Lawson Travels

സാന്ത്വനം! (പ്രൊഫ. ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 30 August, 2014
സാന്ത്വനം! (പ്രൊഫ. ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
മൂന്നു കറുത്തമ്മമാരെ
കരുത്തമ്മമാരാക്കാന്‍
ഒരു വെളുത്തേടന്‍,
പെരുകുന്ന കദനത്തെ
കാണികളില്‍ പരത്തി
ഗാഢതാവീര്യമകറ്റാന്‍
അനുഭവജ്ഞരുടെ
ആശ്വാസവചനം
പങ്കുവെക്കാന്‍
ഫെര്‍ഗുസനിലെ മകന്റെ
ശവമടക്കിനു ശേഷം
ചാനലിലെ പ്രയിം ടൈമില്‍
കണ്ണീരാലഭിമുഖം!

കമേഷ്യല്‍ ബ്രേക്കിന്റെ
വ്യാപരിപ്പില്ലാതെ
ദു:ഖം വിറ്റുകാശാക്കുന്ന
ടെലിവിഷന്‍ സ്‌ക്രീന്‍
ഉറക്കം കുറുക്കും കാളരാത്രി!
സാന്ത്വനം! (പ്രൊഫ. ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക