സുഗതകുമാരിക്കു പിന്നാലെ വന്ന പുതിയ ജനറേഷന്‍ പെണ്‍കവികളുടെ മുന്‍നിരയില്‍
വിജയലക്ഷ്മി, സാവിത്രി രാജീവന്‍ എന്നിവര്‍ക്കൊപ്പം റോസ്‌മേരിയുണ്ട്. സ്ത്രീ
സ്വാതന്ത്ര്യം പ്രഖ്യാപിക്കുക, സ്‌െ്രെതണത മറച്ചു വെക്കേണ്ടതല്ല, അതുകൊണ്ട്
സ്‌െ്രെതണതയെക്കുറിച്ച് തുറന്നെഴുതുക., എന്നത് ഇവരുടെ
മുഖമുദ്രയാണ്.
വിജയലക്ഷ്മിയുടെ തച്ചന്റെ മകള്‍ എന്ന കവിതയിലെ പെണ്‍കുട്ടി
ഉളിപ്പെട്ടിയും മുഴക്കോലുമായി അച്ഛനോട് വിടപറയുന്നത് സ്വാതന്ത്ര്യത്തിന്റെയും
ആത്മവിശ്വാസത്തിന്റെയും പ്രതീകമായാണ്. പുരുഷാധിപത്യത്തോടുള്ള
പ്രതികരണവുമാണ്.
റോസ്‌മേരിയുടെ "എനിക്കു നിന്നോട് പറയാനുള്ളത്' എന്ന
കവിതയില്‍ സമഭാവത്തോടെ യാണ്കവിത സ്‌നേഹിതനെ ക്ഷണിക്കുന്നത്. രാജാവ്
ദാസിയെയെന്നപോലെയല്ല, ദൈവം ഭക്തയെന്നപോലെയല്ല ആണ് പെണ്ണിനെ സമീപിക്കേണ്ടത്.
പുരുഷതേജസ്സിനാല്‍ നിറക്കപ്പെടാന്‍ തക്ക ഹൃദയദാരിദ്ര്യം പെണ്ണിനില്ല.
ആ കവിത
അവസാനിക്കുന്നത് ഇങ്ങനെയാണ്.
ഒരു സമ്രാട്ട്, മറ്റൊരു
സമ്രാട്ടിനോടെന്നപോലെ
ഒരു സ്‌നേഹിതന്‍ സ്‌നേഹിതനോടെന്നപോലെ
സമഭാവത്തോടെ നീ
വരിക.
ഒരു പുല്ലാങ്കുഴല്‍, രാഗത്തെ തേടുംപോലെയോ
ഒരു ചോദ്യം, ഉത്തരത്തെ
തിരയുംപോലെയോ
അനായാസമാവട്ടെ, അത്.
ഇവര്‍ തുടങ്ങിവച്ച ട്രന്‍ഡ് അടുത്ത
ജനറേഷന്‍ കവയത്രികളില്‍ കൂടുതല്‍ ഊര്‍ജ്ജമാര്‍ന്നു.. അനിത തമ്പി
സ്ത്രീസ്വാതന്ത്ര്യം നേരിടുന്ന തടസ്സങ്ങളെ വളരെ കൃത്യമായി 'വൃത്തി' എന്ന കവിതയില്‍
പറഞ്ഞിരിക്കുന്നതിങ്ങിനെയാണ്.
വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍
വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ.
റോസ്‌മേരിയുടെ
ചാഞ്ഞുപെയ്യുന്ന മഴ എന്ന കവിത ഞാന്‍ എങ്ങനെ വായിക്കുന്നു എന്ന് ചില പ്രസക്ത
ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പറയട്ടെ.
ചാഞ്ഞു പെയ്യുന്ന മഴ.
വൃദ്ധന്റെ
പ്രണയം
ചാഞ്ഞു പെയ്യുന്ന
മഴ പോലെയാണ്
അതു
പുല്‍തുമ്പുകളെ
ഈറനാക്കുന്നു.
പക്ഷെ,
വേരുകളിലേ
ക്കിറങ്ങിച്ചെല്ലുന്നില്ല.
മരക്കൊമ്പുകളെ
ആട്ടിയുലയ്ക്കുന്നില്ല,
പ്രകമ്പനം
കൊള്ളിക്കുന്നതുമില്ല
അതു ശരക്കണ്ണീര്‍
പൊഴിച്ചു കൊണ്ട്
മണ്ണിന്റെ
ഉപരിതല
ങ്ങളെ സ്പര്‍ശിക്കുന്നു;
എന്നാല്‍,
ഭൂഗര്‍ഭ
നിഗൂഢതകളിലേ
ക്കാഴ്ന്നിറങ്ങും മുമ്പ്
പെയ്തു
മടങ്ങുന്നു
ഈ വരികളെ ഞാന്‍ വ്യാഖ്യാനിക്കുന്നില്ല. അമേരിക്കയിലെ ഏജിങ്ങ്
ആണ്‍ പോപ്പുലഷനെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരു വലിയ ഇന്‍ഡസ്റ്റ്രി തന്നെ
ഉണ്ടല്ലോ.
ഈ വരികള്‍ വായിച്ചപ്പോള്‍ രണ്ട് കവിതകളാണ് ഓര്‍മ്മയില്‍ വന്നത്.
ആദ്യത്തേത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അക്ക മഹാദേവി എന്ന കന്നട ഭക്ത
കവയത്രിയുടെ വരികളാണ്.
I have fallen in love, O mother with
the
Beautiful One, who is without any family,
without any coutnry and
without any peer;
Chenna Mallikarjuna, the Beautiful, is my husband.
Fling
into the fire the husbands who are subject
to death and
decay.
നശ്വരനായ ഭര്‍ത്താവിനെ എനിക്ക് വേണ്ട, അവനെ
തീയിലെറിയൂ.
അടുത്തത് കമലദാസ് എന്ന മാധവിക്കുട്ടിയുടെ കവിതകളില്‍ എനിക്ക്
ഏറ്റവും ഇഷ്ടപ്പെട്ട ഒരു കവിതയാണ്. ഏറ്റവും ചുരുങ്ങിയ വരികളില്‍ വളരെ ശക്തമായി ഠവല
ങമഴഴീെേ (പുഴുക്കള്‍) എന്ന കവിതയില്‍ കമല പറഞ്ഞിരിക്കുന്നത് നോക്കുക.
At
sunset, on the river bank, Krishna
Loved her for the last time and
left...
That night in her husband's arms, Radha felt
So dead that he
asked, What is wrong,
Do you mind my kisses, love? And she said,
No, not
at all, but thought, What is
It to the corpse if the maggots
nip?
പുഴുക്കളുടെ കുഞ്ഞുകടിയേറ്റാല്‍ ഒരു മൃതശരീരത്തിന് എന്ത്
ചേതം?
പക്ഷെ റോസ്‌മേരിയുടെ കവിത ചാഞ്ഞുപെയ്യുന്ന മഴയുടെ കഴിവില്ലയ്മയില്‍
അവസാനിക്കുന്നില്ല, സ്ത്രീയുടെ സ്വഭാവ വിശേഷങ്ങള്‍ ഒന്നൊന്നായി
പ്രദര്‍ശിപ്പിക്കുന്ന ഒരു കാവ്യമലരായി അത് വിടരുകയാണ്..
പ്രണയം നടഷ്ടപ്പെട്ട
പുരുഷന്‍ നിസ്സാഹായനും ദു:ഖിതനുമാണ്. അവനു രാവും പകലും വ്യര്‍ത്ഥമാണ്. അയാളുടെ
ഏകാന്തതാപഥങ്ങളിലേക്ക് കനിവാര്‍ന്ന മഴയായി പെയ്തിറങ്ങാനാണ് കാമിനി
ആഗ്രഹിക്കുന്നത്.
"പ്രഭോ,നമുക്കിനി
ശൈത്യരാവുകളുടെ
അന്ത്യയാമങ്ങള്‍
വേണ്ട;
ക്രോധാരവത്തോടെ വിശിയലറുന്ന
സമുദ്രവാതങ്ങളും വേണ്ട.
നേരിയ
ചൂടു തങ്ങി നില്‍ക്കുന്ന
പ്രഭാതങ്ങളില്‍,
നമുക്കു ശവകുടീരങ്ങളിലെ
ചാരു
ബെഞ്ചുകളില്‍
നിശ്ശബ്ദരായിരുന്ന്
ബദാം മരത്തിന്റെ പഴുത്തി
ലകള്,ളടര്‍ന്നു
വീഴുന്നതും
കല്ലറകളുടെ തണുത്ത
പ്രതലങ്ങളില്‍ കാതു ചേര്‍ത്ത്
ആത്മാക്കള്‍,
പതിഞ്ഞ സ്വരത്തില്‍
പിറുപിറുക്കുന്നതും
കേട്ടുകൊണ്ടിരിക്കാ.'
"ഓമനേ, ഈ
ഗിരിശൃംഗങ്ങളെ
എങ്ങനെ മറികടക്കാം
ഏതു മൃതസഞ്ജീവനി
പകര്‍ന്നു
നല്‍കി,
തളര്‍ന്ന യോദ്ധാവിനെ
അശ്വാരൂഢനാക്കാം,
എന്നോര്‍ത്തു
വ്യഥിതനാവാതെ'
എങ്കിലും സഹചാരികള്‍ അവരുടെ നിയോഗത്തിലേക്ക് നടക്കതെ വയ്യ.
പുരുഷന് ധൈര്യം പകര്‍ന്നുകൊടുക്കുന്നുണ്ടെങ്കിലും സ്വാഭാവികമായി അവള്‍ക്കുള്ളിലും
അടുത്തുവരുന്ന മൃത്യുവിനെക്കുറിച്ചുള്ള ഭീതിയുണ്ട്. അപ്പോള്‍ അവള്‍ അവള്‍ ഒരു
പെണ്‍കുട്ടിയായി തന്റെ ബാല്യകാലത്തെ കരുത്തും സംരക്ഷകനുമായ പിതാവിലേക്ക്
തിരിയുകയാണ്.
"അച്ഛാ, അങ്ങെന്റെ നെറ്റിമേല്‍
അമര്‍ത്തി
ചുംബിക്കുക.
ഇതാ, കുളിര്‍ന്നു വിറയ്ക്കുന്നൊരു
കുരികില്‍ പക്ഷി!
നിന്റെ
പ്രാണനി,ലവശേഷിക്കുന്ന
അവസാനത്തെ കനല്‍ക്കട്ടകള്‍
പെറുക്കിക്കൂട്ടി,
നീയിതിനു
ചൂടു പകരുക...
സ്‌നേഹവാത്സല്യങ്ങളുടെ താതാ,
അങ്ങെന്നെ
ഹൃദയത്തോടു
ചേര്‍ത്തു പിടിക്കുക.
സമസ്ത ഭീതികളില്‍
നിന്നും
പരിരക്ഷിക്കുക.....!'
സ്ത്രീത്വത്തിന്റെ പല മുഖങ്ങളിലേക്ക്
വെളിച്ചം വീശുന്ന ഒരു മനോഹര കവിതയാണ് ചാഞ്ഞു പെയ്യുന്ന മഴ.
(ന്യൂയോര്‍ക്ക്
സര്‍ഗ്ഗവേദിയില്‍ റോസ്‌മേരി പങ്കെടുത്തപ്പോള്‍ അവതരിപ്പിച്ചത്.)
vaayanakaaran(ഞാനല്ല) ഈ അർഥത്തിലുള്ള കമന്റ് മറ്റു പേരുകളിൽ മുൻപ് ഇട്ടിട്ടുണ്ട്. അദ്ദേഹം മണ്ണിക്കരോട്ടിന് പാരവക്കുകയാണോ അതോ മണ്ണിക്കരോട്ടിനെ (ലാനയുടെ സഹകപ്പിത്താൻ) അമേരിക്കൻ മലയാള സാഹിത്യത്തിന്റെ കപ്പിത്താനായി അവരോധിക്കയാണോ എന്ന് ഇപ്പോൾ എനിക്കും ഒരു കൺഫ്യൂഷൻ. ഏതായാലും ഞാൻ എന്റെ പേര് ‘വായനക്കാരൻ’ എന്ന് മാറ്റുകയാണ്.
കുലപതികളിൽ ഒരാൾ എന്ന സുധീര് എഴുതി. ആരും
പ്രതികരിച്ചില്ല. അപ്പോൾ അത് ശരി എന്ന് ജനം
കരുതികാണും.
അതേപോലെ സ്ത്രീത്വത്തിന്റെ പല മുഖങ്ങളിലേക്കും
വെളിച്ചം വീശുന്ന ഒരു മനോഹര കവിതയാണ്
ചാഞ്ഞ മഴ എന്ന് ജെയ്ക്കബ്. അദ്ദേഹത്തിന്റെ അഭിപ്രായം. അത് ശരി അല്ലെന്ന് പലരക്കും അറിയാം
പക്ഷെ ആരും മിണ്ടുന്നില്ല. അല്ലെങ്കിൽ തന്നെ
അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണ്ടെ...
ചൊറിഞ്ഞു എന്ന് വിവേകൻ എഴുതിയാൽ
സംഗതി സ്ത്രീ പീഡനമാകും. അത്കൊണ്ടാണു
അദ്ദേഹം മണ്ണികരോട്ടിനെ വലിച്ചിഴക്കുന്നത്. അമേരിക്കൻ
മലയാള സാഹിത്യത്തിന്റെ മനോഹരമായ
വിവിധ മുഖങ്ങൾ. അതിൽ ലാന വരുന്നു,
ലാനയുടെ കൊട്ടേഷൻ ടീം വരുന്നു. നടക്കട്ടെ
വെടിക്കെട്ടുകൾ....