-->

America

ശകുന്തള (കവിത: കൃഷ്ണ)

Published

on

നാളെ ഞാന്‍ പോകുമെന്റെ പ്രിയന്റെ സവിധത്തില്‍
ആകിലും അവനെന്നെയറിയാതിരുന്നീടുമോ?
മാമുനി തന്‍ ശാപം ഫലിക്കുമോ അവനെന്നേ
കേവലം ഭ്രാന്തിയെന്നു നിനച്ചു ഹസിക്കുമോ?
ഏതിനും ഞാനവനെ മറക്കില്ലയൊരിക്കലും
സൂര്യനെ മറക്കാന്‍ പാവം, പങ്കജത്തിന്നാകുമോ?
ഇനി ഞാന്‍ മടങ്ങില്ല ഇങ്ങോട്ടിനിയൊരിക്കലും
ആരെന്തു പറഞ്ഞാലും, എന്തൊക്കെയോതിയാലും.
പ്രണയത്തിരകളില്‍പെട്ടുഴലും മനസ്സിന്റെ
വികൃതികള്‍ മുനിമാര്ക്ക് ­ തിരിച്ചറിയാനാമോ?
അതറിയാതെന്നേ ശപിച്ച മാമുനിയെ
പ്രണയപരവശയാ,മിവളും ശപിക്കുന്നു.
ദുഷ്യന്ത,നെന്‍ പ്രിയ,നെന്നെ തിരിച്ചറിഞ്ഞില്ലയെന്നാല്‍
ആയതില്‍ ദുഃഖം ദുര്‍വാസാവിന്‍ മനം നീറ്റീടട്ടേ.
പാവമാം ഈ പെണ്ണിന്റെ ജീവിതം തുലഞ്ഞെങ്കില്‍
ആയതിന്നു കാരണമാകുന്നതാ മുനിയല്ലേ?
പാവമാം മാനവനു ശാന്തിയേകേണ്ട ജ്ഞാനി
ജീവിതം തകര്‍ക്കുന്നതാര്‍ക്കു ക്ഷമിക്കാനാകും?
എന്‍ വ്യഥയകറ്റി, യെന്നെ സ്വച്ഛയാക്കേണ്ട ഋഷി­
പുംഗവനെന്നെ ശപിച്ചാലത്താങ്ങാനാമോ?
പറയൂ പുഴകളേ, പറയൂ മലകളേ
പറയൂ വാന,മേഘ,വര്‍ഷ, പ്രകൃതികളേ
ഇവിടെയാരുടെ തെറ്റെന്നോതുവിന്‍ ദൈവങ്ങളേ
ഇവളില്‍ ശാപം ഫലിക്കില്ലെന്നോതൂ നിങ്ങള്‍.
താന്തയാ,മെന്നില്‍ നിങ്ങളാഹ്ലാദം നിറയ്ക്കുമോ?
പാവമീ ശകുന്തളയെ കാത്തു രക്ഷിച്ചീടുമോ?

കൃഷ്ണ

Facebook Comments

Comments

  1. വിദ്യാധരൻ

    2014-09-02 19:19:48

    "മനുഷ്യ ഹൃദയത്തിൽ തുളുമ്പുന്ന മൃദുലങ്ങളായ വികാരങ്ങളെയും, പ്രകൃതിയിൽ പ്രതിഭാസിക്കുന്ന മനോഹരങ്ങളായ കാഴച്കളെയും വർണ്ണിക്കുന്നതിൽ കാളിദാസനെ കവിഞ്ഞു നില്ക്കുവാൻ മറ്റൊരു കവിക്കും സാധിച്ചിട്ടില്ല. കാളിദാസന്റെ കാല്പനിക ശക്തി കാമിനികാമുകന്മാരുടെ മനോമണ്ഡലത്തിലും മഹർഷിമാരുടെ പുണ്യാശ്രമങ്ങളിലും രാജാക്കന്മാരുടെ രാജധാനികളിലും ഒരുപോലെ ചതുരമായി ചരിക്കുന്നു. സ്ത്രീ പുരുഷന്മാരുടെ പ്രണയ സൗഭാഗ്യത്തെയും പ്രകൃതിയുടെ സൗന്ദര്യവിലാസത്തെയും പറ്റി ഇത്ര മധുരമായി ഗാനം ചെയ്യിതിട്ടുള്ള ഒരു കവി ഒരു രാജ്യത്തുമുണ്ടായിട്ടില്ല എന്നാണു കാളിദാസ കൃതികളെ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ആർതർ റൈഡർ പറഞ്ഞിട്ടുള്ളത്. പ്രേമത്തിന്റെയും കാമത്തിന്റെയും മധ്യത്തിൽ കിടക്കുന്ന അതിസൂക്ഷമമായ അതിർത്തി രേഖയെ കാളിദാസൻ വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. സ്ത്രീ പുംസ പ്രേമത്തിനു ഭോഗം കൊണ്ടല്ലെന്നും ത്യാഗം കൊണ്ടാണെന്നും അദ്ദേഹം തന്റെ കൃതികളിൽ സ്പഷ്ടമായി വെളിപ്പെടുത്തിയിരിക്കുന്നു".( വിദ്വാൻ . സി. സ് . നായർ ). ശ്രി. കൃഷ്ണ തന്റെ കവിതയിലൂടെ ദുഷ്യന്തനെ തേടി പോകുന്ന ശകുന്തളയെ അവതരിക്കുമ്പോൾ, മിക്ക പുരുഷ മനസുകൾക്കും, ' പ്രേമത്തിന്റെയും കാമത്തിന്റെയും മധ്യത്തിൽ കാളിദാസൻ വരച്ചിട്ട അതിസൂക്ഷമമായ അതിർത്തി രേഖയെ കാണാൻ കഴിയില്ല നേരെ മറിച്ചു ഓണത്തിന്റെ മറവിൽ അകത്താക്കിയാ മദ്യം ഇളക്കി വിടുന്ന വികാരങ്ങളുടെ തീനാളങ്ങൾക്ക് കയ്യും കാലും വ്യ്യുക്കകയും, അവളുടെമേൽ ചാടി വീഴുകയും മൃഗീയമായി കൂട്ട ബലാൽസംഘത്തിനു വിധേയപ്പെടുത്തുകയും ചെയ്യുന്നു. കാളിദാസന്റെ നാടിനു വന്ന ദുർഗതി? പണ്ടുള്ള മുനിമാർ ഒരുശാപം കൊണ്ട് അവരുടെ കാമാസക്തിക്കു ശമനം വരുത്തുമെങ്കിൽ ഇന്നത്തെ മുനിമാരും പതിരികളും സൗകര്യം പോലെ സ്ത്രീകളെയും കുട്ടികളെയും അവരുടെ കാമ വൈകൃതങ്ങൾക്ക് വിധേയപ്പെടുത്തി, രാഷ്ട്രീയക്കാരുടെയും മതാചാര്യന്മാരുടെയും അനുഗ്രഹാശസുകളോടെ സസുഖം തങ്ങളുടെ പരിപാടി തുടരുന്നു. " പാവമോ ഈ പെണ്ണിന്റെ ജീവിതം തുലെഞ്ഞെങ്കിൽ ആയതിനു കാരണം മുനിയല്ലേ?" എന്ന് കവി ചോതിക്കുമ്പോൾ ഇന്ന് നമ്മൾക്ക് ചുറ്റും അരെങ്ങെറുന്ന നാടകങ്ങൾക്ക് തിരിശീല ഉയരുന്നു. ചിന്തൊദീപകമായ കവിത. അഭിനന്ദനം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

ചൈനക്ക് ഇത് തന്നെ വരണം; ചരമ വാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (അമേരിക്കൻ തരികിട-154, മെയ് 8)

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

'ആഗോള സീറോ മലബാർ അല്മായ സിനഡ്- സാധ്യതകൾ' (ചാക്കോ കളരിക്കൽ)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

View More