Image

ആണ്‍ മൂത്രപ്പുരയിലെ പെണ്‍പട്ടി (കഥാകവിതകള്‍: പ്രൊഫ.ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 29 May, 2014
ആണ്‍ മൂത്രപ്പുരയിലെ പെണ്‍പട്ടി (കഥാകവിതകള്‍: പ്രൊഫ.ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
`എന്തടാ കശുമാങ്ങേ...'
എന്ന ഈരടിയുടെ ഈണം
നവഗ്രഹത്തിനു നഷ്‌ടപ്പെട്ട
ഫ്‌ളൂട്ടോയുടെ കൃത്രിമ ശോഭ
മനസ്സില്‍ നൂറ്റെട്ടാവര്‍ത്തിച്ച്‌,
നാടന്‍ പ്രേമവും നഗരവസന്തവും
ഇടവിട്ട്‌ ധ്യാനിച്ചടിവെച്ച്‌
ചലച്ചിത്രശാല തുറന്ന്‌
ആണ്‍മൂത്രപ്പുരയില്‍
കളസക്കൂടഴിക്കവെ,
ജനല്‍ത്തട്ടില്‍ വലതുപിന്‍ക്കാല്‍
പാതിമടക്കിപ്പൊക്കി
മൂത്രമൊഴിക്കുന്നു
പെണ്‍പട്ടി!...

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക
ആണ്‍ മൂത്രപ്പുരയിലെ പെണ്‍പട്ടി (കഥാകവിതകള്‍: പ്രൊഫ.ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
വിദ്യാധരൻ 2014-06-04 12:01:04
എന്തെടാ കശുമാങ്ങേ (7) അണ്ടിയും തൂക്കിയിട്ടു (7) നാണവും ഇല്ലാതിങ്ങു (7) നിന്ന് വിലസീടുന്നു " (7) എന്ന ഈണം പ്രൊഫെസ്സർ കുഞ്ഞാപ്പുവിന്റെ കവിതയ്ക്ക് ചേരില്ല. കാരാണം അത് വൃത്ത നിബന്ധനയ്ക്ക് പുറത്തായുതുകൊണ്ട്. ഇനി നമ്മൾക്ക് കുഞ്ഞാപ്പു സാറിന്റെ കവിത പരിശോധിക്കാം. ഒനാമതായി അദ്ദേഹം ഈണമായി ഉപയോഗിക്കാൻ പറഞ്ഞിരിക്കുന്ന കവിതയ്ക്ക് എഴക്ഷരങ്ങളുടെ ഒരു ക്രമീകരണം ഉണ്ട്. എന്നാൽ അദ്ദേഹത്തിൻറെ കവിതയിൽ അത് കാണുന്നില്ല. "കളസകൂടഴിക്കവേ (7) ജനൽതട്ടിൽ വലതു പിൻകാൽ (9) പാതി മടക്കി പൊക്കി (7) മൂത്രം ഒഴിക്കുന്നു (6) പെണ് പട്ടി (3)" (പ്രൊഫസർ കുഞ്ഞാപ്പു) ഇവിടെ അക്ഷരങ്ങളുടെ വിന്യാസം ശരിയല്ല ഒരു വരിയിൽ ഇത്ര അക്ഷരം വേണം എന്ന നിബന്ധനയാണ് ചന്ദസ്സ്. ഒരു വരിയിൽ ഒന്ന് മുതൽ ഇരുപത്തിയാറക്ഷരം വരെ ഉണ്ടാകാം. അതിൽ കൂടുമ്പോൾ അതിനു 'ദണ്ഡകം' എന്ന് പറയുന്നു. ഇതൊന്നും പാലിക്കാതെ വരുമ്പോൾ 'ദണ്ഡനം' തുടങ്ങുന്നു. കുഞ്ഞാപ്പു സാറിനു കവിതയും വൃത്തവും അറിയാഞ്ഞിട്ടല്ല ഇത്തരം കവിതകൾ എഴുതി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നത്. കുരങ്ങനെക്കൊണ്ട് (വായനക്കാർ) ചുടു ചോറ് വാരിക്കുന്നത് അദ്ദേഹത്തിനു ഒരു രസം.
Thomas Chandi 2014-06-05 09:10:02
എന്തെടാ കശുമാങ്ങെ അണ്ടിയും തൂക്കിയിട്ടു .... എന്ന പാട്ട് പടിയതിനാണ് എന്റെ അപ്പൻ പണ്ട് എന്നെ പൂരേ തല്ലിയത്. അതിൽ പിന്നെ ഇതുപോലത്തെ ഈണമുള്ള പാട്ട് ഞാൻ പാടാറില്ല. ഹോ! അന്നത്തെ ചൂരൽ പ്രയോഗം! ഓർക്കുമ്പോൾ ഇപ്പഴും വേദനിക്കുന്നു! എന്തിനാ ഇതുപോലത്തെ കവിതകൾ നിങ്ങൾ എഴുതി മറ്റുള്ളവരെ കുഴപ്പത്തിൽ ആക്കുന്നത്?
വിദ്യാധരൻ 2014-06-05 11:28:22
ഈണത്തിന്റെ കുഴപ്പം കൊണ്ടല്ല തോമാച്ച തോമാച്ചന്റെ അപ്പൻ തോമാച്ചനെ തല്ലിയത്. ഈണം എന്ന വർണ്ണ കടലാസ്സിൽ പൊതിഞ്ഞു വൃത്തികേടെന്നു ചിലർ ധരിച്ചുവച്ചിരിക്കുന്ന വസ്തുക്കൾ പൊതുജന സമക്ഷം അഴിച്ചു കാണിക്കുമ്പോൾ അടി എവിടെ നിന്നാണ് വരുന്നത് എന്ന് പറയാൻപറ്റില്ലെ. ചില സ്ഥലങ്ങളിൽ അണ്ടി എന്ന് പറഞ്ഞാൽ പുരുഷ ലിംഗമെന്നാണ്. കേക എന്ന മനോഹരമായ ഭാഷാ വൃത്തത്തിലാണ് എന്തെടാ കശുമാങ്ങെ എന്ന കവിത കുസ്രിതിക്കാരാനായ കവി എഴുതിയത്. അത് ആലപിച്ചു പലരും അടിമെടിച്ചിട്ടുണ്ട്. "മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ പതിനാലിന്നാറുഗണങ്ങൾ-പാദം രണ്ടിലും ഒന്നുപൊൽ ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്ക് യതി പദാദിപൊരുത്തം ഇത് കേകയാം" ഓരോ വരിയിലും 3 2 2 3 2 2 എന്ന ക്രമത്തിൽ ആറു ഗണങ്ങളും ആകെ പതിനാലക്ഷരങ്ങളും നടുക്ക് യതിയും ഉണ്ടായിരിക്കണം. ഉദാഹരണമായി എടുക്കാവുന്ന രണ്ടു കവിതകൾ വൈലോപ്പള്ളിയുടെ മാമ്പഴത്തിലെ, "അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ (14) അമ്മ തൻ നേത്രത്തിൽ നിന്നുദിർന്നു ചുടുകണ്ണീർ" (14) വള്ളത്തോളിന്റെ "പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവച്ചും (14) സ്വച്ഛാപ്തി മണൽ തിട്ട പാദോപധാനം പൂണ്ടും (14) എന്നിവയാണ്. പ്രകൃതിയിൽ ഒന്നും അച്ചടക്കം ഇല്ലത്തെ സൃഷ്ടിക്കപെട്ടില്ല.
Ramakrishnan Nair 2014-06-05 13:08:31
ചില വിദ്വാന്മാർ കേക വൃത്തത്തേയും അസ്ലിലകരിക്കാൻ ശ്രമം നടത്താറുണ്ട്‌. ഗണത്തിൽ എന്നത് കോണകം എന്ന് മാറ്റി ചൊല്ലിയതിനു എന്റെ കൂടുകാരനെ സാറ് പൊതിരെ തല്ലി. പാവം കുട്ടപ്പൻ ഏതോ തല തെറിച്ചവൻ പറഞ്ഞുകൊടുത്തതനുസരിച്ചു ചൊല്ലിയതാണ്. അടി വരുന്ന വഴിയെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക