ഒരു ദിവസം രാത്രിയില്‍ ടാക്‌സിയില്‍ ഉള്ള
യാത്രക്കിടയില്‍ ഇടവഴിയില്‍ നിന്ന് ഒരു കറുത്ത കാര്‍ ഞങ്ങളുടെ വണ്ടിയുടെ കുറുകെ
ചാടി. എന്റെ ടാക്‌സിക്കാരന്‍ അതിവേഗം ബ്രേക്ക് പിടിച്ചു, ഇഞ്ചുകളുടെ
വ്യത്യാസത്തില്‍ ,ഞങ്ങളിരുന്ന കാറ് തെന്നി മാറി. കറുത്തകാറിലുണ്ടായിരുന്ന ഡ്രൈവര്‍
തല വെളിയിലിട്ട് തന്നാലാവുന്ന പുലഭ്യം മുഴുവന്‍ വിളമ്പും എന്നു പ്രതീക്ഷിച്ചു !!.
എന്നാല്‍ എന്റെ അത്ഭുതപ്പെടുത്തിക്കൊണ്ട്,എന്റെ ടാക്‌സി ഡ്രൈവര്‍ കൈവീശി
ഒന്നു പുഞ്ചിരിച്ചു, വളരെ ഹൃദ്യമായി.
ഇത്രയധികം ദേഷ്യത്തില്‍ സംസാരിച്ച
ആളിനോട് ക്ഷമ കാണിക്കുകയോ ? ഞാന്‍ ചോദിച്ചു...
അവന്‍ താങ്കളുടെ കാറിനെ
ഇടിച്ച് ഇല്ലാതെയാക്കില്ലായിരുന്നോ! ആരുടെയോ ഭാഗ്യത്തിനു ഇഞ്ചോടിഞ്ച് ,
വ്യത്താസത്തില്‍ രക്ഷപെട്ടു എന്നു മാത്രം. ഈ സമയം കൊണ്ട് നമ്മള്‍ ഏതെങ്കിലും
ഹോസ്‌പിറ്റലില്‍ കിടക്കേണ്ടവരാണ്. എന്നിട്ടും?
ഈ സമയത്ത്, എന്റെ
ജീവിതത്തിലെ `ചവറുവണ്ടികളുടെ നിയമസംഹിത' എന്ന് ഞാന്‍ മനസ്സിലാക്കിയ ഈ തത്വം
അദ്ദേഹം എന്നെ പഠിപ്പിച്ചു.
അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടില്‍ മനുഷ്യന്‍റെ
ജീവിതവും മനസ്സും `ഒരു എച്ചില്‍ വണ്ടി' പോലെയാണ്. മനസ്സില്‍ ഇച്ഛാഭംഗങ്ങളും,
മോഹഭംഗങ്ങളും , നിരുല്‍സാജനകമായ പലതരം ചിന്തകളും തിങ്ങിനിറഞ്ഞിരിക്കുന്നു എന്നും
എപ്പോഴും. ഇതെല്ലാംകുടി മനസ്സില്‍ കുത്തിനിറച്ചു നടക്കുമ്പോള്‍ ഇതിറക്കിവെക്കാന്‍,
ഈ ചവറുകൂമ്പാരങ്ങള്‍ ആരുടെയെങ്കിലും നേരെ എറിഞ്ഞുകളയാനായി വാക്കുകളുടെ വഴി നമ്മളെ
ഉപയീഗിക്കുന്നു. അങ്ങനെ നമുക്കു നേരെ വാക്കുകളുടെ ചവറു കൂമ്പാരവര്‍ഷം
സംഭവിക്കുമ്പോള്‍ കഴിവതും സംയമനം പാലിക്കാന്‍ ശ്രമിക്കുക. ഇതു തികച്ചും
വ്യക്തിപരമല്ല എന്നു മനസ്സിലാക്കുക. ഒരു കൈവീശി, ഒരു പുഞ്ചീരിയോടെ നിങ്ങള്‍
നിങ്ങളുടെ വഴിക്കു പോകുക. അല്ലാതെ അയാള്‍ ചെയ്‌തതുപോലെ,നിങ്ങളുടെ മനസ്സിന്റെ
ഉച്ഛിഷ്ടങ്ങള്‍ മറ്റൂള്ളവരുടെ ദേഹത്തു വിതറി അവരുടെ ജീവിതം
ദുര്‍ഗന്ധപൂര്‍ണ്ണമാക്കരുത്.നിങ്ങളുടെ ജോലിസ്ഥലത്ത്,വീട്ടില്‍ ,വഴിയില്‍
,പോകുന്നതും ഇടപെടുന്നതും ആയ സ്ഥലങ്ങളിലെല്ലാം തന്നെ, അവരുടെ മനസ്സിന്റെ
അസ്വസ്ഥതയാകുന്ന വാക്കുകളുടെ ചവറുകള്‍ നമ്മളെടുത്ത് , മറ്റുള്ളവരിലേക്കും
നിരത്താതിരിക്കുക.
അതായത്, ജീവിതത്തില്‍ കാര്യക്ഷമതയും ,സഫലതയും
അഭിവൃത്തിയും ആഗ്രഹിക്കുന്നവര്‍ , ഇതു പോലത്തെ എച്ചില്‍ മറ്റുള്ളവരുടെ നേരെ
എറിഞ്ഞ് നമ്മുടെ ഒരു നല്ല ദിവസം നഷ്ടപ്പെടുത്തില്ല. ജീവിതം ആകുലചിന്തകളാലും,
ദു:ഖത്തിനാലും, പശ്ചാത്താപത്തിനാലും മാത്രം നഷ്ടപ്പെടുത്താനുള്ളതല്ല. ജീവിതത്തില്‍
നമ്മെ സന്തോഷിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെ നമ്മളും മറക്കാതെ
ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. നമ്മളോട് നന്നായി പെരുമാറാത്തവര്‍ക്കും,
സ്‌നേഹവും ബഹുമാനവും തരാത്തവര്‍ക്കായി പ്രാര്‍ഥിക്കുക. ജീവിതത്തിന്റെ അനുഭവങ്ങളില്‍
1 % നമ്മളുണ്ടാക്കുന്നതാണ് ബാക്കി 90% നമ്മള്‍
സ്വീരിക്കുന്നതനുസരിച്ചാണിരിക്കുന്നത്. ഇന്നുമുതല്‍ ഒരു ഉച്ചിഷ്ടരഹിതമായ
ജിവിതമായിരിക്കട്ടെ. ഇത്രെയും പറഞ്ഞ് റ്റാക്‌സിക്കാരന്‍ എന്നെ എന്റെ വീടിന്റെ
മുന്നിലിറക്കി,സ്ഥലം വിട്ടു, ഹൃദ്യമായ ഒരു പുഞ്ചിരിയുമായി കൈവീശി ആശംസകളോടെ അദ്ദേഹം
പോയി.
ഇത്രമാത്രം സംഷിപ്‌തമായി അല്ലെങ്കില്‍ നമ്മള്‍ ഓരോരുത്തരുടെയും
പെരുമാറ്റത്തെപ്പറ്റിയൊ സംസാരത്തെപ്പറ്റിയോ അരും തന്നെ ചിന്തിക്കാറില്ല. എന്തോ
പറഞ്ഞു, ദേഷ്യപ്പെട്ടു സംസാരിച്ചു, പോയി.ചില പെരുമാറ്റങ്ങളും ,സംഭങ്ങളും
ആള്‍ക്കാരും,മുഖങ്ങളും നമ്മുടെ മനസ്സില്‍ മായാതെ കിടക്കും.മറ്റു പലതിന്‍റെ
അനുവര്‍ത്തനമായി നാം വീണ്ടും വീണ്ടും അതു തന്നെ പറഞ്ഞു ആവേശം കൊള്ളുകയും വീണ്ടും
നമ്മുടെ മനസ്സിലേക്കു വാക്കുകളുടെ ഉച്ചിഷ്ടം നിറക്കുകയും ചെയ്യുന്നു.എന്നാല്‍
ഇവയെല്ലാം നമുക്കുതന്നെ നമ്മുടെ തന്നെ ആരോഗ്യത്തെയും, മനസ്സിനെയും
ബാധിക്കുന്നു,നിഷ്‌പ്രഭമാക്കുന്നു എന്നു നാം മനസ്സിലാക്കുമ്പോഴേക്കും സമയം
അതിക്രമിച്ചിരിക്കും. പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കുട്ടാക്കാതെയുള്ള
സംസാരം.
എന്തിനു നാം ദേഷ്യപ്പെടുന്നു എന്നതിനു ഉത്തരം ഇല്ല?നിങ്ങള്‍
സ്‌നേഹത്തേയും സന്തോഷത്തേയും അവിശ്വസിക്കുന്നു.എന്തുകൊണ്ട്? നിങ്ങള്‍
സന്തോഷവാനായിരിക്കുമ്പോള്‍ത്തന്നെ നിങ്ങള്‍ സംശയിക്കുന്നു,ഇതു സന്തോഷമോ?എന്നാല്‍
നിങ്ങള്‍ വിഷാദനായിരിക്കുമ്പോള്‍ നിങ്ങള്‍ സംശയിക്കുന്നേതിയല്ല. നിങ്ങളുടെ
സന്തോഷത്തില്‍ നിങ്ങള്‍ക്ക് തന്നെ ഉറപ്പില്ല. നമ്മുടെ ഉറപ്പില്ലായ്‌മ
പ്രവര്‍ത്തിയായി പ്രതികരിക്കുന്നു,വാക്കുകളായി, പ്രതിഫലിക്കുന്നു. അതിനവസരം
ഉണ്ടാക്കാതിരിക്കുക. നമ്മുടെ മനസ്സും,പ്രവര്‍ത്തിയും സംസാരവും എന്നും എപ്പൊഴും
ഇടപീഴകിയിരിക്കുന്നു. നമ്മുടെ സംസാരത്തില്‍ നിന്നും മനസ്സിന്റെ സമാധാനവും സന്തോഷവും
പ്രതിഫലിക്കുന്നു. നമ്മളുടെ വാക്കുകളുടെ ഉപയോഗം , മറ്റൊരാളെ സന്തോഷിപ്പിക്കാനും,
സങ്കടപ്പെടുത്താനും,ധൈര്യം നല്‍കാനും സഹായിക്കുന്നു. എന്നും അപ്പൊഴും ഈ
ചിന്താഗതികള്‍ മനസ്സില്‍ സൂക്ഷിച്ചുവെച്ചുകൊള്ളുക. വാക്കുകളുടെ സംയമനം പാലിക്കാന്‍
ആവുന്നതും ശ്രമിക്കുക, അതുവഴി നമ്മുടെ മനസ്സിന്‍റെത്തന്നെയാണ് നാം
സംരക്ഷിക്കുന്നത് എന്നും മനസ്സില്‍ കരുതിയാല്‍ , ഒരു പരുധിവരെ സ്വയം
നിയന്ത്രിക്കാന്‍ സാധിക്കും.
വാക്കിലും മനസ്സിലുമടക്കം പരിശുദ്ധരായവര്‍!!,
ഒന്നിനോടും പക്ഷപാതിത്വങ്ങളില്ലാത്തവര്‍ , വ്യാകുലങ്ങളില്ലാത്തവര്‍ എന്നും സം യമനം
പാലിക്കാന്‍ പോന്ന മനസ്സിന്‍റെ ഉടമകളാണ്. അവര്‍ താത്‌കാലിക നേട്ടങ്ങളില്‍
സന്തോഷിക്കുന്നില്ല ,ഒന്നിനേയും കുറ്റപ്പെടുത്തുന്നില്ല, ഒന്നിലും
ദുഃഖിക്കുന്നില്ല, ഒന്നിനായും ആഗ്രഹിക്കുന്നില്ല.നമ്മുടെ ജീവിതം കൊണ്ട്
ഒരാളെയെങ്കിലും ഈ മാര്‍ഗത്തില്‍ നയിക്കാന്‍ സാധിച്ചാല്‍ അത് ജീവിതതിത്തിന്റെ ജയം
ആണ്. അങ്ങനെയുള്ള മനസ്സിനുടമയായവര്‍ ,ദൈവത്തില്‍ വിശ്വസിക്കുന്ന ഉറച്ച
മനസ്സുള്ളവരാണ്.
അടിക്കുറിപ്പ്
ഇന്നത്തെ റോക്കറ്റ് വേഗതിയില്‍
ഉള്ള ജീവിതവും, ആന്റ്രോയിഡ് ലോകവും ചേര്‍ന്ന്, രാവിലെ ഗുണ്ട്‌മോര്‍ണിംഗും,
ബൈബിള്‍ വചനങ്ങളും, വചനാമൃതങ്ങളും ആയി തുടങ്ങുന്നു ജീവിതം. അതിലൊന്നില്‍ എഴുതിവന്ന
ഒരു വചനാമൃതത്തിന്റെ ,ദീര്‍ഘമായ ഒരു ലേഖനാവിഷ്‌ക്കാരമാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല