Image

വിശുദ്ധരാക്കപ്പെട്ട മാര്‍പാപ്പമാര്‍- ബ്ലെസന്‍ ഹൂസ്റ്റണ്‍

ബ്ലെസന്‍ ഹൂസ്റ്റണ്‍ Published on 12 May, 2014
വിശുദ്ധരാക്കപ്പെട്ട മാര്‍പാപ്പമാര്‍- ബ്ലെസന്‍ ഹൂസ്റ്റണ്‍
കത്തോലിക്കാസഭാ ഈയടുത്ത സമയത്ത് സഭയുടെ പരമാദ്ധ്യക്ഷന്മാരായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പ്പാപ്പയേയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയേയും വിശുദ്ധരായി പ്രഖ്യാപിക്കുകയുണ്ടായി. വളരെയേറെ വാര്‍ത്താ പ്രാധാന്യം ഈ പ്രഖ്യാപന ചടങ്ങിന് ലഭിക്കുകയുണ്ടായിയെന്നതാണ് ഒരു പ്രത്യേകത. പത്ത് ലക്ഷത്തില്‍ കൂടുതലാളുകള്‍ നേരിട്ടും അതിന്റെ അഞ്ച് ഇരട്ടിയിലധികം ആളുക ള്‍ ദൃശ്യമാധ്യമങ്ങളില്‍ കൂടിയും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചുയെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സഭ വിശുദ്ധരെ പ്രഖ്യാപിക്കുന്ന ചടങ്ങിന് വിശ്വാസികള്‍ സമൂഹം വത്തിക്കാനില്‍ എത്താറുണ്ടെങ്കിലും ഇത്രയും ആളുകള്‍ പങ്കെടുക്കുന്നത് ഇതുപോലെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്.

ഈ നൂറ്റാണ്ടില്‍ സഭയെ നയിച്ച രണ്ട് മാര്‍പ്പാപ്പമാരായിരുന്നു ഇരുവരുമെന്നത് മാത്രമല്ല ലോകം മുഴുവന്‍ അവര്‍ സ്വാധീനം ചെലുത്തിവരുമായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ജീവിത വിശുദ്ധ ഏറെ സ്വാധീനിച്ചതുകൊണ്ടായിരുന്നു ജോണ്‍പോണ്‍ ഒന്നാമന്‍ തന്റെ നാമത്തിന്റെ ആദ്യം ജോണ്‍ എന്ന് സ്വീകരിച്ചത്. രണ്ടാമത്തെ നാമം പോള്‍ ആറാമനില്‍ നിന്നാണ് ജോണ്‍പോള്‍ ഒന്നാമന്‍ സ്വീകരിച്ചത്. ജോണ്‍പോള്‍ ഒന്നാമന്‍ അങ്ങനെ രണ്ട് മുന്‍ മാര്‍പ്പാപ്പമാരുടെ പേരുകളാണ് സ്വീകരിച്ചത്. സഭയുടെ ചരിത്രത്തില്‍ ആദ്യമാണ് ഒരു മാര്‍പ്പാപ്പ രണ്ട് പേരുകള്‍ സ്വീകരിക്കുന്നത്.
വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയ വ്യക്തിയാണ് ജോ ണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2005 ലാണ് അദ്ദേഹം ഇഹലോകവാസം വെടിയുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത് സഭയുടെ കീഴ്‌വഴക്കങ്ങള്‍ മറികടന്നാണെന്ന് സഭക്കകത്ത് വിമര്‍ശനം ഉയര്‍ന്നു വരികയുണ്ടായിയെന്നതും ഇത്ര തരിക്കു പിടിച്ച് നടപടിക്രമങ്ങള്‍ നടത്തേണ്ട ആവശ്യമില്ലായിരുന്നുയെന്ന വിമര്‍ശനം സഭയെ പ്രതികൂട്ടിലാക്കിയെന്ന് പറയാം. ജോണ്‍പോള്‍ രണ്ടാമന്റെ നടപടിക്രമങ്ങളില്‍ തിരക്കുകാട്ടിയെങ്കിലും ആ ക്രമങ്ങളിലൊന്നും യാതൊരു മാറ്റവും വരുത്താതെ തന്നെയാണ് വിശുദ്ധപദവിയിലേ ക്ക് ജോണ്‍പോള്‍ രണ്ടാമനെ ഉ യര്‍ത്തിയതെന്നാണ് ഈ വിമര്‍ശനത്തെ കുറിച്ചുള്ള സഭയുടെ വിശദീകരണം. പ്രാദേശിക കാര്യാലയങ്ങളിലും വത്തിക്കാന്റെ വി ശുദ്ധരെ വാഴിക്കുന്ന കാര്യാലയത്തിലും എഴുത്തുകുത്തുകള്‍ വച്ചു താമസിപ്പിച്ചില്ലായെന്നതാ ണ് അതിലൊന്ന്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അപ്പഴപ്പോള്‍ എത്തിക്കുന്നിടങ്ങളില്‍ എത്തിക്കുന്നത് താമസം വരുത്താതെ നടത്തിയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കത്തോലിക്ക സഭ ഒരു വ്യക്തിയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നത് പ്രത്യേക നടപടിക്രമങ്ങളില്‍ കൂടി മാത്രമാണ്. ഒരു വ്യക്തിയുടെ മരണശേഷം മാത്രമെ സഭ വിശുദ്ധ നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കൂ. ഇതിനെ കാനോനികമായ നടപടിക്രമങ്ങള്‍ എന്നാണ് പറയുന്നത്. ഒരു വ്യക്തിയെ കാനോനികമായി പലഘട്ടങ്ങള്‍ കഴിഞ്ഞിട്ടാണ് വിശുദ്ധപദവിയിലേക്ക് ഉ യര്‍ത്തുന്നത്. ദൈവദാസന്‍, ധ ന്യര്‍, വാഴ്ത്തപ്പെട്ടവര്‍ എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞെങ്കില്‍ മാത്രമെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ ത്തുകയുള്ളൂ. ഓരോ ഘട്ടത്തിലും അവരുടെ മാധ്യസ്ഥതയില്‍ അത്ഭുതപ്രവര്‍ത്തികള്‍ നടന്നിരിക്കണമെന്നുണ്ട്.

ആദ്യമായി ഒരു വ്യക്തിയെ നാമകരണ നടപടികള്‍ക്ക് പരിഗണിക്കുംമുമ്പ് ആ വ്യക്തിയുടെ ദൈവീക സാന്നിധ്യം പ്രാദേശികസഭയില്‍ ചര്‍ച്ചചെയ്യപ്പെടും. ആ വ്യക്തിയില്‍ കൂടി അനേകര്‍ക്ക് ആശ്വാസപ്രവര്‍ത്തനങ്ങളും അത്ഭുത പ്രവര്‍ത്തനങ്ങളും മ റ്റും നടന്നിരിക്കും. ഇത് പ്രാദേശികസഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ പ്രാദേശികമെത്രാന് പല ഭാഗങ്ങളില്‍നിന്നും വിശുദ്ധപദവിയിലേക്ക് ആ വ്യക്തിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷകളും മറ്റും സമര്‍പ്പിക്കും. ഇതിനെ തുടര്‍ന്ന് പ്രാദേശിക മെത്രാന്‍ ആ വ്യക്തിയുടെ ആത്മീയ ജീവിതത്തെക്കുറിച്ചും സഭാജീവിതത്തെക്കുറിച്ചും വിശദമായി പഠിക്കും. അതിനുശേഷം ആ വ്യക്തി യോഗ്യനാണെന്ന് മെത്രാന്‍ കണ്ടാല്‍ മെത്രാന്റെ നേതൃത്വത്തില്‍ രൂപതയില്‍ ദൈവശാസ്ത്രജ്ഞരടങ്ങിയ ഒരു സംഘം റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് മെത്രാന്‍ വത്തിക്കാനിലെ വിശുദ്ധര്‍ ക്കായുള്ള കാര്യാലയത്തില്‍ സമര്‍പ്പിക്കും.

ഈ കാര്യാലയത്തെ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദാ കോഡ് ഓഫ് സെന്റ് എന്നാണ് വിളിക്കുന്നത്. ഈ കാര്യാലയത്തിന്റെ ചുമതല ഒരു കര്‍ദ്ദിനാളിനായിരിക്കും. ഇതില്‍ കര്‍ദ്ദിനാള്‍ കൂടാതെ മെത്രാന്മാരും വൈദീകരും ദൈവശാസ്ത്രജ്ഞരുമടങ്ങിയിരിക്കും. കാര്യാലയം പ്രാദേശിക രൂപതാമെത്രാന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ചു റിപ്പോര്‍ട്ട് വിശദമായി പഠിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തശേഷം സഭയുടെ തലവനായ മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിക്കും. മാര്‍പാപ്പ റിപ്പോര്‍ട്ട് വായിച്ചശേഷം ആ വ്യക്തിയെ ദൈവദാസപദവിയിലേക്ക് ഉയര്‍ത്തും. അടുത്ത ഘട്ടം നാമകരണ കോടതി സ്ഥാപിക്കുകയെന്നതാണ്. ഈ കോടതിയില്‍ ദൈവശാസ്ത്രജ്ഞരും വൈദീകരുമാണ് ഉണ്ടാകുന്നത്. നാമകരണ കോടതി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുഴിമാടം തുറന്ന് ആ വ്യക്തിയുടെ ശരീരാവശിഷ്ടങ്ങള്‍ ആ വ്യക്തിയു ടെ തന്നെയാണെന്ന് വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തും.

അതിനുശേഷം ആ ശരീരാവശിഷ്ടങ്ങള്‍ പ്രത്യേകം തയ്യാറാക്കുന്ന കല്ലറയില്‍ സംസ്‌ക്കരിക്കും. പിന്നീട് ആ വ്യക്തിയുടെ മാധ്യസ്ഥതയില്‍ ഒരത്ഭുത പ്ര വര്‍ത്തികളെങ്കിലും നടന്നു കഴിഞ്ഞാല്‍ അത് നാമകരണ കോടതിയില്‍ സമര്‍പ്പിക്കും. നാമകരണ കോടതിയില്‍ ഡോക്ടര്‍മാര്‍ അതിനെ കുറിച്ച് ശാസ്ത്രീയമാ യി പഠിക്കും. ഇതിനായി സഭക്കു പുറത്തുള്ള വിദഗ്ദ്ധരുടെ സേവനവും ആവശ്യപ്പെടും. സുതാര്യത വരുത്തുന്നതിനുവേണ്ടിയാണ്. ഇങ്ങനെ വിദഗ്ദ്ധരടങ്ങിയ സംഘം പരിശോധിച്ച് പഠിച്ച് അ ത് ശരിയാണെന്ന് കണ്ടാല്‍ ആ റി പ്പോര്‍ട്ട് വത്തിക്കാനിലെ കാര്യാലയത്തില്‍ സമര്‍പ്പിക്കും. കാര്യാലയം ഈ റിപ്പോര്‍ട്ട് വിശദമായി പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. വളരെ സൂ ക്ഷ്മമായി വിലയിരുത്തിയ റിപ്പോര്‍ട്ട് കാര്യാലയത്തിന്റെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിക്കും. ഇത് വായിച്ചശേഷം മാര്‍പ്പാപ്പ ആ റിപ്പോര്‍ട്ടില്‍ ഒപ്പുവച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയെ ധന്യരായി പ്രഖ്യാപിക്കും.

അതിനുശേഷം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതാണ് അടുത്ത ഘട്ടം. ധന്യരാക്കുന്നതുപോലെ എല്ലാ നടപടികളും വാഴ്ത്തപ്പെട്ടവരാക്കുന്നതിനുമുണ്ട്. ധന്യരാക്കിയശേഷം വാഴ് ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനും അത്ഭുത പ്രവര്‍ത്തികള്‍ ഉണ്ടാക്കേണ്ടതായിട്ടുണ്ട് ഡോക്ടര്‍മാരുടെ നടപടിക്രമങ്ങളും റിപ്പോര്‍ട്ടുകളില്‍മേല്‍ ചര്‍ച്ചകളും മറ്റും നടന്നശേഷം മാര്‍പ്പാപ്പയ് ക്കു മുന്‍പാകെ കാര്യാലയത്തി ന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ സമര്‍പ്പിക്കും. വാഴ്ത്തപ്പെട്ടവരാക്കണമെന്ന കര്‍ദ്ദിനാളിന്റെ റി പ്പോര്‍ട്ട് സമര്‍പ്പണവേളയില്‍ മാര്‍പ്പാപ്പ അദ്ദേഹത്തോട് അതെക്കുറിച്ച് വളരെ ഗഹനമായ രീതിയില്‍ തന്നെ അന്വേഷിക്കും. മാര്‍പ്പാപ്പ റിപ്പോര്‍ട്ട് പഠിച്ചശേഷം അതിന്റെ ഒപ്പുവയ്ക്കുന്നതോടെ ആ വ്യക്തിയെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും.

                                                                    (തുടരും)


blessonhouston@gmail


വിശുദ്ധരാക്കപ്പെട്ട മാര്‍പാപ്പമാര്‍- ബ്ലെസന്‍ ഹൂസ്റ്റണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക