Image

ക്യാന്‍വാസ്‌ (കവിത: ഗീത രാജന്‍)

Published on 01 May, 2014
ക്യാന്‍വാസ്‌ (കവിത: ഗീത രാജന്‍)
വര്‍ണ്ണങ്ങള്‍ നിറച്ച ക്യാന്‍വാസില്‍
നിന്നും പറന്നു പോകുന്നുണ്ട്‌
സ്വാതന്ത്ര്യത്തിന്റെ ആകാശത്തില്‍
ഇണയെ തേടിയൊരു പക്ഷി...!!

ഇറങ്ങി നടന്ന മരം തിരയുന്നു
ഇര്‌പ്പം നിറഞ്ഞ മണ്ണ്‌
ആഴ്‌ത്തിലോടിയ വേരുകളെ
പച്ചപ്പ്‌ നിറഞ്ഞ കുപ്പായത്തെ...!!

ഞെട്ടിയുണര്‍ന്ന പുഴ
കണ്ട ദിക്കിലേക്ക്‌ ഒഴുകി തുടങ്ങി..
കടലിന്റെ മണം പിടിച്ചു
'അല്ല പിന്നെ... ഈ കാന്‍വാസില്‍
ഒതുക്കി നിര്‍ത്താന്‍ ഞങ്ങള്‍
എന്താ നിന്റെ ചായകൂട്ടോ?`
എന്നൊരു ചോദ്യവും...!!

ഒഴിഞ്ഞു തീര്‍ന്ന ക്യാന്‍വാസില്‍
ചായക്കൂട്ടുകള്‍ തേടി ഞാനും
നിറങ്ങളില്ലാതെ നീയും
വരകളില്ലത്ത ചിത്രം പോലെ!!
ക്യാന്‍വാസ്‌ (കവിത: ഗീത രാജന്‍)
Join WhatsApp News
vaayanakkaaran 2014-05-01 18:13:35
ഗീതയുടെ തൂലികത്തുമ്പിൽ നിന്നും 
ഒന്നൊന്നായിറങ്ങിവരുന്നുണ്ട് 
ഭാവനയുടെ ഭംഗിയാർന്ന
ഒറ്റപ്പെടലിൻ കവിതകൾ.

വേറിട്ട ചായങ്ങൾ നിറച്ച്  
വേറൊരു മൂശയിൽ വാർത്തിട്ട 
നവം നവം  കവിതകളാലെ 
നിറയട്ടെയെൻ മാനസം.
വിദ്യാധരൻ 2014-05-02 07:00:01
ഇത്ര മനോഹരമായ ഒരു കവിത രചിക്കുവാൻ ആരുടെ ക്യാന്വാസിലെ ചിത്രമാണോ കവയിത്രിയെ പ്രേരിപ്പിച്ചത്? പേരരിഞ്ഞില്ലെങ്കിലും വായനക്കാരന്റെ മനസ്സിലേക്ക് ക്യാൻവാസിൽ നിന്ന് അനന്തമായ വിഹായസ്സിൽ സ്വാതന്ത്ര്യം തേടുന്ന പക്ഷിയേയും, ഇറങ്ങി നടന്നു തന്റെ കാലുകളാവുന്ന വേരിലൂടെ ഈർപ്പം തിരയുന്ന മരത്തെയും , കടലിന്റെ മണം പടിച്ചു ഒഴുകുന്ന പുഴയും പകർത്താൻ കഴിഞ്ഞിരിക്കുന്നു എന്നതിൽ തർക്കം ഇല്ല! ഇവിടെ ചിത്രകാരനും കവയിത്രിയും അഭിനന്ദനം അർഹിക്കുന്നു. അനുവാചകർക്കും ഇതുപോലെ വരക്കണം എന്ന് എഴുതണം എന്നും തോന്നലുകൾ ഉണ്ട് പക്ഷെ ടാഗോർ പറഞ്ഞതുപോലെ, "പറയണം എന്നുണ്ടെന്നാൽ അഹിന് പദം വരുന്നില്ലല്ലോ പ്രാണൻ ഉറക്കെ കേണീടുന്നു പ്രഭോ! പരാജിതിനലയിൽ"
jose kadapuram 2014-05-02 08:09:42
I NEVER READ SUCH A BEATIFUL POEM LIKE CANVAS IN THESE DAYS "BHAVANA CHIRAKU VIDARTHUNNATHU" CONGRATULATIONS!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക