MediaAppUSA

പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകും- ജോസ് കാടാപുറം

ജോസ് കാടാപുറം Published on 23 January, 2015
പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകും- ജോസ് കാടാപുറം
ഏതൊരു കലാസൃഷ്ടിയും കാലികമാവുന്നത് സമകാലിക ജീവിത്തെകുറിച്ച്, അതുന്നയിക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ്. ഒരു പക്ഷേ 2014 ല്‍ ഇന്‍ഡ്യ കണ്ട ഏറ്റവും നല്ല സിനിമകളിലൊന്നായ പി.കെ. അതുകണ്ട് കഴിഞ്ഞ ഒരു സാധാരണ സിനിമ പ്രേമിക്ക് തോന്നിയ ചിന്തകളാണ് വായക്കാരുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നത്. ഇതിനോടകം തന്നെ 500 കോടി രൂപാ കളക്റ്റ് ചെയ്ത ഈ സിനിമ എന്തുകൊണ്ടാണ് ഒരാള്‍ കാണാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്.

തിരക്കഥയുടെ കെട്ടുറപ്പാണ് ഈ സിനിമയുടെ ശക്തി. രാജ്കുമാര്‍ ഹിരാനി എന്ന സിനിമാക്കാരന്റെ പ്രതിഭ സിനിമകളിലുടനീളം സന്നിവേശിക്കപ്പെട്ട് പ്രേക്ഷകനിലെത്തുന്നത് സിനിമയുടെ ശക്തി തന്നെയാണ്. ദൈവത്തെ കാണ്‍മാനില്ലാതെ അലയുന്ന നായകന്‍, ഭൂമിയില്‍ കാല്‍തൊട്ടപ്പോള്‍ മുതല്‍ ജന്മഗൃഹത്തിലേക്ക് പോകാനുള്ള വാഹനത്തിന്റെ റിമോട്ട് മോഷ്ടിക്കപ്പെട്ട് ഭൂമിയില്‍ നിരാലംബനം നിരാശ്രയനമാകുന്ന നായകന്‍ തന്നെ റിമോട്ടിനായുള്ള അന്വേഷണത്തിലാണ് ഈശ്വസാന്നിദ്ധ്യ മറിയുന്നത്! തന്റെ നഷ്ടപ്പെട്ട റിമോട്ട് തിരികെ തരാന്‍ ദൈവത്തിനല്ലാതെ ആര്‍ക്കും കഴിയില്ലെന്ന തിരിച്ചറിവില്‍ അയാള്‍ ദൈവത്തെ തേടിയലയുന്നു. ആ അലച്ചില്‍ അയാള്‍ കണ്ടെത്തുന്ന ദൈവങ്ങളെല്ലാം മനുഷ്യനിര്‍മ്മിതങ്ങളായിരുന്നു. 100 രൂപക്കോ അമ്പത് രൂപയ്‌ക്കോ വേണമെങ്കില്‍ വിലപേശിയാല്‍ 15 രൂപയ്ക്ക് കിട്ടുന്ന ദൈവരൂപങ്ങള്‍. അല്ലെങ്കില്‍ വന്‍കോര്‍പ്പറേറ്റ് സാന്നിദ്ധ്യമായ ആള്‍ദൈവങ്ങള്‍, അവര്‍ സമൂഹത്തിന്റെ അന്ധവിശ്വാസങ്ങളെ തലോലിക്കുന്ന അശ്ലീല ദൈവങ്ങളാണ് പലപ്പോഴുമെന്ന് പി.കെ. മനസ്സിലാക്കുന്നു. ഈ സാന്നിദ്ധ്യ ഉള്‍ക്കൊണ്ടു തന്റെ ഉദ്ധിഷ്ടകാര്യം സാധിക്കാനുള്ള ബാറ്ററി ഇല്ലെന്ന തിരിച്ചറിവ് ഈ സിനിമയിലുണ്ട്. കാണാതായ ഈശ്വരനുവേണ്ടി അച്ചടിച്ച് ഈശ്വരരൂപങ്ങളുടെ നോട്ടീസുമായി പി.കെ. അലയുകയാണ്. ഭൂമിയിലെ തന്റെ യാത്രയ്ക്കിടയില്‍ അയാള്‍ കണ്ടെത്തുന്ന ആള്‍ദൈവങ്ങളെ ഒരിക്കല്‍പ്പോലും അയാള്‍ വിശ്വസിക്കുന്നില്ല. അവര്‍ ദൈവത്തെ വിളിക്കുന്ന നമ്പര്‍ റോങ്ങാണ് യെന്നാണ് പി.കെ. കരുതുന്നത്. ആള്‍ദൈവങ്ങളെക്കാള്‍ അവരുടെ ചൂഷണങ്ങളെയാണ് പി.കെ.ചോദ്യം ചെയ്യുന്നത്.

മലയാളത്തില്‍ ഏകലവ്യന്‍, ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്, വചനം ഈ സിനിമകള്‍ ഈ പ്രമേയങ്ങളെ അവതരിച്ചപ്പോഴൊന്നും കിട്ടാത്ത ദാര്‍ശനികമായ ഒരു തലം പി.കെ. നമ്മുക്ക് തരുന്നു. നാം ആരാധിക്കുന്നത് നമ്മള്‍ നിര്‍മ്മിച്ച ദൈവങ്ങളെയാണ്, നമ്മെ ശ്ൃഷ്ടിച്ച ദൈവത്തെയല്ലെന്ന് നായകന്‍, പി.കെ. സിനിമയില്‍ ഒരിടത്ത് പറയുന്നുണ്ട്.

മതഭേദമന്യേ വ്യാജ അശ്ശീല ആള്‍ദൈവങ്ങളും, വ്യാജസിദ്ധന്മാരുടെ മന്ത്രതന്തങ്ങളും ബാധയൊഴിപ്പിക്കലും വിശ്വാസത്തിന്റെ പേരിലുള്ള അസഹ്യമായ ചൂഷണങ്ങളും അതിന്റെ പേരിലുള്ള മരണങ്ങളും വരെ ദിവസം പ്രതി വര്‍ദ്ധിക്കുമ്പോള്‍ പി.കെ. പോലൊരു സിനിമ മാനിക്കപ്പെടണം. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരാള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ 20 വര്‍ഷക്കാലം താമസിച്ച് ചൂഷണത്തിന് വിധേയയായി ആശ്രമവാസി പ്രശസ്തനായ മാദ്ധ്യമപ്രവര്‍ത്തകനോട് വെളിപ്പെടുത്തിയ പണസമാഹരണത്തിന്റെയും അസാന്‍മാര്‍ഗിക, അശ്ലീലസകഥകള്‍ നമ്മള്‍ ഞെ്ട്ടലോടെ കേട്ടതാണ്. മറ്റൊന്ന് ഈയിടെ ഹരിയാനയില്‍ സ്വന്തം സാമ്രാജ്യം തന്നെ കെട്ടിപ്പൊക്കുകയും സമാന്തര സൈന്യത്തെ പോറ്റി വളര്‍ത്തുകയും ചെയ്ത്് ആള്‍ദൈവത്തെ വരുതിയില്‍ നിര്‍ത്താന്‍ നീതിന്യായവ്യവസ്ഥ അനുഭവിച്ച പങ്കപ്പാട് ചില്ലറയെല്ലെന്ന് നമ്മള്‍ കണ്ടതാണ്. ആധുനിക കച്ചവട രാഷ്ട്രീയം ഈ ആള്‍ദൈവങ്ങള്‍ക്ക് നോബല്‍ സമ്മാനമോ ഭാരതരത്‌നമോ നല്‍കിയാലും ഇത്തരം ചൂഷകനെ തള്ളിക്കളയുക തന്നെ വേണം ആധുനിക സമൂഹം.

ഭയമാണ് ആത്മവിശ്വാസമില്ലായ്്മാണ് എല്ലാ അന്ധവിശ്വാസങ്ങളുടെയും അന്തര്‍ധാര. ഇതൊരു ചെറിയൊരു ഉദാഹരണത്തിലൂടെ പി.കെ. നായികയ്ക്കും നായകയുടെ അന്ധവിശ്വാസിയായ അച്ഛനും തെളിയിച്ചു കൊടുക്കുന്നുണ്ട്. പബ്ലിക് പരീക്ഷ നടക്കുന്ന കോളേജിനു മുമ്പില്‍ മരച്ചുവട്ടില്‍ വെറുമൊരു കല്ലെടുത്ത് കുറിതൊടുവിച്ച് നാണയതുട്ടുകളിട്ട് വെയ്ക്കുമ്പോള്‍ പരീക്ഷാപ്പനിയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മതഭേദമെന്യേ ആ കല്ലിനു മുമ്പില്‍ തൊഴുകൈയോടെ കുമ്പിടുകയും, നിലത്ത് കിടന്ന് ഉരുളുകയും, കാണിക്കയിടുകയും ചെയ്യുന്നു. ഭയം സമൂഹത്തെ വിശ്വാസികളാക്കുന്ന കഥയാണ് ഇതിലൂടെ പി.കെ. കാണിച്ചു തരുന്നത്.

കല്ലുംമുള്ളും നിറഞ്ഞ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതപാതയില്‍ ഒരാള്‍ തണലായി ഈശ്വരനെ കൂടെകൂട്ടുന്നതിനെ പി.കെയെന്ന കഥാപാത്രം ന്യായീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ അത് റോങ്ങ് നമ്പര്‍ ആകാതെ ശരിയായ ദിശയില്‍ യഥാര്‍ത്ഥ ഈശ്വരനെ തേടിയുള്ളതായിരിക്കണമെന്ന് പി.കെ. സിനിമയിലൂടെ നമുക്ക് തരുന്നത്. ഒരു ലളിതഗാനംപോലെ തടസമില്ലാതെ ഒഴുകുന്ന ഒരു നദ്ി പോലെയാണ് ഈ സിനിമ.

അതിന് സംവിധായകന്റെ തന്നെ സന്നിവേശവും രണ്ട് മലയാളി സാന്നിദ്ധ്യവും ഈ സിനിമയെ ശ്രദ്ധേയമാക്കുന്നു. ഏറ്റുമാനൂര്‍ പുന്നത്തുറക്കാരനായ ഛായാഗ്രഹകന്‍ സി.കെ.മുരളീധരനും ശ്ബ്ദസന്നിവേശം റസൂര്‍ പൂക്കുട്ടിയും അമീര്‍ഖാന്‍, അനൗഷ്‌ക ശര്‍മ്മ, സഞ്ജയ്ദത്ത് എന്നിവരുടെ തകര്‍പ്പന്‍ അഭിനയവും, രാജ്്കുമാര്‍ ഹിരാനിയുടെ പി.കെ.യെ. മഹത്ത്വരമാക്കുന്നു. ഏതൊരു മലയാളി സിനിമപ്രേമിയും കണ്ടിരിക്കേണ്ട നല്ലൊരു സിനിമ പി.കെ.യെന്ന് നിസ്സംശയം പറയാം...

പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകും- ജോസ് കാടാപുറം
Tharakan 2015-01-24 08:00:26

Thanks for writing about this movie. We saw this movie in theaters during X’mas time and really enjoyed. Real entertainer, comedy-not the typical Hindi masala movie. P.K.asks  questions that no one has asked before. They are innocent, child-like questions, but they bring about catastrophic answers. People who are set in their ways for generations, are forced to reappraise their world when they see it from PK's innocent eyes. In the process PK makes loyal friends and powerful foes. Mends broken lives and angers the establishment. P. K.'s childlike curiosity transforms into a spiritual odyssey for him and millions of others. The film is an ambitious and uniquely original exploration of complex philosophies. It is also a simple and humane tale of love, laughter and letting-go. Though, some scenes reminds me from  E.T. and other Disney movies. 

Kollam Thelma 2015-01-24 10:46:26
I wanted to write an article about it when I saw that movie at the theater during holiday season.  But I procastinated.  Athu nannaayi. This article if I wrote, it wouldn't be this great. Thank you for sharing it, you did a good job. Congratulations.!!  Thelma
വിദ്യാധരൻ 2015-01-24 14:18:43
നല്ലൊരു ലേഖനം.  ദുഃഖകരം എന്ന് പറയട്ടെ ഈ സിനിമ ആൾ ദൈവങ്ങളോ, കള്ള സന്യാസിമാരോ, പുരോഹിത വർഗ്ഗമോ കാണുകയില്ല. അതുപോലെ ഈ ലേഖനം അവരുടെ ശിങ്കിടികളായി ഈ പത്രത്തിന്റെ പ്രതികരണ കോളത്തിൽ പ്രത്യക്ഷപ്പെടാറുള്ള ചാവേറ് സംഘവത്തിൽപ്പെട്ടവരും  വായിക്കില്ല എന്നുള്ളതാണ്.  ലോകത്തിലുള്ള തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങൾക്ക്‌ ഒരു ദൈവത്തെ കൂടാതെ ജീവിക്കാൻ സാധ്യമല്ല.  ലോകത്തിൽ ആവശ്യത്തിലധികം ചിന്തിക്കാത്തവർ ഉള്ളപ്പോൾ പിന്നെ ദൈവ കൃഷി തഴച്ചു വളരുമല്ലോ.
  
അജ്ഞതക്കൊണ്ട് തപ്പിതടയുന്ന മനുഷ്യന്റെ 
നെഞ്ചിൽ കുത്തികയറ്റും ഭയം ആദ്യമെ 
പിന്നെ പതുക്കനെ ചെവിയിലോതുന്നു 
മസ്തിഷ്ക്കഷാളന മന്ത്രം പടിപടിയായി 
പട്ടം എന്നകണക്കെ മനുഷ്യനെ പിന്നെ 
ചുറ്റികറക്കുന്നു പാവയാക്കി കളിക്കുന്നു -
കള്ള ദൈവങ്ങൾ മന്ത്രിമാർ  പുരോഹിതർ 
കൊള്ള ചെയ്യുന്നു കവരുന്നു സർവ്വവും. 
ചുറ്റിക്കറങ്ങുന്നുണ്ടവരുടെ വൻ 
തട്ടിപ്പ് സംഘത്തിലെ ചിലരിത്താളിലും 
ശർക്കരക്കുടത്തിൽ കയ്യിട്ടു നക്കുമേതു 
കർക്കശനായാ നേതാവും ഒരിക്കൽ 
എത്രനാൾ പണപ്പെട്ടി കാത്തുസൂക്ഷിക്കും 
എത്ര വന്നാലും അവരും മനുഷ്യരല്ലേ 
കള്ളനാം മനുഷ്യനെപ്പിടിച്ചു ദൈവമാക്കിയാൽ 
ഉള്ള സ്വഭാവം മാറുമോ രായ്‌ക്കുരാമാനം?
വായനക്കാരൻ 2015-01-24 16:27:15
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, നല്ല ഒരു എന്റർടെയിനിങ്ങ് മൂവി! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക