Image

വിദ്വാനും പരവീഡയും മുങ്ങിക്കുളിക്കുന്ന കേരളമദ്യനയം- (മദ്യത്തെപറ്റി ചില ചിന്തകള്‍-ഏബ്രഹാംതെക്കേമുറി)

ഏബ്രഹാംതെക്കേമുറി Published on 13 May, 2014
വിദ്വാനും പരവീഡയും മുങ്ങിക്കുളിക്കുന്ന കേരളമദ്യനയം- (മദ്യത്തെപറ്റി ചില ചിന്തകള്‍-ഏബ്രഹാംതെക്കേമുറി)
'യുക്ത്യനുസാരമൗഷധം അന്യഥാവിഷം' (മര്യാദയ്ക്കായാല്‍മ രുന്ന്; അല്ലെങ്കില്‍ വിഷം) മെന്നതാണ് മദ്യപാനത്തെപ്പറ്റിയുള്ള ആയുര്‍വേദപ്രമാണം. മദ്യപാനം ചെയ്യാത്തവര്‍ വളരെ വിരളം.

എന്നാല്‍ മദ്യപിക്കുമെന്ന്‌ സത്യം പറയുന്നവനെ എന്തോ നീചനായി മുദ്രയടിക്കുന്ന സമൂഹം. മദ്യപാനം എങ്ങനെ പാപമായി? യാതൊരു തെളിവുകളുമില്ല. ആരൊക്കെയോ എന്തൊക്കെയോ ഏച്ചുകെട്ടി കാലാകാലങ്ങളിലെ നേതാക്കന്മാരായി പേരെടുത്തുവെന്നതിലുപരി, ഇന്നും ഇതേതത്വം കൊണ്ട് ഒരുവിഭാഗം മതപൗരോഹിത്യ സ്ഥാനങ്ങളില്‍ ഉപജീവനം തുടരുന്നുവെന്നതല്ലാതെ മനുഷ്യനോ ലോകത്തിനോ യാതൊരുവിധ വ്യതിയാനവും വരുത്താന്‍ കഴിഞ്ഞിട്ടില്ല.

ഇന്ന്‌ ലോകത്ത്‌ വസിക്കുന്ന സകല മനുഷ്യരും തുടര്‍ച്ചയായി മുപ്പതുദിവസം മദ്യപിച്ചാല്‍ തീരാത്ത വിധം മദ്യം ഈ ലോകത്ത് ഇപ്പോള്‍ സ്‌റ്റോക്കുണ്ട് . ഇന്നത്തെ മനുഷ്യന്‍ 28% മദ്യനിര്‍മ്മിതി മുതല്‍ അതിനോടനുബന്ധപ്പെട്ടുള്ള മേഖലയിലാണ്‌ തൊഴില്‍ചെയ്ത് ഉപജീവനം കണ്ടെത്തുന്നതു്.

          'മദ്യവും മങ്കയും മര്‍ത്യന്'ന്നു പാടിയ ഷേക്‌സ്പിയര്‍ കൃതികളാണ് ഇന്നും പാഠശാലയിലെ ഉന്നതബിരുദ പഠനപുസ്തകം. അടിസ്ഥാനകാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലാതെ അന്തരീക്ഷത്തോട് മുഷ്ടിയുദ്ധം നടത്തുന്ന മതപ്രമാണിമാര്‍ എല്ലായിടത്തുമുണ്ട്. ചില മുസ്‌ളീംരാജ്യങ്ങള്‍ മദ്യം നിഷിദ്ധമായി പ്രഖ്യാപിച്ചിട്ടുെണ്ടങ്കിലും ഒഴിവുദിവസങ്ങളില്‍ അതിര്‍ക്കപ്പുറംകടന്ന് മദ്യപിച്ചിട്ടുവരുന്ന മുസ്‌ളീങ്ങളാണേറെ ആ നാടിന്റെ പൗരന്മാര്‍.

         ഈ ലോകത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയ ഒരൊറ്റ ക്രൈസ്തവരാജ്യം പോലുമില്ല. വത്തിക്കാനിരിക്കുന്ന ഇറ്റലിയിലോ, ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ ഭരിച്ച ജര്‍മ്മനിയിലോ മദ്യം നിരോധിച്ചോ? ഖുറാന്‍ മാത്രമേമദ്യം നിഷിദ്ധമായി മുദ്രയിട്ടുള്ളു. അത് ഖുറാന്‍ എഴുതപ്പെട്ട സാഹചര്യവും, നബി അഭിമുഖീകരിച്ച അന്നത്തെ ജനതയുടെ അരക്ഷിതാവസ്ഥയും ഖുറാന്‍ തന്നെ വ്യക്തമായി പറയുന്നുണ്ട്.

മദ്യം എന്ന രണ്ടക്ഷരത്തിന്റെ മുനയില്‍ സിദ്ധാന്തങ്ങള്‍ ഉരുത്തിരിഞ്ഞ രാഷ്ട്രമാണ് ഇന്ത്യ. ഗാന്ധി പറഞ്ഞു. മദ്യപാനം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നശിപ്പിക്കും. അതു കേള്‍ക്കാന്‍ സ്വന്തമകന്‍പോലും കൂട്ടാക്കിയില്ല. ശ്രീനാരായണഗുരുവും സ്വന്തജനങ്ങളോട് പറഞ്ഞു. 'ചെത്തരുത്, കുടിക്കരുത്, വില്‍ക്കരുത്'. അക്കാലത്ത് മറ്റു പലവഴികളും ഉപജീവനത്തിനുണ്ടണ്‍ായിരുന്നു. അതുകൊണ്ട് ഈ പണിവേണ്ടെയന്നുള്ള അര്‍ത്ഥത്തിലായിരിക്കാം. എന്നിട്ട്‌ വല്ലവരും കേട്ടുവോ?

ഇന്ന്‌ കേരളത്തിലാണ് മദ്യവര്‍ജ്ജനത്തിന്റെയും മദ്യനിരോധനത്തിന്റെയും വഴിയില്‍ ഏറ്റവും പ്രാചീനമായ തമ്മിത്തല്ലുകള്‍ അരങ്ങേറുന്നത്.  കേരളത്തില്‍ മാത്രമുള്ള തെങ്ങുംകള്ളും ചെത്തുതൊഴിലും നഷ്ടപ്പെടുത്തുന്നതുകൊണ്ട് ഗാന്ധിജിയ്‌ക്കോ ഉത്തരേന്ത്യനോ ഒന്നും സംഭവിക്കാനില്ലായിരുന്നു.

1978 മുതലാണ് കേരളത്തിലെ മദ്യനവീകരണം തുടങ്ങിയത്. അറുപതിനായിരത്തോളം ചെത്തുതൊഴിലാളികള്‍ക്ക് കുറേശേയായി തൊഴിലുകള്‍ നഷ്ടപ്പെടുത്തിക്കൊണ്ട് 'പട്ടച്ചാരായം' രംഗം പിടിച്ചടക്കി. ഈഴവന്റെ കുലത്തൊഴിലിനെ മുതലെടുത്ത നായരും, നസ്രാണിയും അയ്യപ്പനെ സ്വര്‍ണ്ണം പൂശിയും, കുരിശുതൊട്ടികള്‍ പണിയിച്ചും ദൈവാനുഗ്രഹം നേടി. അങ്ങനെ നിരവധി കോടീശ്വരന്മാര്‍ ഉദയംചെയ്തു. വ്യാജ്യമദ്യംകഴിച്ച് അനേകര്‍ നടുറോഡില്‍ മരിച്ചുവീണപ്പോള്‍ മദ്യവര്‍ജ്ജനം തലപൊക്കി. മദ്യത്തെ കൂട്ടുപിടിച്ച രാഷ്ട്രീയക്കാര്‍ സ്ത്രീകളെയിളക്കി  അധികാരം നേടി. സ്വന്തഭര്‍ത്താക്കന്മാരെ മദ്യത്തിന്റെ പേരില്‍ മനസുകൊണ്ട് വെറുപ്പിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കുകഴിഞ്ഞു. അങ്ങനെ പെണ്‍വാണിഭം പൊതുതൊഴിലായി.

കേരളത്തിനു പ്രകൃതി നല്‍കിയതെങ്ങും അതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കാവുന്ന  കള്ളും, അതുവഴി ജനങ്ങള്‍ക്കുണ്ടായിരുന്ന തൊഴിലും നഷ്ടപ്പെടുത്തിയിട്ടല്ലേ ഈ വിഷദ്രാവകം വിതരണംചെയ്യുന്നത്. തെങ്ങിന്‍കള്ളും  കരിമ്പിന്‍നീരും ചേര്‍ത്ത്‌വാറ്റിയെടുക്കുന്ന ചാരായം ഇതുവരെ ലോകത്ത് ഉല്പാദിപ്പിക്കപ്പെട്ടിട്ടുള്ള ആല്‍ക്കഹോളില്‍വച്ച് ഏറ്റവും മെച്ചപ്പെട്ടതാണ്. മായമില്ലാത്ത മദ്യം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് ലക്ഷങ്ങള്‍ക്ക്‌ തൊഴില്‍ കണ്ടെത്തേണ്ടതിനുപകരം മദ്യലോബികളെ കുബേരന്മാരാക്കാന്‍ കൂട്ടു നിന്നുകൊണ്ട് പാര്‍ട്ടിയെവളര്‍ത്തുന്ന മാന്യനേതാക്കന്മാര്‍ പൊതുഖജനാവിലെ പണംമുടക്കിവിദേശസഞ്ചാരം നടത്തുമ്പോഴെങ്കിലും ഇത്തരം വിഷയങ്ങളില്‍ വിദേശത്തു നടക്കുന്നതെന്തെന്നു് മനസിലാക്കേണ്ടതല്ലേ?.

മദ്യത്തെപ്പറ്റി മദ്യപാനികള്‍ പൊതുവേ അംഗീകരിക്കുന്ന ഒരു സത്യമുണ്ട്. മായമില്ലാത്ത നല്ല മദ്യം ശാരീരിക മാനസികഉല്ലാസമുണ്ടാക്കും. ബ്രാന്‍ഡ് അനുസരിച്ച് പ്രവര്‍ത്തനം വിഭിന്നമായിരിക്കും. വിഷംകലര്‍ന്ന മദ്യമാണ് ഈ പൊല്ലാപ്പുകളില്‍കൊണ്ടത്തിക്കുന്നതു്. അപ്പോള്‍ മദ്യവര്‍ജ്ജനമോ, മദ്യനിരോധനമോ അല്ല അടിസ്ഥാന ആവശ്യം, നല്ല മദ്യംവിതരണം ചെയ്യുകയെന്നുള്ളതാണ്. ഈ സത്യം മറെച്ചുവച്ചുകൊണ്ട് മദ്യപാനി സ്വര്‍ഗരാജ്യം അവകാശമാക്കുകയില്ലയെന്നു പ്രസംഗിച്ചുകൊണ്ടു നടന്നവര്‍പോലും ഇന്ന്‌വ്യാജ്യമദ്യം കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു.   ഏതായാലും കേരളത്തില്‍ മദ്യം നിരോധിച്ചാല്‍ ഈ ലോകം നന്നാകുമെന്നും, മദ്യം മാത്രം കുടിക്കാതിരുന്നാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നും ധരിച്ചുവശായിരിക്കുന്ന വിദ്യാസമ്പന്നരുടെ സംസ്‌കാരസാമ്രാജ്യമാണ് ഇന്നത്തെ കേരളം. മറുവശമാകട്ടെ, 74% പുരുഷന്മാരും, 38% സ്ത്രീകളും മദ്യലഹരിയില്‍ ജീവിതലഹരി ആസ്വദിക്കുന്നു.

ഏറ്റവും ജനത്തിരക്കും ട്രാഫിക്കുമുള്ള പട്ടണങ്ങളുടെ മദ്ധ്യസ്ഥാനങ്ങളിലാണ് മദ്യഷാപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിഷദ്രാവകം അടിച്ച് ഫിറ്റായി വസ്ത്രരഹിതരായി നടുറോഡില്‍ താണ്ഡവനൃത്തം ആടുന്ന കാഴ്ച ഇന്നത്തെ പൊതുജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ആളൊഴിഞ്ഞ കോണിലേയ്ക്ക്  ഈ അശുഭശകുനങ്ങളെ ഒതുക്കിനിര്‍ത്താനുള്ള വിവേകമെങ്കിലും ഭരണവര്‍ഗം കാണിക്കേണ്‍തല്ലേ?

അതിനുള്ള ആരംഭം സുധീരന്‍ കുറിച്ചു. നിലവിലുള്ള ബാറുകളുടെദൂരപരിധി നടപ്പിലാക്കുക. ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളുള്ള ബാറുകള്‍ക്കുമാത്രം ലൈസെന്‍സ് പുതുക്കിക്കൊടുക്കുക. വളരെ ക്രിയാത്മകമായ നിര്‍ദേശം. അതിപ്പോള്‍ മന്ത്രിസഭയുടെ നിലനില്‍പ്പിനെ ബാധിക്കുമാറ് ഒരുതരം പിതൃരഹിതവിഷയമായി ഇട്ടുകുഴക്കയാണ്.

418 ബാറുകള്‍ അടച്ചതുകൊണ്ട് ഏപ്രില്‍ 10ന് പൂട്ടിടാന്‍ തുടങ്ങിയ ട്രഷറി ഇപ്പോള്‍ നിറഞ്ഞുകവിയുന്നതു കണ്ട് മാണിസാര്‍ ചിരിക്കുന്നു.  അതുകൊണ്ട് ഭരണം നടക്കുന്നു. മദ്യംവിറ്റ പണം ഗവണ്മെന്റിന് വേണ്ടെന്ന് ഒരു പതിവ് ഭംഗിവാക്ക് മുഖ്യമന്ത്രിയും പറയുന്നു.

പിറകിലൂടെ തങ്ങളുടെ ശിങ്കിടികളുടെ ബാറുകള്‍ തുറക്കാന്‍ പണിയുന്നു.
'അരുത്'. ദൂരപരിധി ലംഘിച്ച് നിലവിലുള്ള ഒരു ബാറിനും ലൈസെന്‍സ് പുതുക്കരുത്. നാല്‍ക്കവലയിലെ ഈ നാറിയ ബാറുകളാണ്‌ കേരളത്തിലെ സര്‍വ പൊല്ലാപ്പിന്റെയും ഉത്ഭവസ്ഥാനം. കാലത്തുകിട്ടുന്ന കൈനീട്ടംകൊണ്ട് ഒരെണ്ണം അടിച്ച് ഓട്ടോയില്‍ കയറിയിരുന്ന്‌ മൊബൈലിലൂടെ നീലചിത്രംകണ്ടിരിക്കുന്ന ഓട്ടോഡ്രൈവര്‍മാരും അവരുടെ കൂട്ടാളികളായ യുവജനങ്ങളുമാണ് ഇന്ന് നാടിന്റെ ശാപം. ഓട്ടോ സ്റ്റാന്‍ഡ് മിക്ക സിറ്റിയിലും ബാറിന്റെ മുന്‍പിലാണ്. കേരളത്തിലെ സകല പോലീസ്‌കേസിലും ഓട്ടോ ഒരു വില്ലനാണ്. കൈയെത്തുംദൂരത്ത് മദ്യം ലഭിക്കുന്നുവെന്നത് ഒന്നാമത്തെ കാരണവുമാണ്. ഈ മദ്യം വ്യാജനുമാണ് എന്നതാണ്‌ സത്യം.

പ്രശ്‌നപരിഹാരം: സിവില്‍ സപ്‌ളെയ്‌സ്‌ കൂടുതല്‍ കടകള്‍ തുറന്ന്‌ സുതാര്യമായി പ്രവര്‍ത്തിക്കുക. ഫൈവ്സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്ന ബാറുകള്‍ക്കുമാത്രം ലൈസെന്‍സ് പുതുക്കുക. ദയവായി മദ്യനിരോധനം എന്ന 'വിഡ്ഡിപദം' ഇനി പറയാതിരിക്കുക. അതു മനുഷ്യാവകാശലംഘനമാണ്.

'ഒരുവന്‍ എല്ലാം തിന്നാമെന്ന്‌ വിശ്വസിക്കുന്നു. ബലഹീനനോ സസ്യാദികളെ മാത്രം തിന്നുന്നു. ആകയാല്‍ തിന്നുന്നവന്‍ തിന്നാത്തവനെ ധിക്കരിക്കരുത്. തിന്നാത്തവന്‍ തിന്നുന്നവനെ വിധിക്കയുമരുത്'.
'മദ്യം വിദ്വാന് ഭൂഷണം; പരവീഡയ്ക്ക്ഓടശരണം.'.
വിദ്വാനും പരവീഡയും മുങ്ങിക്കുളിക്കുന്ന കേരളമദ്യനയം- (മദ്യത്തെപറ്റി ചില ചിന്തകള്‍-ഏബ്രഹാംതെക്കേമുറി)
Join WhatsApp News
വിദ്യാധരൻ 2014-05-14 06:36:45
"കള്ളു കുടിക്കും കള്ളന്മാരുടെ തൊള്ളയിലുടനെ മുള്ളീടണം" (സ്യമന്തകം)
vaayanakkaaran 2014-05-14 11:55:12
കള്ളെന്നുകരുതി മുള്ളൽ വിഴുങ്ങി 
പൊള്ളത്തരങ്ങളു കൂട്ടിപ്പറയും.
വിദ്യാധരൻ 2014-05-14 12:49:57
കള്ളിനു പകരം മുള്ളൽ വിഴുങ്ങി കൂട്ടി പറയും പൊങ്ങന്മാരെ തെങ്ങേൽ കെട്ടി അടിച്ചീടേണം
vaayanakkaaran 2014-05-14 14:19:23
തെങ്ങൊരു കുടയാണെന്നുനിനച്ച് 
തെങ്ങുംകൊണ്ടു നടക്കാൻ നോക്കും.
വിദ്യാധരൻ 2014-05-15 07:30:47
തെങ്ങും കള്ളങ്ങ് ഉള്ളിൽ ചെന്നാൽ പോങ്ങന്മാർക്കുടനടി പലതും തോന്നും തെങ്ങും, കള്ള്കുടിച്ചാടുവതെന്നോ തോന്നും തെങ്ങിൻ മുകളിൽ കേറാൻ തോന്നും മാട്ടം ഇറക്കിട്ടൂറ്റി അടിക്കാൻ തോന്നും തെങ്ങൊരു കുടയോ വടിയോ എന്നും തോന്നാം തെങ്ങിനെ പൊക്കി നടക്കാൻ തോന്നും ഒടുവിൽ പാമ്പായി ഇഴയാൻ തോന്നും റോഡിൽ നീണ്ടൊരു വാളും പണിയും എന്തൊരു കഷ്ടം ശിവ! ശിവ ഓർത്താൽ! കയ്യിൽ കിടന്നൊരു തുട്ടു കൊടുത്ത് കടിക്കും പട്ടിയ വാങ്ങിയതുപോലെ. വീട്ടിൽ ചെന്നാലുടനെ തന്നെ ഭാര്യേ വിളിച്ചു കുനിച്ചു നിറുത്തി തെരു തെരെ പൊതിരെ തല്ലു തുടങ്ങും നല്ലൊരു കോമഡി കണ്ടുതുപോലെ അയൽവക്കക്കാർ നിന്ന് ചിരിക്കും. അത് കേട്ടരിശം മൂത്തവനുടനെ മുണ്ട് പറിച്ചു കുടഞ്ഞു തലയിൽ കെട്ടും വളിച്ചുപുളിച്ചാ തെറിയുടെ പാട്ടുംപാടും ഇത് കേട്ടാലുടനെ തരുണികൾ ഓടും ചെവിയും പൊത്തി ക്കി ക്കി വച്ചിട്ടോടും ശിവ! ശിവ! ഈ തെറിയുടെ നാറ്റം എവിടെ കൊണ്ടുപോയി കഴുകി കളയും
പാപ്പി അപ്പച്ചൻ 2014-05-15 08:49:24
കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലടി പെണ്ണെ എള്ളോളം ഉള്ളിൽ ചെന്നാൽ ഭൂലോകം തരികട തിമൃതൈ
മധുസുധനൻ 2014-05-15 12:37:11
കള്ളു കുടിച്ചു മുടിച്ചു മുടിച്ചു പള്ള പൊറുപ്പാൻ ഇല്ലാഞ്ഞവനുടെ തള്ളയിരന്നു നടന്നീടുന്നു (സത്യാസ്വയംവരം) കള്ളു കുടി പണ്ട് തുടങ്ങിയെ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് കുഞ്ചൻ നമ്പ്യാരുടെ മേൽപ്പറഞ്ഞ കവിത. എന്തായാലും വിദ്യാധരനും വായനക്കാരനും മദ്യോൽസവത്തിനു കൊഴുപ്പ് കൂട്ടുന്നു
സംശയം 2014-05-15 13:22:43
ഇതുപോലത്തെ ഒരു നല്ല ലേഖനമോ, കഥയോ കവിതയോ എഴുതണം എങ്കിൽ അല്പ്പം സേവിക്കാതെ ശരിയാകില്ല എന്ന് പറയുന്നതിൽ എന്ത് വാസ്തവം ഉണ്ട്?
vaayanakkaaran 2014-05-15 16:37:13
എതിരേ കതിരവനുയരും മുൻപേ
ഉരിയ മരനീർ അകമേ  ചെന്നാൽ
കുളിരാ പോരിയാ തളരാതെഴുതാം.
വിദ്യാധരൻ 2014-05-16 06:02:44
മരനീരുള്ളിൽ ചെന്നാൽ പിന്നെ കാലുകൾ പൊക്കും ഭാവന മെല്ലെ തുരു തുരെ കഥകൾ ലേഖനൊ മൊക്കെയും ഉതിരും കതിരവൻ മറയും വരെയും. ഇങ്ങനെ പിറന്നൊരു കഥയും കവിതയും ഹാ! വന്നു പതിക്കും നമ്മുടെ നടുവിൽ കാലും കയ്യും പോയൊരു കവിത തലയും വാലും പോയൊരു കഥയും ഉടലിനു ഭംഗം വന്നൊരു ലേഖനം വായിച്ചോടുവിൽ മുഴു ഭ്രാന്തു - പിടിക്കും അനുവാചകരും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക