ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ റോബര്‍ട്ട് വധേര ഒരു കളികളിക്കും. ഇന്ത്യയിലെ നമ്പര്‍വണ്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫിന്റെ ഉടമയായ സോണിയാജിയുടെ മരുമകന് വധേരയാണല്ലോ നമ്മുടെ ആറന്മുള വിമാനത്താവളത്തിന്റെ ഭൂരിപക്ഷം ഷെയറിന്റേയും ഉടമ. അതുകൊണ്ടാണല്ലോ വിമാനത്താവളം എങ്ങനെയേലും വന്നേ പറ്റൂ എന്നു പറഞ്ഞ് ചിലര്‍ ഓടി നടക്കുന്നത്.
എന്നാല്‍ നമ്മുടെ വധേര രാഷ്ട്രപതി ഭവനും പാര്‍ലമെന്റും വാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ചില വസ്തുതകള്‍ സൂചിപ്പിക്കുന്നത്.
2012 ജൂലൈ 30ന് രാഷ്ട്രപതി ഭവന് സമീപത്തുള്ള 23 ഡി.എല്‍.എഫിന് കേന്ദ്ര നഗരവികസന മന്ത്രാലയം വെറും 65 കോടി രൂപയ്ക്കാണ് എഴുതി നല്‍കിയത്. 15,000 കോടിരൂപയെങ്കിലും വിലമതിക്കുന്നതാണ് ഇന്ത്യയുടെ അതിപ്രധാനമൂല്യമുള്ള രാഷ്ട്രപതിഭവന് സമീപത്തെ 23 ഏക്കര്‍ ഭൂമി. ഇവിടെ ഇപ്പോള്‍ എട്ടുനിലകെട്ടിടത്തിന് പണിതുടങ്ങിയപ്പോഴാണഅ മണ്ടന്മാരായ ജനം സത്യം അറിയുന്നതത്. ഇന്റെലിജന്‍സ് നല്കിയ സുരക്ഷാ റിപ്പോര്‍ട്ട് തള്ളിയതിനുശേഷമാണ് കച്ചവടം നടന്നതെന്നത് വളരെ ഗൗരവമുള്ളതാകുന്നു.
ഈ വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ നമ്മുടെ സാക്ഷാല്‍ സുബ്രഹ്മണ്യം സ്വാമി "പ്പെടുത്തിയിരുന്നു". അദ്ദേഹം അത് കണ്ടഭാവം പോലും നടിച്ചില്ല. ഡല്‍ഹിയില്‍ അശോക് പാര്‍ക്കിനും റോത്തക്ക് റോഡിന് സമീപത്തും ഡി.എല്‍.എഫ് കാപ്പിറ്റല്‍ ഗ്രീന്‍സ് എന്ന പേരില്‍ 38 ഏക്കറില്‍ പണിയുന്നുണ്ട്. ഇതെല്ലാം ചുളുവിലയ്ക്കാണ് വധേര അടിച്ചെടുത്തത്. ഡല്‍ഹിയുടെ കെട്ടിട നിയമങ്ങള്‍ക്ക് അടിസ്ഥാനമിട്ട് അല്‍ഫോണ്‍സ് കണ്ണന്താനം പോലും ഇതൊക്കെ കോട്ടാല്‍ മൂക്കത്ത് വിരല്‍ വയക്കും.
വധേരയുടെ നേതൃത്വത്തിലും, ഉടമസ്ഥതയിലും ഭൂമി കച്ചവടം നടത്തുന്ന ചില കമ്പനികളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നത് ദയവുണ്ടായി വായിക്കണം.
സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ്ലിമിറ്റഡ്, ബ്ലൂബ്രീസ് ട്രെയ്ഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്, സ്കൈലൈറ്റ് റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, റിയല്‍ എര്‍ത്ത് എസ്റ്റേയ്റ്റ് പ്രൈവറ്റ്ലിമിറ്റഡ്, നോര്‍ത്ത് ഇന്ത്യാ ഐറ്റി പാര്‍ക്ക് ലിമിറ്റഡ്, ലംബോദര്‍ ആര്‍ട്ട് എന്റെര്‍പ്രൈസസ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ്, ലൈഫ് ലൈന്‍ അപ്രോടെക്ക് പ്രൈവറ്റ്ലിമിറ്റഡ്, ഗ്രീന്‍ വേവ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ്, റൈറ്റ് ലൈന്‍ അപ്രോ പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചര്‍ ഇന്‍ഫാ അഗ്രോപ്രൈവറ്റ് ലിമിറ്റഡ്, ബെസ്റ്റ് സീസണ്‍സ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ്, പ്രൈം ടൈം അഗ്രോ പ്രൈവറ്റ് ലിമിറ്റഡ്. ആസ്പിന്‍ വാള്(കൊച്ചി) മൂന്നാര്‍, ആറന്മുള എന്നീ സ്ഥലങ്ങളില്‍ വധേര ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തില്‍ ഒപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനൊക്കെ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ല എന്നാരും പറഞ്ഞേക്കരുത്.
എന്തായാലും കോണ്‍ഗ്രസ് പങ്കാളിയല്ലാത്ത ഒരു ഗവണ്മെന്റ് എന്നാല്‍ നമ്മുടെ വധേരഗാന്ധി തിഹാര്‍ ജയിലില്‍ കയറും എന്ന കാര്യത്തില്‍ ഏതാണ്ടൊരു തീരുമാനമായതായാണ് ഡല്‍ഹിയിലെ പിന്നാമ്പുറസംസാരം.
ഇനിയെങ്ങാനും രാഹുല്‍ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യം മേല്‍പ്പടി വിവരിച്ച കമ്പനികള്‍ തീരുമാനിക്കും. പാവം ഇന്ത്യയിലെ വോട്ടര്‍മാര്‍.
സാമൂഹ്യപാഠം
ആന്റോ ആന്റണിയെ പി.സി.ജോര്‍ജിന് ഇഷ്ടമല്ലാത്തതിന്റെ ഗുട്ടന്‍സ് ഇപ്പം പിടികിട്ടിയോ?