Image

ഓണവും കുറെ ചോദ്യങ്ങളും (കവിത: സന്തോഷ്‌ പാലാ)

Published on 05 September, 2014
ഓണവും കുറെ ചോദ്യങ്ങളും (കവിത: സന്തോഷ്‌ പാലാ)
എന്താണ്‌ തുമ്പീ തുള്ളാത്ത
തെന്റെ കണ്ണില്‍ പറക്കും തീയുകണ്ടിട്ടോ?
എന്താണ്‌ തുമ്പേ മറയ്‌ക്കുന്നതാമുഖം
മണ്ണില്‍ പതിക്കും കൊലുസൊച്ച കേട്ടതോ?
എന്താണ്‌ കാറ്റേ നിനക്കിത്ര തൂങ്ങല്‍
നല്ലോമല്‍പ്പൂമണമെങ്ങുമെത്താഞ്ഞോ?
എന്തെന്‍ നിലാവേ നിറം മങ്ങിനില്‍പ്പൂ
നെഞ്ചകം മീതെ കനല്‍ക്കട്ട വീണോ?
എന്തെന്റെ പൂക്കളം മൊത്തം ചുവപ്പൂ
ചോപ്പാണ്‌ സ്‌നേഹം! ചോപ്പാണ്‌ ജീവന്‍?!!
എന്തെന്റെ മുന്നില്‍ തെളിയുന്നതയ്യോ
മാവേലി കാണാത്ത കാഴ്‌ചകളത്രയും
എന്തെന്റെ വീടേ നിനക്കിത്ര മൗനം
എല്ലാം പകര്‍ത്തും മാനത്തെ നോട്ടം?!

സന്തോഷ്‌ പാലാ
mcsanthosh@yahoo.com
ഓണവും കുറെ ചോദ്യങ്ങളും (കവിത: സന്തോഷ്‌ പാലാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക