യനു മൃഗങ്ങളോട്‌ ലൈംഗീക ആവേശം കൂടിവരുന്നു. മൃഗങ്ങളും ഫീമെയ്‌ല്‍ ഓവലൂഷന്‍ തിരിച്ചറിഞ്ഞ്‌ ലൈംഗീകമായി ഉത്തേജിക്കപ്പെടുന്നു. മനുഷ്യനോട്‌ ഏറ്റവും ശാരീരികഘടനാസാദൃശ്യമുള്ള ആന ഉത്‌സവപറമ്പില്‍ മദപ്പാട്‌ കാട്ടുന്നതിന്റെ കാരണം സ്‌ത്രീ സാമീപ്യമാണ്‌.

മനുഷ്യന്‌ ലൈംഗീകശേഷി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. മുട്ടയിലേ കൂവി, മുളയിലേ കരിഞ്ഞുപോകുന്നു. ഉന്മാദവും, ഉത്തേജനവും `ഐപോടി'ന്റെ സ്‌ക്രീനില്‍ ആരംഭിച്ച്‌ ബെഡ്‌ഷീറ്റില്‍ അവസാനിക്കുന്നു.

മൂന്നാം ലിംഗത്തിനു സംവരണം നല്‍കിക്കൊണ്ട്‌ ഇന്ത്യന്‍ സുപ്രീം കോടതിയും ഒരു വിഷുക്കൈനീട്ടം വച്ചിരിക്കുന്നു. നാളിതുവരെ `ലിംഗവിവേചനം' പാടില്ലയെന്നൊരു നിയമമാണ്‌ ലോകരാഷ്‌ട്രങ്ങളില്‍ ഉള്ളത്‌. ഇന്നിപ്പോള്‍ ഇവര്‍ക്ക്‌ സംവരണം. പുരുഷന്‍ സാരിയുടുത്തു വന്നാല്‍, സ്‌ത്രീ തലമുണ്ഡനം ചെയ്‌ത്‌ പുരുഷനായാല്‍ പല ആനുകൂല്യങ്ങളും. `ആനയ്‌ക്കു മാത്രമല്ല, ചങ്ങലയ്‌ക്കും ഭ്രാന്ത്‌' പിടിച്ചിരിക്കുന്നു. ലിംഗപൂജയാണല്ലോ ഇന്ത്യന്‍ ദൈവീകബോധം. നിയമപഴുതിലൂടെ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഒരു വിധിയാണിത്‌.
സ്വവര്‍ഗ്ഗാനുരാഗവും, നപുഃസകങ്ങളും, മൂന്നാം ലിംഗവും (ഏബ്രഹാം തെക്കേമുറി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക