Image

ജി.കെ. പിള്ളയ്ക്കെതിരെ നടന്ന ആക്രമണം; ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്തമായി പ്രതിഷേധിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 05 January, 2015
ജി.കെ. പിള്ളയ്ക്കെതിരെ നടന്ന ആക്രമണം; ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്തമായി പ്രതിഷേധിച്ചു
ന്യൂയോര്‍ക്ക്: മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു എന്ന് ഇപ്പോള്‍ കേരളത്തിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റും, ഹെരിറ്റേജ് ഇന്ത്യ ചെയര്‍മാനുമായ തോമസ് ടി. ഉമ്മന്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യക്കാരുടെ നേരെ, പ്രത്യേകിച്ച് മലയാളികളുടെ നേരെയുള്ള, ഇത്തരം ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും എത്രയും വേഗം കുറ്റവാളിയെ അറസ്റ്റു ചെയ്ത് നിയമപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം തന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായും, രാഷ്ട്രീയപരമായും, സംഘടനാപരമായും എല്ലാ മലയാളികളും ഒറ്റക്കെട്ടായി നിന്ന് ഈ കിരാത നടപടിയെ ശക്തിയുക്തം എതിര്‍ക്കുകയും തുടര്‍നടപടികള്‍ ദ്രുതഗതിയിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നിരവധി പേര്‍ക്ക് സഹായഹസ്തവുമായി എപ്പോഴും നിലകൊള്ളുന്ന, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ച് പലര്‍ക്കും അത്താണിയായി നിലകൊള്ളുന്ന, ജി.കെ.പിള്ളയെപ്പോലെയുള്ള സുമനസ്സുകളുടെ നേരെ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത് മലയാളി സമൂഹം ഗൗരവമായി കണക്കാക്കണമെന്നും തോമസ് ടി. ഉമ്മന്‍ പറഞ്ഞു. 

അടുത്ത കാലങ്ങളില്‍ ടെക്‌സസ് സംസ്ഥാനത്ത് മലയാളികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ഹീനപ്രവര്‍ത്തികള്‍ പലര്‍ക്കും പേടിസ്വപ്നമായിരിക്കുകയാണ്. വീടുകളിലും ഓഫീസുകളിലും നിര്‍ഭയം ജീവിക്കാനുള്ള അവസ്ഥ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം ഗവണ്മെന്റിനുണ്ട്.അതുകൊണ്ട് ടെക്‌സസ് ഗവര്‍ണ്ണര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടുകയും, ഇപ്പോള്‍ നടന്നതുപോലെ സമാനമായ സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകുകയില്ല എന്ന ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കണമെന്നും  തോമസ് ടി. ഉമ്മന്‍ നിര്‍ദ്ദേശിച്ചു.ജി.കെ. പിള്ള എത്രയും വേഗം സുഖം പ്രാപിക്കട്ടേ എന്നും അദ്ദേഹം ആശംസിച്ചു.

Join WhatsApp News
Cowboy (ഗോ -ബാലൻ ) 2015-01-05 14:23:20
Howdy!

Texas is a red state and red necks and cowboys lives here.  There is no chance for Yankees and liberals in Texas.   Mr. Pillai should have had his gun with him and blown the ass off the Karumpan.  Gun control is a dream for liberals.  Ted Cruz and Rick Perry think differently and that is good for Texas. Ok dude. Yo got it.

Cowboy 
വായനക്കാരൻ 2015-01-05 16:47:44
ഗോ-ബാലൻ is a typical malayali bigot who sees karumpan(black) as the epitome of evil, whose greatest fear is that his daughter might marry a black, forgetting that he hails from a state of dark people whose most popular god is കാർ‌വർണ്ണൻ.
പശുബാലൻ 2015-01-05 18:22:50
ഓ... കോവാലന്‍ ശേട്ടന്‍ ശുമ്മാ പറഞ്ഞ ശമാശയാ ...  ശെക്ശാശിൽ എല്ലാരും അങ്ങനെയൊന്നുമല്ല. തോക്കും പൊക്കി നടക്കൂന്നെ ഉള്ളൂ. എന്നും രാവിലെ എടുത്തു പോളീശു പൊരട്ടി തൂത്തു മിനുക്കി വെച്ചിട്ടേ ശായ കുടിക്കൂ... വെടിവെക്കണേ നൂശോർക്കീന്നു ആളു വരണം. അല്ലെ കാലിഫോർണിയാന്നു. ഇവിടെ ഞങ്ങളു കുതിരപ്പുറത്തു പോവുംബം കുതിരേന്റെ ആശിൽ കുത്താനാ തോക്ക് വെക്കണേ...പിന്നെ ഞങ്ങടെ തോപ്പി താഴെപ്പോവുംബം തോണ്ടി എടുക്കാനും എളുപ്പമാ... മനശിലായോ? ജോണിശാനും ഞാനും എന്നും മൊയലിനെ പിടിക്കാൻ പോവുന്നത് അങ്ങനാ...
Cowboy (ഗോ-ബാലൻ ) 2015-01-06 07:37:57
You Vayanakkaaran Dude: 

 I am here 
Looking for 'Karvarnans'
Six-gun at my side,
Chewing my tobacco.
Out on the horizon,
To protect my daughter
I am here dude

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക