MediaAppUSA

ജോണ്‍പോള്‍ മാര്‍പാപ്പയും പോളണ്ടിലെ കമ്മ്യൂണിസ്റ്റുകാരും പിന്നെ പോളിഷ്‌ ആര്‍മിയുടെ സല്യുട്ടും (ടോം ജോസ്‌ തടിയംപാട്‌)

Published on 22 November, 2014
ജോണ്‍പോള്‍ മാര്‍പാപ്പയും പോളണ്ടിലെ കമ്മ്യൂണിസ്റ്റുകാരും പിന്നെ പോളിഷ്‌ ആര്‍മിയുടെ സല്യുട്ടും (ടോം ജോസ്‌ തടിയംപാട്‌)
പോളണ്ട്‌ എന്ന്‌ പറഞ്ഞാല്‍ ഒരു സാധാരണ മലയാളിയുടെ മനസില്‍ ഓടിവരുന്നത്‌ ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ നാട്‌ എന്നുള്ളതാണ്‌. രണ്ടാമത്‌ പലപ്പോഴും ഓര്‍ക്കുന്നത്‌ പോളണ്ടിനെപറ്റി ഒരക്ഷരം മിണ്ടിപോകരുത്‌ എന്ന സിനിമ ഡയലോഗ്‌ ആണ്‌.

ഈ ഡയലോഗിലൂടെ കമ്മ്യൂണിസ്റ്റുകാരുടെ സാര്‍വ്വദേശിയ വീക്ഷണത്തിന്റെ നിരര്‍ത്ഥകതയാണ്‌ ചൂണ്ടികാണിക്കുന്നത്‌, എന്നാല്‍ ഇതിനെക്കാള്‍ ഭംഗിആയി ഒ.വി വിജയന്‍ അദ്ദേഹത്തിന്റെ ധര്‍മപുരാണം എന്ന പുസ്‌തകത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ സാര്‍വ്വദേശിയതയുടെ അര്‍ത്ഥ രാഹിത്യം പ്രതിപാദിച്ചിട്ടുണ്ട്‌. എങ്കിലും സാധാരണക്കാരന്‌ വളരെ എളുപ്പം മനസിലാക്കാന്‍ കഴിഞ്ഞത്‌ ശ്രിനിവസന്റെ ഈ സിനിമ സംഭാഷണത്തില്‍ കൂടിയാണ്‌.

പോളണ്ടില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനു തുടക്കം കുറിക്കുന്നത്‌ രണ്ടാം ലോകമഹായുദ്ധത്തില്‍ 1944 ല്‍ റഷ്യന്‍ ചെമ്പട ജര്‍മന്‍ അധിനിവേശ പോളണ്ടില്‍ കയറി ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്‌ തകര്‍ത്തു ആളുകളെ രക്ഷിക്കുന്നതിലൂടെ ആയിരുന്നു. പിന്നിട്‌ സ്വതന്ത്ര പോളണ്ടില്‍ 1947 ല്‍ നടന്ന ഇലക്ഷനില്‍ കൃത്രിമം കാണിച്ചു സ്റ്റാലിന്‍ പോളണ്ടില്‍ പാവ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ സ്ഥാപിക്കുകയായിരുന്നു, അതിലൂടെ കമ്മ്യൂണിസ്റ്റ്‌ ഭരണം കിഴക്കന്‍ യുറോപ്പിലേക്ക്‌ വ്യാപിപ്പിച്ചു .

ഒരു തൊഴിലാളി നേതാവ്‌ ആയിരുന്ന ലേക്ക്‌ വലേസ നയിച്ച വലിയ തൊഴിലാളി സമരത്തിലൂടെ 1989 ല്‍ കമ്മ്യൂണിസ്റ്റ്‌ ഭരണം നിലംപൊത്തുകയാണ്‌ ഉണ്ടായത്‌. വലെസയുടെ ആ സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പോളണ്ട്‌ കാരന്‍ ആയിരുന്ന പോപ്പ്‌ ജോണ്‍ പോള്‍ നല്‍കിയിരുന്നു എന്നത്‌ പരസ്യമായ ഒരു രഹസൃമായിരുന്നു

കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തില്‍ പോളിഷ്‌ ആര്‍മിയില്‍ ജോലി ചെയ്‌തിരുന്ന കഷിമേഴ്‌സും, ലൂക്കസും , ഇപ്പോള്‍ എന്റെ കൂടെ ജോലി ചെയ്യുന്നുണ്ട്‌. അവരോട്‌ കമ്മ്യൂണിസ്റ്റ്‌ കാലഘട്ടം ആണോ അതോ ഇപ്പോഴത്തെ ജനാധിപത്യമാണോ നിങ്ങള്‍ കൂടുതല്‍ ഇഷ്ട്‌ടപ്പെടുന്നത്‌ എന്ന ചോദൃത്തിനു 100% ഞങ്ങള്‍ ഇഷ്ട്‌ടപ്പെടുന്നത്‌ ജനാധിപത്യമാണ്‌ എന്നായിരുന്നു മറുപടി .അന്ന്‌ പട്ടാളത്തില്‍ ആയിരുന്നത്‌ കൊണ്ട്‌ നല്ല ശമ്പളം കിട്ടുവായിരുന്നു പക്ഷെ കടയില്‍ ചെന്നാല്‍ ഒന്നും വാങ്ങാന്‍ ഇല്ലായിരുന്നു കാരണം ഉത്‌പാദനം അത്ര കണ്ടു മോശമായിരുന്നു എന്നാല്‍ ഇന്നു വളരെ ഏറെ മാറിയിരിക്കുന്നു, അത്‌ മാത്രം അല്ല അന്ന്‌ പോളണ്ടിന്‌ പുറത്തു പോകാന്‍ വലിയ സെലിബ്രിറ്റികള്‍ക്ക്‌ മാത്രമേ വിസ പോലും കിട്ടിയിരുന്നുള്ളു, ഒരു തരം കൂട്ടില്‍ അടച്ചകിളികള്‍ ആയിരുന്നു ഞങ്ങള്‍ എന്നവര്‍ പറഞ്ഞു .

സ്റ്റാലിന്റെ ഭരണകൂടം വളരെ മോശം ആയിട്ടാണ്‌ പോളണ്ടുകാരോട്‌ പെരുമാറിയിരുന്നത്‌. എന്നാല്‍ കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തില്‍ കുറച്ചു വൃാവാസയിക വളര്‍ച്ച പോളണ്ട്‌ നേടുകയും ചെയ്‌തിരുന്നു എന്ന്‌ അവര്‍ ചൂണ്ടികാണിച്ചു , പൊതുവേ പോളണ്ടുകാര്‍ക്ക്‌ ഏറ്റവും ഇഷ്ട്‌ടം അല്ലത്ത രാഷ്ട്രം ആണ്‌ റഷ്യ. അവരെ കിഴടക്കി ഭരിച്ച ജര്‍മന്‍ കാരെക്കള്‍ അവര്‍ക്ക്‌ ശത്രുത റഷ്യക്കാരോട്‌ ആണ്‌. അതിനു കാരണം 1944 ല്‍ ചെമ്പട പോളണ്ട്‌ കീഴടിക്കിയത്തിനു ശേഷം നടന്ന കടന്നു കയറ്റവും അതിനെ തുടര്‍ന്ന്‌ വന്ന കമ്മ്യൂണിസ്റ്റ്‌ ഭരണവും ആയിരുന്നു .

റഷ്യന്‍ ചാര സംഘടന 1940 ല്‍ 22000 പോളിഷ്‌ പട്ടാളക്കാരെ പിടിച്ചു കാട്ടില്‍ കൊണ്ടുപോയി കൊന്നിട്ട്‌ അത്‌ ഹിറ്റ്‌ലര്‍ ആണ്‌ എന്ന്‌ പ്രചരിപ്പികുകയും ചെയ്‌തു. അതിലൂടെ പോളണ്ട്‌ കീഴടക്കിയ ജര്‍മനിക്ക്‌ എതിരെ ജനരോഷം വളര്‍ത്തുക എന്നതായിരുന്നു സ്റ്റാലിന്റെ ലക്ഷൃം. എന്നാല്‍ 1980 ല്‍ റഷ്യ ആ കുറ്റം സമ്മതിക്കേണ്ടി വന്നു. അത്രമാത്രം നികൃഷ്ട്‌ടര്‍ ആയിരുന്നു കമ്മ്യൂണിസ്റ്റ്‌ റഷ്യ എന്നവര്‍ കൂട്ടിച്ചേര്‍ത്തു .

പോളിഷ്‌ ആര്‍മിയുടെ സല്യൂട്ടിന്‌ ഒരു പ്രതൃകയുണ്ട്‌: രണ്ടു വിരലുകള്‍ മാത്രം ഉപയോഗിച്ചാണ്‌ സല്യുട്ട്‌ ചെയ്യുന്നത്‌. അതിനു കാരണം റഷ്യയും ആയി 1831ല്‍ നടന്ന battle of oslzynka grochowska യുദ്ധത്തില്‍ രണ്ടു വിരലുകള്‍ നഷ്ട്‌ടപ്പെട്ട ഒരു പട്ടാളക്കാരന്‍ ഓഫീസറെ കണ്ടപ്പോള്‍ ഉള്ള വിരലുകള്‍ നഷ്ട്‌ടപ്പെട്ട കൈകൊണ്ടു കൊണ്ട്‌ സലുട്ട്‌ ചെയ്‌തു. അത്‌ പിന്നിട്‌ പോളിഷ്‌ ആര്‍മിയുടെ ഔദ്യോഗിക സല്യൂട്ട്‌ ആയി മാറുകയായിരുന്നു

പോളണ്ടുകാരും കേരളിയരും തമ്മില്‍ ഒരു സാമൃം പോളണ്ടില്‍ പോയപ്പോള്‍ കാണാന്‍ കഴിഞ്ഞത്‌ രണ്ടു പേരും ജീവിക്കുന്നത്‌ കൃഷിയും ആയി ബന്ധപ്പെട്ടാണ്‌ കേരളിയരെപോലെ വീടും കൃഷിയും പശു വളര്‍ത്തലും വീടിനു ചുറ്റും കൃഷിയും ഒക്കെ ആയിട്ടാണ്‌ അവരും ജീവിക്കുന്നത്‌ .
ജോണ്‍പോള്‍ മാര്‍പാപ്പയും പോളണ്ടിലെ കമ്മ്യൂണിസ്റ്റുകാരും പിന്നെ പോളിഷ്‌ ആര്‍മിയുടെ സല്യുട്ടും (ടോം ജോസ്‌ തടിയംപാട്‌)ജോണ്‍പോള്‍ മാര്‍പാപ്പയും പോളണ്ടിലെ കമ്മ്യൂണിസ്റ്റുകാരും പിന്നെ പോളിഷ്‌ ആര്‍മിയുടെ സല്യുട്ടും (ടോം ജോസ്‌ തടിയംപാട്‌)ജോണ്‍പോള്‍ മാര്‍പാപ്പയും പോളണ്ടിലെ കമ്മ്യൂണിസ്റ്റുകാരും പിന്നെ പോളിഷ്‌ ആര്‍മിയുടെ സല്യുട്ടും (ടോം ജോസ്‌ തടിയംപാട്‌)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക