Image

വേഴാമ്പലുകള്‍ പേടിക്കുന്ന ഒമാനിലെ മഴ (സപ്‌ന അനു ബി ജോര്‍ജ്‌)

Published on 21 November, 2014
വേഴാമ്പലുകള്‍ പേടിക്കുന്ന ഒമാനിലെ മഴ (സപ്‌ന അനു ബി ജോര്‍ജ്‌)
എല്ലാവരുടെയും സന്തോഷവും നൊമ്പരങ്ങളും സങ്കടങ്ങളും ഏറ്റുവാങ്ങാന്‍ എന്നും മഴ തയ്യാറാകുന്നു. എല്ലാ സങ്കടങ്ങളുടെയും കണ്ണുനീര്‍ നമുക്കുവേണ്ടി മഴ പൊഴിക്കുന്നു. എല്ലാവരുടെയും മനസ്സില്‍ ഒരായിരം സ്വപ്‌നങ്ങളുണര്‍ത്തുന്ന മഴ. തുള്ളികളില്‍ നനഞ്ഞ്‌ നീരാടി നടന്നിട്ടില്ലാത്ത ആരുംതന്നെ കാണില്ല. കവികള്‍ കവിതകളില്‍ വാനോളം പുകഴ്‌ത്തിപ്പാടി, കഥകള്‍ക്ക്‌ പ്രചോദനങ്ങളായി, ഐശ്വര്യത്തിന്‍റെ പ്രതീകം ആയിരുന്നു മഴ എന്നും. സന്തോഷം പോലെതന്നെ , മഴയുടെ കെടുതികളും ചിലപ്പോള്‍ ഭീകരമാണ്‌. പ്രതീക്ഷിക്കാതെ , മുന്നറിയിപ്പുകള്‍ക്കതീതമായി എത്തുന്നു അഥിതി.

കേരളത്തില്‍ കാലവര്‍ഷം തുടങ്ങുന്നത്‌ എന്നും ഒരു ജൂണ്‍ ഒന്നാം തിയതി, സ്‌കൂള്‍ തുടങ്ങുന്നതിന്‍റെ മുന്നോടിയായി എത്തുന്ന മഴ. സ്‌കൂള്‍ കുട്ടികളുടെ സന്തോഷത്തിനു കൂട്ടായി എത്തുന്ന മഴ. കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്ന സൂചനക്കതീതമായി കര്‍ഷകരും മറ്റും പൂജകളും മറ്റും നടത്തി, നേരത്തെ കാലത്തെ എത്തണമെ എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഥിതി.സന്തോഷം തരുന്നതുപോലെതന്നെ, ചുഴലിക്കാറ്റിനൊപ്പം എത്തുന്ന മഴയുടെ കെടുതികളും ചിലപ്പോള്‍ ഭീകരമാണ്‌. പ്രതീക്ഷിക്കാതെ , മുന്നറിയിപ്പുകള്‍ക്കതീതമായി എത്തുന്നു.പല പേരുകളില്‍ ഇന്ന്‌ ചുഴലിക്കാറ്റ്‌ അറിയപ്പെടുന്നു, അവരില്‍ പേരില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും കേമന്മാരും കേമികളും ധാരാളം . ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ലൈല ചുഴലിക്കൊടുങ്കാറ്റായി ആന്ധ്രാ തീരത്തെ ചുഴറ്റി അടിച്ചു.ചെന്നൈയ്‌ക്ക്‌ 190 കിലോ മീറ്റര്‍ വടക്കു കിഴക്കായി രൂപം കൊണ്ട ചുഴലിക്കാറ്റ്‌ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വിശാഖപട്ടണത്തിന്‌ സമീപത്തു വന്നു.മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ ശക്തിയായ മഴയും കൂടെയെത്തി.

ഇതുപോലെ 2007ല്‍ ഒമാനില്‍ വന്‍ കെടുതി വിതച്ച 'ഗോനു' ചുഴലിക്കാറ്റിന്‍റെ ഓര്‍മ്മ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. ദിവസങ്ങളോളം വെള്ളവും ആഹാരവും കിട്ടാതെ വലഞ്ഞ മനുഷ്യര്‍ . 15000 അടി ഉയരത്തിലുള്ള മലഞ്ചെരുവുകളും,മലനിരകളും നിറഞ്ഞ ഒമാനില്‍ ഇന്നും വെള്ളത്തിന്‍റെ ആവശ്യങ്ങള്‍ക്കായി അരുവികളെയും,നദികളെയും,വാദികളെയും ആശ്രയിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്‌. അപ്രതീക്ഷിതയി മലകളില്‍ നിന്നൊഴുകിയിറങ്ങുന്ന വെള്ളച്ചാലുകള്‍ക്കാണ്‌ വാദി എന്നു പറയുന്നത്‌. ഒരു സാധാരണ നദിയെക്കാളും വീതിയും നീളവും ശക്തിയും ഈ വാദികള്‍ക്കുണ്ട്‌. അപ്രതിക്ഷതമായി ഒഴുകിയങ്ങുന്നവ മിക്കവാറും പ്രധാന പല റോഡുകളെയും കുറുകെ കടക്കുന്നതിനാല്‍ , വാഹനങ്ങളടക്കം ആള്‍ക്കാര്‍ക്ക്‌ പല അപടകങ്ങളും സംഭവിച്ചിട്ടുണ്ട്‌. വെള്ളം ഇല്ലാത്ത സമയത്തും വീതി വിസ്‌താരത്തില്‍ തന്നെ ഇവ സ്ഥിതിചെയ്യുന്നു. ഈ അരുവികള്‍ വര്‍ഷത്തിന്‍റെ മുക്കാല്‍ ഭാഗവും വറ്റുന്നില്ല,മലച്ചെരുവുകളില്‍ നിന്ന്‌ ഒഴുകിയിറങ്ങുന്ന ഈ വെള്ളച്ചാലുകളില്‍ ആണ്‌,ദൈനംദിന ജീവിതത്തിന്‍റെ ആവശ്യങ്ങള്‍ ആയ, കുളി ,തുണി കഴുകുക!, കുടിക്കാനുള്ള വെള്ളം,പാചകം എന്നു വേണ്ട, എല്ലാത്തലത്തിലുള്ള, വെള്ളത്തിന്‍റെ അവശ്യങ്ങള്‍ എല്ലാംതന്നെ ഈ വാദികള്‍ ആണ്‌ നടത്തുന്നത്‌. പൈപ്പ്‌ സംവിധാനങ്ങള്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലാത്തെ 10000 അടിയോളം ഉയരത്തില്‍ ഉള്ള പല സംസ്ഥാനങ്ങളും ഒമാനില്‍ ഉണ്ട്‌. ആള്‍ത്താമസം ധാരാളം ഉള്ള ഇവിടെയല്ല്‌ലാം റോഡുകളും മറ്റും ഉണ്ടെങ്കിലും ജലവിതരണ സംവിധാനങ്ങള്‍ എത്തിയിത്തിട്ടില്ല.

ശക്തമായ ഗോനു ചുഴലിക്കാറ്റിനു ശേഷം രാജ്യം ഒട്ടാകെ ഇനി മറ്റൊരു മഴക്കും,ചുഴലിക്കാറ്റിനും തായ്യാറെടുത്തു കഴിഞ്ഞിരുന്നു,കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ . മറ്റൊരു ചുഴലിക്കാറ്റിന്‍റെ ഒരു സാധ്യത കണ്ടതിനെത്തുടര്‍ന്ന്‌ രാജ്യവ്യാപകമായി മുന്‍കരുതല്‍ നടപടികള്‍ മൂന്നു ദിവസത്തിനു മുന്‍പു തന്നെ ആരംഭിച്ചിരിന്നു. 'പെറ്റ്‌' എന്ന പേരിലുള്ള ചുഴലിക്കാറ്റ്‌ ഒമാന്റെ കിഴക്കന്‍ മേഖലയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായാണ്‌ കണ്ടെത്തിയത്‌. സൂര്‍ ,മസീറ ദ്വീപ്‌ എന്നിവിടങ്ങളില്‍ ആണ്‌, സൈക്ലോള്‍ പെറ്റിന്‍റെ മാര്‍ഗ്ഗം കാലേകൂട്ടി കാലാവസ്ഥാ നിരീക്ഷകര്‍ തിരിച്ചിരുന്നത്‌. ഒമാന്‍ ഏയര്‍ലൈനിന്‍റെ ഫ്‌ലൈറ്റുകള്‍ ക്യാന്‍സെല്‍ ചെയ്‌ത്‌, ഈ രണ്ടു സ്ഥലങ്ങളില്‍ ഉള്ള ഒട്ടുമിക്കവാറും താമസക്കാറെ ഒഴിപ്പിച്ചു. മസ്‌കത്ത്‌, സനാ, റാസ്‌ അല്‍ ഹദ്ദ്‌ എന്നി സുരക്ഷിത കേന്ദ്രങ്ങളിലേക്കാണ്‌ ഇവരെ മാറ്റിയത്‌. ഇതിനുപുറമെ റോയല്‍ എയര്‍ഫോഴ്‌സ്‌!, പൊലീസ്‌ ഏവിയേഷന്‍ എന്നിവയുടെ വിമാനങ്ങളും ഹെലികോപ്‌റ്ററുകളും രംഗത്തുണ്ടായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ്‌, റോയല്‍ ഒമാന്‍ നേവി, സിവില്‍ ഡിഫന്‍സ്‌ തുടങ്ങിയ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.

ഗോനുവിന്‍റെ കെടുതികളും മറ്റും അനുഭവിച്ച ജനങ്ങള്‍ കടുത്ത ഭീതിയിലാണ്‌. പലയിടങ്ങളില്‍നിന്നും വിദേശികള്‍ ഉള്‍പ്പെടെ പലരും സ്വയം ഒഴിഞ്ഞുപോയി. മറ്റിടങ്ങളിലെ പരിചയക്കാരുടെയും ബന്ധുക്കളുടെയും വീടുകളിള്‍ അത്യാവശ്യസാധനങ്ങളും പേപ്പറുകളും ,പാസ്‌പോര്‍ട്ടും സ്വര്‍ണ്ണവും മറൂം സൂക്ഷിച്ചു വെച്ചവരും ഇല്ലാതില്ല. ഇന്നലെ രാവിലെ മുതല്‍ രാജ്യമെമ്പാടും, പ്രത്യേകിച്ച്‌ തീരദേശങ്ങളിലുള്ളവര്‍ കടുത്ത ഭീതിയിലായിരുന്നു. ഇതിനിടയില്‍ പരക്കെ കിംവദന്തികളുമുണ്ടായി.മസ്‌കറ്റ്‌, സലാല,നിസ്വ സീബ്‌, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടിയിരുന്നു. മസ്‌കറ്റിലും മറ്റും രാവിലെ മുതല്‍ കാറ്റുണ്ടായി എങ്കിലും ചാറ്റല്‍മഴ വ്യാഴാഴ്‌ച രാത്രി 3 മണിയോടെ തുടങ്ങി.വെള്ളിയാഴ്‌ച തുടങ്ങി 24 മണിക്കുര്‍ നിര്‍ത്താതെയുള്ള മഴമ്‌ കാരണം ഒട്ടുമിക്ക റൗണ്‍ഡ്‌എബൌട്ടുകളും ഓവര്‍ബ്രിഡ്‌ജിന്റെ അടിയിലൂടെയുള്ള വഴികളും കവിഞ്ഞൊഴുകി. ഓഫീസ്‌ ജോലിക്കാരും മറ്റും ആയ ഒമാനികള്‍ , അവരവരുടെ ഗ്രാമങ്ങളിലേക്കും മറ്റും ബുധനാഴ്‌ച തന്നെ മടങ്ങി. ഗവണ്മെന്‍റ്‌ നിയന്ത്രണത്തിലുള്ള മിക്ക ഓഫീസുകളിലും സെയ്‌ഫ്‌റ്റി ,റെസ്‌ക്യൂ റ്റീമുകളും രൂപീകരിച്ചിരുന്നു. ശനിയാഴ്‌ച അവധിയും പ്രഖ്യാപിച്ചിരുന്നു.നിര്‍മാണ മേഖലകളിലും,റോഡിന്‍റെ ജോലികളും മറ്റും നടത്തുന്ന പല കമ്പനികളും ഉച്ച കഴിഞ്ഞതോടെ മുന്‍കരുതലെന്ന നിലയില്‍ , പുതിയ പൈപ്പുകള്‍ക്കായി ഉണ്ടാക്കിയ കുഴികളും മറ്റും അടിയന്തിരമായി മൂടുന്നതിനും ,എല്ലാ ജോലികളും നിര്‍ത്തിവെക്കാനും ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.മാത്രമല്ല, തൊഴിലാളികള്‍ക്ക്‌ മുന്‍കരുതലുകളൂം സുരക്ഷാനിര്‍ദ്ദേശങ്ങളും മറ്റൂം എസ്സ്‌. എം. എസ്സ്‌ വഴി നല്‍കുകയും ചെയ്‌തുകൊണ്ടേയിരുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാവിലെ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും നല്ല തിരക്കായിരുന്നു. അവശ്യ സാധനങ്ങള്‍ കൂടുതലായി വാങ്ങി സ്‌റ്റോക്ക്‌ ചെയ്യാന്‍ ആളുകള്‍ എത്തിയതാണ്‌ ഇതിന്‌ കാരണം.വെള്ളം, മെഴുകുതിരികള്‍ ഉള്‍പ്പെടെ ആളുകള്‍ നിത്യോപസാധങ്ങള്‍ ആഹാരസാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോയി.പല സ്ഥലങ്ങളിലും പെട്രോള്‍ പമ്പുകളിലും പോലും തിരക്കുകളായിരുന്നു. 2007ല്‍ ഒമാനില്‍ നാശനഷ്ടങ്ങളുടെ തീരാക്കെടുതികള്‍ വിതച്ച 'ഗോനു' ചുഴലിക്കാറ്റിനെ കുറിച്ച സ്‌മരണകളാണ്‌ ഇന്നലെ ജനങ്ങളുടെ ഭീതി വര്‍ധിക്കാന്‍ കാരണം.അപ്രതീക്ഷിതമായി വൈദ്ധുതിയും, ജലവിതരണസംവിധാനങ്ങളും താറുമാറാകാനുള്ള സാദ്ധ്യത ഏറെയുള്ള ഒരു രാജ്യമാണ്‌ ഓമാന്‍.

കുറം പോലെയുള്ള താഴ്‌ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും,സി. സി. സി. യിലെ ചില കടകളും, മാക്‌ഡോണാഡ്‌സ്‌ ഫാസ്റ്റ്‌ ഫുഡ്ഡും മറ്റും ഭാഗികമായും. മസ്‌കറ്റിലെ ഗുബ്ര,ഗാലാ പോലെയുള്ള പ്രദേശങ്ങള്‍ ഇത്തവണയും വെള്ളം കെട്ടി നില്‍ക്കുകയും,ഗുബ്ര ഡി സാലിനേഷന്‍ പ്ലാന്‍റിന്‍റെ പൈപ്പിനു തകരാറു സംഭവിച്ചതിനാല്‍ വെള്ളം നിന്നു പോകാന്‍ സാദ്ധ്യതകള്‍ കാണുന്നു.ഇത്തവണയും വെള്ളത്തിനടിയിലായ പ്രദേശങ്ങളും,ഇല്ലാതില്ല. ഡിസംബര്‍ മാസത്തിന്റെ ചെറിയ കുളിരിന്റെ ശക്തി ഒരു ദിവസത്തെ മഴയോടെ 2 ഇരട്ടി വര്‍ദ്ധിച്ചു. കബിളി ഉടുപ്പുകളും, മഫ്‌ളറുകളും, മറ്റൂം എല്ലാവരുടെയും സന്തതസഹചാരികളായി. ഇന്‍ഡ്യന്‍ സ്‌കൂളുകളുടെ അവധിക്കാലവും, ക്രിസ്‌തുമസ്സും , പുതുവത്സരവും നാട്ടില്‍ ആഘോഷിക്കാനായി പോയവരുടെ അഭാവവും, ഒരു പക്ഷേ അത്രമാത്രം സംയമനം പാലിക്കാന്‍ സഹായിച്ചു.

പറഞ്ഞവസാനിപ്പിക്കാനായി വാക്കുകള്‍ തേടുംബോള്‍ ,ചവിട്ടി അരക്കപ്പെട്ട്‌ കൊഴിഞ്ഞില്ലാതായ മറ്റൊരു സ്‌ത്രീപുഷ്‌പത്തെക്കൂടി ഓര്‍ത്തുപോയി. ഒരു വാക്കെങ്കിലും അവള്‍ക്കായി കോറിയിടാന്‍ സാധിച്ചില്ല എങ്കില്‍ എന്റെ ഈ പുതുവര്‍ഷപ്രതീക്ഷക്കും, വര്‍ഷാവസാനത്തിനും യാതൊരര്‍ത്ഥവും ഇല്ലാതെയാകും.ഇന്നും, നാളെയും, ആരും ഒന്നും സ്‌ത്രീകള്‍ക്കായി ചെയ്‌തുഫലിപ്പിക്കില്ല എന്നു പൂര്‍ണ്ണവിശ്വാസം ഉണ്ടെങ്കിലും,എന്റെ ജന്മംകൊണ്ടെങ്കിലും,എന്റെ വാക്കുകൊണ്ടെങ്കിലും ,ഒരു നിമിഷം ജ്യോതിക്കായി സമര്‍പ്പിക്കുന്നു.ഇരുപത്തിമൂന്നു വര്‍ഷത്തെ ജീവിതം കൊണ്ട്‌, ഒരു രാഷ്ട്രത്തെ 15 ദിവസത്തേക്കെങ്കിലും പിടിച്ചുലക്കാന്‍ സാധിച്ച സ്‌ത്രീജന്മമേ നിനക്കു വന്ദനം.

SABG/Freelance Journalist/Poet/Columnist
www.sapnageorge.com
വേഴാമ്പലുകള്‍ പേടിക്കുന്ന ഒമാനിലെ മഴ (സപ്‌ന അനു ബി ജോര്‍ജ്‌)
വേഴാമ്പലുകള്‍ പേടിക്കുന്ന ഒമാനിലെ മഴ (സപ്‌ന അനു ബി ജോര്‍ജ്‌)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക