Lawson Travels

ലൂര്‍ദില്‍ കണ്ട മാനവികതയും വിവിധ ദേശക്കാരും (ഫ്രാന്‍സ്‌ യാത്രാവിവരണം പാര്‍ട്ട്‌ 2: ടോം ജോസ്‌ തടിയംപാട്‌)

Published on 03 August, 2014
ലൂര്‍ദില്‍ കണ്ട മാനവികതയും വിവിധ ദേശക്കാരും (ഫ്രാന്‍സ്‌ യാത്രാവിവരണം പാര്‍ട്ട്‌ 2: ടോം ജോസ്‌ തടിയംപാട്‌)
ഞങ്ങള്‍ താമസിച്ച അര്‍ക്കാഡിയ ഹോട്ടലില്‍ നിന്നും ഏകദേശം അഞ്ഞൂറ്‌ മീറ്റര്‍ നടന്നാല്‍ ലൂര്‍ദ്‌ മാതാവിന്റെ പള്ളിയില്‍ എത്താം ഞങ്ങള്‍ ലൂര്‍ദ്ദില്‍ എത്തിയത്‌ തന്നെ ചൊവ്വഴ്‌ച ഉദ്ദേശിച്ചതിലും വളരെ താമസിച്ചയിരുന്നു. അതുകൊണ്ട്‌ പെട്ടെന്നു ഭക്ഷണം കഴിച്ചു ഏകദേശം ഒരു മണിയോട്‌ കൂടി പള്ളിയില്‍ എത്തി. എല്ലാവരും മാതാവ്‌ പ്രതൃക്ഷപ്പെട്ടു എന്ന്‌ വിശ്വസിക്കുന്ന ഗുഹ കാണാന്‍ ആണ്‌ പോയത്‌. അവിടെ മാതാവിന്റെ ഒരു ചെറിയ വിഗ്രഹം വച്ചിട്ടുണ്ട്‌. ലോകത്ത്‌ എല്ലാ ദേശത്തും നിന്നും വന്നവരെ അവിടെ കാണാം. ഇവിടെ മാതാവ്‌ പതിനെട്ടു പ്രാവശ്യം ഒരു പതിനാലു വയസുകാരി മരിയ ബെര്‍ണടെയ്‌ക്ക്‌ ദര്‍ശനം നല്‍കി എന്നാണ്‌ വിശ്വാസം

ലൂര്‍ദ്‌ എന്നുപറയുന്ന പട്ടണം 1858 വരെ ഒട്ടു അറിയപ്പെടാത്ത വെറും നാലായിരം താമസക്കാര്‍ മാത്രം വസിച്ചിരുന്ന ഗിവ്‌, ഡി ,പാനൂ ,എന്ന നദിയുടെ തിരത്തുള്ള ഇടുക്കി പോലെ കുന്നും മലയും ആയ ഒരു ചെറിയ പട്ടണം ആയിരുന്നു . അവിടുത്തെ പൊടി മില്‍ നടത്തിയിരുന്ന ഒരു പാവപ്പെട്ട ഫ്രാന്‍സിസിന്റേയും ലൂയിയുടെയും ആറു മക്കളില്‍ മൂത്ത മകള്‍ ആയിരുന്നു ബെര്‍ണടെട്ടെ സൗബിരൌസ്‌ എന്നാ പതിനാല്‌ കാരി , ഇന്നു ലൂര്‍ദ്‌ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത്‌ നിന്നും ഒരു എഴുന്നൂറു മീറ്റര്‍ അകലേ ആയിരുന്നു അവരുടെ കുടുംബം താമസിച്ചിരുന്നത്‌. പള്ളിയോടു ചേര്‍ന്ന്‌ കാണുന്ന ഗുഹയുടെ ഭാഗത്ത്‌ വളരെ സുന്ദരിയായ ഒരു സ്‌ത്രീയെ ബെര്‍ണടെട്ടെ സൗബിരൌസ്‌ കാണുകയുണ്ടായി ഇതു അദൃം സംഭവിക്കുന്നത്‌ 1858 ഫെബ്രുവരി 18 നു ആയിരുന്നു. ഇതു മാതാവ്‌ ആണ്‌ എന്ന്‌ ലൂര്‍ദില്‍ ഉണ്ടായ പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ പിന്നിട്‌ ആളുകള്‍ ബെര്‍ണടെട്ടെ സൗബിരൌസിനേയും കൂട്ടി ആ ഗുഹയുടെ അടുത്തേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി അതോടൊപ്പം അവിടുത്തെ ഇടവക വികാരി ഉള്‍പ്പെടെ ഉള്ള ആളുകളില്‍ സംശയത്തിന്റെ കണികകളും രൂപപ്പെട്ടിരുന്നു ഇതിനിടയില്‍ പെണ്‍കുട്ടിക്ക്‌ ഈ സ്‌ത്രി പതിനെട്ടു പ്രവശൃം പ്രതിക്ഷപ്പെട്ടു എന്നാണ്‌ പറയപ്പെടുന്നത്‌ .

ഫെബ്രുവരി 25 നു പ്രതൃക്ഷപ്പെട്ട സ്‌ത്രി ബെര്‍ണടെട്ടെയോട്‌ പറഞ്ഞു ഈ പാറയുടെ അടിയില്‍ നിന്നും വരുന്ന വെള്ളം കുടിക്കാന്‍. പക്ഷെ അവിടെ വെള്ളം കാണാതിരുന്ന അവള്‍ അവിടെ ഒരു കുഴി കുഴിച്ചു അതില്‍ നിന്നും അടുത്ത ദിവസം മുതല്‍ ഉറവ ഒഴുകാന്‍ തുടങ്ങിബെര്‍ണടെട്ടെ അതില്‍ നിന്നും വെള്ളം കുടിച്ചു. പിന്നിട്‌ വെള്ളം പരിശോധന നടത്തിയ വിദഗ്‌ധര്‍ വെള്ളത്തിന്‌ ഒരു പ്രത്യേകതയും കണ്ടില്ല എങ്കിലും ഈ വെള്ളം രോഗശാന്തിക്ക്‌ ഉപഹരിക്കുന്നു എന്നാണ്‌ വിശ്വാസം ഇപ്പോഴും ആ ഉറവ അതേപടി ഒഴുകി കൊണ്ടിരിക്കുന്നു 32000 ഗൃലന്‍ വെള്ളം അതില്‍ നിന്നും ഒരു ദിവസം ഒഴുകുന്നു , ലോകത്ത്‌ അങ്ങോളം ഇങ്ങോളം ഉള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന വിശ്വാസികള്‍ കുപ്പികളിലും കന്നാസുകളിലും ആയി ആ വെള്ളം നിറച്ചു കൊണ്ടുപോകുന്നു. കന്നാസും കുപ്പിയും എല്ലാം അവിടുത്തെ കടകളില്‍ ലഭൃമാണ്‌. വെള്ളം ഒഴുകുന്നതിനു മുകളില്‍ ലോകത്തെ മിക്ക ഭാഷകളിലും വരുവിന്‍ ഉറവയില്‍ നിന്നും കുടിക്കുവിന്‍ നിങ്ങളെ തന്നെ ശുദ്ധികരിക്കുവിന്‍ എന്ന്‌ എഴുതി വച്ചിട്ടുണ്ട്‌. മലയാളത്തില്‍ എഴുതിയതും അവിടെ കാണാന്‍ കഴിഞ്ഞു

ഫെബ്രുവരി 27നു വീണ്ടും പ്രതിക്ഷപ്പെട്ട സ്‌ത്രീ ബെര്‍ണടെട്ടെയോട്‌ പറഞ്ഞു നീ പോയി പള്ളിയിലെ അച്ഛനോട്‌ ഇവിടെ ഒരു പള്ളി പണിയാന്‍ പറയുക ഈ വാര്‍ത്ത ഫ്രാന്‍സിലെ ന്യൂസ്‌ പേപ്പറുകളില്‍ ഒരു വലിയ വാര്‍ത്ത ആയി മാറി. വലിയ ജനകൂട്ടം ബെര്‍ണടെട്ടെ അനുഗമിച്ചു ആ ചെറിയ ഗുഹയുടെ അടുത്ത്‌ എത്തി വലിയ ഒരു പോലീസ്‌ സേന തന്നെ വേണ്ടി വന്നു അവരെ നിയന്ത്രിക്കാന്‍
മാര്‍ച്ച്‌ 25 സ്‌ത്രി ബെര്‍ണടെട്ടെയോട്‌ ഞാന്‍ പരിശുദ്ധ മേരി ആണ്‌ എന്ന്‌ വെളുപ്പെടുത്തി അത്‌ പിന്നിട്‌ ജൂലൈ 16 നു അമ്മയുടെ പേരില്‍ ആഘോഷങ്ങള്‍ നടന്ന ദിവസവും ബെര്‍ണടെട്ടെ ദര്‍ശനം ലഭിച്ചു അത്‌ അവസാനത്തെ ദര്‍ശനം നല്‍കല്‍ കൂടി ആയിരുന്നു..

1858 ല്‍ ലോക്കല്‍ മേയറും അധികാരികളും ബെര്‍ണടെട്ടെ പറഞ്ഞ കഥയില്‍ വിശ്വസം അര്‍പ്പിക്കാന്‍ തയാറായില്ലെങ്കിലും പിന്നിട്‌ 1862 ല്‍ ചര്‍ച്ച്‌ കമ്മിഷന്‍ അന്വേഷണം നടത്തി, അതിനു ശേഷം അവിടുത്തെ ബിഷപ്പ്‌ ബെര്‍ണടെട്ടെയ്‌ക്ക്‌ കിട്ടിയ ദര്‍ശനം ശരി ആണ്‌ എന്ന്‌ കണ്ടെത്തി അവിടെ പള്ളി പണി ആരംഭിക്കുകയാണ്‌ ഉണ്ടായത്‌. പിന്നിട്‌ ലോകത്ത്‌ എമ്പാടും ഉള്ള വിശ്വസികളുടെ ഒഴുക്കോട്‌ കൂടി ഇന്നു ലൂര്‍ദ്‌ ഫ്രാന്‍സിലെ തന്നെ ഏറ്റവും കൂടുതല്‍ ഹോട്ടല്‍ ഉള്ള രണ്ടാമത്തെ പട്ടണം ആയി മാറി.
1879ല്‍ മുപ്പത്തിഅഞ്ചു വയസില്‍ ബെര്‍ണടെട്ടെ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. സഭ 1933 ല്‍ ബെര്‍ണടെട്ടെയെ പരിശുദ്ധ ആയി പ്രഖ്യാപിച്ചു. ഇന്നു ലോകത്തിലെ അറിയപ്പെടുന്ന ഒരു തിര്‍ത്ഥാടന കേന്ദ്രം ആയി ലൂര്‍ദ്ദ്‌ മാറികഴിഞ്ഞു

ഞങ്ങള്‍ ഗ്രോട്ടോയോട്‌ ചേര്‍ന്നുള്ള മുന്ന്‌ പള്ളികളും കണ്ടു അതിനു ശേഷം അവിടുത്തെ ഒരു പ്രധാന വഴിപാട്‌ ആണ്‌ കുളിക്കുക കുളിസ്ഥലത്‌ വലിയ ജനക്കൂട്ടം തന്നെ ആയിരുന്നു ഉണ്ടായിരുന്നത്‌ നീണ്ട കാത്തിരുപ്പിനു ശേഷം കുളിക്കാന്‍ അവസരം കിട്ടി അവിടെ ചെല്ലുമ്പോള്‍ വസ്‌ത്രം മാറി വേണം കുളിക്കാന്‍ . മുട്ട്‌ ഒപ്പം ഉള്ള വെള്ളത്തില്‍ നമ്മളെ രണ്ടു ആളുകള്‍ പിടിച്ചു തലക്കു താഴെ മുക്കും ആ വെള്ളത്തിന്റെ തണുപ്പ്‌ അതികഠിനം ആയിരുന്നു. എനിക്ക്‌ പ്രതൃക ഒരു അനുഭവും തോന്നിയില്ല .

പിന്നിട്‌ ബെര്‍ണടെട്ടെയുടെ വീട്‌ കാണാന്‍ പോയി , രണ്ടു നൂറ്റാണ്ട്‌ മുന്‍പ്‌ അവിടുത്തെ മനുഷൃര്‍ എങ്ങനെ ആണ്‌ ജീവിച്ചിരുന്നത്‌ എന്ന്‌ നമുക്ക്‌ മനസിലാക്കാന്‍ ആ വിട്ടിലെ കാഴ്‌ചകൊണ്ടു കഴിയും . അതിനു ശേഷം ഭൂമിക്കടിയില്‍ ഒരു 15000 പേര്‍ക്ക്‌ എങ്കിലും ഇരിക്കാവുന്ന ഒരു പള്ളി കണ്ടു അതില്‍ ലോകത്തുള്ള മുഴുവന്‍ ഭാഷ കളിളിലും ഉള്ള ആളുകള്‍ പങ്കെടുക്കുന്ന കുര്‍ബാനയില്‍ അല്‍പ്പസമയം പങ്കെടുത്തു. പിന്നിട്‌ തിരിച്ചു വന്നു ഫാദര്‍ സജി തോട്ടത്തിലിന്റെ കര്‍മികത്വത്തില്‍ നടന്ന മലയാളം കുര്‍ബാനയില്‍ പങ്കെടുത്തു ബ്രദര്‍ ടോമി കുര്‍ബനയ്‌ക്ക്‌ സഹായി ആയിരുന്നു .

ലുര്‍ദില്‍ വരുന്ന ആളുകള്‍ അവരുടെ മേഘലയില്‍ ഉള്ള രൂപതയുടെയോ പള്ളിയുടെയോ നേതൃത്തത്തില്‍ പ്രാര്‍ത്ഥനയോടെ ജാതയയിട്ടാണ്‌ വരുന്നത്‌ കണ്ടത്‌. എല്ലാ ദിവസവും വൈകുന്നേരം തിരിതെളിച്ചു കൊണ്ട്‌ നടക്കുന്ന പ്രദിക്ഷണത്തില്‍ ഒരു പതിനയ്യായിരം ആളുകള്‍ എങ്കിലും പങ്കെടുക്കുന്നുണ്ട്‌. അത്‌ നയനങ്ങള്‍ക്ക്‌ വളരെ അനുഭൂതി പകരുന്നതായിരുന്നു ഞങ്ങളുടെ കൂടെ വന്നവര്‍ ആ പ്രദിക്ഷണത്തില്‍ പങ്കെടുത്തിരുന്നു. അതിനു ശേഷം ലോകത്തെ വിവിത ഭാഷകളില്‍ പ്രാര്‍ത്ഥന നടക്കുന്നു ഞങ്ങള്‍ അവിടെ കേട്ട ഇന്ത്യന്‍ ഭാഷ തമിഴ്‌ ആയിരുന്നു.

അവിടെ സേവനം ചെയ്യാന്‍ ലോകത്തിന്റെ എല്ലാ സ്ഥലത്തു നിന്നും ആളുകള്‍ സ്വമേധയ എത്തുന്നതാണ്‌. അതുപോലെ സ്‌കൂള്‍ കുട്ടികള്‍ അവിടെ സേവനത്തിനു വേണ്ടി ലോകത്തെ എല്ലാ സ്‌കൂളുകളില്‍ നിന്നും എത്തിച്ചേരുന്നുണ്ട്‌

അവിടെ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്‌ അവിടെ വികലാംഗര്‍ ആയും രോഗം ബാധിച്ചും ഒരു മുറിയുടെ നാലു അതിരുകള്‍ക്ക്‌ ഉള്ളില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിഞ്ഞു കൂടുന്ന ഒത്തിരി മനുഷൃരെ സ്വയം സേവനത്തിന്റെ ഭാഗം ആയി ആളുകള്‍ അവിടെ കൊണ്ടുവരികയും ഈ പരിപാടികളില്‍ ഒക്കെ പങ്കെടുപ്പിക്കുന്നതും കണ്ടു. അതില്‍ ഒരു വലിയ മനുഷൃത്വം കാണാന്‍ കഴിഞ്ഞു. അതുപോലെ ലോകത്തെ മുഴുവന്‍ ഭാഷകളുടെയും ഒരു ഉദ്‌ഗ്രഥനവും അവിടത്തെ പ്രാര്‍ത്ഥനയില്‍ കാണാന്‍ കഴിഞ്ഞു അവിടെ നിന്നപ്പം ലോകം ഭാഷകള്‍ക്ക്‌ അതിതമായി ഒന്നായി തോന്നി .

രാത്രി പത്തു മണിയോട്‌ കൂടി ഞങ്ങള്‍ ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചു കിടന്നുറങ്ങി. ഹോട്ടലും ഭക്ഷണവും എല്ലാം അതി ഗംഭീരമായിരുന്നു. രാവിലെ പത്തു മണിയോട്‌ കൂടി ഒരിക്കല്‍ കൂടി പള്ളിയില്‍ പോയി കുറെ പേര്‍ അവിടുത്തെ കുരിശിന്റെ വഴി നടത്തി മറ്റുചിലര്‍ അത്യാവശൃം സാധനങ്ങള്‍ ഒക്കെ വാങ്ങി ബുധനാഴ്‌ച്ച പന്ത്രണ്ടു മണിയോട്‌ കൂടി ഹോട്ടല്‍ ഒഴിഞ്ഞു.പാരിസിനെ ലക്ഷൃമാക്കി യാത്ര തുടങ്ങി

ഒന്നാം ഭാഗം വായിക്കുക....

http://www.emalayalee.com/varthaFull.php?newsId=81901#.U9pw9-tK5Wk.facebook

അടുത്ത ലക്കം: പാരിസില്‍ കണ്ട കാഴ്‌ചകള്‍
ലൂര്‍ദില്‍ കണ്ട മാനവികതയും വിവിധ ദേശക്കാരും (ഫ്രാന്‍സ്‌ യാത്രാവിവരണം പാര്‍ട്ട്‌ 2: ടോം ജോസ്‌ തടിയംപാട്‌)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക