MediaAppUSA

കെഎസ്ആര്‍ടിസി സ്ഥാപിച്ച സാള്‍ട്ടര്‍ സായിപ്പും ലിവര്‍പൂളിലെ അലന്‍ സായിപ്പും

ടോം ജോസ് തടിയംപാട്, യു.കെ Published on 02 May, 2014
കെഎസ്ആര്‍ടിസി സ്ഥാപിച്ച സാള്‍ട്ടര്‍ സായിപ്പും ലിവര്‍പൂളിലെ അലന്‍ സായിപ്പും
വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്കു പോരാന്‍ തുടങ്ങുമ്പോള്‍ ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പ് മാനേജറും എഞ്ചിനീയറിങ്ങ് ബിരുദധാരിയും ആയ അലന്‍ ഫുള്‍ക്‌നെര്‍ ബസ് കഴുകുന്നത് കണ്ട് ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു. അലന്‍ നീ എന്താണ് ബസ് കഴുകുന്നത്. അലന്‍ പറഞ്ഞു ഈ ബസ് ഇപ്പോള്‍ റോഡില്‍ പോകേണ്ടതാണ് ഇതു മുഴുവന്‍ ചെളി ആയതുകൊണ്ട് ഞാന്‍ കഴുകുന്നു എന്ന് പറഞ്ഞു. സാധാരണ ബസ് കഴുകി ഓയിലും ഒക്കെ നോക്കുന്ന ജോലി ചെയ്യുന്നവര്‍ വരുന്നത് രാത്രിയോടു കൂടിയാണ് അതിനു മുമ്പ് ഈ ബസ് പുറത്തു പോകേണ്ടി വന്നത് കൊണ്ട് മാനേജര്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആ ജോലി ചെയ്യുന്നു. ഞാന്‍ നിന്റെ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്തിനാണഅ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു നിന്നെ പോലെ ഉള്ള ഒരാളാണ് എന്റെ നാട്ടില്‍ ആദ്യമായി ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് തുടങ്ങിയത്. അയാളുടെ പേര് ഇജി സാള്‍ട്ടര്‍ എന്നായിരുന്നു എന്ന് പറഞ്ഞു. പിന്നെ കോരളത്തിലെ കെഎസ്ആര്‍ടിസിയുടെ ചരിത്രം അലന് പറഞ്ഞു കൊടുത്തു.

ഈ അലനോട് പറഞ്ഞ ചരിത്രം ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മനോരമയില്‍ വായിച്ചതാണ്. തിരുവിതാംകൂറില്‍ സര്‍ക്കാരിന്റെ കീഴില്‍ ബസ് സര്‍വ്വീസ് തുടങ്ങാന്‍ 1937 ല്‍ ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവ് തീരുമാനിച്ചു. അതിനു വേണ്ടി ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ്ങ് സൂപ്രണ്ട് ആയിരുന്ന ഇജി സാള്‍ട്ടറെ നാട്ടില്‍ വരുത്തി അതിന്റെ ചുമതല ഏല്‍പിച്ചു. അതിനു വേണ്ടി ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത അറുപതു കോമറ്റ് ഷാസിയില്‍ ആയിരുന്നു. താംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിര്‍മ്മിച്ചത്. ബോഡി നിര്‍മ്മാണത്തിനും നേതൃത്വം കൊടുത്തതും സാള്‍ട്ടര്‍ തന്നെ ആയിരുന്നു.

1938 ഫെബ്രുവരി 20ന് ശ്രീ.ചിത്തിര തിരുന്നാള്‍  മഹാരാജാവ് സംസ്ഥാന മോട്ടോര്‍ സര്‍വ്വീസ് ഉത്ഘാടനം ചെയ്തു. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാര്‍. സാള്‍ട്ടര്‍ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവര്‍. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാര്‍ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകര്‍ഷകമായ കാഴ്ചയായിരുന്നു.
ബസ് സര്‍വ്വീസിന് ആരംഭിച്ചു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ സാള്‍ട്ടര്‍ രാജാവ് മുടക്കിയ പണം തിരികെ കൊടുക്കുകയും ബസ് സര്‍വ്വീസ് ലാഭത്തില്‍ ആക്കുകയും ചെയ്തു എന്നാണ് മനോരമ പറഞ്ഞിരുന്നത്. ഗതാഗതവകുപ്പിന്റെ സൂപ്രണ്ടന്റ് ആയി അവരോധിക്കപ്പെട്ട സാള്‍ട്ടര്‍ രാവിലെ ഓഫീസില്‍ എത്തി തന്റെ ഓഫീസ് ജോലികള്‍ കഴിഞ്ഞാല്‍ പിന്നെ നേരെ പോകുന്നത് വര്‍ക്ക് ഷോപ്പിലേക്ക് ആയിരുന്നു. അവിടെ വേണ്ടത്ര പരിചയ സമ്പന്നര്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് വേണ്ട നിര്‍ദ്ദേശം കൊടുത്തശേഷം തന്റെ കാറും കൊണ്ട് ബസ് ഓടുന്ന വഴിയിലൂടെ പോയി അവിടുത്തെ യാത്രക്കാരെ നേരില്‍ കണ്ടു അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാള്‍ട്ടര്‍ ശ്രമിച്ചിരുന്നു. അതുപോലെ ഒഴിവു സമയം വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളികളെ പഠിപ്പിക്കുന്നതിന് വേണ്ടി അവരോട് ഒപ്പം ജോലി ചെയ്യുന്ന സാള്‍ട്ടറെ ആണ് ജനം കണ്ടിരുന്നത്.

ഏതു തൊഴിലിനും മഹിമ നല്‍കുന്ന ഒരു സമൂഹത്തില്‍ ആണെങ്കിലെ ഇത്തരം അലന്‍മാരെയും സാള്‍ട്ടര്‍മാരെയും നമുക്ക് കാണാന്‍ കഴിയൂ. ഓഫീസിലെ നിലത്തു കിടക്കുന്ന ഒരു ചെറിയ തുണ്ട് പേപ്പര്‍ എടുക്കാന്‍ പോലും ജന്മിയെ പോലെ പിയൂണിനെ വിളിക്കുന്ന ഓഫീസര്‍മാരുള്ള നമ്മുടെ നാട്ടില്‍ പിയൂണും പേര്‍സ്ണല്‍ ഡ്രൈവറും ഇല്ലാതെ ജോലി ചെയ്യുന്ന ഈ നാട്ടിലെ തൊഴില്‍ സംസ്‌കാരം എന്ന് എത്തിചേരുവോ ആവോ. അങ്ങനെ വന്നാല്‍ നമ്മുടെ പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം എന്നേ ലാഭത്തില്‍ ആയേനെ.


കെഎസ്ആര്‍ടിസി സ്ഥാപിച്ച സാള്‍ട്ടര്‍ സായിപ്പും ലിവര്‍പൂളിലെ അലന്‍ സായിപ്പും
Vaikom Madhu 2014-05-30 07:53:12
Very good article. Tom seems to have a nose for news and know how to present in a way that appeals to the ready.

thanks
Go aheazd tom
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക