2014സെപ്‌റ്റംമ്പര്‍ 30ന് കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പില്‍ വരും.
ഇത് വിശ്വസിക്കുന്ന പമ്പരവിഡ്ഡികളുടെ ആഹ്‌ളാദവും, മദ്യപാനികളായവരുടെ ആശങ്കകളും
പ്രവാസികളായ എഴുത്തുകാരുടെ വിഡ്ഡിത്തങ്ങളും അരങ്ങ്
തകര്‍ത്താടുന്നു.
അസംഭവികമായ ഒന്നിന് വ്യാജലേബലില്‍ സംഭവീകമാക്കി കൈയടി
നേടാന്‍ ഉള്ള വഞ്ചനയാണ് ഈ കോലാഹലങ്ങള്‍ എന്ന് ജനം തിരിച്ചറിയുക.
മദ്യനിരോധനത്തിലൂടെ വമ്പിച്ച നഷ്‌ടം ചൂണ്ടിക്കാട്ടി സാധുജനങ്ങളുടെ തലയില്‍ വലിയ
നികുതി ചുമത്തി ആ പണം കൊണ്ട് മദനോത്‌സവം ആചരിക്കുന്ന കേരളത്തിലെ
രാഷ്‌ട്രീയതട്ടിപ്പ് എത്രയോ ഖേദകരം.
ഇന്നിപ്പോള്‍ വിളംമ്പരം
ചെയ്‌തിരിക്കുന്ന മദ്യനിരോധനം 10 വര്‍ഷംകൊണ്ട് നടപ്പില്‍ വരുത്തുമെന്ന സ്വപ്‌നം
മാത്രമാണ്. വെറും 17 മാസത്തേക്കു മാത്രം കൂടി നിലവിലുള്ള ഈ ഗവണ്‍മെന്റിന്
ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കാന്‍ എന്ത് അവകാശം? അര്‍ഹത?
ഇന്നിപ്പോള്‍
`സമ്പൂര്‍ണ്ണ മദ്യനിരോധനം' എന്ന പദത്തിലൂടെ കേരളസര്‍ക്കാന്‍ ഏറ്റെടുക്കുന്നത്
`സമ്പൂര്‍ണ്ണമദ്യവിതരണം' ആണ്. ബാറുകള്‍ നിരോധിച്ചുകൊണ്ട് മദ്യത്തിന്റെ
കുത്തകമുതലാളിത്വം സര്‍ക്കാന്‍ ഏറ്റെടുക്കുന്നത് നല്ലതുതന്നെ. എന്തെന്നാല്‍
വ്യാജന്‍ തടയാം. 2. റീടെയ്‌ല്‍ ലാഭം സര്‍ക്കാരിന്. അതിന് തെളിവാണ് 418 ബാറുകള്‍
അടഞ്ഞുകിടന്ന ഈ ഓണക്കാലത്ത് 13 കോടി അധിക വില്‍പ്പന ബിവറേജ് കോര്‍പ്പറേഷന്‍
നേടിയത്. ബാറുകള്‍ അടെച്ചുകൊണ്ട് ബിവറേജ് കോര്‍പ്പറേഷനിലൂടെ മാത്രം മദ്യവിതരണം
നടത്തി അമിതലാഭം ഉണ്ടാക്കുകയെന്ന തന്ത്രമാണ് ഉമ്മന്‍ ചാണ്ടിയും , വി. എം.
സുധീരനുമൊക്കെ നടപ്പിലാക്കുന്നത്. ഇതു മദ്യനിരോധനമല്ല.
ഇടതുപക്‌ഷവും
നിശബ്‌ദത പാലിക്കുന്നത് ഇതുകൊണ്ടാണ്. അടുത്ത ഗവണ്മെന്റ് ഇടതുപക്‌ഷമാണല്ലോ. ഈ
കീഴ്‌വഴക്കമാണല്ലോ കേരളത്തെ ഭരിച്ച് മുടുപ്പിക്കുന്നതും.
ഈ നടപടികൊണ്ട്
തൊഴില്‍ പ്രശ്‌നമില്ല. എന്തെന്നാല്‍ ബാറില്‍ മദ്യം വിളമ്പുന്ന 5ല്‍ താഴെവരുന്നവരുടെ
തൊഴിലുകള്‍ മാത്രമേ നഷ്‌ടപ്പെടുന്നുള്ളു. റെസ്‌റ്റോറെന്റ് തൊഴിലുകള്‍
വര്‍ദ്‌ധിക്കുകയാണ് . എന്തെന്നാല്‍ ജനം കുടംബസമേതം ഇനിയും റെസ്‌റ്റോറുകളില്‍
എത്തും.
മദ്യപിക്കുന്നവര്‍ക്ക് ഒരു കുപ്പി ബിവറേജില്‍ നിന്നു വാങ്ങി
വണ്ടിയില്‍ വച്ചോ, റെസ്‌റ്റോറെന്റില്‍ വച്ചോ കുടിക്കാം , ഫാമിലി ഒത്തുകഴിക്കാം.
വിദേശികള്‍ക്ക് 2 ലിറ്റര്‍ മദ്യവുമായി എയര്‍പോര്‍ട്ടില്‍ ഇറങ്ങാം. എവിടെ
വച്ചും കുടിക്കാം.
ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക് റൂം ബോയിയെ വിളിച്ചാല്‍
അവര്‍ ബിവറേജസില്‍ പോയി ഏതു ബ്രാന്‍ഡും വാങ്ങിക്കൊണ്ടുതരും. ആയതിനാല്‍ ഈ
മദ്യനിരോധനം ടൂറിസത്തെ ബാധിക്കില്ല.
പട്ടാളക്കാരന് അവന്റെ വിഹിതമായ ഒരു
കെയ്‌സ് (6 കുപ്പി) എല്ലാ മാസവും വാങ്ങാം. വേണേല്‍ കുടിക്കാം, അല്ലേല്‍
വില്‍ക്കാം. നിയമ തടസമില്ല.
ഇങ്ങനെ ഈ മദ്യനിരോധനം കേരളത്തില്‍ നല്ല മദ്യം
സുലഭമായി ലഭിക്കുവാനുള്ള കോണ്‍ഗ്രസ് മന്ത്രിസഭയുടെ ഉചിതമായ നടപടിയാണ്.
വ്യാജ്യമദ്യവും, വിഷലിപ്‌തമായ ഭക്‌ഷണങ്ങളും വിതരണം ചെയ്യുന്ന സകല ബാറുകളും അടെച്ചു
പൂട്ടുന്നതിലൂടെ ഗവണ്‍മെന്റ് ലക്‌ഷ്യമിടുന്നത്.
ബിവറേജ്
കോര്‍പ്പറേഷനിലൂടെ മാത്രം മദ്യം വിതരണം ചെയ്യുക എന്ന ഈ നയം നടപ്പിലാക്കുന്ന
സുധീരനം, ഉമ്മന്‍ചാണ്ടിക്കും അഭിനന്ദനങ്ങള്‍.
എങ്കിലും മദ്യനിരോധനമെന്ന
ഈചെപ്പടിവിദ്യയിലൂടെ ഗവണ്‍മെന്റിന്റെ വരുമാനം ഇരട്ടിയാകുമെന്നതു മറെച്ചു
വച്ചുകൊണ്ട് വ്യാജ്യം പറഞ്ഞ് സാധു ജനങ്ങളെ പിഴിയുന്ന ഈ നയം
അധര്‍മ്മമാണ്.
വിവേചനബോധമില്ലാത്ത കുറേ സാമൂദായിക നേതൃത്വം കഥയറിയാതെ ആട്ടം
കാണുുന്നതു കാണുമ്പോള്‍ , `മദ്യനിരോധനം' എന്ന വാക്കു കേട്ട്
കൈയടിക്കുമ്പോള്‍`രാജാവ് ശിശുവായിരിക്കുമ്പോള്‍ ദാസനേക്കാള്‍ ഒട്ടും
വിശേഷതയുള്ളവനല്ല' എന്ന് വിവേകികള്‍ വിലയിരുത്തുന്നു. അമേരിക്കയില്‍ നിന്നും പോലും
ചിലരൊക്കെ മദ്യനിരോധനത്തിനു അനുമോദിക്കുന്നു. ഹാ കഷ്‌ടം!
ആകയാല്‍ ഒന്നറിയുക!
കേരളത്തില്‍ `മദ്യനിരോധനം' അല്ല, മദ്യവിതരണമാണ് ഗവണ്മെന്റ് ഇപ്പോള്‍
ഏറ്റെടുത്തിരിക്കുന്നത്. ബാറുകള്‍ വേണമോ, വേണ്ടയോ എന്ന വിധി മാത്രമാണ് ഇനി
കോടതിയില്‍ നിന്നും ഉണ്ടാവാനുള്ളത്. ബാറുകള്‍ വേണമെന്ന വിധി വന്നാല്‍ ഈ കൂട്ടിയ
നികുതികള്‍ വേണ്ടെന്ന് വയ്‌ക്കുമോ ഈ സര്‍ക്കാര്‍?ഇല്ലയെന്ന് ഏവര്‍ക്കും
അറിയാവുന്ന സത്യം. ഇതാണ് വഞ്ചന. ഇതാണ് ശപിക്കപ്പെട്ട
കേരളരാഷ്‌ട്രീയം!
ഘട്ടം ഘട്ടമായി 10 വര്‍ഷംകൊണ്ട് ഇതു നിരോധിക്കുമെന്നാണ്
കോണ്‍ഗ്രസ് പറയുന്നത്. ഇതു നടപ്പില്‍ വന്നതുപോലെ പ്രതികരിക്കുന്ന മന്ദബുദ്‌ധികളെ
നിങ്ങള്‍ക്കയ്യോ കഷ്‌ടം. 14 ജില്ല മാത്രമുള്ള ഒരു കൊച്ചു ഗ്രാമമാണ് ഭൂപടത്തില്‍
കേരളമെന്ന് നിങ്ങള്‍ തിരിച്ചറിയുക! `ചിരട്ടയിലെ മാക്രികള്‍' എന്ന
വിശേഷണത്തിന്‌പോലും വലിപ്പം കൊണ്ടോ, ലോകപരിജ്ഞാനം കൊണ്ടോ
അര്‍ഹതയില്ലാത്തവര്‍.
പ്രതിവര്‍ഷം 72,680 കോടി വിദേശപ്പണം പ്രവാസികള്‍
കേരളത്തിലെത്തിച്ചിട്ടും `കൊമരന് ഇന്നും കുമ്പിളില്‍പോലും കഞ്ഞി' ഇല്ലാതെ,
വൈദ്യുതിയില്ലാതെ, കുടിവെള്ളമില്ലാതെ, നല്ല റോഡുകളില്ലാതെ മാലിന്യത്തിന്റെ നാറ്റവും
മണത്ത് `ദൈവത്തിന്റെ സ്വന്തനാട്' കഴിയുന്നത് എന്തുകൊണ്ട്? ചിന്തിക്കുക.!