Image

പ്രൊഫ ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന്റെ

Published on 20 June, 2014
പ്രൊഫ ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന്റെ
ആമസോണ്‍ പോര്‍ട്ടല്‍ വഴിയാണ്, ആധുനിക കവിതയുടെ ആന്തരതാളം ബാഹ്യവൃത്തത്തിന്റെ നിയാമക വേലിക്കെട്ടില്‍ നിന്നും വേര്‍തിരിക്കുന്ന ഈ കൃതി ലഭ്യമാകുന്നത്. ആമസോണിന്റെ ആഗോള സ്വഭാവം കണക്കിലെടുത്ത് ഈ ഗ്രന്ഥത്തിന്റെ മുന്‍ചട്ടയിലെയും പുറംചട്ടയിലെയും 'ടെക്‌സറ്റ്' ഇംഗ്ലീഷില്‍ രൂപപ്പെടുത്തിയിരിക്കുന്നു.

കവിതയുടെ ആധുനികമുഖം തിരിച്ചറിയുന്ന വായനക്കാര്‍ക്ക്, ആശ്ചര്യജനകമായ ആശയങ്ങളുടെയും പുതുമയുള്ള അവതരണ രീതികളുടെയും കൂടിച്ചേരല്‍ ഈ സമാഹാരത്തെ ആസ്വാദ്യജനകമാക്കുന്നു.
ഇതോടെ, അദ്ദേഹത്തിന്റെ പുതിയ നാലു ഗ്രന്ഥങ്ങള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
പുസ്തകത്തിന്റെ ഉള്ളടക്ക സവിശേഷതകളിലേക്ക് ഒരു എത്തിനോട്ടം, “Look Inside”എന്ന ആമസോണ്‍ ഹൈപര്‍ ലിങ്ക് തുറന്നാല്‍ സാദ്ധ്യമാണ്. പ്രസാധനം നിര്‍വ്വഹിച്ചിരിക്കുന്നത് ക്രിയേറ്റീവ് തിങ്കേഴ്‌സ് ഫോറം, ന്യൂയോര്‍ക്ക് വഴിയാണ്.

ആമുഖമായ, മനനത്തില്‍ മെരുങ്ങുന്ന വളര്‍ത്തുചിന്തകല്‍ എന്ന ഖണ്ഡത്തില്‍ നിന്ന്:
'…ഇന്നത്തെ കവിത, ഉറക്കെ ചൊല്ലാനോ നീട്ടിപ്പാടാനോ ഉള്ള ഗീതികകളല്ല. സര്‍ഗ്ഗാംത്മകതയുടെ ചിന്താഗ്രം ആര്‍ദ്രമായൊഴുക്കുന്ന നിര്‍മ്മിതയാണ് കവിത. താളവും താളഭംഗവും ആധുനിക ജീവിതസമസ്യയുടെ തുടിപ്പാകുന്നു. ശില്പ്പിയായ കവിയുടെ രചന മഹാസൗധത്തിലെ വെള്ളിവെളിച്ചം നിര്‍ഗ്ഗമിക്കുന്ന, അക്ഷരങ്ങള്‍ അലങ്കരിച്ച വായനപ്പുരയായി പരിണമിക്കുന്നു; വിപ്ലവം നടത്താനുള്ള നേര്‍വരികളാകാതെ നേര്‍രേഖയില്‍ നിന്നും വ്യതിചലിക്കുന്ന ചുടുചിന്തയുടെ, പരോക്ഷ  പുരോഗമനപ്രക്രിയയുടെ, താക്കോല്‍ധാരിയായ അവധൂതവചനങ്ങളാകുന്നു…”

ഇതാ ലിങ്ക്:
http://www.amazon.com/Nonrecurrent_Grace-Notes_Poems_In_Malayalam-Collected-Poems-Malayalam/dp/1497478324/ref=sr_1_4?s=books&ie=UTF8&qid=1403085900&sr=1-4&keywords=joy+kunjappu
ഈയിടെ പ്രസദ്ധീകരിച്ച മറ്റു മൂന്നു ഗ്രന്ഥങ്ങള്‍ ആമസോണിലും, പ്രസിദ്ധ പുസ്തകശാലയായ ബാണ്‍സ് ഏജന്റ് നോബിള്‍സിലും വില്പനയ്ക്കുണ്ട്.
Barnes and Noble
http://www.barnesandnoble.com/s/joy-kunjappu?store=book&keyword=joy+kunjappu


Amazon.com
“ആരാണ് വിദ്യാധരനും സാമൂഹ്യ പാഠങ്ങളും”
[ലേഖനസമാഹാരം]
http://www.amazon.com/Who-Vidyadharan-Social-Lessons-Malayalam/dp/1497526647/ref=sr_1_1?s=books&ie=UTF8&qid=1400368574&sr=1-1&keywords=joy+kunjappu
“ഷ്രോഡിങ്കറുടെ പൂച്ച”[കവിതാസമാഹാരം]
http://www.amazon.com/Schrodingers-Cat-Collected-Poems-Malayalam/dp/1497477778/ref=sr_1_3?s=books&ie=UTF8&qid=1401499554&sr=1-3&keywords=joy+kunjappu
“ഭാഷയെ വീണ്ടും കണ്ടെത്തല്‍” [ലേഖനസമാഹാരം]
http://www.amazon.com/Language-Rediscovery-ESSAYS-MALAYALAM-Malayalam/dp/1497386586/ref=sr_1_1?s=books&ie=UTF8&qid=1403099298&sr=1-1&keywords=joy+kunjappu


പ്രൊഫ ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന്റെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക