Image

പരിശീലനക്കളരി (കഥാകവിതകള്‍-1: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 22 May, 2014
പരിശീലനക്കളരി (കഥാകവിതകള്‍-1: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
അയാള്‌ക്ക വനെ ഇഷ്ടായി:
പലച്ചരക്കുകടയില്‍
ദിവസ്സക്കൂലിക്കു നിയമനം.

ആദ്യദിവസനിയോഗം:
കാറില്‍ മറന്ന സഞ്ചി
മടക്കത്തപാലിലെടുക്കാന്‍
താക്കോല്‌ക്കൂ ട്ടച്ചൂണ്ടുവിരല്‍!

യാത്രിയുടെ ഇരിപ്പടത്തില്‍
ഗാന്ധിത്തലയില്‍ ചിരിക്കും
സഹസ്രമുഖന്‍!

ഭദ്രമായ്‌ ചുളിക്കാതതും
മുഷിഞ്ഞൊരഞ്ചു രൂപയും
സഞ്ചിയില്‍ ചേര്‌ത്ത്‌
ഗുരുസമര്‌പ്പൂണ ദക്ഷിണ.
കള്ളപ്പുഞ്ചിരിയേമാന്‍
മേശവലുപ്പിലെ മിട്ടായി
കൈക്കുമ്പിളില്‍ പ്രസാദം!

ഉച്ചഭക്ഷണച്ചടവില്‍
മുതലാളി മയങ്ങവേ,
`നീ ഗാന്ധിയോ ദൈവമോ'
എന്ന കൂട്ടുകൊഞ്ചല്‍
നിഘണ്ടു നീര്‌ത്തി
ഭാഷാന്തരീയത്തില്‍
`ദൈവമേ, നിന്നെയും
നീയാം എന്നെയും
പരീക്ഷിക്കരുതേ'
എന്ന തിരുവചനസൂത്രം
മുതലാളിയുടെ വലുപ്പിലെ
പത്തായിരം ഗാന്ധിത്തലകള്‍
കീശക്കള്ളറയില്‍
ചോരശാസ്‌ത്ര അഭ്യാസപാഠം!

പിറ്റേന്നു രാവിലെ
മൂകനാം മുതലാളി
കാര്യസ്ഥക്കസേരയില്‍
പ്രതിഷ്‌ഠിച്ചവനെ!

കോളേജു വിട്ടുവന്ന
മുതലാളിയുടെ
മകള്‍സ്സുന്ദരിയെ
നോക്കാതവന്‍
പഞ്ചാരച്ചാക്കില്‍
കണ്ണുചാര്‌ത്തി
തുടര്‌ജോയലിത്തുടര്‍ന്ന്‌

മുതലാളി
വീണ്ടും സന്തുഷ്ടനായി!

പിറ്റേന്ന്‌
ചെക്കുപുസ്‌ത്‌കം
വാങ്ങാനവനെ
വീട്ടില്‍ വിട്ടു.

`എന്താ മോനെ,'
എന്ന
മധുരവിളിയില്‍ മയങ്ങി
അവന്‍,
ഇന്നലെ കൈപ്പറ്റിയ
പൊതിക്കാത്ത
മധുര മിട്ടായി
അവര്‌ക്കു കൊടുത്തു -
ഏതോ
യുദ്ധകാല കോഡ്‌
വായിച്ചപോലെ
അവരവനെ
വീടു കാട്ടാന്‍
കൈമുദ്ര കാട്ടി!

കൃത്രിമ ഗുണപാഠം
സ്വാഭാവികമായൊഴുകു
മൊരു സായംവേളയില്‍
മദിരാശീവാണിഭത്തിനു
കാറില്‍ കയറുന്നതിനു മുമ്പ്‌
മുതലാളി
കനമുള്ള താക്കോല്‌ക്കൂ ട്ടം
ചിലമ്പലോടെ
അവന്റെക
വലതുകയ്യില്‍
നിക്ഷേപിച്ചു!
പരിശീലനക്കളരി (കഥാകവിതകള്‍-1: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
വിദ്യാധരൻ 2014-05-28 09:07:48
ഒരു ഗവേഷകനായ പ്രോഫെസ്സർ കുഞ്ഞാപ്പു തന്റെ പരീക്ഷണശാലയിൽ (കളരിയിൽ) നിന്ന് കൃത്രിമ ബീജ സങ്കലനത്തിലൂടെ കഥാകവിത എന്ന ഒന്നിനെ പുറത്തേക്ക് ഇറക്കി വിട്ടിരിക്കുന്നു. ഇത് രാസ വസ്തുകൾ ചേർത്തു നിർമ്മിക്കുകയും പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിദേയപ്പെടുത്തിയ ഒന്നല്ല. നേരെമരിച്ചു കഥയും കവിതയും കൂട്ടി കലര്ത്തുമ്പോൾ ആത്മ സംഘർഷം അനുഭവപ്പെട്ടു കാണും. കാരണം നൂറ്റാണ്ടുകളായി കഥകളേയും കവിതകളേയും കുറിച്ചുള്ള സങ്കൽപ്പങ്ങളെ തച്ചുടച്ചു ഭാവന മേമ്പൊടി ചേർത്തു ഗിനി പന്നികലാവുന്ന വായനക്കാരുടെ ഇടയിലേക്ക് ഇറക്കി വിടുകയാണ്. അവരുടെ പ്രതികരണം അനുസരിച്ചായിരിക്കും അടുത്തതിനെ പുറത്തേക്ക് വിടുന്നത്. കഥക്ക് ആവശ്യമായ ആശയം ഉണ്ട്. അവതരണം തുടക്കം പിരിമുറുക്കങ്ങൾ, കൂടാതെ വായനക്കാരിൽ ആകാംഷ ഉളവാക്കി മൂർദ്ധന്യത്തിൽ എത്തിച്ചു താഴെക്കൊണ്ടുവന്ന് വായനക്കാരനെ തൃപ്തി ഉള്ളവനാക്കുന്നതിൽ 'കഥകവി' വിജയിച്ചിരിക്കുന്നു. ഇനി കവിതയുടെ വശം നോക്കാം! കവിതകളിൽ ആശയം ചാരത്തിൽ മൂടികിടക്കുന്ന ഒരു തീപ്പൊരിയാണ്. അത്തരം തീപ്പൊരി ഇവിടെ കാണാനില്ല. കവിതയിൽ 'നല്ല വാക്കുകൾ' അടുക്കും ചിട്ടയോടും അവതരിക്കുമ്പോൾ 'കഥകവി' ഇവിടെ കഥകളിൽ കാണാറുള്ളത്പോലെ, 'വാക്കുകളെ നല്ല' അടുക്കും ചിട്ടയോടും , അവതരിപ്പിച്ചിരിക്കുന്നു. ഇദ്ദേഹം ബിംബങ്ങളെ കൊണ്ട് വായനക്കാരെ ശ്വാസം മുട്ടിക്കുന്ന ഒരു പരീക്ഷണ കവി ആണെങ്കിലും ആ വെടികെട്ടു കതകവിതയിൽ കാണുന്നില്ല. സുന്ദരങ്ങളായ വാക്കുകളുടെ അഭാവം, വൈകാരിക ഭാവങ്ങളെ വെളിപ്പെടുത്തുന്ന സംവിധാനത്തിന്റെ കുറവ് കൂടാതെ കവിതയുടെ അവസാനം തീവ്രമായ വൈകാരികപ്രതികരണങ്ങൾ വായനക്കാരിൽ ഉളവാക്കാൻപോരുന്ന ചിന്തയുടെ ശുഷ്ക്കത തുടങ്ങിയവ ഇദ്ദേഹത്തിന്റെ കഥാകവിത ഗിനി പന്നിയായ എന്റെ മുന്നിൽ ഒരു കവിതയായി തന്നെ ഇരിക്കുന്നു. എങ്കിലും അദ്ദേഹത്തിൻറെ കളരിയിൽ പയറ്റു തുടങ്ങട്ടെ! മറ്റു പല ഗിനി പന്നികുട്ടികളും വായനക്കാരായി ഉണ്ടല്ലോ? അവരുടെ അഭിപ്രായവും കേൾക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക