Image

കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരവും, നൈറ്റിംഗേല്‍ പുരസ്‌കാരവും ശ്രീമതി സരോജ വര്‍ഗീസ്സിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 September, 2014
കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരവും, നൈറ്റിംഗേല്‍ പുരസ്‌കാരവും ശ്രീമതി സരോജ വര്‍ഗീസ്സിന്‌
തൃശൂര്‍: ജൂലായ്‌ മാസം 25,26,27 തീയ്യതികളില്‍ ത്രുശൂര്‍ കേരള സാഹിത്യ അക്കാദമി, ഷൊര്‍ണ്ണൂര്‍ കലാമണ്ഡലം, മലപ്പുറം തുഞ്ചന്‍പറമ്പ്‌ എന്നീ കലാ-സാംസ്‌കാരിക നാടുകളില്‍ ലാന സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ലാനയുടെ ജോയിന്റ്‌ സെക്രട്ടറി ശ്രീമതി സരോജ വര്‍ഗീസ്സിനെ ലാനയുടെ സജീവ പ്രവര്‍ത്തക എന്ന നിലയില്‍ കേരള സാഹിത്യ അക്കാദമി അംഗീകാരം നല്‍കി ആദരിച്ചു.പ്രസിഡണ്ട്‌ ശ്രീ പെരുമ്പടവം ശ്രീധരനില്‍ നിന്നും അവാര്‍ഡ്‌ ഏറ്റു വാങ്ങി. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സംഘടനയായ ലാന നാട്ടിലും അമേരിക്കയിലും എഴുത്തുകാരുടെ വളര്‍ക്ലയും ശ്രേയസ്സും ലക്ഷ്യമാക്കുന്നു. ലാന പ്രസിഡണ്ട്‌ ശ്രീ ഷാജന്‍ ആനിത്തോട്ടത്തിന്റെ നേത്രുത്വത്തിലാണു പ്രസ്‌തുത ചടങ്ങുകള്‍ക്ക്‌ യവനിക ഉയര്‍ന്നത്‌.

ഡോക്‌ടര്‍ ജോസ്‌ കാനാട്ട്‌ ഗ്ലോബല്‍ ചെയര്‍മാനായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി സംഗമത്തിന്റെ പ്രഥമ കണ്‍വെന്‍ഷന്‍ ആഗസ്‌റ്റ്‌ മാസം 17 നു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന പ്രവാസി മലയാളിസംഗമത്തില്‍ വെച്ച്‌ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. സംസ്‌കാരിക വകുപ്പ്‌ മന്ത്രി ശ്രീ കെ.സി. ജോസഫ്‌, ഭക്ഷ്യവകുപ്പ്‌ മന്ത്രി ശ്രീ അനൂപ്‌ ജേക്കബ്‌, ശ്രീ ജോസ്‌ കെ. മാണി എം.പി, പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വി, കോട്ടയം ഡി.സി.സി. പ്രസിഡണ്ട്‌ ശ്രീ ടോമി കല്ലാനി തുടങ്ങിയവരോടൊപ്പം ശ്രീ സാബു ചെറിയാന്‍, ശ്രീ പ്രേംകുമാര്‍ തുടങ്ങി സിനിമാ രംഗത്ത്‌്‌ നിന്നും ധാരാളം വിശിഷ്‌ടാതിഥികളും വേദിയില്‍ സന്നിഹിതരായിരുന്നു.

തദവസരത്തില്‍ കേരള ധനകാര്യ വകുപ്പ്‌ മന്ത്രി ശീ കെ.എം.മാണിയില്‍ നിന്നും ഒരു പ്രവാസി എന്ന നിലയില്‍ തന്റെ 40 വര്‍ഷത്തിലധികമുള്ള നേഴ്‌സിംഗ്‌ സേവനത്തിനുള്ള അംഗീകാരമായി നല്‍കിയ പൊന്നാടയും, നൈറ്റിംഗേല്‍ അവാര്‍ഡും ശ്രീമതി സരോജ വര്‍ഗീസ്സ്‌ ഏറ്റുവാങ്ങി.

ഒരു നേഴ്‌സ്‌ എന്ന നിലയില്‍ സേവനമനുഷിഠിച്ച്‌്‌ വിരമിച്ച തനിക്ക്‌ ലഭിച്ച ഏറ്റവും വിലയേറിയ അംഗീകാരമായി, പ്രത്യേകിച്ച്‌ ജന്മനാട്ടില്‍ വച്ച്‌ തനിക്ക്‌ ലഭിച്ച ഈ പുരസ്‌കാരത്തെ കാണുന്നു എന്ന്‌ സരോജ വര്‍ഗീസ്സ്‌ സന്തോഷാശ്രുക്കളോടെ പറയുന്നു. തന്നെപ്പോലെ തന്നെ ഈ രംഗത്ത്‌ സേവനമനുഷ്‌ഠിക്കുന്ന പരശതം സഹോദരി-സഹോദരന്മാരുടെ പ്രതിനിധിയായിട്ടാണ്‌ താന്‍ ഈ അംഗീകാരം ഏറ്റു വാങ്ങിയതെന്നും അവര്‍
പറഞ്ഞു.

ജന്മനാട്ടിലെ ഒരവധിക്കാലത്ത്‌ സാഹിതീസപര്യയിലും ഒരു പ്രവാസി നേഴ്‌സ്‌ എന്ന നിലയിലും അംഗീകാരം ഏറ്റ്‌ വാങ്ങിയ സരോജക്ക്‌ സുഹ്രുത്തുക്കളും അഭ്യുദയകാംക്ഷികളും അഭിനന്ദനങ്ങള്‍ നേര്‍ന്നു.
കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരവും, നൈറ്റിംഗേല്‍ പുരസ്‌കാരവും ശ്രീമതി സരോജ വര്‍ഗീസ്സിന്‌
കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരവും, നൈറ്റിംഗേല്‍ പുരസ്‌കാരവും ശ്രീമതി സരോജ വര്‍ഗീസ്സിന്‌

കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരവും, നൈറ്റിംഗേല്‍ പുരസ്‌കാരവും ശ്രീമതി സരോജ വര്‍ഗീസ്സിന്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക