Image

നന്ദി മഹാത്മാ ചാണ്ടി ജി; മഹാത്മാ സുധീരന്‍ ജി (ബ്ലെസണ്‍ ഹൂസ്റ്റണ്‍)

ബ്ലെസണ്‍ ഹൂസ്റ്റണ്‍ Published on 16 September, 2014
നന്ദി മഹാത്മാ ചാണ്ടി ജി; മഹാത്മാ സുധീരന്‍ ജി  (ബ്ലെസണ്‍ ഹൂസ്റ്റണ്‍)
കേരളത്തില്‍ മദ്യത്തിന്റെ വീര്യത്തേക്കാള്‍ വീര്യമായിരിക്കുകയാണ് അതിനെ ചുറ്റിപറ്റിയുള്ള വിവാദം. ബാറുകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാ നം കേരളത്തില്‍ നുരഞ്ഞു പൊ ന്നിക്കൊരിക്കുകയാണ്. ബാറുകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തുക്ലക്കിന്റെ പരിഷ്‌ക്കാരം പോലെയാണെന്ന് നിരോധനത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ അത് അങ്ങേയറ്റം ഉചിതമായ നടപടിയാണെന്ന് മറുവിഭാഗവും വാദിച്ചുകൊണ്ട് രംഗത്ത് വന്നതാണ് ഇത് വിവാദമാകാന്‍ കാരണം. ചുരുക്കത്തി ല്‍ ബാറുകളുടെ നിരോധനം കേ രളത്തില്‍ വന്‍വിവാദം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

വിവാദം ഒടുവില്‍ കോടതിയില്‍ വരെയെത്തി ബാറുകള്‍ പുട്ടിയ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും മദ്യവ്യവസായം മൗലീകാവകാശമാണെന്നും വാദിച്ചുകൊണ്ടാണത്രെ കോടതിയെ സമീപിച്ചതത്രെ. കോടതി ആ ഹര്‍ജി തള്ളിക്കളയുകയും സര്‍ക്കാര്‍ തീരുമാനം ശരിവയ്ക്കുകയുമാണുണ്ടായത്. ബാറുകള്‍ നിരോധിച്ചത് ഒരു വലിയ കാര്യം തന്നെയെന്നതില്‍ തര്‍ക്കമില്ലാത്തതാണ്. കേരളത്തിലെ സാമൂഹിക  വ്യവസ്ഥിതിയെപോലും തകിടം മറിക്കുന്ന രീതിയിലേക്ക് ബാറുകളുടെ വളര്‍ച്ച വന്നിരുന്നു. മുക്കിനും മൂലയിലും പോലും കേ രളത്തില്‍ ബാറുകള്‍ ഉയര്‍ന്നുവന്നിരുന്നുയെന്നതാണ് സത്യം.

കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയെ തകര്‍ക്കുന്നതു മാത്രമല്ല നിമയവ്യവസ്ഥിതിയെപോലും വെല്ലുവിളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു ബാറുടമകളില്‍ ഒട്ടുമിക്കവരുടേതുമെന്നതായിരുന്നു സത്യം. എല്ലുമുറിയെ പണിയെടുത്തു കിട്ടുന്ന കാശു മുഴുവനും ബാറില്‍ കൊണ്ടുപോയി കുടിച്ചുകളയുന്ന സം സ്‌ക്കാരത്തിലേക്ക് മലയാളിയെ കൊണ്ടെത്തിച്ചത് ഈ ബാര്‍ സംസ്‌ക്കാരമായിരുന്നു. കുടിക്കുന്നതു മാത്രമല്ല അതിന്റെ ലഹരി തീര്‍ക്കുന്നത് കുടുംബത്തിലുള്ള ഭാര്യയുടെയും മക്കളുടെയും പുറത്തായിരുന്നു. അതും മതിയാകാതെ വരുമ്പോള്‍ നാട്ടുകാരെ മൊത്തം അസഭ്യം പറച്ചില്‍ മതിവരുവോളം എല്ലുമുറിയെ പണിയെടുത്തു കുടിക്കുന്ന കാലംമാറി പണിയെടുക്കാതെ ഭാര്യയുടെ താലിമാലയും വീട്ടില്‍ വെള്ളം കോരിവെയ്ക്കുന്ന അലൂമിനിയം പത്രംപോലും കിട്ടുന്ന വിലക്കുവിറ്റ് ബാറില്‍പോയി കുടിക്കുന്നതിലേക്ക് പിന്നെ പുരോഗമിക്കുകയാണ് ഉണ്ടായത്. ഇ പ്പോള്‍ ഇതൊന്നുമല്ല മോഷണം വരെ നടത്തിയാണ് കുടിക്കാന്‍ പണം കണ്ടെത്തുന്നതത്രെ.

പകല്‍ മുഴുവന്‍ കുടിയും ചീട്ടുകളിയും രാത്രിയില്‍ മോഷണവും നടത്തുന്ന സംഘങ്ങള്‍ കേ രളത്തില്‍ ഇന്ന് ധാരാളമുണ്ട്. ഇ തിന്റെ സൃഷ്ടാക്കള്‍ കേരളത്തി ലെ ബാര്‍ സംസ്‌ക്കാരമാണെന്നു തന്നെ പറയാം. ഒരു ജോലിക്കും പോകാതെ കവലകള്‍ തോറും ഇരിക്കുന്നവരെ കേരളത്തില്‍ ഇന്ന് സാധാരണയായ കാണാന്‍ പറ്റുന്നതാണ്. ഒരു ജോലിക്കോ മ റ്റോ വിളിച്ചാല്‍ അങ്ങേയറ്റത്തെ കൂലിയാണ് ഇവര്‍ ചോദിക്കുന്നത്. അത് മുഴുവന്‍ ബാറില്‍ കൊണ്ടുപോയി കൊടുത്ത് കുടിക്കാനാണെന്ന് പറയേണ്ടതില്ലല്ലോ. ബിഹാറികളെയും ബംഗാളികളെയും നമുക്ക് സമ്മാനിച്ച സംസ്‌ക്കാരം അതാണ്. ഒട്ടുമിക്ക ബാറുകളിലും മദ്യത്തില്‍ വ്യാജന്‍ കലര്‍ത്തിയാണ് ലഹരികൂട്ടാനും ലാഭം നേടാനും ഉടമകള്‍ നല്‍കുന്നത്.

കേരളത്തിലെ ബാറുകളുടെ ഏറ്റവും പുതിയ സംഭാവനയാ ണ് നിശാക്ലബുകള്‍. കേരളത്തി ലെ മെട്രോപ്പോലീറ്റന്‍ സിറ്റികളില്‍ ഒട്ടുമിക്കഇടങ്ങളിലും ഇന്ന് നിശാക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയതലമുറയിലെ ആണും പെണ്ണും ഈ നിശാക്ലബുകളില്‍ ജീവിതം ആസ്വദിക്കാനെത്തുന്നത് കേരളത്തിലിന്ന് നി ത്യകാഴ്ചയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല അവര്‍ക്ക് വേണ്ടതെല്ലാം ഇവിടെ ലഭ്യമാണ്. മിക്കവയും ബാറുകളോടു ചേര്‍ ന്നവയാണ്. കേരളത്തിലെ ഒട്ടുമിക്ക നിശാക്ലബുകളുടെയും ഉടമസ്ഥര്‍ ബാറുടമകളില്‍ മിക്കവരുമാണ്. പാശ്ചാത്യസംസ്‌ക്കാരത്തിന്റെ ബാക്കി തുകയായ നിശാക്ലബുകള്‍ മെട്രോപോലീറ്റന്‍ സിറ്റികളില്‍നിന്ന് കേരളത്തിന്റെ മറ്റ് നഗരങ്ങളിലേക്കും ഇന്ന് വ്യാപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. നിശാക്ലബുകളുടെ നടത്തിപ്പുകള്‍ അവര്‍ തോന്നിയപോലെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

ഏതാനം മാന്യങ്ങള്‍ക്കുമുന്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു നിശാക്ലബ് പോലീസ് റെ യ്ഡുചെയ്യുകയുണ്ടായി. ആ നിശാക്ലബ്ബില്‍ മദ്യത്തോടൊപ്പം വ ന്‍തോതില്‍ മയക്കുമരുന്നു അനാശാസ്യപ്രവര്‍ത്തികളും നടക്കുന്നുയെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച അജ്ഞാത സന്ദേശത്തിനെ തുടര്‍ന്നായിരുന്നു അവിടെ പോലീസ് റെ യ്ഡ് ചെയ്തത്. പോലീസിലുള്ള ബാറുടമകളുടെ വിശ്വസ്തര്‍ അത് ചോര്‍ത്തി കൊടുത്തതു കാരണം ആ റെയ്ഡില്‍ കാര്യമായിട്ടൊന്നും കണ്ടെത്താന്‍ റെയ്ഡ് നടത്തിയവര്‍ക്ക് കഴിഞ്ഞില്ലായെന്നാണ് പറയപ്പെടുന്നത്. കൊല്ലും കൊലയ്ക്കുംപോലും മടിയില്ലാത്തവരാണ് നിശാക്ലബ്ബുകളുടെ നടത്തിപ്പുകാര്‍യെന്നാണ് പറയുന്നത്. നാം ഉയര്‍ത്തിപിടിക്കുന്ന സംസ്‌ക്കാരത്തെ മൊത്തത്തില്‍ വിലക്കെടുക്കുന്ന രീതിയിലേക്ക് നിശാക്ലബ്ബുകള്‍ മുന്നോട്ടുപോകുമ്പോള്‍ അത് ബാറുകളുടെ പുതിയ രൂപം തന്നെയെന്നതില്‍ സംശയമില്ലാത്ത കാര്യമാണ്.

അങ്ങനെ കേരളത്തില്‍ പല സാമൂഹിക തിന്മകള്‍ക്കും കാരണമോ തുടക്കമോ ബാറുകളായിരുന്നുയെന്ന് തന്നെ പറയാം. പ ത്തുവയസ്സുമുതല്‍ കുട്ടികള്‍ കുടിക്കാന്‍ തുടങ്ങിയത് കേരളത്തി ല്‍ മുക്കിനും മൂലയിലും ബാറുകള്‍ വന്നതുകൊണ്ടുതന്നെയെന്നതില്‍ യാതൊരു സംശയവുമില്ലാ ത്ത കാര്യമാണ്. ആര്‍ക്കും എവിടെയും എങ്ങനെയും ബാറുകള്‍ തുടങ്ങുന്നതിന് കേരളത്തില്‍ യാ തൊരു നിയന്ത്രണവുമില്ലായിരുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ ആരായിരുന്നാലും ബാറുകള്‍ അനുവദിക്കുന്നതില്‍ യാതൊരു നിയന്ത3ണവുമില്ലായിരുന്നു. ഉടമകളില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങി ഇതിന് അനുവാദം നല്‍കിയ രാഷ്ട്രീയനേതാക്കന്‍മാരോ മറ്റ് ഉത്തരവാദിത്വപ്പെട്ട ഭരണകര്‍ത്താക്കളോ ആരും തന്നെ രാഷ്ട്രീയഭേദമന്യേയുള്ളവര്‍ ഒരിക്കല്‍പോലും ഇത് എത്രമാത്രം കേരളത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ചിന്തിച്ചിട്ടില്ല. കീശ നിറഞ്ഞാല്‍ ആര്‍ക്ക് എന്ത് ദോഷം വന്നാല്‍ എന്ത് എ ന്നതോ ആര്‍ക്ക് എന്തു വന്നാലും കീശ വീര്‍ക്കണമെന്നതോ മാത്രമാണ് ഇവരുടെയൊക്ക് ല ക്ഷ്യമെന്നത് ജനത്തിനറിയാം.

അങ്ങനെ ദുര്യവ്യാപകമായ ദുരിതങ്ങളും ദൂഷ്യങ്ങളും കേരളത്തില്‍ വിതച്ച ബാറുകള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ടുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യേണ്ടതുതന്നെ. സത്യത്തില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ അഭിനന്ദനം നല്‍കേണ്ടത് വി.എം. സുധീരന്‍ എന്ന കരുത്തനായ നേതാവിനാണ്. വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റായില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇത്തരം ഒരു നടപടിയെക്കില്ലായിരുന്നുയെന്നു ത ന്നെ പറയാം. യു.ഡി.എഫ്. സര്‍ ക്കാരിനെ നിയന്ത്രിക്കുന്ന പലരുടെയും തീരുമാനങ്ങള്‍ക്കുമാ ത്രം പച്ചകൊടി കാണിക്കാറുള്ള അതിനു മാത്രം ധൈര്യമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇത്തരമൊരു തീരുമാനം എടുക്കാന്‍ ധൈര്യം ഉണ്ടായത് സുധീരന്റെ കടും പിടുത്തമാണ്.

സുധീരനെന്ന ഒറ്റ വ്യക്തിയുടെ കടുംപിടുത്തമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണം. സര്‍ക്കാരില്‍പോലും പലരും ബാറുടമകള്‍ക്ക് അനുകൂലമായി രഹസ്യപിന്തുണ നല്‍കിയെന്നാണ് പറയപ്പെടുന്നത്. ആ അവസരത്തില്‍ സുധീരന്‍ തന്റെ നിലപാട് വ്യക്തമാക്കുകയും സ ര്‍ക്കാരിനെ കൊണ്ട് ബാര്‍ നിരോധിച്ചുകൊണ്ടുള്ള തീരുമാനമെടുക്കുകയും ചെയ്തത് കേരളത്തിലെ അനേകം കുടുംബങ്ങ ള്‍ക്ക് ആശ്വാസമുണ്ടാക്കുന്ന ഒ ന്നു തന്നെയാണ്. ഇതില്‍ സുധീരനെ അഭിനന്ദിക്കുക തന്നെ വേ ണം. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും പിന്തുണയ് ക്കുകയും ചെയ്യുന്നതാണ് ചെ യ്യേണ്ടത്. എന്നാല്‍ അതിന് വിപരീതമായ ചില പ്രവര്‍ത്തികളാണ് സമൂഹത്തില്‍ ഉന്നതശ്രേണിയില്‍ നില്‍ക്കുന്ന ചിലരുടെ ഭാഗത്തുനിന്നുമുണ്ടായത്. സാംസ്‌ക്കാരികമായി ഉയര്‍ന്നവരെന്നു ചിന്തിക്കുന്നവരും സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചവരും വഹിക്കുന്നവരും ആ കൂട്ടത്തിലുണ്ടെന്നും പറയുന്നത് ലജ്ജാകരം തന്നെ. സര്‍ക്കാരിന്റെ ഈ തീരുമാനം തുക്ലക്കിന്റെ ഭരിഷ്ക്കാരംപോലെ തലതിരിഞ്ഞതും മണ്ടത്തരം നിറഞ്ഞതും പൗര സ്വാതന്ത്ര്യത്തിനെ എതിരാണെ ന്നും മറ്റുമായിട്ടുള്ള അഭിപ്രായ പ്രകടനങ്ങളായിരുന്നു ഇവരുടെ ഭാഗത്തുനിന്നുമുണ്ടായത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ചിലടത്തുള്ള അതിശക്തവും അപരിഷ്‌കൃതവുമായ നിയമത്തിനു തു ല്യമാണ് കേരളത്തില്‍ ബാര്‍ നി രോധിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നു വരെ ചിലര്‍ അഭിപ്രായപ്രകടനം നടത്തിയപ്പോള്‍ അറിയാതെ ഒരു ചോദ്യം മനസ്സില്‍ തോന്നിപ്പോയി. ഗള്‍ഫില്‍ പോകുന്ന മലയാളി പ്രത്യേകിച്ച് സൗദിപോലെയു ള്ള രാജ്യങ്ങളില്‍ എന്തുകൊണ്ടാ ണ് കുടിക്കാഞ്ഞത്. ഖത്തര്‍ ദു ബായ് തുടങ്ങിയ രാജ്യങ്ങളി ല്‍പോലും ബാറില്‍ കയറി കുടിക്കാന്‍ ശക്തമായ നിയന്ത്രണങ്ങളുണ്ട് അവിടെയൊക്കെ ലക്ഷക്കണക്കിന് മലയാളികളുണ്ട്. അവര്‍ക്കൊക്കെ അവിടെ കുടിക്കാ തെ ഇരിക്കാനറിയാം. അവിടെ കുടിച്ചു കൂത്താടിയാല്‍ ഉണ്ടാകുന്ന അനുഭവം അറിയാവുന്നതു കൊണ്ടാണത്. സത്യത്തില്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനവിവേകശൂന്യവും അങ്ങേയറ്റം വിഡ്ഢിത്തര വും നിറഞ്ഞതുതന്നെയെന്ന് പറയട്ടെ ഒരു നാടിനെ മുഴുവന്‍ നശിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്കെതിരെ നടപടിയെടുത്താലും വി മര്‍ശിക്കുന്ന ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത് കേവലം വിലകുറഞ്ഞ പ്ര ശസ്തിയോ പ്രീണനമോ മാത്രമാണെന്നു തന്നെ പറയാം. ഒരു കാര്യം ഓര്‍ക്കുന്നത് നല്ലത്. ബാറുകള്‍ തകര്‍ക്കുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമായ കേരളത്തിലെ കുടുംബങ്ങളാണ്.

ബാറുകള്‍ കേരളത്തില്‍ നി രോധിച്ചത് ഇപ്പോള്‍ ഫൈവ് സ്റ്റാര്‍ നിലയിലുള്ള ഹോട്ടലുകളില്‍ മാത്രമെ മദ്യവില്‍പ്പന അനുവദിച്ചിട്ടുള്ളൂ. അതിന്റെ അര്‍ത്ഥം കേരളത്തില്‍ ബാറുകള്‍ നിരോധിച്ചുയെന്നതുതന്നെ. ബാറുകള്‍ നിരോധിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. ശക്തമായ നടപടിയും ബോധവല്‍ക്കരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സന്നദ്ധസംഘടനകളുടെ ഭാഗത്തുനിന്നും മതസാമൂഹിക പ്ര വര്‍ത്തകരുടെ ഭാഗത്തുനിന്നുമുണ്ടാകണം. ആന്റണിയുടെ ചാ രായ നിരോധനം പോലെ തുടക്കത്തിലാവേശവും അതിനുശേഷം തണുത്തുംപോകാന്‍ ഇടയാവരുത്. ആന്റണിയുടെ ചാരായനിരോധനത്തെ തകിടം മറിച്ചവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ഇപ്പോഴുമുണ്ട്. ആട്ടിന്‍ തോലിട്ട ആ ചെന്നായ്ക്കള്‍ക്ക് ഒപ്പം ഓശാന പാടുന്ന ജനകീയ നേതാക്കളും വിപ്ലവനേതാക്കളും ഉണ്ടെന്ന കാര്യം മറക്കരുത്. എ ന്തിന് ഏറെ മതനേതാക്കന്മാരുപോലുമുണ്ടെന്ന സത്യം മറക്കരുത്. അവര്‍ക്ക് ഒരു മദ്യദുരന്ത മോ മറ്റോ നടത്താനും അതില്‍ കൂടി ആയിരങ്ങളെ ഒടുക്കാനും യാതൊരു മടിയും ബുദ്ധിമുട്ടു. കാണുകയില്ല.അവരുടെ ലക്ഷ്യം വഴി കേരളത്തില്‍ മദ്യമൊഴുക്കുകയെന്നതും മാത്രമായിരിക്കും.

ആളുണ്ടെന്നറിയിക്കാന്‍ വേണ്ടി വല്ലപ്പോഴുമൊരു റെയ്ഡ് നടത്തി കള്ളവാറ്റുകാരെ പിടികൂടി സ്റ്റേഷനിലെത്തും മുന്‍പ് അവരെ വിടുന്ന എക്‌സൈസ് എന്ന വിഭാഗത്തെ ശക്തമാക്കി വ്യാജന്‍മാരെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം ചെയ്യുന്നതോടൊപ്പം ഒരു കാലത്ത് ശക്തമായിരുന്ന മദ്യവര്‍ജ്ജന സമിതികള്‍പോലെയുള്ളവ ജനങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണവും നടത്തേണ്ടതാണ്. ഒരു കാല ത്ത് കേരളത്തിലെ ക്രൈസ്തവമതമേലദ്ധ്യക്ഷന്‍മാര്‍ ഇതിനൊ ക്കെ മുന്നിട്ടിറങ്ങിയിരുന്നു.
പ്രൊഫ.എം.പി. മന്‍മഥനെപ്പോലെയു ള്ള മദ്യവര്‍ജ്ജന സമിതി നോ താക്കളോടൊപ്പം അവര്‍ കേരളത്തിലങ്ങോളമിങ്ങോളം ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെ ഏതെങ്കിലുമൊരു മതമേലദ്ധ്യക്ഷന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയമാണ്. വിരലിലെണ്ണാവുന്നവര്‍ ചിലപ്പോള്‍ കാണുമായിരിക്കും. എന്നാല്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ വീണ്ടുമൊരവസരമാണിത്. അങ്ങനെ ബോധ്യവല്‍ക്കരണവും ശക്തമായ നടപടിയും കൊണ്ട് മാത്രമെ കേരളത്തില്‍ മ ദ്യനിരോധനം പൂര്‍ണ്ണമാകൂ. അ ല്ലാതെ നിയമത്തില്‍ കൂടി നിരോധിച്ചാല്‍ അത് വെള്ളത്തില്‍ വരച്ചവരപോലെയാകുകയും നാട്ടില്‍ വീണ്ടും മദ്യമൊഴുകുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല.

മദ്യനിരോധനത്തില്‍ സര്‍ക്കാരിനെ അലട്ടുന്ന മറ്റൊരുപ്രശ്‌നമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ തൊഴില്‍ നഷ്ടപ്പെടുന്നത്. ചാരായനിരോധനം വന്നപ്പോള്‍ ഇതെ പ്രശ്‌നം തന്നെയായിരുന്നു സര്‍ക്കാര്‍ നേരിട്ടത്. എന്നാല്‍ അതില്‍ തൊഴില്‍ ന ഷ്ടപ്പെട്ടവരെ പുനരധിവാസവും മറ്റുമായി അത് പൂര്‍ണ്ണമായി പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അതുതന്നെയാണ് ഇപ്പോഴും സര്‍ക്കാര്‍ ആലോചിക്കുന്നതെന്നത് അവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. അങ്ങനെ മദ്യ മൊഴുകാത്ത കേരളമായിരിക്കാന്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.
നന്ദി മഹാത്മാ ചാണ്ടി ജി; മഹാത്മാ സുധീരന്‍ ജി  (ബ്ലെസണ്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക