മോഡി വന്നാലും രാഹുല്‍ വന്നാലും മെയ് പതിനാറു മുതല്‍ ജനം പരമണ്ടരാകും… ഒരു ജനാധിപത്യപ്രക്രിയയുടെ പരമപ്രധാനമായ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണി തീരുന്നതോടെ അതിന്റെ കര്‍ത്തവ്യം കഴിഞ്ഞു.
ഇനിയാണ് കളി…
ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ച. മന്‍മോഹന്‍സിംഗ് തന്റെ നൂറ്റിപ്പത്ത് സ്റ്റാഫിന് സദ്യനടത്തി. വിടവാങ്ങല്‍ പ്രസംഗം നടത്തി. ബി.ജെ.പി. ക്കാര് എക്സാറ്റ് ഫലത്തിന്റെ ബലത്തിന്റെ കസേര പണിയുവാനുള്ള ചര്‍ച്ചയും തുടങ്ങി.
എല്ലാം ഇനി വരാന്‍ പോകുന്ന ഇരുപത്തിനാല് മണിക്കൂര്‍ മാത്രം. എത്ര 'ആയിരം കോടി' രൂപയാണ് ഈ തെരഞ്ഞെടുപ്പിനും തെരഞ്ഞെടുപ്പിനുവേണ്ടി ഗവണ്മെന്റും, രാഷ്ട്രീയക്കാരന്മാരും പൊടിച്ചതെന്നറിയാമോ?
കോടികള്‍! ദിവസങ്ങളോളമിരുന്ന് കണക്കുകളെടുത്താലും എണ്ണിയാലും തീരാത്ത കോടികള്‍. ഇത്തവണത്തെ പാര്‍ലമെന്റില്‍ കോടീശ്വരന്മാരുടെ പട്ടിക തന്നെയുണ്ട്. അത് ബി.ജെ.പി. എന്നോ, കോണ്‍ഗ്രസെന്നോ, ഇടതുപക്ഷമെന്നോ ഇല്ല. പണത്തിന്റെ കാര്യത്തില്‍ “നുമ്മ”ളെല്ലാം ഒറ്റക്കെട്ടാണ്…
ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ നമ്മുടെ ഇറ്റലിയിലെ നാവികന്മാരുടെ അവസ്ഥ എന്താകും? മുന്‍മന്ത്രി രാജയുടെ അവസ്ഥ എന്താകും? റോബര്‍ഡ് വധേരയുടെ അവസ്ഥ എന്താകും? ആകെ ഒരു കണ്ഫ്യൂഷന്…! ഒരു ചുക്കും സംഭവിക്കില്ലെന്ന് തേങ്ങയിടുന്ന കുഞ്ഞിരാമന് പറയുന്നു…. കുഞ്ഞിരാമന്റെ അഭിപ്രായത്തില്‍ കേന്ദ്രത്തില്‍ ആരുവന്നാലും കൂടിയ വെളിച്ചെണ്ണ വില കുറയുമോ? കൂടിയ പെട്രോളിന്റേയും, ഡീസലിന്റേയും വില കുറയുമോ?
നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമോ? ഇതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ല. മറ്റേതിന്റെ തുടര്‍ച്ച. പഴയ വീഞ്ഞ്… പുതിയ കുപ്പിയില്‍…
കുഞ്ഞിരാമന് വലിയ വിദ്യാഭ്യാസമില്ലെങ്കിലും വോട്ട് കൈപ്പത്തിക്കേ കുത്തൂ. അതിനുകാരണമുണ്ട്. മദ്യപിച്ച് വഴിയില്‍കിടന്ന കുഞ്ഞിരാമനെ പണ്ട് പോലീസുകൊണ്ടുപോയി. അന്ന് കോണ്‍ഗ്രസുകാര്‍ പ്രമോദാ പുറത്തിറക്കിയത്. അന്നുമുതല്‍ വോട്ട് കൈപ്പത്തിക്ക്.
സുധീരനല്ല ആരു വിചാരിച്ചാലും കുടിയന്മാര് കുടിക്കുമെന്ന് കുഞ്ഞിരാമന്.
വരാന്‍ പോകുന്ന ഇരുപത്തിനാല്മണിക്കൂറും 16-#ാ#ം തീയതി വോട്ടെണ്ണികഴിയുമ്പോഴുള്ള 24 മണിക്കൂറുമാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാരന്റെ 'കുതന്ത്ര' ങ്ങളുടെ മണിക്കൂറുകള്‍. കോടിളുടെ വിലപേശല്‍. മന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള വിലപേശന്‍.
അവസാനം ആട് പട്ടിയാകും, പട്ടി ആടാകും. ജനങ്ങളാകട്ടെ പരമ മണ്ടന്മാരും. ഒരു ജനാധിപത്യ പ്രക്രിയയിലെ പരമപ്രധാനമായ ഒരു വോട്ടുകൊണ്ട് നാം സൃഷ്ടിച്ചെടുക്കുന്നത് ആരെയാണ് എന്നതാണ് ചോദ്യം.
കള്ളനെ!
ദുഷ്ടനെ!
പെണ്‍വാണിഭക്കാരനെ...!
അതിനിടയില്‍ ഒന്നോ രണ്ടോ നല്ല മനുഷ്യര്‍…!
അവര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത ഒരു വ്യവസ്ഥ. ഇതാണ് ഇന്ത്യന്‍ ജനാധിപത്യം. ജനങ്ങള്‍ക്കുവേണ്ടി- ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗവണ്മെന്റ്.
സാമൂഹ്യപാഠം
“അവനവനിസം”
ലോകം കീഴടക്കിയ ഒരേയൊരു ഇസമാകുന്നു.