Image

പ്രകൃതിയും കുഞ്ഞിലയും (ശ്രീപാര്‍വതി)

Published on 10 May, 2014
പ്രകൃതിയും കുഞ്ഞിലയും (ശ്രീപാര്‍വതി)
അവര്‍ പറയുന്നു പ്രകൃതിയെ കുറിച്ച്‌ നന്നായി അറിയുന്നത്‌ ഗവേഷകര്‍ക്കാണെന്ന്‌.

ആര്‍ക്കാണ്‌, പ്രകൃതിയെ കുറിച്ച്‌ ഇത്ര ആഴത്തില്‍ അറിയുന്നത്‌? നിഗൂഢവും ആനന്ദദായകവുമായ പ്രകൃതിയുടെ ഉള്ളിലേയ്‌ക്ക്‌ ആരൊക്കെ നിരന്തരമായി യാത്ര നടത്തുന്നു?

എന്റെ ഹൃദയം മൃദുലമായി മിടിക്കുന്നു, ചിലപ്പോഴൊക്കെ അതെനിക്കു കേള്‍ക്കാനാകുന്നുണ്ട്‌. ഓരോ മിടിപ്പിലും ഉള്ളറിയുന്ന വായുവിന്‍റെ ചേതന എന്നെ ഉത്സാഹിയാക്കുന്നു. വായുവിന്‍റെ തന്ത്രികള്‍ ഓരോ അണുവിലും നിറയുമ്പോള്‍ തിങ്ങി നിറയുന്ന പ്രകൃതിയുടെ അറിവ്‌.

ഒറ്റയ്‌ക്ക്‌ അവിടെ പാറപ്പുറത്തിരിക്കുമ്പോള്‍ ഞാനാലോചിക്കുകയായിരുന്നു. ഒരു നിമിഷത്തില്‍ എത്ര നിശ്വാസങ്ങളാണ്‌, ഞാനറിയാതെ...
എന്തൊക്കെയറിയാമെന്ന്‌ ഞാനഹങ്കരിക്കുന്നോ അതിലുമെത്രയോ വലിയ അറിവുകളുണ്ടെന്ന്‌ ഈ ശ്വാസം എന്നെ ഓര്‍മ്മപ്പെടുത്തുന്നു.

തര്‍ക്കങ്ങള്‍ക്കിടയില്‍ ഒരിക്കലെങ്കിലും നീയെന്നെ ശ്രദ്ധിക്കൂ, പ്രകൃതിയെ തിരിച്ചറിയൂ എന്ന്‌ ഓരോ വായുകണങ്ങളും ആവര്‍ത്തിക്കുന്നതു പോലെ. നിഗൂഡമായ ആനന്ദം വന്ന്‌ പൊതിയുന്നു. പ്രകൃതിയുടെ ഗന്ധം ചുറ്റില്‍ നിന്നും തിങ്ങി കൂടുന്നു. അവസാനം ഞാനെപ്പൊഴോ ഒരിലയായി ഒരു കുഞ്ഞു കാറ്റില്‍ അലയടിച്ചുയര്‍ന്ന്‌ മരക്കൊമ്പില്‍ പറ്റിപ്പിടിച്ചിരുന്നു. ഇപ്പോള്‍ എനിക്ക്‌ സ്‌പന്ദനമറിയാം, നിശ്വാസങ്ങള്‍ അറിയാം. പ്രകൃതിയുടെ ഓരോ നിഗൂഡതകളുമറിയാം.

ഞാനൊരു ഇലയല്ലേ... ലോകം മുഴുവന്‍ എന്നിലൊതുക്കിയ ഒരു കുഞ്ഞില.
പ്രകൃതിയും കുഞ്ഞിലയും (ശ്രീപാര്‍വതി)
Join WhatsApp News
vaayanakkaaran 2014-05-16 18:38:28
To see a World in a Grain of Sand
And a Heaven in a Wild Flower,
Hold Infinity in the palm of your hand 
And Eternity in an hour.  (William Blake)
വിദ്യാധരൻ 2014-05-19 09:20:24
" ഈ പ്രപഞ്ചത്തെ ഒരു മണൽത്തരിയിലും, സ്വർഗ്ഗത്തെ കാട്ടുപൂവിലും, അനന്തത കൈ കുംമ്പിളിലും, നിത്യതയെ ഒരു മണിക്കൂറിലും കാണുവാൻ "അനന്തം അജ്ഞാതം അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ട് ഒരിടത്തിരുന്ന് നോക്കുന്ന മർത്ത്യൻ കഥഎന്ത് കാണ്മൂ?"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക