കേരളത്തിന്റെ നെല്ലറ ഏതാണെന്ന് ചോദിച്ചാല്‍ ആന്ധ്രപ്രദേശ് എന്നോ, കര്‍ണ്ണാടകയെന്നോ, തമിഴ്‌നാട് എന്നോ കുട്ടികള്‍ ഉത്തരം പറഞ്ഞാല്‍ നമുക്കത് ശരിവയ്‌ക്കേണ്ടിവരും എന്ന അവസ്ഥയായി. ഓണത്തിന്റെ മുന്നൊരുക്കങ്ങളില്‍ ഏറ്റവും പ്രധാനം നെല്ലുപുഴുങ്ങിക്കുത്തി അരിയാക്കി വയ്ക്കുക എന്നതായിരുന്നു. പഴയകാലത്ത് സ്ത്രീകള്‍ പര്‌സ്പരം ഓണത്തിനു മുമ്പായി ചോദിക്കുന്ന കുശലങ്ങളില്‍ “ഓണപ്പുഴുക്ക് കഴിഞ്ഞോ?” എന്നത് വളരെ പ്രധാനമായിരുന്നു. ഓണമെന്നതുതന്നെ ഒരു കൊയ്ത്തുത്സവം ആയിരുന്നല്ലോ. വിരിപ്പ് നെല്ല് കൊയ്‌തെടുത്ത പുന്നെല്ല് പുഴുങ്ങിക്കുത്തി ആ പുത്തരി ച്ചോറാണ് ഓണത്തിന് വിളമ്പുന്നത്. ഓണത്തിന് പുന്നെല്ലിന്റെ മണവും, പുത്തരിയുടെ നിറവുമാണെന്ന് പറയുന്നത് അതുകൊണ്ടാണ്.
എന്നാ കാലം മാറിയപ്പോള്‍ കേരളത്തിന്റെ നെല്ലറകള്‍ കൊലയറകളായി മാറി. ആര്‍ക്കും നെല്‍കൃഷി വേണ്ട. കര്‍ഷകന് താല്‍പര്യമില്ലാഞ്ഞിട്ടല്ല. നെല്‍കൃഷി ചെയ്യാന്‍ പാടങ്ങളെവിടെ? ഒിത്തുകളെ ഊഷരമാക്കാന്‍ ജലമെവിടെ? പ്രകൃതിയോട് മനുഷ്യന്‍ കാട്ടുന്ന അനീതിക്ക് പ്രകൃതി ശിക്ഷ നല്‍കുമ്പോള്‍ ഓണവും ഓണപ്പുഴുക്കുമൊക്കെ നമുക്ക് നഷ്ടപ്പെടുന്നതില്‍ എന്താണ് തെറ്റ്?