Image

കാശ്‌മീരിലെ ഇന്‍ഡോ പാക്‌ സംഘര്‍ഷം (ബ്ലെസണ്‍ ഹൂസ്റ്റണ്‍)

Published on 23 September, 2014
കാശ്‌മീരിലെ ഇന്‍ഡോ പാക്‌ സംഘര്‍ഷം (ബ്ലെസണ്‍ ഹൂസ്റ്റണ്‍)
കാശ്‌മീരിലെ ഇന്ത്യ-പാക്ക്‌ അതിര്‍ത്തിയില്‍ ഇപ്പോള്‍ യുദ്ധസമാനമായ അവസ്ഥയാണെന്ന്‌ ബി.എസ്‌.എഫ്‌ മേധാവി ഡി.കെ. പഥക്ക്‌ ഈ അടുത്തകാല ത്ത്‌ പറയുകയുണ്ടായത്‌ ഇന്ത്യ-പാക്ക്‌ അതിര്‍ത്തിയില്‍ എത്രമാത്രം സംഘര്‍ഷം ഉണ്ടെന്നതി ന്റെ തെളിവാണ്‌. 1971-ലെ യുദ്ധത്തിന്‌ സമാനമാണ്‌ ഇതെന്ന്‌ അദ്ദേഹം തുറന്നു പറഞ്ഞത്‌ വളരെ ഗൗരവത്തോടെയാണ്‌ ജനം കാണുന്നത്‌. ഇന്ത്യന്‍ സേനയെ ചൊടിപ്പിക്കാന്‍ പല തന്ത്രങ്ങളും പാക്ക്‌ സേന നടത്തുന്നുണ്ട്‌. ഇന്ത്യ സൈനീക പോസ്റ്റുകള്‍ ലക്ഷ്യമിട്ട്‌ ഗ്രനേഡുകളും നടത്തുന്നുണ്ട്‌. ഇന്ത്യ സൈനീക പോസ്റ്റുകള്‍ ലക്ഷ്യമിട്ട്‌ ഗ്രനേഡുക ളും മറ്റും അയച്ച്‌ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂപപ്പെടുത്താന്‍ ശ്രമിച്ച പാക്ക്‌ സേനയുടെ ശ്രമം ഇന്ത്യന്‍ സേന തകര്‍ക്കുകയുണ്ടായി. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ നിരപരാധികളായ ഗ്രാമവാസികളെ ആക്രമിച്ച്‌ ഭീതി വരുത്തി തീര്‍ത്ത്‌ അവരെ അ വിടെ നിന്നും പായിക്കുകയാണ്‌ ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

പാക്ക്‌ ആക്രമണം ഭയന്ന്‌ 3000ത്തോളം പേര്‍ ഗ്രാമങ്ങളില്‍ നിന്ന്‌ വീടോഴിഞ്ഞ്‌ സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറിയിരിക്കുകയാണ്‌ കാശ്‌മീരില്‍ ഇപ്പോള്‍. ഇതെ തുടര്‍ന്ന്‌ അതിര്‍ത്തി ഗ്രാമങ്ങളെല്ലാം ഏറെകുറെ ശൂന്യമായി കൊണ്ടിരിക്കുകയാണിപ്പോള്‍ എന്നാണ്‌ ഔദ്യോഗിക ഭാഷ്യം. പാക്ക്‌ ആക്രമണത്തിന്‌ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടികൊടുക്കുന്നത്‌ പാക്ക്‌സേനക്ക്‌ വലിയ നഷ്‌ടവുമുണ്ടാക്കുന്നുയെന്നാണ്‌ പറയപ്പെടുന്നത്‌.

ഈ അടുത്ത കുറെ വര്‍ഷങ്ങളായി പാക്ക്‌ സേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്‌. പുഞ്ച്‌ ജില്ലയിലെ മെന്ദര്‍ സെക്‌ടറില്‍ കൃഷ്‌ണഘടയില്‍ ഛത്രി, ആത്മ പോസ്റ്റുകളില്‍ നിയന്ത്രണരേഖയോട്‌ ചേര്‍ന്ന്‌ പട്രോളിംഗ്‌ നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനീകരെ പാക്ക്‌സേന കഴിഞ്ഞവര്‍ഷം ആക്രമിക്കുകയുണ്ടായി. ആ ആക്രമണത്തില്‍ 2 ഇന്ത്യന്‍ സൈനീക ര്‍ കൊല്ലപ്പെടുകയും രണ്ട്‌ പേര്‍ ക്ക്‌ പരുക്കു പറ്റുകയുമുണ്ടായി. കനത്ത മഞ്ഞുവീഴ്‌ചയുള്ള അവിടെ മൂടല്‍മഞ്ഞിന്റെ മറപറ്റി ഒ ളിപോരു നടത്തുകയായിരുന്നു പാക്ക്‌സേന ചെയ്‌തത്‌. ഇന്ത്യന്‍ സേനാംഗങ്ങളെ കൊലപ്പെടുത്തുക മാത്രമല്ല അവരുടെ തല അറുത്തുമാറ്റുകയും ചെയ്‌തുയെന്നതാണ്‌ സത്യം. പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍പെട്ട അംഗങ്ങളായിരുന്നു നിന്ദ്യവും നീചവും ക്രൂരവുമായ ഈ പ്ര വര്‍ത്തിചെയ്‌തത്‌.

ഒരു പതിറ്റാണ്ട്‌ മുന്‍പ്‌ നടന്ന കാര്‍ക്ഷീല്‍ യുദ്ധത്തിനുമുന്‍പും പാക്ക്‌സേന ഇത്തരം പ്രകോപ നപരമായ പല നടപടികളും ചെ യ്‌തിട്ടുണ്ട്‌. കാര്‍ക്ഷില്‍ യുദ്ധമുണ്ടാവാന്‍ തന്നെ കാരണം പാക്ക്‌സേനയിലെ ചിലര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ഇന്ത്യന്‍സേനക്കുനേരെ നിറയൊഴിക്കുകയും അതിര്‍ത്തിയുടെ ചുമതല വഹിച്ചിരുന്ന ഇന്ത്യന്‍ സേനയുടെ ക്യാപ്‌റ്റന്‍ സൗരഭ്‌ കാലിയായെ വധിക്കുകയും ചെയ്‌തതാണ്‌. അ ന്ന്‌ അദ്ദേഹത്തിന്റെ മുഖം കത്തികൊണ്ട്‌ കുത്തി കീറിയശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുക വരെ ചെയ്‌തുയെന്നതാണ്‌ സത്യം. ഇങ്ങനെ അതിക്രൂരമായ രീതിയിലുള്ള പ്രവര്‍ത്തികളാണ്‌ പാ ക്ക്‌സേനയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്‌.

1971ലെ യുദ്ധത്തില്‍ ഇന്ത്യയോടേറ്റു മുട്ടി പരാജയപ്പെട്ട പാക്കിസ്ഥാന്‍ ആ പരാജയത്തിന്റെ അപമാനഭാരം മറച്ചുവയ്‌ക്കാനും തങ്ങളാണ്‌ ഇന്ത്യയെക്കാള്‍ ശക്തരാണെന്നും വരുത്തിതീര്‍ക്കാനു ള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഈ പ്രവര്‍ത്തികളെല്ലാം പാക്കിസ്ഥാ ന്‍ ഭരണകൂടവും പാക്ക്‌സേനയും ചെയ്യുന്നതിന്റെ പിന്നിലെ രഹസ്യം. പാക്ക്‌സേനയ്‌ക്ക്‌ ഇക്കാര്യത്തില്‍ എല്ലാപിന്തുണയും പാക്ക്‌ ഭരണകൂടം ചെയ്‌തുകൊടുക്കുന്നുണ്ടെന്നുള്ളത്‌ രഹസ്യമായ പരസ്യമാണ്‌. താലിബാന്റെ സഹകരണവും സഹായവും ഇവര്‍ ക്കുണ്ടെന്നുള്ളത്‌ തുറന്നുതന്നെ പറയാം. പാക്ക്‌സേനയേയും ഭരണകൂടത്തെയും ഇപ്പോഴും നിയന്ത്രിക്കുന്നത്‌ താലിബാനാണ്‌. പാക്ക്‌സേനയില്‍ അവര്‍ക്ക്‌ ഇപ്പോഴും ആധിപത്യമുണ്ടെന്നതാ ണ്‌ ഒരു സത്യം. പാക്ക്‌സേനയിലെ ഒട്ടുമിക്ക സേനാംഗങ്ങള്‍ ക്കും താലിബാനോട്‌ കൂറുണ്ട്‌. അതുകൊണ്ടുതന്നെ താലിബാനെ എതിര്‍ക്കാന്‍ പാക്ക്‌ ഭരണകൂടത്തിനാകില്ല. കാരണം പാക്ക്‌ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്‌ പാക്ക്‌സേനയെന്നതുതന്നെ.

അങ്ങനെ താലിബാന്റെ സഹായത്തോട്‌ പാക്ക്‌ ഭരണകൂടത്തിന്റെ ഒത്താശയോട്‌ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ശ്രമിക്കുന്ന പാക്ക്‌സേനയുടെ പ്രവ ര്‍ത്തനത്തിന്റെ ഏറ്റവുമൊടുവി ലെ ഉദാഹരണമാണ്‌ അതിര്‍ത്തിയിലെ ഗ്രാമീണര്‍ക്കുനേരെയുള്ള ആക്രമണം. ഇത്‌ ഇന്ത്യയും പാ ക്കിസ്ഥാനും തമ്മിലുള്ള ധാരണക്കുവിരുദ്ധമായ പ്രവര്‍ത്തികള്‍യെന്നു മാത്രമല്ല പാക്കിസ്ഥാനെ ലോകരാഷ്‌ട്രങ്ങളുടെ ഇടയില്‍ ഭീകരരാഷ്‌ട്രമാക്കി മുദ്രകുത്തി മാറ്റപ്പെടുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ലാത്തതാണ്‌. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ യു.എന്‍. അംഗരാഷ്‌ട്രങ്ങള്‍ പാക്കിസ്ഥാനെ അത്തരത്തില്‍ ഒരു നീക്കത്തിന്‌ ശ്രമിച്ചിരുന്നു. അതിനുശേഷം പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അല്‌പമൊക്ക കടുത്ത നിലപാട്‌ സ്വീകരിച്ചിരുന്നു.

ഇന്ത്യയുടെ വളര്‍ച്ചയിലും സൈനീകശേഷിയിലും പാക്കിസ്ഥാന്‌ അസൂയയുണ്ട്‌ എന്നതാ ണ്‌ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്കു പിന്നിലുള്ള പ്രധാന കാരണം. ഇന്ത്യയ്‌ക്കൊപ്പം സ്വ യംഭരണാവകാശം ലഭിച്ച പാക്കിസ്ഥാന്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപ ര്‍വ്വതം പോലെയാണ്‌. നിരവധി തവണ ജനാധിപത്യസംവിധാനത്തെ അട്ടിമറിച്ച്‌ പട്ടാളം പാക്കിസ്ഥാനില്‍ ഇന്ന്‌ ഉണ്ടെങ്കിലും അത്‌ പട്ടാളത്തിന്റെ ഔദാര്യം കൊണ്ടുമാത്രമാണ്‌. പട്ടാളം പറയുന്നതിനപ്പുറം ഭരണകൂടമോ പാര്‍ലമെന്റോ പ്രവര്‍ത്തിക്കാറില്ല പാക്കിസ്ഥാനില്‍ എന്നതാണ്‌ വസ്‌തുത വികസനത്തിന്റെ കാ ര്യത്തില്‍ പാക്കിസ്ഥാന്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന രാജ്യമാണ്‌. ഏറ്റവും വികസനം കുറഞ്ഞ അ ന്‍പത്‌ രാജ്യങ്ങളില്‍ ഒന്നാണ്‌ പാ ക്കിസ്ഥാന്‍ ലോകരാഷ്‌ട്രങ്ങളുടെ ഇടയില്‍യെന്ന്‌ ഏതാനം നാളുകള്‍ക്കുമുന്‍പ്‌ ഒരു പഠനം പുറത്തുവിട്ടപ്പോള്‍ പറയുകയുണ്ടായി.

പ്രധാന നഗരങ്ങളില്‍പോലും വെള്ളമോ വെളിച്ചമോ വേണ്ടത്രയില്ലെന്നതാണ്‌ പാക്കിസ്ഥാനിലെ സ്ഥിതി. സ്‌ത്രീസ്വാത ന്ത്ര്യം പല പ്രവിശ്യകളിലും ഇ ല്ലെന്നു തന്നെ പറയാം. പ്രത്യേകിച്ച്‌ അഫ്‌ഗാന്‍ അതിര്‍ത്തിയി ല്‍. പാക്കിസ്ഥാന്‍ അഫ്‌ഗാന്‍ അതിര്‍ത്തിയിലുള്ള പാക്കിസ്ഥാന്‍ പ്രദേശങ്ങളെല്ലാം താലിബാന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. ഇവിടെ താലിബാന്റെ നിയന്ത്രണവും നിയമവുമാണ്‌ നടക്കുന്നത്‌. പ്രാദേശികഭരണകൂടങ്ങള്‍ക്ക്‌ ഇവിടെ യാതൊരു സ്ഥാ നവുമില്ല. അവരൊന്നും താലിബാന്റെ എതിര്‍പ്പിനെ മറികടന്ന്‌ ഒന്നും ചെയ്യാറില്ല. പ്രാദേശിക പോലീസ്‌ എന്നത്‌ ഇവിടൊക്കെ വെറും കാഴ്‌ചവസ്‌തുക്കള്‍ മാത്രമാണ്‌.

ഗ്രാമവാസികള്‍ തമ്മിലുള്ള ചെറിയ വഴക്കുകള്‍ മാത്രമാണ്‌ പോലീസ്‌ ഇടപെടുന്നത്‌. എന്തിന്‌ പോലീസുപോയിട്ട്‌ പട്ടാളത്തിനുപോലും ഇവിടെ ഒന്നും ചെയ്യാന്‍ താലിബാന്‍ അംഗങ്ങള്‍ സമ്മതിക്കാറില്ല. സ്‌ത്രീകള്‍ മുഖം മറച്ചുള്ള പര്‍ദ്ദയിട്ടുകൊണ്ടെ ഈ പ്രദേശങ്ങളില്‍ പുറത്തുപോകാറുള്ളൂ. അതിന്‌ വിപരീതമായി അങ്ങനെ ആരെങ്കി ലും പ്രവര്‍ത്തിച്ചാല്‍ താലിബാന്‍ അതിക്രൂരമായി ശിക്ഷിക്കുമെന്നതാണ്‌ സത്യം. ഈ പ്രദേശങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസംപോലും താലിബാന്‍ നിഷേധിക്കുകയാണിപ്പോള്‍. പാക്കിസ്ഥാന്‍ പൊതുവെ സ്‌ത്രീവിദ്യാഭ്യാ സം എന്നത്‌ യാഥാസ്ഥിതികരായ പുരുഷന്മാരില്‍ പലരും അംഗീകരിക്കുന്നില്ല. ഇന്ത്യയില്‍ സ്‌ ത്രീകള്‍ അപമാനിക്കപ്പെടുന്നതി ന്റെ ഇരട്ടി പാക്കിസ്ഥാനില്‍ സ്‌ ത്രീകള്‍ അപമാനിക്കപ്പെടുന്നുണ്ട്‌. ഒട്ടുമിക്ക സ്‌ത്രീകളും അപമാനഭാരം ഭയന്നും ഭീഷണിക്കുവഴങ്ങിയും പറയാറില്ലായെന്നതാണ്‌ സത്യം. രാഷ്‌ട്രീയ ഭരണ നേതൃത്വത്തിന്റെ അഴിമതിയും ഇതുപോലെ തന്നെയാണ്‌. ഇന്ത്യയേക്കാള്‍ ഇരട്ടിയാണ്‌ ഇക്കാര്യത്തി ലും പാക്കിസ്ഥാന്‍ എന്നാണ്‌ ക ണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

അഴിമതി നടത്താന്‍പോലും പണമില്ലാത്തത്ര അഴിമതി നടത്തി പാക്കിസ്ഥാനിലെ നേതാക്കളും ഭരണകൂടവും പാക്കിസ്ഥാന്‌ ദരിദ്രമാക്കിയെന്നു തന്നെ പറയാം. അതാണ്‌ പാക്കിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ മുസ്ലിം മതവിഭാഗങ്ങള്‍ തമ്മിലു ള്ള പോരാട്ടവും പാക്കിസ്ഥാനി ല്‍ നടക്കുന്നുണ്ട്‌. ഇങ്ങനെ പാക്കിസ്ഥാന്‍ ഇന്ന്‌ വളര്‍ച്ചയിലും വികസനത്തിലും വളരെ പിന്നോക്കം പോയിക്കഴിഞ്ഞുയെ ന്നതാണ്‌ ഒരു കാര്യം. എന്നാല്‍ ഇന്ത്യ വികസിത രാജ്യങ്ങള്‍ ക്കൊപ്പമെത്തിക്കഴിഞ്ഞിരിക്കുകയാണ്‌. ഇന്ത്യയില്‍ അഴിമതി ഉ ണ്ടെങ്കിലും വികസനപരമായ മുന്നേറ്റമിപ്പോഴുമുണ്ട്‌. ശാസ്‌ത്രസാങ്കേതിക മേഖലയില്‍ ലോകരാഷ്‌ട്രങ്ങളില്‍ അഞ്ചാംസ്ഥാനത്താണ്‌ ഇന്ത്യ നില്‍ക്കുന്നത്‌.

2025ല്‍ ഇന്ത്യ സാമ്പത്തിക പുരോഗതിയില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുമെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. സൈനീക ശക്തി ചൈനയ്‌ക്കൊപ്പം ഇന്ത്യ വരുന്നുണ്ട്‌. ഇങ്ങനെ എല്ലാ കാര്യങ്ങളിലും ഇന്ത്യ മുന്നേറികൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യയു ടെ ഈ വളര്‍ച്ച പാക്കിസ്ഥാന്‌ സഹിക്കാവുന്നതിലപ്പുറമാണ്‌. ഇ ന്ത്യയെ തകര്‍ക്കുകയെന്നതാണ്‌ അവരുടെ മുഖ്യലക്ഷ്യം. അതി ര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി ഇന്ത്യയുടെ ആത്മവിശ്വാസം കെടുത്തുകയെന്നതാണ്‌ അതിലൊന്ന്‌. ഇന്ത്യയില്‍ പലയിട ത്തും ബോംബ്‌ സ്‌ഫോടനങ്ങ ളും മറ്റുമുണ്ടാക്കി പ്രശ്‌നങ്ങളുണ്ടാക്കുന്നതും അതിന്റെ ഭാഗമാണ്‌. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ അതിലേക്കായിരിക്കും ഇന്ത്യന്‍ സേനയുടെ ശ്രദ്ധ പതിയുന്നത്‌. ഇന്ത്യന്‍ സേനയുടെ ശ്രദ്ധ പാക്ക്‌ അതിര്‍ത്തിയില്‍ വന്നാല്‍ ഇന്ത്യക്കകത്ത്‌ ത ങ്ങളുടെ ആള്‍ക്കാരെ കൊണ്ട്‌ പ്ര ശ്‌നങ്ങളുണ്ടാക്കാന്‍ കുറച്ചുകൂടി എളുപ്പമായിരിക്കുമെന്ന്‌. പാക്കിസ്ഥാന്‍ കരുതുന്നുണ്ട്‌. ഇന്ത്യയില്‍ ബോംബ്‌ സ്‌ഫോടനങ്ങള്‍ പാക്കിസ്ഥാന്റെ അറിവോട്‌ നടത്തിയപ്പോഴൊക്കെ അതിനുമുന്‍പ്‌ അതിര്‍ത്തിയില്‍ അവര്‍ പ്ര ശ്‌നങ്ങളുണ്ടാക്കി ഇന്ത്യയുടെ ശ്രദ്ധ അവിടേയ്‌ക്ക്‌ തിരിച്ചുവിടുകയാണുണ്ടായത്‌.

ഇന്ത്യപാക്ക്‌ വിഭജനകാലം തൊട്ട്‌ പാക്കിസ്ഥാന്‍ കാശ്‌മീരിനുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും അത്‌ അവര്‍ക്ക്‌ ലഭിക്കുകയില്ലെന്ന്‌ അവര്‍ക്കറിയാം. അന്ന്‌ കുറച്ചൊക്കെ ഗ്രാമവാസികള്‍ പാക്കിസ്ഥാനെ പിന്തുണചെങ്കിലും ഇന്ന്‌ സ്ഥിതി മാറിവരികയാണ്‌. ഇന്നവര്‍ ഇന്ത്യക്ക്‌ പൂര്‍ണ്ണമായി വിധേയപ്പെട്ടുവരികയുമാണ്‌. ഇതാണ്‌ ഗ്രാമവാസികള്‍ക്ക്‌ നേരെയുള്ള ആക്രമണത്തിനുപിന്നിലുള്ള മറ്റൊരു കാര്യം. അതിലൊക്കെയുപരി പാക്കിസ്ഥാനി ലെ ആഭ്യന്തപ്രശ്‌നങ്ങളില്‍ പാ ക്ക്‌ ജനശ്രദ്ധയുടെയും പാക്ക്‌ സൈന്യത്തിന്റെ ശ്രദ്ധയുണ്ടാകാതിരിക്കാനും കൂടിയാണ്‌ അ തിര്‍ത്തിയില്‍ പാക്ക്‌സേനയെ കൊണ്ട്‌ അവിടുത്തെ ഭരണകൂടം ചെയ്യിക്കുന്നതെന്നാണ്‌ പറയപ്പെടുന്നത്‌.

പാക്കിസ്ഥാനില്‍ ആഭ്യന്തരകലാപങ്ങള്‍ മിക്കപ്പോഴും നടക്കുന്നുണ്ട്‌. മുസ്ലിംങ്ങളിലെ രണ്ട്‌ വിഭാഗങ്ങള്‍ തമ്മില്‍ നടത്തുന്ന പോരാട്ടങ്ങളാണ്‌ ഇതില്‍ കൂടുതലും. ഇങ്ങനെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പാക്കിസ്ഥാനിലെ ഭരണകൂടത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന്‌ ജനത്തിനും ലോകത്തിനുമറിയാം. പാക്കിസ്ഥാനി ലെ ഈ സ്ഥിതിവിശേഷം ലോ കം ശ്രദ്ധിക്കാതെയിരിക്കാനും പാക്ക്‌ ജനത ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കാതെയിരിക്കാ നും പാക്ക്‌ ജനത ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കാതെയിരിക്കാനും പാക്ക്‌ സൈന്യം അ തൊന്നും കണക്കിലെടുക്കാതെ ഭരണം അട്ടിമറിക്കാതെയിരിക്കാനുമുള്ള പാക്ക്‌ഭരണകൂടത്തിന്റെ കുതന്ത്രബുദ്ധിയാണ്‌ അതിര്‍ ത്തിയിലും ഇന്ത്യക്കകത്തും പ്ര ശ്‌നങ്ങള്‍ ഉണ്ടാകാന്‍ മറ്റൊരു പ്രധാന കാരണം.

ഇന്ത്യക്കെതിരെ എത്ര പ്രശ്‌നങ്ങളുണ്ടാക്കിയാലും ഇന്ത്യ യെ അതൊന്നും ബാധിക്കില്ലെന്നതാണ്‌ സത്യം. ഇന്ത്യന്‍ സേനയുടെ ശക്തിയും ദേശസ്‌നേഹ വും ഒത്തൊരുമയും അതിനെയൊക്കെ തകര്‍ക്കുന്നത്ര ശക്തമാണെന്ന്‌ കാര്‍ക്ഷിലില്‍ കണ്ടതാണ്‌. ഇന്ത്യക്കെതിരെയുള്ള പാക്ക്‌ പ്രവര്‍ത്തികള്‍ ലോകരാഷ്‌ട്രങ്ങളില്‍ പൊതുവെ വെറുപ്പുളവാക്കിയിട്ടുണ്ടെന്നതാണ്‌ സത്യം. ഈ പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ നാളെ പാക്കിസ്ഥാന്‍ ലോകരാഷ്‌ട്രങ്ങളുടെ മുന്നില്‍ വെറുക്കപ്പെടുകയും ഒറ്റപ്പെടുകയും ചെ യ്യും. അതില്‍ യാതൊരു സംശയവുമില്ല.

ബ്ലെസണ്‍ ഹൂസ്റ്റണ്‍

blesson houston@gmail.com
കാശ്‌മീരിലെ ഇന്‍ഡോ പാക്‌ സംഘര്‍ഷം (ബ്ലെസണ്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക